For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂലക്കുരുവിന് ഒന്നൊന്നര പരിഹാരമാണ് എള്ളിന്റെ ഇല

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഡോക്ടറെ കാണാന്‍ ഓടുന്നവരാണ് പലരും. പക്ഷേ ഇനി ഇത്തരം പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു രീതി തന്നെയാണ് ആയുര്‍വ്വേദം. ആയുര്‍വ്വേദ പ്രകാരം പല വിധത്തിലുള്ള രോഗങ്ങളെ നമുക്ക് നമ്മുടെ കൈപ്പിടിയില്‍ നിര്‍ത്താവുന്നതാണ്. അതുകൊണ്ട് തന്നെ പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എള്ളിന്റെ ഇല ഉപയോഗിക്കാവുന്നതാണ്.

<strong>Most read:വീട്ടിൽ കത്തിക്കാം എള്ള് തിരി,കണ്ടകശനി ദോഷംമാറാന്‍</strong>Most read:വീട്ടിൽ കത്തിക്കാം എള്ള് തിരി,കണ്ടകശനി ദോഷംമാറാന്‍

ആരോഗ്യ സംരക്ഷണത്തിന് മികച്ചത് എള്ളിന്റെ ഇലയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ ആയുര്‍വ്വേദത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ് എള്ളിന്റെ ഇല. അതിലൂടെ നമുക്ക് പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്. എള്ളിന്റെ ഇലയും വിത്തും കായും പൂവും എല്ലാം ആരോഗ്യത്തിന് ഒറ്റവാക്കാണ് എന്നതാണ് സത്യം. എന്തൊക്കെയാണ് ആയുര്‍വ്വേദമനുസരിച്ച് ചെയ്യാവുന്ന ഒറ്റമൂലികള്‍ എന്ന് നോക്കാം. ഇത് പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിനും തെളിമക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് എള്ള് എന്ന കാര്യത്തില്‍ സംശയം വേണ്ട. എള്ളിന്റെ ഇലയില്‍ നിന്ന് രാവിലെ തന്നെ ലഭിക്കുന്ന വെള്ളത്തുള്ളികള്‍ കണ്ണിലൊഴിച്ചാല്‍ ഇത് കണ്ണിന്റെ ക്ഷീണവും തളര്‍ച്ചയും ഇല്ലാതാക്കി നല്ല ഫ്രഷ്‌നസ് ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ചെങ്കണ്ണ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ ഈ മാര്‍ഗ്ഗം പലരും ഉപയോഗിക്കാറുണ്ട്.

Image courtesy: wikipedia

ചുമക്ക് പരിഹാരം

ചുമക്ക് പരിഹാരം

ചുമ പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ എന്താണ് ചുമക്ക് പരിഹാരം എന്ന് ആലോചിച്ച് തലപുണ്ണാക്കേണ്ട ആവശ്യമില്ല. ചുമയെ ഇല്ലാതാക്കുന്നതിന് വേണ്ടി എള്ള് ഇലയും വിത്തും ഇട്ട് കഷായം വെച്ചെടുക്കുക. ഇതിലേക്ക് രണ്ട് സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ഇത് നല്ലതു പോലെ തിളപ്പിക്കുക. ഇത് രണ്ട് നേരം കുടിച്ചാല്‍ മതി. എത്രവലിയ മാറാത്ത ചുമക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. മാത്രമല്ല പല ആരോഗ്യ പ്രതിസന്ധികള്‍ക്കും ഈ കഷായം നല്ലൊരു പരിഹാരമാണ്.

<strong>Most read: അനാവശ്യ ഗര്‍ഭധാരണമില്ല; എള്ളും തേനും പരിഹാരം</strong>Most read: അനാവശ്യ ഗര്‍ഭധാരണമില്ല; എള്ളും തേനും പരിഹാരം

മൂലക്കുരുവിന് പ്രതിരോധം

മൂലക്കുരുവിന് പ്രതിരോധം

മൂലക്കുരു പോലുള്ള അസ്വസ്ഥതകള്‍ ആരോഗ്യത്തിന് എത്രത്തോളം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം എള്ള് എടുത്ത് അത് വെള്ളത്തില്‍ മിക്‌സ് ചെയ്ത് വെണ്ണ ചേര്‍ത്ത് ദിവസവും മൂന്ന് നേരം കഴിക്കുക. ഇത് ഭക്ഷണത്തിന്റെ ഒരു മണിക്കൂര്‍ മുന്‍പ് വേണം കഴിക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇത് കുടലുകളെ ക്ലീന്‍ ചെയ്യുകയും ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുകയും ചെയ്യുന്നു. അതോടൊപ്പം മൂലക്കുരു എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് കഴിക്കാവുന്നതാണ്.

 പല്ലിന്റെ ആരോഗ്യത്തിന്

പല്ലിന്റെ ആരോഗ്യത്തിന്

പല്ലിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും പലരേയും അലട്ടുന്ന ഒന്നാണ്. ഇത്തരം പ്രതിസന്ധികള്‍ക്ക് ദന്തഡോക്ടറെ സമീപിക്കുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. അതിനായി ഇടക്കിടക്ക് അല്‍പം എള്ള് ചവച്ചു കൊണ്ടിരിക്കണം. ഇത് പല്ല് വേദന, വായ്‌നാറ്റം, പല്ലിന് ഉറപ്പില്ലായ്മ എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഇതിലൂടെ പല്ലിന് ഉണ്ടാവുന്ന അല്ലെങ്കില്‍ ഉണ്ടാകാനിടയുള്ള പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതാണ്. അതുകൊണ്ട് തന്നെ വളരെയധികം ഉപയോഗപ്രദമായ ഒരു ചികിത്സയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഡയറിയക്ക് പരിഹാരം

ഡയറിയക്ക് പരിഹാരം

ഡയറിയ പലരേയും ഉറക്കമില്ലായ്മയിലേക്ക് വരെ എത്തിക്കുന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെയ്യാവുന്ന ഒന്നാണ് എള്ളിന്റെ ഇലയിലും എള്ളിലും ഉള്ള പൊടിക്കൈ. എല്ലാ ദിവസവും എള്ള് കുതിര്‍ത്ത വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കഴിച്ചാല്‍ ദഹന പ്രശ്‌നങ്ങള്‍, കോളറ, വിര സംബന്ധമായുണ്ടാവുന്ന അസ്വസ്ഥതകള്‍ എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ശരീര വേദനക്ക്

ശരീര വേദനക്ക്

ശരീര വേദനക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് എള്ളിന്റെ ഇല. ഇതിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ശരീര വേദന പോലുള്ള അസ്വസ്ഥതകളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികളുടേയും തുടക്കം പലപ്പോഴും ശരീരവേദനയില്‍ നിന്നാണ്. ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമുക്ക് എള്ളിന്റെ ഇല ആയുര്‍വ്വേദ പ്രകാരം ഉപയോഗിക്കാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.

ഗര്‍ഭപാത്രത്തിന്റെ അസ്വാഭാവികതകള്‍

ഗര്‍ഭപാത്രത്തിന്റെ അസ്വാഭാവികതകള്‍

ചില സ്ത്രീകളില്‍ ഗര്‍ഭപാത്രത്തിന് പല വിധത്തിലുള്ള അസ്വാഭാവികതകളും പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ഇവരില്‍ ആര്‍ത്തവം കൃത്യമല്ലാതെ വരുകയും ഗര്‍ഭം ധരിച്ചാലും പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് എള്ള് ഉപയോഗിക്കാവുന്നതാണ്. നൂറ് ഗ്രാം എള്ളിന്റെ കഷായത്തില്‍ നിന്നുള്ള സത്ത് എടുത്ത് അതില്‍ രണ്ട് ഗ്രാം ഇഞ്ചിയും രണ്ട് ഗ്രാം കുരുമുളകും മിക്‌സ് ചെയ്ത് കഴിക്കുന്നത് ഗര്‍ഭപാത്രത്തിന്റെ അസ്വാഭാവികതകള്‍ ഇല്ലാതാക്കി ആര്‍ത്തവം കൃത്യമാവുന്നതിന് സഹായിക്കുന്നു.

 പേശീവേദനക്ക് പരിഹാരം

പേശീവേദനക്ക് പരിഹാരം

പേശീവേദന പോലുള്ള അസ്വസ്ഥതകള്‍ പലപ്പോഴും ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എള്ള് ഉപയോഗിക്കാവുന്നതാണ്. എള്ളിന്റെ ഇലയും സന്ധികളില്‍ അരച്ചിടുന്നത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല എള്ളിന്റെ കൂടെ അല്‍പം ഇഞ്ചിയും മിക്‌സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

English summary

health benefits of sesame leaves

We have listed some of the health benefits of sesame leaves, Take a look.
X
Desktop Bottom Promotion