For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടിയ ബിപി കുറക്കണോ, തൊട്ടുകൂട്ടാം പുളി ഇഞ്ചി

|

നമ്മുടെ സദ്യകളിൽ ഒഴിച്ച് കൂട്ടാൻ ആവാത്ത ഒന്നാണ് പുളി ഇ‍ഞ്ചി. പുളിയും മധുരവും ഇ‍ഞ്ചിയുടെ സ്വാദും എല്ലാം ചേർന്ന ഒന്നാണ് പുളി ഇഞ്ചി. കുട്ടികൾ മുതൽ വലിയവർ വരെ പുളി ഇഞ്ചി കഴിക്കുന്നതിന് ഇഷ്ടപ്പെടുന്നു. എന്നാൽ ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണമാണ് നൽകുന്നത് എന്ന് നിങ്ങൾക്കറിയാമോ? പല ആരോഗ്യ പ്രതിസന്ധികളേയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ പുുളിയിഞ്ചിയോളം നല്ലൊരു കറി ഇല്ലെന്ന് തന്നെ പറയാം.

ചില നാട്ടിൽ ഇത് ഇഞ്ചിക്കറിയാണ്. അതിൽ മധുരമുണ്ടാവില്ല. എന്നാൽ ‌വ‌ടക്കോട്ട് പോകും തോറും പുളിയിഞ്ചിക്ക് മധുരവും പുളിയും എരിവും എല്ലാം ഉണ്ടാവും. ആരോഗ്യ ഗുണത്തിന്റെ കാര്യത്തിൽ ഒരിക്കലും സംശയിക്കാതെ തന്നെ നമുക്ക് കഴിക്കാവുന്ന ഒന്നാണ് പുളി ഇഞ്ചി. വയറിനുണ്ടാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് പുളി ഇഞ്ചി. നൂറ്റൊന്ന് കറികൾക്ക് തുല്യമാണ് ഇഞ്ചിക്കറി. അത്രക്കും ആരോഗ്യ ഗുണങ്ങൾ ഇതിന് പിന്നിലുണ്ട്. പലപ്പോഴും ഇവ തിരിച്ചറിയാത്തതാണ് ആരോഗ്യ പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് പുളിയിഞ്ചിക്ക് പുറകിൽ ഉള്ളതെന്ന് നോക്കാം.

<strong>most read: വ്യായാമം ചെയ്യുമ്പോള്‍ ഈ ഡയറ്റെങ്കിൽ ഇരട്ടിഫലം</strong>most read: വ്യായാമം ചെയ്യുമ്പോള്‍ ഈ ഡയറ്റെങ്കിൽ ഇരട്ടിഫലം

ഏതൊക്കെ ആരോഗ്യ പ്രതിസന്ധികളെ വളരെ ഫലപ്രദമായി പുളിയിഞ്ചിയിലൂടെ നമുക്ക് ഇല്ലാതാക്കാം എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ബിപി, പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം, ശ്വാസംമുട്ടല്‍ എന്നീ രോഗാവസ്ഥകളെയെല്ലാം വളരെ പെട്ടെന്ന് തന്നെ പൂർണമായും ഇല്ലാതാക്കുന്നതിന് നമുക്ക് പുളിയിഞ്ചി അൽപം തൊട്ടു കൂട്ടിയാല്‍ മതി.

എന്നാൽ എന്തും അധികമായാൽ വിഷം എന്ന് തന്നെയാണ് പറയാറ്. സ്വാദുണ്ടെന്ന് കരുതി നിയന്ത്രണമില്ലാതെ കഴിച്ചാൽ അത് ആരോഗ്യം താറുമാറാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ മിതമായ അളവിലാണെങ്കിൽ അത് ആരോഗ്യത്തിന് വളരെ ഫലപ്രദമാണ്.

ബിപി കുറക്കാൻ

ബിപി കുറക്കാൻ

ബിപി ഇന്നത്തെ കാലത്തെ പ്രധാന പ്രതിസന്ധികളിൽ ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലവും ജീവിത ശൈലിയും തിരക്കും എല്ലാം തന്നെ നമ്മളിൽ പലരേയും ബിപി എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. എന്നാൽ ബിപി കുറക്കുന്നതിനും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ബിപിയുടെ പല അവസ്ഥകളിൽ നിന്നും പരിഹാരം കാണുന്നതിനും ഇനി പുളിയിഞ്ചി ശീലമാക്കാം. ഭക്ഷണം കഴിക്കുന്നതിന് ഇടക്ക് ഒരൽപം പുളിയിഞ്ചി തൊട്ടു കൂട്ടൂ. ഇത് നിങ്ങളു‌ടെ ബിപി കുറക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

 ദഹന പ്രശ്നങ്ങൾക്ക് പരിഹാരം

ദഹന പ്രശ്നങ്ങൾക്ക് പരിഹാരം

ദഹന പ്രശ്നങ്ങൾ പല കാരണങ്ങൾ കൊണ്ടും വരാവുന്നതാണ്. പലപ്പോഴും നമ്മുടെ ഭക്ഷണത്തില്‍ ഉണ്ടാവുന്ന അശ്രദ്ധയാണ് ഇത്തരം പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. എന്നാൽ അൽപം ശ്രദ്ധിച്ചാൽ പുളിയിഞ്ചിയിലൂ‌ടെ നമുക്ക് എത്ര വലിയ ദഹന പ്രശ്നത്തിനും പരിഹാരം കാണാവുന്നതാണ്. കാരണം പുളിയിഞ്ചിയില്‍ ദഹന പ്രതിസന്ധിയെ പിടിച്ച് കെട്ടാന്‍ തരത്തിലുള്ള ഗുണം ഉണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇ‍ഞ്ചി ഒരു കഷ്ണം കഴിക്കുന്നത് ദഹന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് ദഹന പ്രതിസന്ധിക്കെല്ലാം പെട്ടെന്നാണ് പരിഹാരം നൽകുന്നത്.

കൊളസ്ട്രോൾ

കൊളസ്ട്രോൾ

കൊളസ്ട്രോൾ എന്ന പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ മികച്ചതാണ് പുളി ഇഞ്ചി. ഇതിൽ പുളിയും ഇഞ്ചിയും എല്ലാം കണക്കിന് ചേരുന്നത് കൊണ്ട് കൊളസ്ട്രോള്‍ എന്ന് അനാവശ്യ കൊഴുപ്പിനെ പേടിക്കുകയേ വേണ്ട. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പുളിയിഞ്ചിയിലൂടെ നമുക്ക് പ്രതിരോധം തീർക്കാവുന്നതാണ്. എത്ര വലിയ പഴകിയ കൊളസ്ട്രോൾ ആണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പുളിയിഞ്ചി. അതുകൊണ്ട് ഒന്നു തൊട്ടു കൂട്ടുന്നത് അനാരോഗ്യമല്ല ശരീരം നിറയെ ആരോഗ്യമാണ് നൽകുന്നത്.

പ്രമേഹം

പ്രമേഹം

പ്രമേഹത്തിന് പരിഹാരം കാണുന്നതിനും പുളി ഇഞ്ചി മികച്ചതാണ്. ചിലർ മധുരത്തിനായി അൽപം ശർക്കര പുളിയിഞ്ചിയിൽ ചേർക്കാറുണ്ട്. എന്നാൽ ഒരിക്കലും അത് പ്രമേഹം വർദ്ധിപ്പിക്കുകയില്ല മറിച്ച് പ്രമേഹത്തെ കുറക്കുകയാണ് ചെയ്യുന്നത്. ഇഞ്ചിയിലും പുളിയിലും ഉള്ളത്ര ആരോഗ്യ ഗുണങ്ങൾ മറ്റൊന്നിലും ഇല്ല എന്ന് തന്നെ നമുക്ക് കണ്ണടച്ച് പറയാൻ സാധിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ പരിഹാരം തീർക്കുന്നതിന് പുളി ഇഞ്ചി വളരെ മികച്ചതാണ്.

ആന്റി ഓക്സിഡന്റ് കലവറ

ആന്റി ഓക്സിഡന്റ് കലവറ

ആന്റി ഓക്സിഡൻറിന്റെ കലവറയാണ് പുളി ഇഞ്ചി എന്ന കാര്യത്തില്‍ സംശയിക്കേണ്ട. കാരണം ഇഞ്ചി എന്നത് ആയുസ്സിന്റെ തന്നെ കൂട്ടാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് ഈ ഇഞ്ചിക്കൂട്ട്. ദിവസവും സ്വാദിന് വേണ്ടി ഒരൽപം തൊട്ടു കൂട്ടുന്നത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

വയറ്റിലെ കൊഴുപ്പ്

വയറ്റിലെ കൊഴുപ്പ്

വയറ്റിലെ കൊഴുപ്പ് പലപ്പോഴും പലരേയും കുടവയറൻ എന്ന പേരു കേൾപ്പിക്കും. എന്നാൽ ഇത് ഒരിക്കലും ഇനി വര്‍ദ്ധിക്കുകയില്ല. മാത്രമല്ല പുളിയിഞ്ചി വളരെ ഫലപ്രദമായി തന്നെ ഈ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു വയറ്റിലെ കൊഴുപ്പ്. പല ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിനും അമിതവണ്ണവും കൊഴുപ്പും ഇല്ലാതാക്കുന്നതിനും ഒരൽപം പുളിയിഞ്ചി തൊട്ടു കൂട്ടുന്നത് എന്തുകൊണ്ടും നല്ലതാണ്. അല്ലെങ്കിൽ നഷ്ടം അത് നിങ്ങൾക്ക് തന്നെ.

ഉദര രോഗങ്ങൾക്ക്

ഉദര രോഗങ്ങൾക്ക്

ഉദര രോഗങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ അതിന് ഏറ്റവും മികച്ചതാണ് പുളി ഇഞ്ചി. അത് പല വിധത്തിൽ ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നതോടൊപ്പം മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുമ്പോൾ ഉണ്ടാവുന്ന അനാരോഗ്യ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പുളി ഇ‍ഞ്ചി.

English summary

health benefits of puli inchi

inji curry is served in sadya, a little sweet is added to make puli inji. In this article we have listed some health benefits of puli inchi.
X
Desktop Bottom Promotion