Just In
Don't Miss
- Automobiles
EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്
- News
അക്രമാസക്തമായ പ്രതിഷേധം നിര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി; ഭേദഗതി ഒരു മതത്തേയും ബാധിക്കില്ല
- Movies
സിനിമ തിരഞ്ഞെടുക്കുമ്പോൾ അഭിപ്രായം ചോദിക്കുന്നത് അദ്ദേഹത്തിനോട്! വെളിപ്പെടുത്തി ഹണിറോസ്
- Finance
ഫോണിൽ പുതിയ എം ആധാർ ആപ്പുണ്ടോ? ആധാറുമായി ബന്ധപ്പെട്ട ഈ 5 കാര്യങ്ങൾ വീട്ടിൽ ഇരുന്ന് ചെയ്യാം
- Sports
സച്ചിനു പോലുമില്ല... അപൂര്‍വ്വ റെക്കോര്‍ഡുമായി പാക് താരം, അരങ്ങേറ്റങ്ങള്‍ സെഞ്ച്വറികളോടെ!!
- Technology
യുവാക്കളുടെ പുത്തൻ കണ്ടുപിടിത്തങ്ങൾ 'മേക്കര്‍ ഫെസ്റ്റി'ല്‍ അത്ഭുതം സൃഷ്ടിക്കുന്നു
- Travel
വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്
തക്കാളിയിലൽപം മധുരമിട്ട് ഉറപ്പിക്കാം ആരോഗ്യം
പച്ചക്കറികൾ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. എന്നാൽ എന്തൊക്കെ എങ്ങനെയൊക്കെ കഴിക്കണം എന്ന കാര്യം പലർക്കും അറിയില്ല. തക്കാളി ഇത്തരത്തിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ വർദ്ധിപ്പിക്കുന്ന ഒന്നാണ്. തക്കാളി സാമ്പാറിലിടാന്‍ മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പെട്ടെന്ന് പരിഹാരം കാണാൻ തക്കാളി മതി. തക്കാളി അല്പം മധുരമിട്ട് കഴിച്ചാൽ മതി.
തക്കാളി പച്ചക്ക് കഴിക്കാൻ മടിയുള്ളവർക്ക് വളരെ കുറഞ്ഞ തോതിൽ മധുരമിട്ട് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യസംരക്ഷണത്തിന് നല്ല മികച്ച മാർഗ്ഗമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. മധുരമിട്ട് കഴിക്കണം എന്ന് പറയുമ്പോൾ മധുരം വാരിക്കോരി ഇട്ട് കഴിക്കരുത്. ഇത് പിന്നീടുണ്ടാവുന്ന രോഗാവസ്ഥകൾക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ തോതിൽ മാത്രമേ മധുരമിട്ട് ഉപയോഗിക്കാന്‍ പാടുകയുള്ളൂ.
most read: മുക്കുറ്റി വെന്ത വെള്ളം പ്രമേഹ പരിഹാരം
ആരോഗ്യസംരക്ഷണത്തില്‍ തക്കാളി വഹിക്കുന്ന പങ്ക് ചില്ലറയല്ല. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട്. പലപ്പോഴും ഏത് ആരോഗ്യ പ്രതിസന്ധിക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തക്കാളി. എന്നാൽ തക്കാളിയിലെ കുരു അൽപം അപകടകാരിയാണ്. കാരണം ഇത് പലപ്പോഴും കിഡ്നി സ്റ്റോൺ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾ മുൻകൂട്ടി കാണണം. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളെ തുരത്തുന്നതിൽ തക്കാളി മികച്ചതാണ്. ഇത് ആരോഗ്യസംരക്ഷണത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.

എല്ലിന്റെ ബലക്ഷയത്തിന് പരിഹാരം
പലപ്പോഴും എല്ലിന്റെ ബലക്കുറവ് ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. എന്നാൽ ഇത് എങ്ങനെ പരിഹരിക്കണം എന്നത് പലർക്കും അറിയാത്ത കാര്യമാണ്. എല്ലിന്റെ ബലക്ഷയം പ്രായമായവരിലും കുട്ടികളിലുമാണ് കൂടുതല്‍ കാണപ്പെടുന്നത് ഇതിന് പരിഹാരം കാണാന്‍ തക്കാളി കഴിക്കുന്നത് നല്ലതാണ്. എന്നാൽ കുട്ടികൾക്ക് പച്ചത്തക്കാളി കഴിക്കുന്നതിന് താൽപ്പര്യം ഉണ്ടാവില്ല. എന്നാല്‍ പഴുത്ത തക്കാളിയില്‍ അൽപം മധുരമിട്ട് കഴിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. അതിലുപരി എല്ലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

ആന്റി ഓക്സിഡന്റ് ധാരാളം
തക്കാളിയില്‍ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് തക്കാളി. ഇത് എല്ലിന്റെ കേടുപാടുകള്‍ തീര്ക്കുന്നിനും സഹായകമാകുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ എല്ലിന്റെ ഏത് അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്തുകൊണ്ടും നല്ലൊരു പരിഹാരമാണ് തക്കാളി.

നീര്‍വീക്കത്തിന് പരിഹാരം
നീർവീക്കം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഇത് കാലിലാണെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ ആണെങ്കിലും അത് അസ്വസ്ഥതകൾ ഉണ്ടാക്കുന്നതാണ്. നീര്‍വീക്കം മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ തക്കാളിയിലെ ആന്റഇ ഇന്‍ഫ്ളമേറ്ററി ഏജന്റുകളാണ് ബയോഫ്ളവനോയ്ഡ് സഹായിക്കുന്നു. അതുകൊണ്ട് തക്കാളി നല്ലതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നീർവീക്കത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തക്കാളി.

പ്രമേഹ പരിഹാരം
പ്രമേഹ പരിഹാരത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തക്കാളി. എന്നാൽ പഞ്ചസാര മിക്സ് ചെയ്ത് കഴിക്കുന്നത് അൽപം ശ്രദ്ധിക്കാം. പ്രമേഹ നിയന്ത്രണത്തിനും തക്കാളി സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിയ്ക്കാന്‍ തക്കാളി കൂടുതല്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന എത്ര വലിയ പ്രമേഹമാണെങ്കിലും പല വിധത്തില്‍ അതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തക്കാളി. തക്കാളി കഴിക്കുമ്പോൾ അൽപം ഉപ്പും മുളകും ഇട്ട് കഴിച്ചാൽ മതി.

കൊളസ്ട്രോൾ കുറക്കുന്നു
കൊളസ്ട്രോൾ കുറക്കുന്ന കാര്യത്തില്‍ പല വിധത്തിലുള്ള മാർഗ്ഗങ്ങൾ നമ്മൾ അവലംബിക്കാറുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് തക്കാളി നല്ലൊരു ഒറ്റമൂലിയാണ്. ഇത് ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കി ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെയെല്ലാം നമുക്ക് ഇല്ലാതാക്കാം.

നെഞ്ചെരിച്ചില്‍ ശ്രദ്ധിക്കാം
എന്നാല്‍ തക്കാളി കൂടുതലായി കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. തക്കാളി പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് മുൻപ് ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കണം.