Latest Updates
-
ഇനി നിയമക്കുരുക്കില്ല; ബലാത്സംഗ അതിജീവിതർക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ -
കടുത്ത ചൂടിലും തടി കുറയ്ക്കാം; വീട്ടിലിരുന്ന് സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഇതാ ചില വഴികൾ -
മെയ് 3-ന് കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഉപ്പും പഞ്ചസാരയും വേണ്ട! മെറ്റ് ഗാലയിൽ തിളങ്ങാൻ ബോളിവുഡ് താരങ്ങൾ പട്ടിണി കിടക്കുന്നത് എന്തിന്? -
ഇന്ന് ചന്ദ്രൻ വൃശ്ചികം രാശിയിൽ: വിശാഖം മുതൽ അനിഴം വരെ; നിങ്ങളുടെ രാശിഫലവും ഇന്നത്തെ ശുഭമുഹൂർത്തവും അറിയാം -
ഇന്ന് വരിയൻ യോഗം; നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം ഉപയോഗിക്കൂ! -
ഇന്നത്തെ രാശിഫലം: മീനം, കുംഭം, ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ചിലര്‍ക്ക് അപ്രതീക്ഷിത ചിലവുകള്‍ -
മെയ് 2: കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ; ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം
മുത്തശ്ശി പറയും ചേമ്പിന്റേയും ചേനയുടേയും ശക്തി
ഇന്നത്തെ കാലത്ത് രോഗങ്ങള്‍ ഒഴിഞ്ഞ സമയമില്ല എന്ന് തന്നെ പറയാവുന്നതാണ്. കാരണം അത്രക്ക് പ്രതിസന്ധികള്‍ ആണ് ഇന്നത്തെ കാലത്ത് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ പലര്‍ക്കും ആശുപത്രിയില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ല. നമ്മുടെ ജീവിത ശൈലി തന്നെയാണ് നമ്മലെ രോഗികളാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത് നമ്മള് തിരിച്ചറിയാതെ പോവുന്നു. പണ്ടുള്ളജീവിത ശൈലിയില്‍ നിന്ന് വളരെയധികം മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രോഗങ്ങളുടെ എണ്ണത്തിലും വളരെയധികം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
പണ്ടുള്ളവരുടെ മാര്‍ഗ്ഗങ്ങളില്‍ ചില ഒറ്റമൂലികള്‍ നമുക്ക് ചുറ്റും ഉണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ചാല്‍ അത് നമ്മുടെ രോഗങ്ങളെ ഇല്ലാതാക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നമ്മള് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ഓരോ മുത്തശ്ശിപ്പൊടികൈകളും വളരെയധികം നമ്മുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

ചേമ്പിലൊതുങ്ങാത്ത വേദനയില്ല
സ്ത്രീകളെ വലക്കുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്ന് തന്നെയാണ് ആര്‍ത്തവ സംബന്ധമായുണ്ടാവുന്ന തകരാറുകള്‍. അതിന് പരിഹാരം കാണുന്നതിനും അത് മൂലമുണ്ടാവുന്ന വയറു വേദനയെ ഇല്ലാതാക്കുന്നതിനും എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് അറിയാമോ? ആര്‍ത്തവ വേദന സ്ത്രീകളില്‍ പതിവാണ്. വേദന സംഹാരി കഴിക്കാതെ തന്നെ നമുക്ക് ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണാവുന്നതാണ്. അതിനായി പണ്ട് കാലങ്ങളില്‍ ചെയ്തിരുന്ന ഒറ്റമൂലി എന്ന് പറയുന്നത് കാച്ചില് അഥവാ ചേമ്പ് കഴിയ്ക്കുക എന്നതാണ്. വിറ്റാമിന്‍ എ വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. ഇത് വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വയറിളക്കത്തിന് പെട്ടെന്ന് പരിഹാരം
വയറിളക്കം ആരോഗ്യസംരക്ഷണത്തിന് എത്രത്തോളം പ്രതിസന്ധി ഉണ്ടാക്കുന്നതാണ് എന്ന കാര്യം പലപ്പോഴും അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയുകയുള്ളൂ. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് ആണ് പലരും ശ്രദ്ധിക്കുന്നത്. അതിനായി ഒലീവ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്. അല്പം ഒലീവ് ഓയില്‍ കഴിക്കുന്നത് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ചെവി വേദനക്കും പരിഹാരം
ചെവിവേദന ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഡോക്ടറെ കാണാന്‍ പോവും മുന്‍പ് അല്പം ശ്രദ്ധിക്കാം. ചെവി വേദന വന്നാല്‍ ഡോക്ടറെ കാണുന്നത് നല്ലത് തന്നെയാണ്. എന്നാല്‍ അല്പം നാരങ്ങ നീര് ചെവിയിലൊഴിച്ച് കഴിഞ്ഞതിനു ശേഷം ഭേദമായില്ലെങ്കില്‍ മാത്രം ഡോക്ടറെ കാണാന്‍ ശ്രമിക്കുക. മുത്തശ്ശിമാരുടെ ചെവിവേദനയ്ക്കുള്ള ഉപായമാണ് ഇത്. ഇത് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ എന്നും മുത്തശ്ശി മാര്‍ഗ്ഗംതന്നെയാണ് ഉത്തമം.

വായ് നാറ്റത്തിന് പരിഹാരം വേണോ?
വായ്നാറ്റം നമ്മുടെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും എല്ലാം വില്ലനാവുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നവര്‍ക്ക് അല്പം പരിഹാരമാര്‍ഗ്ഗം നോക്കാം. വായ് നാറ്റം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ ഒറ്റമൂലി നല്ല പരിഹാരമാണ്. ഏലക്ക ചവയ്ക്കുന്നത് ശീലമാക്കുക. ഇത് വായ്നാറ്റത്തിന് നല്ലൊരു പ്രതിരോധമാണ് തീര്‍ക്കുന്നത്. ഇത് പല വിധത്തിലും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ദന്ത രോഗങ്ങളെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഏലക്ക. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

പ്രാണികള്‍ കടിച്ചാല്‍
വിഷമുള്ള പ്രാണികള്‍ കടിച്ചാല്‍ അതിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ട ചില ഒറ്റമൂലികള്‍ ഉണ്ട്. പണ്ടുള്ള മുത്തശ്ശിമാര്‍ ഇത് വളരെയധികം പ്രാവര്‍ത്തികമാക്കുന്ന ഒന്നാണ്. ചിലന്തി പോലുള്ളവ കടിച്ചാല്‍ കടിച്ച വിഷം ഇല്ലാതാക്കാന്‍ ഒരു ഉരുളക്കിഴങ്ങ് എടുത്ത് മുറിച്ച് ചിലന്തി കടിച്ച ഭാഗത്ത് തടവുക. ഇത് ഇത്തരം പ്രാണികള്‍ കടിച്ചതിന്റെ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. ഒരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്നതാണ് സത്യം.

ദഹനപ്രശ്നങ്ങള്‍ക്കും പരിഹാരം
ദഹന പ്രശ്നം ഉണ്ടാക്കുന്ന അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും വാഴപ്പഴം. ഇത് എത്ര വലിയ ദഹന പ്രതിസന്ധിക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഭക്ഷണം കഴിച്ച ശേഷം ഒരു പഴം കഴിക്കണമെന്ന് പണ്ടുള്ളവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഒരു ചെറുപഴത്തിന് കഴിയുന്നു.

ആര്‍ത്രൈറ്റിസിന് നാട്ടുവൈദ്യം
ആര്‍ത്രൈറ്റിസ് എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കി മടുത്തവര്‍ക്ക് അതിനെല്ലാം പരിഹാരം കാണുന്നതിന് നാട്ടുവൈദ്യം ധാരാളം. ആര്‍ത്രൈറ്റിസ് പരിഹാരം നാട്ടുവൈദ്യത്തിലൂടെ കാണാം. എങ്ങനെയെന്ന് നോക്കാം. ഉണക്കമുന്തിരി വെള്ളത്തില്‍ ഒരു രാത്രി മുഴുവന്‍ ഇട്ടു വെയ്ക്കുക. ഇത് പിറ്റേദിവസം കഴിയ്ക്കാം. ആര്‍ത്രൈറ്റിസ് മൂലമുണ്ടാകുന്ന കാലിലെ വീക്കവും വേദനയും എല്ലാം മാറുന്നു. ഇത് തന്നെയാണ് പണ്ടുള്ളവര്‍ ശീലമാക്കിയിരുന്ന ഒരു ഒറ്റമൂലി എന്ന കാര്യം ഓര്‍ക്കുക.

മൂത്രാശയ അണുബാധയുണ്ടോ
മൂത്രാശയ അണുബാധ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇനി അല്പം ശ്രദ്ധ അത്യാവശ്യമാണ്. കാരണം വെള്ളം നല്ലതു പോലെ കുടിക്കുന്നതോടൊപ്പം ഈ ശീലം കൂടി ഉണ്ടാക്കിയെടുക്കുക. മൂത്രാശയ അണുബാധ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഇനി പരിഹാരമിതാ. ഒരല്പം ബേക്കിംഗ് സോഡ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചാലിച്ച് കഴിയ്ക്കാം, ഇത് മൂത്രാശയ അണുബാധയെ ഇല്ലാതാക്കും. മാത്രമല്ല മൂത്രക്കടച്ചില് എന്ന അവസ്ഥക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബേക്കിംഗ് സോഡ പ്രയോഗം.



Click it and Unblock the Notifications