For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിപ്പിക്കൂണിലുണ്ട് കൊളസ്‌ട്രോള്‍ ഒതുക്കും വൈദ്യം

|

കൂണ്‍ എന്നും നമ്മുടെ വിഭവങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ്. നോണ്‍വെജ് ഇഷ്ടമില്ലാത്തവര്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന വിഭവമാണ് പലപ്പോഴും കൂണ്‍. കൂണ്‍ പല വിധത്തില്‍ ഉണ്ട്. ഭക്ഷ്യയോഗ്യമല്ലാത്തത് ഭക്ഷ്യയോഗമായത് എന്നിവ. എന്നാല്‍ ഭക്ഷ്യയോഗ്യമായ ഒരു കൂണ്‍ ഇനമാണ് ചിപ്പിക്കൂണ്‍. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചിപ്പിക്കൂണ്‍. ചിപ്പിക്കൂണ്‍ സാധാരണയായി വെള്ള നിറത്തിലോ പിങ്ക് നിറത്തിലോ ഉണ്ടാവുന്നുണ്ട്. ഇത് കൃഷി ചെയ്യുന്നതിന് അല്‍പം ശ്രദ്ധയും സമയവും അത്യാവശ്യമായി വേണ്ടതാണ്.

<strong>Most read: ഈ പതിനാറ് ക്യാന്‍സറിന് കാരണം ഈ ശീലം</strong>Most read: ഈ പതിനാറ് ക്യാന്‍സറിന് കാരണം ഈ ശീലം

വയ്‌ക്കോലിലാണ് ഇത് വിളവെടുക്കുന്നതും കൃഷി ചെയ്യുന്നതും. ഔഷധ ഗുണത്തിലും പോഷക ഗുണത്തിലും മണത്തിലുമെല്ലാം മികച്ച് നില്‍ക്കുന്ന ഒന്നാണ് ചിപ്പിക്കൂണ്‍. രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍, കൊളസ്‌ട്രോള്‍ എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് കൂണ്‍. അതുകൊണ്ട് തന്നെ വലിയ വില കൊടുത്തും ആരോഗ്യത്തിന് വേണ്ടി ചിപ്പിക്കൂണ്‍ വാങ്ങിക്കുന്നതിന് പലരും തയ്യാറാവുന്നുണ്ട്. ചിപ്പികൂണ്‍ ഉപയോഗിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എന്തൊക്കെ ഗുണങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്.

 കുറഞ്ഞ കലോറി

കുറഞ്ഞ കലോറി

കലോറി കുറവാണ് ചിപ്പിക്കൂണില്‍. അമിത വണ്ണത്തിന് കാരണമാകുന്ന അവസ്ഥക്കെല്ലാം പരിഹാരം നല്‍കി ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്നതിനും കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ചിപ്പിക്കൂണ്‍. ഇതില്‍ കലോറിയുടെ അളവ് വളരെയധികം കുറവാണ്. അതുകൊണ്ട് തന്നെ അമിതവണ്ണം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ചിപ്പിക്കൂണ്‍.

 കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കുന്നതിന് വേണ്ടി അല്‍പം ചിപ്പിക്കൂണ്‍ കഴിച്ചാല്‍ മതി. കൊളസ്‌ട്രോള്‍ കുറയുന്നതിന് വേണ്ടി ചിപ്പിക്കൂണ്‍ സ്ഥിരമാക്കാവുന്നതാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ചിപ്പിക്കൂണ്‍.

 ഫൈബര്‍ കൂടുതല്‍

ഫൈബര്‍ കൂടുതല്‍

ഫൈബറിന്റെ അളവ് വളരെ കൂടുതലാണ് ചിപ്പിക്കൂണില്‍. അതുകൊണ്ട് തന്നെ ഇത് അമിതവണ്ണത്തിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും ചാടിയ വയറിനും പൂര്‍ണമായും വിട നല്‍കുന്നതിന് സഹായിക്കുന്നുണ്ട് ചിപ്പിക്കൂണ്‍. ഇത് കഴിക്കുന്നതിലൂടെ അത് ശരീരത്തിലെ പല അസ്വസ്ഥതകളേയും ഇല്ലാതാക്കി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

<strong>Most read: ഞൊടിഞെട്ടയിലെ ഒറ്റമൂലിയിലുണ്ട് പ്രമേഹ പരിഹാരം</strong>Most read: ഞൊടിഞെട്ടയിലെ ഒറ്റമൂലിയിലുണ്ട് പ്രമേഹ പരിഹാരം

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഫോളിക് ആസിഡിന്റെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഫോളിക് ആസിഡ് കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ചിപ്പിക്കൂണ്‍ കഴിക്കുന്നത് ഫോളിക് ആസിഡ് കഴിക്കുന്ന അതേ ഗുണം നല്‍കുന്നുണ്ട്. ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ചിപ്പിക്കൂണ്‍ ഉപയോഗിക്കാവുന്നതാണ്.

ആന്റി ഓക്‌സിഡന്റ് കലവറ

ആന്റി ഓക്‌സിഡന്റ് കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ചിപ്പിക്കൂണ്‍. ഇത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. രോഗങ്ങളുടെ കലവറയായ നമ്മുടെ ശരീരത്തെ അതില്‍ നിന്ന് മോചിപ്പിക്കുന്നതിന് ചിപ്പിക്കൂണ്‍ സഹായിക്കുന്നുണ്ട്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയൊന്നും അല്ല.

 ക്യാന്‍സര്‍ പരിഹാരം

ക്യാന്‍സര്‍ പരിഹാരം

ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ചിപ്പിക്കൂണ്‍. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങള്‍ വ്യാപിക്കുന്നത് തടയുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് തന്നെയാണ് ക്യാന്‍സറിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നത്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ചിപ്പിക്കൂണ്‍.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് ചിപ്പിക്കൂണ്‍.ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും രോഗങ്ങളെ ശരീരത്തില്‍ നിന്ന് ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. പനി, ജലദോഷം, ചുമ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നുണ്ട് ഇത്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണുന്നതിന് ചിപ്പിക്കൂണ്‍ സഹായിക്കുന്നതാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പ്രമേഹ പരിഹാരം ഉണ്ടാവുന്നു. പല അസ്വസ്ഥതകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നതാണ് ചിപ്പിക്കൂണ്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ അത് ശരീരത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്.അതിനെല്ലാം പരിഹാരം കാണുന്നതിന് ചിപ്പിക്കൂണ്‍ മികച്ചതാണ്.

English summary

health benefits of oyster mushrooms

We have listed some of the health benefits of oyster mushrooms. Read on.
Story first published: Tuesday, June 25, 2019, 16:59 [IST]
X
Desktop Bottom Promotion