For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി സ്‌റ്റോണ്‍: 7 ദിന പേരയ്ക്ക പ്രയോഗം

കിഡ്‌നി സ്‌റ്റോണ്‍ മാറ്റും 7 ദിന പേരയ്ക്ക പ്രയോഗം

|

കിഡ്‌നി അഥവാ വൃക്ക ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ്. ശരീരത്തിലെ അരിപ്പയെന്നു വേണം, ഈ അവയവത്തെ പറയാന്‍. ശരീരത്തിലെ ആവശ്യമില്ലാത്ത വസ്തുക്കള്‍ നീക്കം ചെയ്യുന്ന ഒന്നാണിത്. കിഡ്‌നിയുടെ ആരോഗ്യം തകരാറിലെങ്കില്‍ ശരീരത്തിലെ എല്ലാ അവയവങ്ങളുടേയും ആരോഗ്യം തകരാറിലാകുമെന്നതാണ് വാസ്തവം.

രക്തം വിഷമുക്തമാക്കാനും, അശുദ്ധികള്‍ നീക്കാനും, മൂത്രത്തിലെ മാലിന്യം അകറ്റാനും സഹായിക്കുന്നത് വൃക്കയാണ്. ഇതു കൊണ്ടു തന്നെ വൃക്ക തകരാറിലെങ്കില്‍ ശരീരം മൊത്തവും തകരാറിലാകും. രക്തത്തില്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത് ശരീരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. ആന്തരികാവയവങ്ങള്‍ പ്രശ്‌നത്തിലാകും.

കിഡ്‌നിയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന പല അസുഖങ്ങളും അവസ്ഥകളുമുണ്ട്. ചില തരം ഭക്ഷണങ്ങള്‍ കിഡ്‌നി ആരോഗ്യത്തെ ബാധിയ്ക്കും. ചിലത് നല്ല ആരോഗ്യത്തിനും ചിലത് മോശം ആരോഗ്യത്തിനും കാരണമാകും. ഇതിനു പുറമേ മദ്യപാനം പോലുള്ള ശീലങ്ങളും ഉപ്പിന്റെ അമിത ഉപയോഗവുമെല്ലാം ഇതിനു കാരണമാകും.

കിഡ്‌നി ആരോഗ്യത്തെ ബാധിയ്ക്കുന്ന ചില പ്രത്യേക രോഗങ്ങളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കിഡ്‌നി സ്റ്റോണ്‍. കിഡ്‌നി സ്‌റ്റോണ്‍ അഥവാ മൂത്രശയക്കല്ല് പലരേയും അലട്ടുന്ന ഒന്നാണ്. സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ഒരുപോലെ വരുന്ന ഒന്ന്. കുട്ടികളില്‍ പൊതുവേ അസാധാരണമാണ് ഈ രോഗം.

കാല്‍സ്യം കല്ലുകളുടെ രൂപത്തിലായാണ് ഇതുണ്ടാകുന്നത്. ഇതിന് മൂര്‍ച്ചയേറിയ അരികുകളുമുണ്ടാകും. ഇവ മൂത്രദ്വാരത്തിലേയ്ക്ക് നീങ്ങുമ്പോള്‍ ബുദ്ധിമുട്ടേറും. വേദനയുണ്ടാകും.

വെള്ളത്തിന്റെ കുറവും ചിലതരം ധാതുക്കളുടെ ഉപയോഗത്തിലുണ്ടാകുന്ന അളവുമെല്ലാമാണ് ഇതിനു കാരണമാകുന്നത്. വെള്ളം കുടിയ്ക്കാത്തവര്‍ക്ക് ഇതുണ്ടാകാനുളള സാധ്യതയുണ്ട്. പാരമ്പര്യമായും ഇത്തരം രോഗങ്ങള്‍ക്കുള്ള സാധ്യതയേറെയാണ്.

സൂപ്പര്‍ ഉദ്ധാരണത്തിന് ഡേറ്റ്‌സ്, നെയ്യു മരുന്ന്‌സൂപ്പര്‍ ഉദ്ധാരണത്തിന് ഡേറ്റ്‌സ്, നെയ്യു മരുന്ന്‌

മൂത്രത്തിലെ നിറ വ്യത്യാസവും മൂത്രമൊഴിയ്ക്കുമ്പോഴുളള വേദനയുമെല്ലാമാണ് മൂത്രാശയക്കല്ലിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ മൂത്രത്തില്‍ രക്തത്തിന്റെ അംശവുമുണ്ടാകും. വയറിന്റെ വശങ്ങളിലുണ്ടാകുന്ന വേദനയും പ്രധാന ലക്ഷണം തന്നെയാണ്.

മൂത്രത്തിലെ കല്ലു പരിഹരിയ്ക്കാന്‍ പല സ്വാഭാവിക, പ്രകൃതിദത്ത വഴികളുമുണ്ട്. ഇവ പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. കുട്ടികളില്‍ പൊതുവേ അസാധാരണമാണ് ഈ രോഗം.നമുക്കു വീട്ടില്‍ തന്ന പരീക്ഷിയ്ക്കാവുന്ന ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

കിഡ്‌നി സ്‌റ്റോണിനുള്ള നല്ലൊരു പ്രതിവിധി

കിഡ്‌നി സ്‌റ്റോണിനുള്ള നല്ലൊരു പ്രതിവിധി

ഇത്തരത്തില്‍ ഒരു മരുന്നാണ് പേരയ്ക്കയുപയോഗിച്ചുള്ള ഒന്ന്. പേരയ്ക്ക പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് കിഡ്‌നി സ്‌റ്റോണിനുള്ള നല്ലൊരു പ്രതിവിധിയാണെന്നു വേണം, പറയാന്‍. പേരയ്ക്കയുടെ കുരു ഉപയോഗിയ്ക്കുകയുമരുത്. പേരയ്ക്കയുടെ കുരു കിഡ്‌നി സ്റ്റോണിന് അത്ര നല്ലതുമല്ല.

പേരയ്ക്ക

പേരയ്ക്ക

പേരയ്ക്ക,നല്ലതുപോലെ പഴുത്ത പേരയ്ക്കയാണ് നല്ലത്. കാരണം ഇതാണ് ഉള്ളിലെ കുരു നീക്കാന്‍ നല്ലത്. ഇതിന്റെ മുകള്‍ഭാഗം തൊപ്പി പോലെ ചെത്തിയെടുക്കുക. വട്ടത്തില്‍ ചെത്തിയെടുത്തു മാറ്റി വയ്ക്കാം. ഇതിന്റെ ഉള്ളില്‍ നിന്നും കുരു ഭാഗം നീക്കം ചെയ്യാം. കത്തി കൊണ്ട് ഉള്ളില്‍ നിന്നും ചുറ്റിച്ചെടുത്ത് മാംസവും കുരുവുമായുള്ള ഭാഗം നീക്കം ചെയ്തു പുറത്തെടുക്കുക.

അപ്പക്കാരം

അപ്പക്കാരം

പേരയ്ക്കയുടെ ഉള്ളില്‍ പൊള്ളയായ ഭാഗം വരും. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ സോഡാക്കാരം ചേര്‍ക്കാം. അപ്പവും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്ന അപ്പക്കാരം തന്നെയാണ് ഉപയോഗിയ്ക്കുക. പേരയ്ക്കയുടെ ഉള്ളില്‍ ഈ സോഡാപ്പൊടി ഇട്ട ശേഷം മാററി വച്ചിരിയ്ക്കുന്ന പേരയ്ക്കയുടെ മുകള്‍ ഭാഗം കൊണ്ട് അടച്ചു വയ്ക്കാം. ഇത് അഞ്ചു മിനിറ്റിനു ശേഷം കഴിയ്ക്കാം.

രാവിലെ വെറുംവയറ്റിലാണ്

രാവിലെ വെറുംവയറ്റിലാണ്

രാവിലെ വെറുംവയറ്റിലാണ് പേരയ്ക്ക ഈ രീതിയില്‍ കഴിയ്‌ക്കേണ്ടത്. ഇതു കഴിച്ച ശേഷം ചുരുങ്ങിയത് 1 മണിക്കൂര്‍ ശേഷം മാത്രമേ ഭക്ഷണം കഴിയ്ക്കാവൂ. അടുപ്പിച്ച് ഏഴു ദിവസം ഇങ്ങനെ ഈ രീതിയില്‍ ബേക്കിംഗ് സോഡയും ചേര്‍ത്ത് പേരയ്ക്ക കഴിച്ചാല്‍ കിഡ്‌നി സ്‌റ്റോണിന് പരിഹാരമുണ്ടാകും.

നാരങ്ങ

നാരങ്ങ

നാരങ്ങാനീരു ചേരുവയായുള്ള ഒരു മിശ്രിതവും ഇതിനായി ഉപയോഗിയ്ക്കാം. 10 ഗ്രാം പൊട്ടാസ്യം നൈട്രേറ്റ്, 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 4 ടീസ്പൂണ്‍ നാരങ്ങാനീര്, 4 ടീസ്പൂണ്‍ പഞ്ചസാര എന്നിവയാണ് ഇതിനായി എടുക്കേണ്ട ചില ചേരുവകള്‍. 600 ഗ്രാം മിനറല്‍ വാട്ടറും ഇതിനു വേണം.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

ഈ വെളളം തിളപ്പിയ്ക്കാന്‍ വറ്റുക. ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്തുക. പിന്നീട് മഞ്ഞള്‍പ്പൊടി ചേര്‍ക്കണം. പിന്നീട് നാരങ്ങാനീരും, പൊട്ടാസ്യം നൈട്രേറ്റ് എന്നിവയും ഇതില്‍ ചേര്‍ക്കണം. ഇതു തിളയ്ക്കണം. പകുതിയായി കുറയ്ക്കണം. ചെറുചൂടില്‍ വേണം, ഇതു തിളപ്പിയ്ക്കാന്‍. ഇത് തിളച്ചു കഴിയുമ്പോള്‍ ചുവന്ന നിറമാകും. ഇത് ഊറ്റിയെടുത്ത് ഉപയോഗിയ്ക്കാം.

കിഡ്‌നി സ്‌റ്റോണ്‍: 7 ദിന പേരയ്ക്ക പ്രയോഗം

ഇത് പകുതിയാകുമ്പോള്‍ 300 ഗ്രാം വീതമാകും. ഇത് രണ്ടു ദിവസത്തേയ്ക്കുള്ളതാണ്. 50 ഗ്രാം ഈ മിശ്രിതം ദിവസം 3 തവണ വീതം കുടിയ്ക്കാം. രണ്ടുദിവസത്തേയ്ക്കു വീതം ഇങ്ങനെ തയ്യാറാക്കുക. ഇത് അടുപ്പിച്ച് 10-12 ദിവസം വരെ കുടിയ്ക്കാം. പൊട്ടാസ്യം നൈട്രേറ്റ് ലഭിച്ചില്ലെങ്കില്‍ അപ്പക്കാരം ഇതിനായി ഉപയോഗിയ്ക്കാം. ഇതു കഴിയ്ക്കുമ്പോള്‍ വഴുതനങ്ങ, പേരയ്ക്ക എന്നിവ കഴിയ്ക്കരുത്.

വാഴപ്പിണ്ടി

വാഴപ്പിണ്ടി

കിഡ്‌നി സ്‌റ്റോണ്‍ പരിഹരിയ്ക്കാനുളള സ്വാഭാവിക മരുന്നുകളില്‍ ഒന്നാണ് വാഴപ്പിണ്ടി. ഇതിന്റെ നീരു കുടിയ്ക്കാം. ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്.

തുളസി

തുളസി

തുളസി ഇതിനു പറ്റിയ നല്ലൊരു മരുന്നാണ്. തുളസിയില ദിവസവും കടിച്ചു തിന്നാം. ഇതിന്റെ നീര് തേനും ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്. ഒരു ടീസ്പൂണ്‍ തുളസിയില ഒരു ടീസ്പൂണ്‍ തേനില്‍ ചാലിച്ച് എന്നും രാവിലെ കഴിയ്ക്കുക. തുളസിയിട്ടു തിളപ്പിച്ച വെള്ളവും നല്ലതാണ്.

English summary

Home Remedies To Treat Kidney Stone Naturally

കിഡ്‌നി ആരോഗ്യത്തെ ബാധിയ്ക്കുന്ന ചില പ്രത്യേക രോഗങ്ങളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കിഡ്‌നി സ്റ്റോണ്‍. കിഡ്‌നി സ്‌റ്റോണ്‍ അഥവാ മൂത്രശയക്കല്ല് പലരേയും അലട്ടുന്ന ഒന്നാണ്. സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ഒരുപോലെ വരുന്ന ഒന്ന്.
X
Desktop Bottom Promotion