Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഏത് വേദനയും ശമിപ്പിക്കും ഒറ്റമൂലി കരിനൊച്ചിയില്‍
നമ്മുടെ വീട്ടുവളപ്പിൽ കാണപ്പെടുന്ന ചെടികളിൽ ഒന്നാണ് കരിനൊച്ചി. എന്നാൽ ഇത് എങ്ങനെ ഉപയോഗിക്കണം, എന്തിന് ഉപയോഗിക്കണം എന്നുള്ളത് പലർക്കും അറിയില്ല. പലപ്പോഴുംവ ഗൗരവമേറിയ അസുഖങ്ങൾക്ക് ഡോക്ടറെ സമീപിക്കുന്നതിന് മുൻപ് പണ്ടുള്ളവരുടെ ചില പ്രധാന ഒറ്റമൂലികളിൽ ഒന്ന് തന്നെയായിരുന്നു കരിനൊച്ചിയും. നമ്മുടെ പറമ്പുകളിൽ ഇന്നും ധാരാളമായി കണ്ട് വരുന്ന ഒരു ചെടിയാണ് ഇത്. നട്ടു വളര്‍ത്തേണ്ടവർക്ക് അനായാസം ഇത് നട്ടു വളര്‍ത്താന്‍ സാധിക്കുന്നു. അത്രക്കും ഗുണങ്ങൾ ഇതിനുണ്ട്. പണ്ടുള്ളവർക്ക് കരിനൊച്ചിയെക്കുറിച്ച് അറിയാമായിരിക്കും.
എന്നാൽ പലപ്പോഴും ഇതിന്റെ ഗുണങ്ങളെക്കുറിച്ചോ ഈ ചെടിയെക്കുറിച്ചോ പലർക്കും അറിയില്ല. നല്ലൊരു ഒറ്റമൂലി തന്നെയാണ് ഈ ചെടിയെന്ന കാര്യത്തിൽ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട.കരിനൊച്ചിയുടെ വിത്ത് മുളപ്പിച്ചോ തൈ നട്ട് പിടിപ്പിച്ചോ നമുക്ക് ഇത് വളർത്തിയെടുക്കാവുന്നതാണ്.
പല വേദനകളും ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് ഈ ചെടി എന്ന കാര്യത്തിൽ സംശയം വേണ്ട. ഉപയോഗമനുസരിച്ച് പല വിധത്തിലുള്ള ഗുണങ്ങൾ ഉണ്ട് കരിനൊച്ചിക്ക്. പല വിധത്തിലുള്ള ശരീര വേദനക്ക് ഇതിന്റെ ഇല തിളപ്പിച്ച് ആവി പിടിച്ചാൽ മതി. ഇത് കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നടുവേദനക്ക് പരിഹാരം
നടുവേദന കൊണ്ട് കഷ്ടപ്പെടുന്നവർ നിരവധിയാണ്. എന്നാൽ ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഇതിന് അൽപം കരിനൊച്ചി മതി. കരിനൊച്ചി കൊണ്ട് നടുവേദനയെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്. കരിനൊച്ചിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ചൂട് പിടിച്ചാൽ മതി. ഇത് നടുവേദനയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള വേദനകൾക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

വാതസംബന്ധമായ വേദനകൾ
പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വാതസംബന്ധമായുണ്ടാവുന്ന വേദനകൾ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു കരിനൊച്ചി ഇല. കരിനൊച്ചി ഇല എടുത്ത് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിച്ചാൽ മതി. ഇത് വാതസംബന്ധമായുണ്ടാവുന്ന വേദനകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പ്രായമായവർക്ക് ഇത് സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്.

വേദനയുള്ള ഭാഗത്ത് ഉപയോഗിക്കേണ്ടത്
വേദന കുറക്കുന്നതിന് പല വിധത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ട്. കരിനൊച്ചിയുടെ ഇലയില്‍ ധന്വന്തരം തൈലം പുരട്ടി ചൂടാക്കി ഇത് കൊണ്ട് വേദനയുള്ള ഭാഗത്ത് വെക്കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ഏത് വിധത്തിലുള്ള വേദനക്കും പരിഹാരം കാണുന്നതിന് മികച്ചതാണ്.

തലവേദനക്ക് പരിഹാരം
തലവേദനക്ക് പരിഹാരം കാണുന്നതിന് കരിനൊച്ചിയില ഇട്ട് നിറച്ച തലയണ കവറിൽ തല വെച്ച് കിടക്കുന്നത് നല്ലതാണ്. ഇത് തലവേദനയെ പരിഹരിക്കുന്നതിനും വേദന പെട്ടെന്ന് ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ തലവേദനയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു കരിനൊച്ചി. അതുകൊണ്ട് ഇനി തലവേദനക്ക് ഈ നാടൻ പ്രയോഗം ഉത്തമമാണ്.

അപസ്മാരത്തിന് പരിഹാരം
അപസ്മാരം പലപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ആരോഗ്യ പ്രശ്നമാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിനും കരിനൊച്ചി ഉപയോഗിക്കാവുന്നതാണ്. കരിനൊച്ചി ഇല പിഴിഞ്ഞെടുത്ത് ആ നീര് അപസ്മാരത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അപസ്മാരം കൊണ്ട് ബോധം മറഞ്ഞ രോഗികളെ ഉണർത്തുന്നതിന് കരിനൊച്ചി ഉപയോഗിക്കാറുണ്ട്.

വായ്പ്പുണ്ണിന്
വായ്പ്പുണ്ണിന് പരിഹാരം കാണുന്നതിനും കരിനൊച്ചി മികച്ചതാണ്. കരിനൊച്ചി കൊണ്ട് കഷായം വെച്ച് കുടിക്കുന്നത് വായ്പ്പുണ്ണിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പലപ്പോഴും വായ്പ്പുണ്ണ് കൊണ്ട് വലയുന്നവർക്ക് പരിഹാരം കാണാൻ പണ്ട് ഉപയോഗിച്ചിരുന്ന ഒരു ഒറ്റമൂലിയാണ് കരിനൊച്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുട്ടു വേദന
മുട്ടുവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കരിനൊച്ചിയില. ഇത് അരച്ച് മുട്ടുവേദനയുള്ള സ്ഥലത്തിട്ടാൽ മതി. ഇത് മുട്ടുവേദനയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് പല വിധത്തിലാണ് വേദനയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്.

കഫക്കെട്ടിനും തൊണ്ട വേദനക്കും
കഫക്കെട്ടിനും തൊണ്ട വേദനക്കും പരിഹാരം കാണുന്നതിനും കരിനൊച്ചിയില ഇട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് നല്ലതാണ്. ഇത് കഫക്കെട്ട് ഇല്ലാതാക്കി തൊണ്ട വേദനയെ പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് കരിനൊച്ചി. ഇത് കൂടാതെ പല വിധത്തിലുള്ള പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിന് കരിനൊച്ചി മികച്ചതാണ്.



Click it and Unblock the Notifications
