Just In
- 1 hr ago
ഇഞ്ചി-കാരറ്റ്സൂപ്പ്; കലോറികുറഞ്ഞ ശൈത്യകാല റെസിപ്പി
- 2 hrs ago
കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കരുതേ..
- 5 hrs ago
ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകുന്ന രാശിക്കാര്‍
- 1 day ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
Don't Miss
- News
അസം ഗണം പരിഷത്ത് ബിജെപിക്കുള്ള പിന്തുണ പിന്‍വലിക്കും...പൗരത്വ ബില്ലില്‍ നിലപാട് കടുപ്പിച്ച് മഹന്ത!
- Sports
മറ്റാരും കണ്ടില്ല, പക്ഷെ അയാള്‍ കണ്ടെത്തി... സച്ചിനെ ഉപദേശിച്ച താജ് ജീവനക്കാരന് ഇതാ
- Movies
എല്ലാ ദിവസവും അല്ലി മോള് ആവശ്യപ്പെടാറുളള ആ കാര്യം! മനസ് തുറന്ന് പൃഥ്വിരാജ്
- Automobiles
EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്
- Finance
ഫോണിൽ പുതിയ എം ആധാർ ആപ്പുണ്ടോ? ആധാറുമായി ബന്ധപ്പെട്ട ഈ 5 കാര്യങ്ങൾ വീട്ടിൽ ഇരുന്ന് ചെയ്യാം
- Technology
യുവാക്കളുടെ പുത്തൻ കണ്ടുപിടിത്തങ്ങൾ 'മേക്കര്‍ ഫെസ്റ്റി'ല്‍ അത്ഭുതം സൃഷ്ടിക്കുന്നു
- Travel
വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്
ശുക്ലവര്‍ദ്ധനവിനും പുരുഷത്വത്തിനും താന്നി പ്രയോഗം
ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് എല്ലാവര്ക്കും ഏറ്റവും അത്യാവശ്യമുള്ള കാര്യം. എന്നാല്‍ അത് പലപ്പോഴും നമ്മുടെ തന്നെ ചില ശീലങ്ങള്‍ കാരണം സംഭവിക്കാറില്ല. ഇതിന് കാരണം പലപ്പോഴും നമ്മുടെ അനാവശ്യ മടിയോ ചിന്തകളോ അല്ലെങ്കില്‍ ഭക്ഷണ ശീലങ്ങളോ എല്ലാമായിരിക്കും. പക്ഷേ ഇതിനെ എല്ലാം ഒഴിവാക്കിയാല്‍ ദിവസം തോറും നമുക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ആരോഗ്യം നമുക്ക് തിരികെ പിടിക്കാം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളേയും നമുക്ക് ഒന്ന് ആശ്രയിക്കേണ്ടതായി വരുന്നുണ്ട്.
ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും അതിന് പരിഹാരം കാണുന്നതിന് നമുക്ക് ഇനി താന്നിക്ക ഉപയോഗിക്കാവുന്നതാണ്. വലിയ മരമാണ് താന്നി. മഞ്ഞ് കാലത്ത് ഇവ ഇവ കൊഴിക്കുന്നുണ്ട്. ഇതിലെല്ലാമുപരി നല്ലൊരു ഔഷധ സസ്യമാണ് എന്നതും താന്നിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.
Most read: ഉറച്ച ശരീരത്തിനും തടിക്കാനും ഏത്തപ്പഴവും നെയ്യും
എന്നാല്‍ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് താന്നി ഉപയോഗിക്കാം എന്ന് പലര്‍ക്കും അറിയുകയില്ല. ഏതൊക്കെ ആരോഗ്യ പ്രതിസന്ധികള്‍ നിങ്ങളെ അലട്ടുന്നുണ്ടോ അതിനെല്ലാം പരിഹാരം പലപ്പോഴും താന്നിയിലുണ്ട്. ത്രിഫലയിലെ ഒരു പ്രധാന ഘടകമാണ് താന്നി. എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ താന്നി ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

കായ് ഒഴികെയുള്ള ഭാഗങ്ങള്‍
താന്നിയുടെ കായ് ഒഴികേയുള്ള ഭാഗങ്ങള്‍ ആരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ വിപരീത ഫലം ഉണ്ടാക്കുന്നുമുണ്ട്. കാരണം ഇതിന്റെ കായ് ഉപയോഗിക്കുന്നത് അനാരോഗ്യത്തിലേക്കാണ് പലപ്പോഴും നയിക്കുന്നത്. ഈ കാര്യം അല്പം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും നല്ലതു പോലെ പഴുക്കാത്തവ ഉപയോഗിക്കാവുന്നതാണ്. അത് അത്ര വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല.

ലൈംഗിക ശേഷിക്കുറവ്
ലൈംഗിക ശേഷിക്കുറവിന് താന്നിക്ക രണ്ട് ഭാഗം, നെല്ലിക്ക മൂന്ന് ഭാഗം, കടുക്ക ഒരു ഭാഗം എന്നിവ പൊടിച്ച് രാത്രി ആഹാരത്തിന് ശേഷം ചൂടുവെള്ളത്തിലോ തേനിലോ ഒരുമാസം കഴിക്കാവുന്നതാണ്. ഇത് ശീഘ്രസ്ഖലനത്തിനും ഉദ്ദാരണശേഷിക്കുറവിനും ലൈംഗിക ശേഷിക്കുറവിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ശുക്ലവര്‍ദ്ധനവിനും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് താന്നി പുരുഷ രോഗങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ചേര് പിണഞ്ഞാല്‍
ചേര് മരം പലപ്പോഴും അസഹനീയമായ ചൊറിച്ചില്‍ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇതിന്റെ അടുത്തേക്ക് പോയാല്‍ തന്നെ ഇത്തരം അസ്വസ്ഥതകള്‍ നിങ്ങളെ ബാധിക്കുന്നുമുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പണ്ട് മുതലേ കാരണവര്‍ ഉപദേശിക്കുന്ന ഒന്നാണ് താന്നി മരം. ചേര് പിണഞ്ഞാല്‍ താന്നി മരത്തെ പോയി കെട്ടിപിടിച്ചാല്‍ മതി എന്നാണ് പറയുന്നത്. ഇതിലൂടെ ചേര് പിണഞ്ഞത് മൂലം ഉണ്ടാക്കുന്ന ചൊറിച്ചില്‍ ഇല്ലാതാവും എന്നാണ് വിശ്വാസം.
Most read: ഈ പതിനാറ് ക്യാന്‍സറിന് കാരണം ഈ ശീലം

പ്രമേഹത്തിന്
താന്നിയുടെ പൂവ് പ്രമേഹത്തെ കുറക്കുന്നു എന്നാണ് പറയുന്നത്. ഇത് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് വിദഗ്ധമായ ഒരു വൈദ്യന്റെ ഉപദേശത്തോടെ ചെയ്യേണ്ട ഒന്നാണ്. ഫലം ലഭിക്കുന്നതിന് വേണ്ടി ചെയ്യുമ്പോള്‍ വളരെ കൃത്യമായി അറിഞ്ഞ് വേണം ചെയ്യുന്നതിന്. രകത്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ പ്രമേഹത്തിന് പരിഹാരം കാണാന്‍ താന്നിപ്പൂവ് ഉത്തമമാണ്.

മൂത്രരോഗങ്ങള്‍ക്ക് പരിഹാരം
നല്ലതു പോലെ പഴുക്കാത്ത താന്നിക്കായ മൂത്ര സംബന്ധമായുണ്ടാവുന്ന രോഗങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതാണ് എന്നാണ് പറയുന്നത്. ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം മൂത്രാശയ സംബന്ധമായ രോഗങ്ങളേയും അകറ്റി നിര്‍ത്തുന്നു. എന്നാല്‍ ശ്രദ്ധിക്കേണ്ടത് നല്ലതു പോലെ പഴുത്ത കായ് ഉപയോഗിക്കാന്‍ പാടില്ല എന്നതാണ്. അത് നിങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് അല്പം ശ്രദ്ധിക്കാം.

ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം
ദഹന പ്രതിസന്ധികള്‍ കൊണ്ട് നെട്ടോട്ടമോടുന്നവര്‍ക്കും നല്ലൊരു പരിഹാരമാണ് താന്നി. ദഹനക്കുറവിന് പരിഹാരം നല്കി ദഹനേന്ദ്രിയങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് താന്നി. ഇത് എത്ര വലിയ ദഹന പ്രശ്നത്തെ പരിഹരിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികളെ ഒഴിവാക്കുന്നതിന് മികച്ച് നില്‍ക്കുന്നുണ്ട് താന്നി.

കാഴ്ച ശക്തിക്ക്
കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് പെട്ടെന്ന് പ്രതിവിധി നല്കുന്ന ഒന്നാണ് താന്നി. ഇതിലൂടെ കാഴ്ച സംബന്ധമായ പ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും മികച്ച് നില്ക്കുന്ന ഒന്നാണ് താന്നി. എന്നാല്‍ ഉപയോഗ രീതി എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പാതി അറിവ് വെച്ച് ഉപയോഗിച്ചാല്‍ അത് നെഗറ്റീവ് ഫലമാണ് പലപ്പോഴും ഉണ്ടാക്കുക.