Just In
Don't Miss
- News
ഇന്ത്യയിൽ ഒരു ലക്ഷത്തോളം ശ്രീലങ്കൻ അഭയാർത്ഥികൾ; ഇന്ത്യൻ പൗരത്വം നൽകമെന്ന് ശ്രീ ശ്രീ രവിശങ്കർ
- Movies
പപ്പേട്ടന് ക്ലാസാണ്,മാസാണ്...! മാമാങ്കം ഷുവര്‍ ഹിറ്റ്, എം പദ്മകുമാറിനെക്കുറിച്ചുളള പോസ്റ്റ് വൈറല്‍
- Automobiles
മൂന്നാം തലമുറ ഒക്ടാവിയ പിൻവലിക്കാനൊരുങ്ങി സ്കോഡ
- Finance
സ്വർണ വിലയിൽ വൻ ഇടിവ്; ഒരാഴ്ച്ചയിൽ കുറഞ്ഞത് 600 രൂപ, ഉടൻ 28000ന് താഴേയ്ക്ക്
- Sports
ഇന്ത്യ vs വിന്‍ഡീസ്: മുംബൈയിലെ കിങ് ഇന്ത്യയോ, വിന്‍ഡീസോ? മൂന്നു പേര് കോലിയുടെ ഉറക്കം കെടുത്തും!!
- Technology
മികച്ച ഫീച്ചറുകളുമായി റെഡ്മി കെ 30, റെഡ്മി ലാപ്ടോപ്പ് എന്നിവ പുറത്തിറങ്ങി
- Travel
വിമാനം ക്യാൻസൽ ചെയ്തോ? കാരണം ഇതൊക്കെയാണോ എന്നു നോക്കാം
ഹൃദയാരോഗ്യത്തിനും ലൈംഗിക ശേഷിക്കും കരിങ്കോഴി
കരിങ്കോഴി പോസ്റ്റുകള്‍ ധാരാളം നമ്മള് കാണാറുണ്ട്. എന്നാല്‍ ഇതെല്ലാം വെറും
ട്രോളായി മാത്രം കാണുന്നവരാണ് പലരും. പക്ഷേ നമ്മുടെ ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന സൂത്രങ്ങള്‍ ഇതിലുണ്ട് എന്ന കാര്യം നിങ്ങള്‍ക്കറിയുമോ? സത്യമാണ്, ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഘടകങ്ങള്‍ കരിങ്കോഴിയില്‍ ഉണ്ട്. പ്രോട്ടീന്‍, കൊഴുപ്പ്, അമിനോ ആസിഡ്, വിറ്റാമിന്‍ ബി, നിയാസിന് തുടങ്ങിയവയെല്ലാം ധാരാളം കരിങ്കോഴിയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഫോസ്ഫറസ്, ഇരുമ്പ് എന്നിവ കൊണ്ടും സമ്പുഷ്ടമാണ് കരിങ്കോഴി.
ചിക്കന്‍ നമുക്കെല്ലാം ഇഷ്ടമാണ്. എന്നാല്‍ ചിക്കന്‍ കഴിക്കുന്നതിലൂടെ അത് എങ്ങനെയെല്ലാം ആരോഗ്യത്തിന് ഗുണകരമാവുന്നു എന്ന് കൂടി നമ്മള് അറിഞ്ഞിരിക്കണം. ഇന്ന് കടയില്‍ നിന്ന് ലഭിക്കുന്ന ബ്രോയ്ലര്‍ ചിക്കനുകള്‍ ആരോഗ്യത്തിന് ഒരു ഗുണവും നല്കുന്നവയല്ല, മാത്രമല്ല ദോഷം മാത്രം നല്കുന്നു എന്ന കാര്യത്തിലും സംശയം വേണ്ട. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും കാരണമാകുന്നുണ്ട് ഈ ചിക്കന്‍ തീറ്റ.
എന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ മാത്രമുള്ള ഒന്നാണ് കരിങ്കോഴികള്‍. ഇവയുടെ ഇറച്ചിയും മുട്ടയും കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ഉണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതാവഹമാണ്. വിലയില്‍ അല്പം കൂടുതലാണെങ്കിലും ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ അല്പം പണം മുടക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള തെറ്റും ഇല്ല. കാലങ്ങളായി മാറാത്ത രോഗം പോലും മാറ്റുന്നതിന് കരിങ്കോഴികളുടെ ഉപയോഗത്തിലൂടെ സാധിക്കുന്നു.
സാധാരണ കോഴിയില്‍ നിന്നും വളരെ വ്യത്യസ്തമാണ് കരിങ്കോഴികള്‍. ഇവക്ക് പഞ്ഞി പോലുള്ള മിനുസമുള്ള തൂവലുകളും, നീലനിറത്തോട് കൂടിയ പൂവുകളും ഉണ്ടായിരിക്കും, കാലിലാകട്ടെ അഞ്ച് വിരലുകള്‍ ഉണ്ടായിരിക്കും. ക്രീം നിറത്തിലുള്ള മുട്ടകളാണ് ഇടുന്നത്. ഒരു വര്‍ഷം നൂറിലധികം മുട്ടകള്‍ ഇവ ഇടുന്നുണ്ട്.
most read: ഉണങ്ങാത്ത മുറിവും,വെളുത്തപാടും;അര്‍ബുദ മുന്‍ഗാമി
മാത്രമല്ല രോഗത്തെ അതിജീവിക്കുന്നതിനുള്ള കഴിവും വളരെ കൂടുതലാണ്. ശരീരത്തില്‍ മെലാനിന്‍ അധികമായതു കൊണ്ടാണ് ഇവ കറുത്ത നിറത്തില്‍ കാണപ്പെടുന്നത്. സാധാരണ കോഴികളില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കും കരിങ്കോഴികള്‍. ഇവയുടെ മുട്ടക്കും ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ്. എന്തൊക്കെയാണ് കരിങ്കോഴി കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

രക്തക്കുഴലുകളെ വികസിപ്പിക്കും
രക്തക്കുഴലുകളെ വികസിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് കരിങ്കോഴിയുടെ ഇറച്ചി. ഇത് രക്തത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. രക്തത്തിലെ എല്ലാ വിധത്തിലുള്ള മാലിന്യങ്ങളെയും ഇല്ലാതാക്കുന്നതിന് കരിങ്കോഴിയുടെ ഇറച്ചി കഴിക്കുന്നതിലൂടെ സാധിക്കുന്നു. കരിങ്കോഴിയുടെ മാംസത്തിലുള്ള മെലാനിന്‍ ആണ് രക്തക്കുഴലുകളെ വികസിപ്പിക്കുന്നതിന് സഹായിക്കുന്നത്.

ഹൃദയത്തിന്റെ ആരോഗ്യം
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഇന്നുള്ളത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നാണ് കരിങ്കോഴിയുടെ ഇറച്ചി. ഇത് ഹൃദയസംബന്ധമായ പ്രതിസന്ധിയുള്ളവര്‍ക്ക് എന്തുകൊണ്ടും കഴിക്കാവുന്നതാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ കരിങ്കോളി നിങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നു
ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കരിങ്കോഴിയുടെ മുട്ടയും ഇറച്ചിയും വളരെയധികം പ്രധാനപ്പെട്ടതാണ്. ഇത് രണ്ടും നിങ്ങളിലെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും അവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശാരീരികവും മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം മികച്ച് നില്ക്കുന്ന ഒന്നാണ് കരിങ്കോഴി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതെല്ലാം ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

വന്ധ്യതയെന്ന പ്രതിസന്ധി
വന്ധ്യതയെന്ന പ്രതിസന്ധി പല ദമ്പതിമാരേയും വളരെയധികം ബാധിക്കുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കരിങ്കോഴി ഉപയോഗം. വന്ധ്യത മാത്രമല്ല ഗര്‍ഭധാരണം നടന്നാല്‍ ഗര്‍ഭം അലസാതിരിക്കുന്നതിനും സഹായിക്കുന്നുണ്ട് കരിങ്കോഴികള്‍. അതുകൊണ്ട് തന്നെ ഇതിന്റെ ഇറച്ചി ഗര്‍ഭകാലത്തും വളരെയധികം ഗുണം ചെയ്യുന്നതാണ് എന്ന കാര്യം മറക്കേണ്ടതില്ല. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

പ്രസവ ശേഷം
പ്രസവ ശേഷവും വളരെയധികം ആരോഗ്യവും ഊര്‍ജ്ജവും കരുത്തും സ്ത്രീകള്‍ക്ക് ലഭിക്കുന്നതിന് കരിങ്കോഴി ഇറച്ചി വളരെയധികം സഹായിക്കുന്നുണ്ട്. ഇത് പ്രസവ ശേഷമുണ്ടാവുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം നല്കി ആരോഗ്യത്തിന് സഹായിക്കുന്നു. ഏത് വിധത്തിലുള്ള തളര്‍ച്ചക്കും ക്ഷീണത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കരിങ്കോഴി ഇറച്ചിയും മുട്ടയും.

വൃക്കരോഗങ്ങള്‍
വൃക്കരോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും കരിങ്കോഴി. ഇത് കിഡ്നി സ്റ്റോണ്‍ പോലുള്ള അവസ്ഥകളെ പെട്ടെന്ന് തരണം ചെയ്യുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച ഒറ്റമൂലിയാണ് കരിങ്കോഴി എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ അനാരോഗ്യത്തിന് ഇവിടെ സ്ഥാനമില്ല എന്നതാണ് സത്യം.

ആസ്ത്മക്കും പരിഹാരം
ആസ്ത്മ എന്ന അവസ്ഥ പ്രായമായവരേയും കുട്ടികളേയും ഒരു പോലെ വലക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് കരിങ്കോഴി. ഇവയുടെ ഇറച്ചിയും മുട്ടയും എല്ലാം ആസ്ത്മയെ പ്രതിരോധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികള്‍ ഒരു കരിങ്കോഴിയില്‍ ഒതുങ്ങാനുള്ളതേ ഉള്ളൂ എന്നതാണ് സത്യം.

തലവേദന
എത്ര ഡോക്ടറെ കാണിച്ചിട്ടും മാറാത്ത തലവേദനയുണ്ടോ? എന്നാല്‍ കുറച്ച് ദിവസം കരിങ്കോഴി ഭക്ഷണത്തിന്റെ ഭാഗമാക്കൂ. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ തലവേദനയേയും ഇല്ലാതാക്കുന്നു. ഇത്തരം അവസ്ഥകളില്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കരിങ്കോഴി. മൈഗ്രേയ്ന് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് കരിങ്കോഴി സ്ഥിരമാക്കാവുന്നതാണ്.