Latest Updates
-
കടുത്ത ചൂടിലും തടി കുറയ്ക്കാം; വീട്ടിലിരുന്ന് സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഇതാ ചില വഴികൾ -
മെയ് 3-ന് കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഉപ്പും പഞ്ചസാരയും വേണ്ട! മെറ്റ് ഗാലയിൽ തിളങ്ങാൻ ബോളിവുഡ് താരങ്ങൾ പട്ടിണി കിടക്കുന്നത് എന്തിന്? -
ഇന്ന് ചന്ദ്രൻ വൃശ്ചികം രാശിയിൽ: വിശാഖം മുതൽ അനിഴം വരെ; നിങ്ങളുടെ രാശിഫലവും ഇന്നത്തെ ശുഭമുഹൂർത്തവും അറിയാം -
ഇന്ന് വരിയൻ യോഗം; നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം ഉപയോഗിക്കൂ! -
ഇന്നത്തെ രാശിഫലം: മീനം, കുംഭം, ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ചിലര്‍ക്ക് അപ്രതീക്ഷിത ചിലവുകള്‍ -
മെയ് 2: കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ; ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം -
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു!
വേനല്രോഗങ്ങള് അകറ്റും മലരിട്ടു തിളപ്പിച്ച വെള്ളം
വേനല്രോഗങ്ങള് അകറ്റും മലരിട്ടു തിളപ്പിച്ച വെള്ളം
ശരീരത്തിന് ആരോഗ്യം നല്കുന്ന ധാരാളം ശീലങ്ങളുണ്ട്. ഇതിനു സഹായിക്കുന്ന ചില ഭക്ഷണങ്ങളും പാനീയങ്ങളുമുണ്ട്. നാം കാര്യമാടി എടുക്കാത്ത പലതും ഇതില്‍ വരും.
ഇത്തരം വസ്തുക്കളില്‍ വരുന്ന ഒന്നാണ് മലര്. അരിയുടെ തന്നെ മറ്റൊരു വകഭേദമാണിത്. പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളുമുള്ള ഒന്നാണ് മലര്. ശരീരത്തിന് ആരോഗ്യം നല്കുന്ന ഒന്നാണ് മലര്.
മലര് ആയുര്‍വേദത്തില്‍ ഏറെ പ്രധാനമായ ഒന്നാണ്. മലരിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയുമാണ്.
കാര്‍ബോഹൈഡ്രേറ്റുകള്‍, കാല്‍സ്യം, പ്രോട്ടീന്‍, മഗ്നീഷ്യം, അയേണ്‍, ഡയെറ്ററി ഫൈബര്‍ തുടങ്ങിയ പലതും അടങ്ങിയതാണ് മലര്.
ദിവസവും, പ്രത്യേകിച്ചും വേനല്‍ക്കാലത്ത് മലരിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്, മലര് കഴിയ്ക്കുന്നത് എല്ലാം ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്.
മലരിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

ശരീരം തണുപ്പിയ്ക്കുവാന്‍
ശരീരം തണുപ്പിയ്ക്കുവാന്‍ ഏറ്റവും നല്ലതാണ് മലരിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഇത് ശരീരത്തേയും വയറിനേയും തണുപ്പിയ്ക്കുന്നു. വയറിന്റെ ആരോഗ്യം വേനല്ക്കാലത്തു പെട്ടെന്നു തന്നെ തകരാറിലാകാന്‍ സാധ്യതകളേറെയാണ്. ഇതിനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് മലരിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്.ഈ സമയത്തുണ്ടാകാന്‍ സാധ്യതയുള്ള ദഹന പ്രശ്നങ്ങള്‍ക്കും വയറിനെ ബാധിയ്ക്കുന്ന രോഗങ്ങള്‍ക്കുമെല്ലാം ഇത് ഉത്തമ പരിഹാരമാണ്.

എക്സീമ, മുഖക്കുരു
എക്സീമ, മുഖക്കുരു പോലുള്ള ചര്‍മ പ്രശനങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. മലര് പൊടിച്ചു മുഖത്തു പുരട്ടാം. ആവണക്കെണ്ണയുടെ ഗുണങ്ങളാണ് ഇതു ചര്‍മത്തിനു നല്കുന്നതെന്നു വേണം, പറയാന്‍.നല്ലൊരു ആന്റിഓക്സിഡന്റ് ആയതാണ് ചര്‍മ ഗുണങ്ങള്‍ക്കു സഹായിക്കുന്നത്.

വയറിളക്കം
വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ചുക്കും മലരുമിട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്. അല്ലെങ്കില്‍ ചുക്കിട്ടു വെള്ളം തിളപ്പിച്ച് ഇതില്‍ മലരിട്ടു വച്ച് അല്പം കഴിയുമ്പോള്‍ കുടിയ്ക്കാം. ഭക്ഷണം കഴിയ്ക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും മലരിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഗര്‍ഭകാല ഛര്‍ദിയ്ക്കു വരെ ഇത് ഏറെ നല്ലതാണ്.

ക്ഷീണത്തിന്
ക്ഷീണത്തിന് ഏറ്റവും ഉത്തമമായ പാനീയമാണ് മലര് വെള്ളം. കരിക്കിന് വെള്ളത്തിനു പകരമായാണ് ഇതിനെ കണക്കാക്കുന്നത്. നല്ലൊരു എനര്‍ജി ഡ്രിങ്ക് എന്നു പറയാം. ഇതു കൊണ്ടു തന്നെ എന്തെങ്കിലും രോഗങ്ങളാല്‍ ക്ഷീണം തോന്നുന്നവര്‍ക്ക് ഈ വെള്ളം ഉന്മേഷം നല്‍കും.വേനലില്‍ കരിക്കിന് വെള്ളം, നാരങ്ങാവെള്ളം, തണ്ണിമത്തന് തുടങ്ങിയ പാനീയങ്ങളുടെ ഒപ്പം നില്ക്കുന്ന ഒന്നാണ് മലര് വെന്ത വെള്ളം.

വയറിന്റെ ആരോഗ്യത്തിന്
ഡയറ്റെറി ഫൈബര്‍ അടങ്ങിയ ഇത് വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് മലരിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണ്.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍, പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന ഈ പ്രത്യേക പാനീയം ഹൃദയാരോഗ്യത്തിന് നല്ലതുമാണ്. ഇതിലെ മഗ്നീഷ്യം എറെ ഗുണം നല്കുന്ന ഒന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിയ്ക്കുവാന്‍ മലരിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഇത് പ്രമേഹ രോഗികള്‍ക്ക് അനുഭവപ്പെടുന്ന ക്ഷീണത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

വിളര്‍ച്ച
വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് മലരിട്ടു തിളപ്പിച്ച വെള്ളം. ഇതിലെ അയേണ്‍ ആണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. ഇതു രക്തത്തിലെ ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ശരീരത്തിലെ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണിത്.ശരീരത്തിലെ രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാനും ഇതു സഹായിക്കുന്നു.

ഛര്‍ദ്ദിലിന്
ഛര്‍ദ്ദിലിന് പല തരത്തിലും മലര് ഉപയോഗിയ്ക്കാം. ഇതു തനിയെ ഇട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ ഇടയ്ക്കിടെ കുടിയ്ക്കാം. ഇതും കൂവളത്തിന്റെ ഇലകളും ചേര്‍ത്തു തിളപ്പിച്ചും ഉപയോഗിയ്ക്കാം. ഇഞ്ചി ചേര്‍ത്തു തിളപ്പിച്ചും ജീരകം ചേര്‍ത്തു തിളപ്പിച്ചുമെല്ലാം ഉപയോഗിയ്ക്കാം. ഗര്‍ഭിണികള്‍ക്കു വരെ ഇത് ഏറെ ഗുണം നല്‍കും.

ധാരാളം ആന്റിഓക്സിഡന്റുകള്‍
ധാരാളം ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധ ശേഷി നല്കാന് ഏറെ നല്ലതാണ്. ബദാം ടീയുടെ ഗുണം നല്കുന്ന ഒന്നാണിത്. ഫ്രീ റാഡിക്കലുകള്‍ അകറ്റുന്നതിനാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളും അകറ്റും. അകാല വാര്‍ദ്ധക്യവും ഇതു കൊണ്ട് അകറ്റി നിര്‍ത്താം.

തലച്ചോറിന്റെ ആരോഗ്യത്തെ
സോഡിയം അളവു കുറഞ്ഞതു കൊണ്ടു തന്നെ ബിപി കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്
ഇതു കൊണ്ടു തന്നെ ഹൃദയത്തിനും നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ന്യൂട്രിയന്റുകളും ഇതില്‍ ധാരാളമുണ്ട്. തലച്ചോറിലെ നെര്‍വുകളെ ഉത്തേജിപ്പിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്ന ഒന്നാണിത്.

എല്ലിന്റെയും
കാല്‍സ്യം സമ്പുഷ്ടമായ ഇത് എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും ഉത്തമമാണ്. അതു പോലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനാല്‍ തടി കുറയ്ക്കാനും നല്ലതാണ്. ഇതിലെ ഡയെറ്ററി ഫൈബറാണ് ഇതിനു സഹായിക്കുന്നത്.

ആയുര്‍വേദത്തില്‍ ഏറെ പ്രത്യേകമാണ്.
മലരിട്ടു തിളപ്പിച്ച വെള്ളവും മലര് കഞ്ഞിയുമെല്ലാം ആയുര്‍വേദത്തില്‍ ഏറെ പ്രത്യേകമാണ്.നെല്ല് വൃത്തിയാക്കി മണ്ചട്ടിയിലിട്ടു ചൂടാക്കി ഇതു മലരായി വരുമ്പോള്‍ ഇതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച് ഇത് വാങ്ങി ഊറ്റി വച്ചു കുടിയ്ക്കാം.



Click it and Unblock the Notifications