Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
മഞ്ഞപ്പിത്തവും പ്രമേഹവും പുളിയാറിലയില്‍ ഒറ്റമൂലി
മഞ്ഞപ്പിത്തവും പ്രമേഹവും പുളിയാറിലയില്‍ ഒറ്റമൂലി
നമ്മുടെ ചുറ്റുവട്ടത്തു കാണുന്ന പല സസ്യങ്ങളും പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള മരുന്നാണ്. ഇംഗ്ലീഷ് വൈദ്യത്തില്‍ അധികം ഉപയോഗിയ്ക്കില്ലെങ്കിലും നാട്ടുവൈദ്യത്തിലും പ്രകൃതി ചികിത്സയിലും ആയുര്‍വേദത്തിലുമെല്ലാം ഇത് ഏറെ സഹായകമാകും.
ഇത്തരത്തിലെ ഒരു ചെടിയാണ് പുളിയാറില. ഇലയുടെ പ്രത്യേകത തന്നെയാണ് ഇതിന് ഈ പേരു നേടിക്കൊടുത്തിരിയ്ക്കുന്നതും. ചങ്ങേരി എന്നും അറിയപ്പെടുന്ന ഇതിന്റെ ഇംഗ്ലീഷ് നാമം ഓക്സാലിസ് കോര്ണികുലേറ്റ എന്നതാണ്. പടര്‍ന്നു വളരുന്ന ഇത് മഞ്ഞപ്പൂക്കളുള്ള ഒന്നാണ്. മുട്ടയാകൃതിയിലെ കായ്കളാണ് ഇതിനുള്ളത്.
പേരു സൂചിപ്പിയ്ക്കുന്നതു പോലെ പുളി രസമുള്ള ഇലകളാണ് ഇതിന്റേത്. അല്പം കയ്പു രസവും ഇതിനുണ്ടാകും. ഇതു കൊണ്ടു തന്നെ ആയുര്‍വേദത്തില്‍ പ്രമേഹത്തിനും ഇത് ഉത്തമ പരിഹാരമാണ്. ലെമണ്‍ ക്ലോവര്‍ എന്നും ഇത് അറിയപ്പെടാറുണ്ട്.
പുളിശേരി, മോര്, രസം എന്നിവയിലെല്ലാം ചേര്‍ക്കാവുന്ന ഒന്നാണിത്. സാലഡുകളിലും ഇതു ചേര്‍ക്കുന്നത് ഏറെ നല്ലതാണ്. ഇതിന്റെ തളിരിലകള്‍ കോഴികള്‍ക്കു നല്ല ഭക്ഷണവുമാണ്.നല്ല നാടന്‍ ചമ്മന്തിയുണ്ടാക്കാനും ഇത് കേമമാണ്. അയേണ്‍ സമ്പുഷ്ടമായതിനാല്‍ രക്തപ്രസാദത്തിനും ഇതു സഹായിക്കും.
പുളിയാറില നല്കുന്ന ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. പല രോഗങ്ങളും ഇതില്‍ ഒതുക്കാനുമാകും. നാട്ടിന് പുറങ്ങളില്‍ കണ്ടു വരുന്ന ഇത് സൂക്ഷിച്ചു നോക്കിയാല്‍ നമ്മുടെ വീട്ടുവളപ്പില്‍ തന്നെ കാണും. ഉപയോഗിയ്ക്കുവാനും എളുപ്പമാണ്.

ഇതില്‍
വൈറ്റമിന്‍ സി, ഓക്സാലിക് ആസിഡ് എന്നിവ ധാരാളമുള്ള ഒരു സസ്യമാണിത്. വെള്ളം, ഫാറ്റ്, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, നിയാസിന്, ബീറ്റാ കരോട്ടിന്‍, ഫ്ളേവനോയ്ഡുകള്‍, ഫൈറ്റോസ്റ്റിറോളുകള്‍, ഫീനോള്‍, ടാനിന്, ഫാറ്റി ആസിഡുകള്‍ എന്നിവയെല്ലാം തന്നെ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുമുണ്ട്.ഇവയെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശരീരത്തിന് സഹായകമായവയുമാണ്.

വൈറ്റമിന്‍ സി
വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതു കൊണ്ടു തന്നെ സ്കര്‍വി പോലുള്ള രോഗങ്ങള്‍ക്കു നല്ലൊരു മരുന്നാണ് ഇത്. ഇതേ ഘടകമുള്ളതു കൊണ്ടു തന്നെ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനും ഇതു നല്ലതാണ്. വൈറ്റമിന്‍ സി അടങ്ങിയതു കൊണ്ടു തന്നെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കോള്‍ഡ്, ജലദോഷം
കോള്‍ഡ്, ജലദോഷം, വൈറല്‍ ഇന്ഫെക്ഷന് പോലുള്ള അസുഖങ്ങള്‍ മാറാനുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. തൊണ്ടയിലെ അണുബാധയ്ക്കുള്ള നല്ലൊരു മരുന്നാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കൊണ്ടു ഗാര്‍ഗിള്‍ ചെയ്യുന്നത് നല്ലൊരു മരുന്നാണ്.ഇതിലെ വൈറ്റമിന്‍ സി ആന്റിഓക്സിഡന്റായി പ്രവര്‍ത്തിച്ചാണ് ഈ പ്രത്യേക ഗുണം ലഭിയ്ക്കുന്നത്. ഇത് അടുപ്പിച്ചു കഴിയ്ക്കുന്നത് നല്ല പ്രതിരോധ ശേഷി നല്കുന്ന ഒന്നാണ്. പ്രത്യേകിച്ചും അലര്‍ജി പ്രശ്നങ്ങളുള്ളവര്‍ക്ക്.

വയറിന്റെ ആരോഗ്യത്തിനുള്ള നല്ലൊരു മരുന്നാണ്
വയറിന്റെ ആരോഗ്യത്തിനുള്ള നല്ലൊരു മരുന്നാണ് ഇത്. വയറ്റിലെ വിരയ്ക്കുളള നല്ലൊരു മരുന്നാണ് ഇത്. കുട്ടികളിലെ കൃമി ശല്യം ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. വയറിലെ ഇന്‍ഫെക്ഷനുകള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. വയറിളക്കം, അമീബിയാസിസ്, വയറിളക്കം, ഗ്രഹണി, പൈല്‍സ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഇത് സമൂലം അരച്ചെടുത്ത് ഇതിന്റെ നീര് മോരില്‍ കലക്കി കുടിയ്ക്കാം. കൊഴുപ്പു നീക്കിയ മോരു വേണം, കുടിയ്ക്കാന്‍.നാരുകളുടെ ഉറവിടമായതിനാല്‍ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും ഇതു നല്ലൊരു പ്രതിവിധിയാണ്.

കണ്ണിന്റെ
കണ്ണിന്റെ അസ്വസ്ഥതകള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇതിന്റെ നീരു പിഴിഞ്ഞൊഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. കണ്ണിന്റെ കോര്‍ണിയയുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്.

തലവേദന
തലവേദനയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് പുളിയാറില. ഇത് അരച്ചെടുത്തു നെറ്റിയിലിട്ടാല്‍ ഏറെ ആശ്വാസം ലഭിയ്ക്കും. ചെന്നികുത്ത് അഥവാ മൈഗ്രേന് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്.

അടക്കമുള്ള ലിവര്‍
മഞ്ഞപ്പിത്തം അടക്കമുള്ള ലിവര്‍ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഇത് അരച്ചു നീരെടുത്തു കഴിയ്ക്കാം. ഇത് പ്രമേഹത്തിനും നല്ലൊരു പ്രതിവിധി തന്നെയാണ്. ഇതിന്റെ കയ്പു രസമാണ് ഈ ഗുണം നല്‍കുന്നത്.

ആയുര്‍ വേദ പ്രകാരം
ആയുര്‍ വേദ പ്രകാരം വാത, കഫ, പിത്ത ദോഷങ്ങളാണ് അസുഖങ്ങള്‍ക്കു കാരണം. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ഈ മരുന്ന്. ഈ മൂന്നു ദോഷങ്ങളും ശമിപ്പിയ്ക്കുന്നതിനാല് ഏതു രോഗത്തിനും മറു മരുന്നാണ്.

ചര്‍മത്തിന്റെ ആരോഗ്യത്തിനും
ചര്‍മത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ഇത്. അരച്ചിടുന്നത് വ്രണങ്ങള്‍ക്കും മുറിവുകള്‍ക്കും മരുന്നാണ്. ശരീരത്തിലുണ്ടാകുന്ന നീരു പോലെയുള്ള പ്രശ്നങ്ങള്‍ക്കും നല്ലൊരു പ്രതിവിധി .

ഹൃദയാരോഗ്യത്തിനും
ഹൃദയാരോഗ്യത്തിനും പുളിയാറില ഏറെ നല്ലതാണ്. ഇതിന്റെ നീരു ഹൃദയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കാനും രക്തം ശുദ്ധിയാക്കാനുമെല്ലാം ഏറെ ഗുണകരം.ഇതെല്ലാം ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ഏറെ അത്യാവശ്യവുമാണ്.



Click it and Unblock the Notifications