Latest Updates
-
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്!
തടി കുറയാന്‍ ചുളിവു വീണ 4 മാന്ത്രികപ്പഴം മതി
4 ഈന്തപ്പഴം മതി, തടി കുറയ്ക്കാന്‍.....
ഡ്രൈ നട്സും ഫ്രൂട്സുമെല്ലാം തന്നെ ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചവയാണ്. പല പോഷകങ്ങളുടേയും വൈററമിനുകളുടേുയും കലവറയായ ഇവ പല അസുഖങ്ങള്‍ക്കുള്ള സ്വാഭാവിക മരുന്നുകള്‍ കൂടിയാണ്.
ഡ്രൈ ഫ്രൂട്സില്‍ തന്നെ ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഈന്തപ്പഴം അഥവാ ഡേറ്റ്സ്. കാര്‍ബോഹൈഡ്രേറ്റുകള്‍, ഡയറ്റെറി ഫൈബര്‍, പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാല്‍സ്യം, സോഡിയും, വൈറ്റമിന്‍ എ, ബി1, ബി2, നിയാസിന്, ആരോഗ്യകരമായ ഓയിലുകള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്.
ഈന്തപ്പഴത്തിന്റെ പ്രധാനപ്പെട്ട ഒരു ഗുണം ഇവ തടി കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ്. മാത്രമല്ല, ആരോഗ്യകരമായി തൂക്കം കൂട്ടി തന്നെയാണ് ഇവ തടി കുറയ്ക്കുക. ശരീരത്തിന് ആവശ്യമായ തൂക്കം ആരോഗ്യപരമായ ഗുണങ്ങള്‍ക്കു പ്രധാനപ്പെട്ട ഒന്നാണ്. അല്ലാത്ത പക്ഷം പ്രതിരോധ ശേഷി കുറയുക തുടങ്ങിയ പല തരം പ്രശ്നങ്ങള്‍ക്കും ഇതു കാരണമാകുകയും ചെയ്യും. എന്നാല്‍ തടി കൂടുവാനും പാടില്ല. പലരേയും അലട്ടുന്ന ഒന്നാണ് തടി കൂടാതെ തൂക്കം കൂടുക എന്നത്. ഇതിനു സഹായിക്കുന്ന നല്ലൊന്നാന്തരം ഭക്ഷണ വസ്തുവാണ് ഈന്തപ്പഴം. പ്രമേഹ, കൊളസ്ട്രോള്‍ രോഗികള്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒന്നാണിത്.
എങ്ങനെയാണ് ദിവസവും ഈന്തപ്പഴം 3-4 എണ്ണം കഴിച്ചാല്‍ തടി കുറയുക എന്നതിനെ കുറിച്ചറിയൂ,

ധാരാളം ഫൈബര്‍
ധാരാളം ഫൈബര്‍ അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. പ്രത്യേകിച്ചും ഡയെറ്ററി ഫൈബര്‍. ഈ ഫൈബര്‍ മൂന്നു തരത്തിലാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇത് വന്‍കുടല്‍ ഭക്ഷണം ആഗിരണം ചെയ്യുന്ന പ്രക്രിയ പതുക്കെയാക്കുന്നു. ഇതു കാരണം വിശപ്പനുഭവപ്പെടില്ല. ഇത് ഗ്ലൂക്കോസ് തോതു പെട്ടെന്നു തന്നെ കൂടാനും ഇടയാക്കുന്നില്ല. മറ്റൊരു വഴി ഇത് കൊഴുപ്പുകള്‍ വലിച്ചെടുക്കുന്നതു തടയുന്നുവെന്നതാണ്. ഇതാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട വഴി. അതായത് ഫാറ്റ് അബ്സോര്‍ബ് ചെയ്യുന്നതു കുറയ്ക്കുന്നു.

ഈ ഫൈബര്‍
ഈ ഫൈബര്‍ ഷോര്‍ട്ട് ചെയിന്‍ ഫാറ്റി ആസിഡുകളുടെ ഉല്പാദനത്തിനു സഹായിക്കുന്നു. ഇത് സംഭവിയ്ക്കുന്നത് കുടലിലാണ്. ഇത് നല്ല ബാക്ടീരിയകളെ ഉല്പാദിപ്പിയ്ക്കുന്നു. നല്ല ബാക്ടീരിയകള്‍ ദഹനത്തിനു സഹായിക്കും. നല്ല രീതിയില്‍ അപചയ പ്രക്രിയ നടക്കും. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്.

അണ്‍സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍
അണ്‍സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ കൂടിയ തോതില്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇന്ഫ്ളമേഷന് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇന്ഫ്ളമേഷന് പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. മുറിവുകള്‍, ശരീരത്തിലുണ്ടാകുന്ന നീര്, അസുഖം, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതിനു കാരണമാണ്. ഇന്ഫ്ളമേഷന് അമിത വണ്ണത്തിന് ഇടയാക്കുന്ന പ്രധാനപ്പെട്ട ഒരു കാരണം തന്നെയാണ്. മാത്രമല്ല, ലിവര്‍ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ പല രോഗങ്ങള്‍ക്കും ഇതു കാരണമാകുന്നു. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ദിവസവും ഈന്തപ്പഴം കഴിയ്ക്കന്നത്. ഇത് ഇന്ഫ്ളമേഷന് കുറയ്ക്കും. ഇതു വഴി അമിത വണ്ണത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു.

പ്രോട്ടീന്‍
പ്രോട്ടീന്‍ സമ്പുഷ്ടമാണ് ഈന്തപ്പഴം. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇവ ദഹിയ്ക്കാന്‍ സമയം പിടിയ്ക്കുന്നു. ഇതു കൊണ്ടു തന്നെ വിശപ്പും കുറയ്ക്കും. അതേ സമയം ശരീരത്തിന് ആവശ്യമായ ബലം നല്‍കുകയും ചെയ്യുന്നു. ഇതേ രീതിയിലും ഈന്തപ്പഴം തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണിത്. ആന്റി ഓക്സിഡന്റുകള്‍ ശരീരത്തില്‍ നിന്നും ടോക്സിനുകളും അനാവശ്യ കൊഴുപ്പുമെല്ലാം പുറന്തള്ളുവാന്‍ പ്രധാനപ്പെട്ടവയാണ്. ആന്തോസയാനിന്, ഫിനോലിക്സ്, കരാട്ടനോയ്ഡുകള്‍ എന്നിങ്ങനെ പല തരത്തിലെ ആന്റി ഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന
പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന ഒന്നു കൂടിയാണ് ഈന്തപ്പഴം. ഇതിലെ ഫ്ളേവനോയ്ഡുകള്‍, സാപോനിനുകള്, ഫിനോലിക്സുകള് എന്നിവ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തിനു സഹായിക്കുന്നു. ഇതു വഴി പ്രമേഹം നിയന്ത്രണത്തിലാക്കുന്നു. ഇതിലെ നാച്വറല്‍ മധുരം ദോഷകരവുമല്ല. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റു ചില ഘടകങ്ങളാണ്. ഇതുപോലെ കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് ഏറെ സഹായിക്കുന്ന ഒന്നാണ്. കൊളസ്ട്രോളും ശരീരത്തില്‍ കൊഴുപ്പു വര്‍ദ്ധിപ്പിയ്ക്കുന്ന, ഹൃദയ പ്രശ്നവും തടിയും വയറുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

ശരീരത്തിലെ ടോക്സിനുകള്‍
ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്നതു വഴിയും കുടല് ആരോഗ്യം മെച്ചപ്പെടുത്തുന്നതു വഴിയുമെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് ഈന്തപ്പഴം. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ നീക്കുന്നതും ഇതിനു സഹായിക്കുന്നു.

ദിവസവും കഴിയ്ക്കുന്ന ഈന്തപ്പഴത്തിന്റെ അളവില്‍
ദിവസവും കഴിയ്ക്കുന്ന ഈന്തപ്പഴത്തിന്റെ അളവില്‍ ശ്രദ്ധ വേണം. ശുദ്ധമായവ തന്നെയാണ് ഗുണം നല്‍കുക. ദിവസവും 4-6 ഈന്തപ്പഴം വരെ കഴിയ്ക്കാം. ഇത് തടി കൂട്ടില്ല. വലിപ്പമുള്ളതെങ്കില് എണ്ണം പിന്നെയും കുറയ്ക്കാം. പ്രമേഹ രോഗികള്‍ കഴിയ്ക്കും മുന്‍പ് ഡോക്ടറുടെ ഉപദേശം തേടുന്നതും നല്ലതാണ്.

പൊളിയാത്ത
പൊളിയാത്ത, മിനുസമുള്ള, അതേ സമയം ചുളിവുള്ള ഈന്തപ്പഴം വേണം, തിരഞ്ഞെടുത്തു കഴിയ്ക്കുവാന്‍. ഇതാണ് ഏറ്റവും ഗുണകരം. മോശം ഗന്ധമുള്ളവ തെരഞ്ഞെടുക്കരുത്. ഇതു പോലെ എക്സെപെയറി ഡേറ്റ് കഴിഞ്ഞവയും ഉപയോഗിയ്ക്കരുത്. ഇവ നല്ല പോലെ കഴുകി വൃത്തിയാക്കി വേണം, കഴിയ്ക്കുവാന്‍. വായു കടക്കാത്ത ഗ്ലാസ് ജാറില്‍ ഇട്ട് അടച്ചു സൂക്ഷിയ്ക്കാം. ദിവസവും 4 എണ്ണം വീതം കഴിച്ചാല്‍ മതിയാകും, തടി കുറയ്ക്കുവാന്‍.

തടിയും വയറും കുറയ്ക്കുക മാത്രമല്ല
തടിയും വയറും കുറയ്ക്കുക മാത്രമല്ല, രക്തം വര്‍ദ്ധിപ്പിയ്ക്കുക, എല്ലിന് ബലം, ബ്രെയിന്‍ ആരോഗ്യം തുടങ്ങിയ ഒരു പിടി ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് ഈന്തപ്പഴം.



Click it and Unblock the Notifications