For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെവി ചൊറിച്ചിലിന് കിടിലന്‍ വീട്ടുവൈദ്യം

|

ചെവി ചൊറിച്ചില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ചെവി കടിച്ചിട്ട് വയ്യെന്ന് പറയുന്നവര്‍ ചില്ലറയല്ല. അതിന് കാരണം കാണുന്നതിന് പേനയോ പിന്നോ സ്ലൈഡോ മറ്റോ ചെവിക്കകത്തിട്ട് ഇതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇത് പിന്നീട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പലപ്പോഴും കേള്‍വിക്കുറവ് വരെ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇതൊന്നും ചെയ്യാതെ തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് വഴിവെക്കാതെ വളരെ ഫലപ്രദമായി തന്നെ ചെവിയിലെ ചൊറിച്ചില്‍ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

<strong>most read: നിപ്പക്ക് ശേഷം മരണഭീതി പരത്തി വെസ്റ്റ് നൈല്‍ പനി</strong>most read: നിപ്പക്ക് ശേഷം മരണഭീതി പരത്തി വെസ്റ്റ് നൈല്‍ പനി

ചെവിക്കുള്ളില്‍ ചെറിയ തരത്തിലുള്ള രോമപടലങ്ങളുണ്ട്. ഇവയില്‍ പൊടി പടലങ്ങള്‍ പറ്റിപ്പിടിക്കുമ്പോളാണ് പലപ്പോഴും അസ്വസ്ഥത ഉണ്ടാവുന്നത്. ഇതാണ് പല വിധത്തില്‍ ചെവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ പിന്നും മറ്റും ഇട്ട് ചൊറിയുന്നവര്‍ക്ക് ഭാവിയില്‍ കേള്‍വി ശക്തി വരെ നഷ്ടപ്പെടുന്നതിന് വഴികാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ ഫലപ്രദമായ വഴികളാണ് ഉള്ളത് എന്ന് നോക്കാം. എങ്ങനെയെല്ലാം ചെവിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം എന്ന് നോക്കാം. ഇത് ചെവിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. കറ്റാര്‍ വാഴയിലെ നീര് എടുക്ക് ഇത് ചെവിക്കുള്ളില്‍ മൂന്നോ നാലോ തുള്ളി ഇറ്റിക്കുക. അല്‍പ സമയം ഇത് ചെവിക്കുള്ളില്‍ തന്നെ ഇരിക്കാന്‍ അനുവദിക്കണം. ഇത് ആന്തരിക കര്‍ണത്തിലേക്ക് എത്തുന്നുണ്ട്. ഇതിലൂടെ വരണ്ട ചെവിയെ എണ്ണമയമുള്ളതാക്കി മാറ്റുന്നു. ഇതിലൂടെ ചെവിയിലെ ചൊറിച്ചില്‍ ഇല്ലാതാവുന്നു. മാത്രമല്ല ചെവിയിലെ ചൊറിച്ചിലും അസ്വസ്ഥതകള്‍ക്കും എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്ന പരിഹാരമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി നീര് കൊണ്ടും ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാവുന്നതാണ്. ഇഞ്ചിയില്‍ ആരോഗ്യ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇതിലുള്ള അണുനാശക സ്വഭാവം പല വിധത്തിലാണ് ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. എന്നാല്‍ ഒരിക്കലും ഇഞ്ചി നീര് ചെവിയില്‍ നേരിട്ട് ഒഴിക്കരുത്. ഇത് ചെവിയിലെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ബാഹ്യ കര്‍ണത്തില്‍ ഒഴിക്കാന്‍ ശ്രമിക്കണം. എന്നാല്‍ മാത്രമേ ഇത്തരം അസ്വസ്ഥതകളെ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ.

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ കൊണ്ടും ഇത്തരത്തിലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. വെളിച്ചെണ്ണ എടുത്ത് അല്‍പം ചൂടാക്കുക. ഇത് ഇളം ചൂട് ഉള്ളപ്പോള്‍ ചെവിയില്‍ ഒഴിക്കുക. രണ്ടോ മൂന്നോ തുള്ളി എടുത്ത് ഇത് ചെവിയില്‍ ഒറ്റിക്കാവുന്നതാണ്. അല്‍പ സമയം കഴിഞ്ഞ് മാത്രമേ തുടച്ച് കഴയാന്‍ പാടുകയുള്ളൂ. അതും അധികമായി പുറത്തേക്ക് വരുന്നുണ്ടെങ്കില്‍ മാത്രം. അല്ലെങ്കില്‍ അത് ചെവിയില്‍ തന്നെ നിലനിര്‍ത്തണം. ഇതിലൂടെ പെട്ടെന്ന് തന്നെ ചെവിയിലെ ചൊറിച്ചില്‍ എന്ന അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.

<strong>most read: കൂടിയ പ്രമേഹത്തിന് പരിഹാരമുണ്ട് കസ്തൂരി വെണ്ടയില്‍</strong>most read: കൂടിയ പ്രമേഹത്തിന് പരിഹാരമുണ്ട് കസ്തൂരി വെണ്ടയില്‍

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കൊണ്ടും ഇത്തരം അവസ്ഥകള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. അല്‍പം വെളുത്തുള്ളി ചതച്ച് എണ്ണ ചൂടാക്കി അതില്‍ അല്‍പ നേരം കുതിര്‍ത്ത് വെക്കാവുന്നതാണ്. ഇതില്‍ നിന്ന് അല്‍പ നേരത്തിന് ശേഷം വെളുത്തുള്ളി കളഞ്ഞ് ആ എണ്ണ ചെവിയില്‍ ഒഴിക്കാവുന്നതാണ്. ഇത് ചെവി ചൊറിച്ചിലിന് ഉത്തമ മാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ചെവിയിലെ അസ്വസ്ഥതകളെ വെളുത്തുള്ളിയിലൂടെ ഇല്ലാതാക്കാവുന്നതാണ്.

 വിനാഗിരി

വിനാഗിരി

വിനാഗിരി ഉപയോഗിച്ചും ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതിനായി വിനാഗീരി എടുത്ത് രണ്ട് തുള്ളി ചെവിയില്‍ ഒറ്റിക്കാവുന്നതാണ്. പത്ത് മിനിട്ടിനുള്ളില്‍ തന്നെ ചെവിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. എന്നാല്‍ ഇടക്കിടക്ക് ഒരു കാരണവശാലും വിനാഗിരി ഉപയോഗിക്കാന്‍ പാടില്ല. ഇത് കേള്‍വി ശക്തിയെ കാര്യമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കണം.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ടും ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഒലീവ് ഓയില്‍ ചെറുതായി ചൂടാക്കി ഇതില്‍ നിന്നും രണ്ട് മൂന്ന് തുള്ളി എടുത്ത് ചെവിയില്‍ ഒറ്റിക്കുക. അല്‍പ സമയത്തിനു ശേഷം ഇത് തുടച്ച് കളയാവുന്നതാണ്. ഇതും ചെവിചൊറിച്ചിലിനും ചെവിയിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികളെ പരിഹരിക്കുന്നതിന് മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ സംശയിക്കാതെ ഒലീവ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്.

വെള്ളം കയറാത സൂക്ഷിക്കുക

വെള്ളം കയറാത സൂക്ഷിക്കുക

ചെവിയില്‍ വെള്ളം കയറാതെ സൂക്ഷിക്കണം. പലപ്പോഴും കുറച്ച് വെള്ളം കയറിയാല്‍ അല്‍പം വെള്ളം കൂടി ഒഴിച്ചാല്‍ ആദ്യം കയറിയ വെള്ളം പുറത്തേക്ക് വരുമെന്ന് പലരും പറയാറുണ്ട്. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഒരു കാരണവശാലും നില്‍ക്കരുത്. കാരണം ഇത് പലപ്പോഴും ഇന്‍ഫെക്ഷന് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കേള്‍വി ശക്തിയെ പോലും ഇത് ബാധിക്കുന്നു.

ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കുക

ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കുക

ചെവിയിലെ അസ്വസ്ഥതകള്‍ വേദനയിലേക്ക് മാറുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. വീട്ടു വൈദ്യങ്ങള്‍ പരീക്ഷിക്കുമ്പോള്‍ ഉറപ്പുള്ളവ മാത്രം പരീക്ഷിക്കണം. അല്ലെങ്കില്‍ ഒരു കാരണവശാലും പരീക്ഷിക്കരുത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. മാറിയില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ ഒരു നല്ല ഇ എന്‍ ടി ഡോക്ടറെ സമീപിക്കണം.

English summary

home remedies to treat itchy ears

We have listed some natural remedies to treat itchy ears, read on to know more about it.
X
Desktop Bottom Promotion