For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമരവിത്തിലൊതുങ്ങാത്ത രോഗമില്ല, കാരണം ഇതാ

|

അമര നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. മാംസ്യവും നാരും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് അമര. ഇതില്‍ ധാരാളം വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇവ എങ്ങനെ നടുന്നു എങ്ങനെ കൃഷി ചെയ്യുന്നു എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഇതിലടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല.

എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. കൊളസ്‌ട്രോള്‍ ആരോഗ്യത്തിന് ഏറ്റവും അധികം വില്ലനാവുന്ന ഒന്നാണ്. ഇത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ആരോഗ്യത്തിന് ഉണ്ടാക്കുന്നുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ് കൊളസ്‌ട്രോള്‍.

<strong>Most read: പയറിലയിലുണ്ട് കര്‍ക്കിടക അസ്വസ്ഥതക്ക് പരിഹാരം</strong>Most read: പയറിലയിലുണ്ട് കര്‍ക്കിടക അസ്വസ്ഥതക്ക് പരിഹാരം

നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമായി അമര മാറുന്നതോടെ അത് ആരോഗ്യത്തിന് നല്‍കുന്നത് സൂപ്പര്‍ പവ്വറാണ്. കാരണം ഇന്നത്തെ കാലത്ത് രോഗങ്ങളില്‍ പെട്ടെ നട്ടം തിരിയുകയാണ് നാമോരോരുത്തരും. അതിനെ മറികടക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി ഏറ്റവും നല്ലതിനെയാണ് എല്ലാവരും തിരഞ്ഞെടുക്കുന്നതും. പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ തന്നെയാണ് എപ്പോഴും ആരോഗ്യത്തിന് സഹായിക്കുന്നത്. അമര ഇത്തരത്തില്‍ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ്. എന്നാല്‍ ഇത് പലരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.
അമര ആരോഗ്യത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കി നല്ല കരുത്തും ഊര്‍ജ്ജവും നല്‍കുന്നുണ്ട്. തോരന്‍ വെക്കുന്നതിനും കറിയാക്കുന്നതിനും പുലാവ് പോലുള്ള ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്നതിനും എല്ലാം അമരവിത്ത് ഉപയോഗിക്കുന്നുണ്ട്. എന്തൊക്കെയാണ് അമരവിത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

പ്രോട്ടീന്‍ കലവറ

പ്രോട്ടീന്‍ കലവറ

പ്രോട്ടീന്‍ കലവറയാണ് അമര വിത്ത്. അമരയുടെ തൊലിയില്‍ ഉള്ളതിനേക്കാള്‍ പ്രോട്ടീന്‍ വിത്തില്‍ അടങ്ങിയിട്ടുണ്ട്. വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ എന്തുകൊണ്ടും തിരഞ്ഞെടുക്കുന്ന ഒന്നാണ് അമര വിത്ത്. ഇറച്ചിയും മുട്ടയും കഴിക്കുന്നതിന്റെ ഇരട്ടി ഫലമാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. ഇത് ശരീരത്തിന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം ആരോഗ്യത്തിന് ഏറ്റവും മികച്ച ഗുണം നല്‍കുന്ന ഒന്നാണ്.

 കൊളസ്‌ട്രോള്‍ കുറക്കുന്നത്

കൊളസ്‌ട്രോള്‍ കുറക്കുന്നത്

കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ അമരവിത്ത് ഉപയോഗിക്കുന്നത് തീര്‍ച്ചയായും ഫലം നല്‍കുന്നതാണ്. ഇത് പെട്ടെന്നാണ് ചീത്ത കൊളസ്‌ട്രോളിനെ കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പെട്ടെന്നാണ് കൊളസ്‌ട്രോള്‍ കുറക്കുന്നത്. കൊളസ്‌ട്രോള്‍ കൂടുന്നതിലൂടെ അത് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തേയും നശിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഇതിനെയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് അമരവിത്ത് സഹായിക്കുന്നുണ്ട്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം പലപ്പോഴും നിങ്ങളുടെ ജീവിത ശൈലി രോഗങ്ങളുടെ പട്ടികയില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് അമരവിത്ത്. ഇത് ഭക്ഷണത്തില്‍ പരമാവധി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പ്രമേഹമെന്ന അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് വേണ്ടി മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

 വിറ്റാമിന്‍ മിനറല്‍സ്

വിറ്റാമിന്‍ മിനറല്‍സ്

വിറ്റാമിന്റേയും മിനറല്‍സിന്റേയും കലവറയാണ് അമരവിത്ത്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. മുട്ടയും ഇറച്ചിയും കഴിക്കുന്നതിന്റെ ഇരട്ടി ഫലമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വിറ്റാമിന്‍ മിനറലുകള്‍ എല്ലാം കൂടുതല്‍ ഉള്ള ഒന്നാണ് അമരവിത്ത്. വിറ്റാമിന്‍ കെയും ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. ഒരു വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഇതിലൂടെ ഉണ്ടാവുന്നില്ല. എല്ലാം കുറയുകയാണ് ചെയ്യുന്നത്.

 സ്തനാര്‍ബുദത്തിന് പരിഹാരം

സ്തനാര്‍ബുദത്തിന് പരിഹാരം

സ്തനാര്‍ബുദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് അമരവിത്ത്. ഇത് കൂടുതല്‍ കഴിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന്റെ സാധ്യത വളരെയധികം കുറക്കുകയാണ് ചെയ്യുന്നത്. ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് അമരവിത്ത്. ദിവസവും അമരവിത്തിന്റെ ഉപയോഗം ഏറ്റവും അധികം നല്‍കുന്നത് സ്ത്രീകളിലാണ്. ഇന്നത്തെ കാലത്ത് സ്തനാര്‍ബുദം തന്നെയാണ് ഏറ്റവും കൂടുതല്‍ സ്ത്രീകളെ വലക്കുന്നത്. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് അമരവിത്ത് ഉപയോഗിക്കാവുന്നതാണ്.

 ആര്‍ത്തവ അസ്വസ്ഥതകള്‍

ആര്‍ത്തവ അസ്വസ്ഥതകള്‍

ആര്‍ത്തവ കാലത്തെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അമരവിത്ത് ഉപയോഗിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് അമരവിത്ത് കഴിക്കാവുന്നതാണ്. ഇത് വയറു വേദന കുറക്കുന്നതിനും ആര്‍ത്തവ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും വേണ്ടി ഏറ്റവും മികച്ചതാണ് അമരവിത്ത്. ദിവസവും ഭക്ഷണത്തില്‍ അമരവിത്ത് കഴിച്ചാല്‍ അത് ആര്‍ത്തവ അസ്വസ്ഥതകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതാണ്.

English summary

health benefits of edamame

We have listed some of the health benefits of edamame. Take a look
X
Desktop Bottom Promotion