Just In
Don't Miss
- News
ദില്ലി തീപിടുത്തം; ഫാക്ടറി പ്രവർത്തിച്ചത് നിയമവിരുദ്ധമായി, ഉടമ അറസ്റ്റിൽ, പ്രതിഷേധം ഇരമ്പുന്നു
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
മെലിഞ്ഞുണങ്ങിയ ശരീരത്തിന് നാട്ടുവൈദ്യം
തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. തടി ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ദോഷമാണെന്ന കാര്യവും വാസ്തവമാണ്. എന്നാല്‍ ഇതു പോലെ തന്നെ ഒരു വിഭാഗം പേരെ വിഷമിപ്പിയ്ക്കുന്ന ഒന്നാണ്
തടി അമിതമാകുന്നതു പോലെ ദോഷം തന്നെയാണ് വല്ലാതെ മെലിഞ്ഞ ശരീരവും. വല്ലാതെ മെലിഞ്ഞ ശരീരം വരുത്തുന്ന ദോഷങ്ങള്‍ ചില്ലറയല്ല. തീരെ മെലിഞ്ഞുണങ്ങി എന്നു പറയുന്നതു മാത്രമല്ല, പൊതുവേ ആരോഗ്യകരല്ലെന്നും തോന്നും, വിളറി മെലിഞ്ഞൊട്ടിയ ദേഹം. ഇത് അനാരോഗ്യത്തിന്റെയും ലക്ഷണമാണ്. എന്തു കഴിച്ചിട്ടും എങ്ങനെ കഴിച്ചിട്ടും തടിയ്ക്കുന്നില്ലെന്നു പരാതിപ്പെടുന്നവര്‍ ധാരാളമുണ്ട്.
കുഞ്ഞിനെ സൃഷ്ടിയ്ക്കും ബീജത്തിന് ഇവ....
തടി വച്ചില്ലെങ്കില്‍ തന്നെയും ആരോഗ്യകരമായ തൂക്കം വര്‍ദ്ധിപ്പിയ്ക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ആവശ്യത്തിനു തൂക്കമില്ലെങ്കിലും ശരീരത്തിന് ദോഷം തന്നെയാണ്. പെട്ടെന്നു തന്നെ അസുഖങ്ങള്‍ വരികയും ചെയ്യും.
തടി വയ്ക്കാന്‍ ആരോഗ്യകരമായ വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിനുള്ള ചില പ്രത്യേക വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ,.

പാല്, ബദാം, ഉണക്ക മുന്തിരി
ആരോഗ്യകരമായ തൂക്കവും തടിയും വര്‍ദ്ധിപ്പിയ്ക്കാനുള്ള, ശരീര പുഷ്ടി വരുത്താനുള്ള നല്ലൊരു വഴിയാണ് പാല്, ബദാം, ഉണക്ക മുന്തിരി എന്നിവ കലര്‍ത്തിയ ഒരു മിശ്രിതം.

പാല്
പാല് കൊഴുപ്പുള്ളതു തന്നെ വേണം, എടുക്കാന്‍. ഇത് നല്ലപോലെ തിളപ്പിച്ച ശേഷം എടുക്കണം. പാല് ചൂടാറുമ്പോള്‍ ഇതില്‍ പാടയോ മറ്റോ ഉണ്ടെങ്കില്‍ ഇതും ചേര്‍ത്തിളക്കണം. പാല് ഒരു ഗ്ലാസ് എടുത്താന്‍ മതിയാകും.

ബദാം
ബദാം 5-6 എണ്ണം എടുക്കാം. ഇത് ഈ പാലില്‍ ഇടുക. ഇതുപോലലെ 6-7 ഉണക്ക മുന്തിരിയും ഇതില്‍ ഇടണം. ഇതു നല്ലപോലെ ഇളക്കിയ ശേഷം ഫ്രിഡ്ജില്‍ വയ്ക്കണം. 12-24 മണിക്കൂര്‍ ഇതു ഫ്രിഡ്ജില്‍ വയ്ക്കുക. ചുരുങ്ങിയത് 12 മണിക്കൂര്‍ വച്ചിരിയ്ക്കണം.

കുടിയ്ക്കുക
പിന്നീട് ഈ പാലും ഇതിലുള്ള ബദാം, ഉണക്ക മുന്തിരി എന്നിവയും ചേര്‍ത്ത് രാവിലെ എഴുന്നേറ്റു കഴിഞ്ഞ് പല്ലു തേച്ചാലുടന്‍ വെറും വയറ്റില്‍ കുടിയ്ക്കുക. ഇതിലെ ബദാം നല്ലപോലെ കുതിര്‍ന്നു കാണും, ഉണക്ക മുന്തിരി നല്ലപോലെ വലുതായും കാണും. ഇവയെല്ലാം പാലിനൊപ്പം തന്നെ കഴിയ്ക്കുക.

2-3 ആഴ്ച ആഴ്ചയില്‍ 3-4 ദിവസമെങ്കിലും
2-3 ആഴ്ച ആഴ്ചയില്‍ 3-4 ദിവസമെങ്കിലും കുടിയ്ക്കുന്നത് ഗുണം ചെയ്യും. എല്ലാ ദിവസവും ചെയ്യുന്നത് ഏറെ നല്ലതാണ്. കുട്ടികളടക്കം ആര്‍ക്കും ഉപയോഗിയ്ക്കാവുന്ന ഒന്നാണ്. ഫ്രിഡ്ജില്‍ ഇത്രയും സമയം വയ്ക്കുക എന്നതാണു പ്രധാനം. രാത്രി ഉണ്ടാക്കി വച്ചാല്‍ രാവിലെ കുടിയ്ക്കാന്‍ സാധിയ്ക്കും. രാവിലെ തണുത്ത പാല് കുടിയ്ക്കാന്‍ പ്രയാസമെങ്കില്‍ ഇത് അല്പസമയം മുന്‍പ് പുറത്തെടുത്തു വയ്ക്കാം.

ഏത്തപ്പഴം
ഇതുപോലെ തടി കൂട്ടാന്‍, ആരോഗ്യകരമായ തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹിയ്ക്കുന്ന ഒന്നാണ് ഏത്തപ്പഴം. ഇതും നല്ലപോലെ പഴുത്തതു കഴിയ്ക്കുന്നതു നല്ലതാണ്. പാലും ഏത്തപ്പഴവും കലര്‍ന്ന ഒരു മിശ്രിതവും ഏറെ നല്ലതാണ്. പാല് തിളപ്പിച്ചതില്‍ ഇതില്‍ നേന്ത്രപ്പഴം ഒന്നോ രണ്ടോ എണ്ണം നുറുക്കി ഇതില്‍ ഇട്ടു വയ്ക്കുക. 30 മിനിററിനു ശേഷം ഇത് കഴിയ്ക്കാം. ഭക്ഷണ ശേഷം ഇത് കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് അടുപ്പിച്ചു രണ്ടാഴ്ച കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

നെയ്യു ചേര്‍ത്തു കഴിയ്ക്കുന്നത്
ഇതുപോലെ നേന്ത്രപ്പഴം പുഴുങ്ങിയതില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. നെയ്യു ചേര്‍ത്തില്ലെങ്കില്‍ തന്നെ ദിവസവും ഇതു പുഴുങ്ങിക്കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

ഉലുവ
ഉലുവ ഉപയോഗിച്ചും ശരീരത്തിന്റെ തൂക്കവും തടിയും പുഷ്ടിമയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാം. ഉലുവ തലേന്നു രാത്രി വെള്ളത്തിലിട്ടു കുതിര്‍ത്തി വയ്ക്കുക. രാവിലെ ഇത് ഇതേ വെള്ളത്തില്‍ നല്ലപോലെ ഞെരടി പിഴിഞ്ഞ് ഇതു കുടിയ്ക്കാം. കഴിയുമെങ്കില്‍ ഉലുവയും കഴിയ്ക്കാം. പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്.

സവാള
ഇതുപോലെയാണ് സവാളയും. സവാള കൊത്തിയരിയുക. അതായത് തീരെ ചെറുതായി കഴിയ്ക്കാന്‍ പാകത്തിന്. ഇതില്‍ ശര്‍ക്കര ചേര്‍ത്തിളക്കി കഴിയ്ക്കാം. രാവിലെ വെറുവയറ്റില്‍ കഴിയ്ക്കാം. വേണമെങ്കില്‍ ശര്‍ക്കര ഉര്ുക്കിയും സവാളയ്ക്കൊപ്പം ഉപയോഗിയ്ക്കാം.

അമുക്കുരം അഥവാ അശ്വഗന്ധ
അമുക്കുരം അഥവാ അശ്വഗന്ധ ലൈംഗിക പ്രശ്നങ്ങള്ക്കുപയോഗിയ്ക്കുന്ന ഒരു മരുന്നാണ്. ഇത് ആരോഗ്യകരമായി തൂക്കവും ശരീര പുഷ്ടിയും വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും. അമുക്കുരം പാലില്‍ ഇട്ടു തിളപ്പിച്ചു കഴിയ്ക്കാം. അടുപ്പിച്ചു കഴിച്ചാല്‍ ഗുണം കിട്ടും.

പച്ച നേന്ത്രന്
ഇതുപോലെ പച്ച നേന്ത്രന് അതായത് നേന്ത്രക്കായ അല്ലെങ്കില്‍ കുന്നന് കായ എന്നിവ കഷ്ണങ്ങളാക്കി ഉണക്കി പൊടിയ്ക്കുക. ഇതില്‍ നെയ്യും അല്പം പഞ്ചസാരയും ചേര്‍ത്തു കുറുക്കി കഴിയ്ക്കുന്നതും ഏറെ നല്ലതാണ് കുട്ടികള്‍ക്കും ഉപയോഗിയ്ക്കാവുന്ന വഴിയാണിത്.

ഇന്തുപ്പും നെയ്യും ചോറില്‍
ഇന്തുപ്പും നെയ്യും ചോറില്‍ മിക്സ് ചെയ്തു രാത്രി ചോറുണ്ണതും തടിയും തൂക്കവും വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതുപോലെ ഉരുളയാക്കി ചോറുണ്ണതും ഭക്ഷണം കഴിയ്ക്കുന്ന നേരത്ത് മറ്റു കാര്യങ്ങളില്‍ ശ്രദ്ധ പോകാതെ കഴിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും.

ഈന്തപ്പഴം
കിടക്കാന്‍ നേരം ബദാം പൊടിച്ചത് പാലില്‍ കലക്കി കുടിയ്ക്കാം. ചെറിയ കടല വാങ്ങി പൊടിയ്ക്കുക. 8 ഈന്തപ്പഴം എടുക്കുക. ഇതില്‍ കടലപ്പൊടിയും ചേര്‍ത്തിളക്കി പാലില്‍ കലക്കി കുടിയ്ക്കാം.

മുട്ട
മുട്ടയും ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ്. തടി വയ്ക്കാന്‍ പച്ചമുട്ട കൊണ്ടു ചെയ്യാവുന്ന ഒരു വഴിയുണ്ട്. 2 നാടന്‍ കോഴി മുട്ടയില്‍ 1 ടീസ്പൂണ്‍ നെയ്യ്, തേന്‍ എന്നിവ കലര്‍ത്തി ഇളക്കി രാവിലെ വെറുംവയറ്റില്‍ രണ്ടാഴ്ച അടുപ്പിച്ചു കഴിയ്ക്കാം. ഗുണമുണ്ടാകും.