Latest Updates
-
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ!
മധുരക്കിഴങ്ങ് വേവിച്ച വെള്ളം അമൃതാണ്
മധുരക്കിഴങ്ങ് എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ പലര്‍ക്കും അതിന്റെ ശരിയായ ഉപയോഗവും ഗുണവും അറിയില്ല എന്നതാണ് സത്യം. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥയിലും പലപ്പോഴും പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് മധുരക്കിഴങ്ങ് വേവിച്ച വെള്ളം. കാരണം മധുരക്കിഴങ്ങ് മാത്രമല്ല ഇത് വേവിച്ച വെള്ളവും ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യസംരക്ഷണത്തിന് വേണ്ടി ശ്രദ്ധ കൂടുതല്‍ നല്‍കുന്നവര്‍ക്ക് മധുരക്കിഴങ്ങ് വേവിച്ച വെള്ളവും വളരെ നല്ലതാണ്.
ആരോഗ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന അവസ്ഥയില്‍ ഏറ്റവും നല്ലതാണ് മധുരക്കിഴങ്ങ്. ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളില്‍ ഒന്ന് രുചിച്ച് നോക്കിയാല്‍ തന്നെ നമുക്ക് ഗുണങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. മധുരക്കിഴങ്ങ് വേവിച്ച വെള്ളം കുടിക്കുന്നതിലൂടെ ആരോഗ്യത്തിനുണ്ടാകുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തടി കുറയാന്‍
തടി ഒതുക്കുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ് മധുരക്കിഴങ്ങ്. ഇത് വേവിച്ച വെള്ളമാണെങ്കില്‍ അതും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മധുരക്കിഴങ്ങ് വേവിക്കുമ്പോള്‍ ഇതിലെ പെപ്റ്റെഡ് ആണ് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുന്നു. ഇതോടൊപ്പം അല്പം തേന്‍ ചേര്‍ത്താല്‍ ആരോഗ്യത്തിന് പിന്നെ ആലോചിക്കേണ്ടതായി വരില്ല എന്നതാണ് സത്യം.

വിഷാംശത്തെ പുറന്തള്ളുന്നു
ആരോഗ്യത്തിനുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പ്രധാന കാരണം ശരീരത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന ടോക്സിന് ആണ്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കുന്നതിന് മധുരക്കിഴങ്ങ് വേവിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ അടിഞ്ഞിരിക്കുന്ന വിഷാംശത്തെ ഇല്ലാതാക്കുന്നതിനും മധുരക്കിഴങ്ങ് വേവിച്ച വെള്ളം സഹായിക്കുന്നു.

കൊളസ്ട്രോള്‍ പരിഹാരം
മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണമാണ് കൊളസ്ട്രോള്‍ എന്ന വില്ലനെ ശരീരത്തില്‍ തരുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു മധുരക്കിഴങ്ങ് വേവിച്ച വെള്ളം. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറച്ച് നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ധൈര്യത്തോടെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാം.

ബിപിക്ക് പരിഹാരം
ബിപി എന്ന് പറയുന്നത് പലപ്പോഴും ആരോഗ്യപ്രതിസന്ധികളില്‍ മരണത്തിലേക്ക് വരെ നിങ്ങളെ തള്ളി വിടുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് മധുരക്കിഴങ്ങ് വേവിച്ച വെള്ളം കഴിക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഇതിലുള്ള വിറ്റാമിന്‍ ബി6 ആണ് രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നത്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്.

മികച്ച ദഹനത്തിന്
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ് വേവിച്ച വെള്ളം കുടിക്കുന്നത്. ഇത് ദഹനത്തെ കൃത്യമാക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ ആണ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നത്. ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കുന്നു.

വയറ്റിലെ അള്‍സറിന് പ്രതിവിധി
വയറ്റിലെ അള്‍സര്‍ എന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് മധുരക്കിഴങ്ങ് വേവിച്ച വെള്ളം കഴിക്കുന്നത്. ഇതിലുള്ള പൊട്ടാസ്യം, കാല്‍സ്യം എന്നിവയെല്ലാം മരുന്നില്ലാതെ തന്നെ അള്‍സറിന് പരിഹാരം നല്കുന്നു. അതുകൊണ്ട് പാര്ശ്വഫലങ്ങളെയൊന്നും പേടിക്കുകയും വേണ്ട.

മസില് വേദനക്ക് പരിഹാരം
മസില് വേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം നല്കാന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മധുരക്കിഴങ്ങ്. ഇത് എല്ലാ വിധത്തിലും പേശീ വേദനക്ക് ആശ്വാസം നല്കുന്നു. അതുകൊണ്ട് വേണമെങ്കില്‍ ഇത് സ്ഥിരമാക്കുകയും ചെയ്യാവുന്നതാണ്. മധുരക്കിഴങ്ങ് വേവിച്ച വെള്ളത്തിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ അത് കളയേണ്ടി വരില്ല എന്നതാണ് സത്യം.

പ്രമേഹമില്ല
പേരില്‍ മധുരക്കിഴങ്ങ് എന്നാണെങ്കിലും പ്രമേഹത്തെ തടയുന്നതില്‍ ഫലപ്രദമാണ്. രക്തത്തിലെ ഇന്‍സുലിന്റെ തോത് കുറയ്ക്കുന്നതിനും പ്രമേഹം നോര്‍മലാക്കുന്നതിനും മധുരക്കിഴങ്ങിനു കഴിയും. അതുകൊണ്ട് തന്നെ മധുരമെന്ന് പേടിച്ച് ഒരിക്കലും മാറ്റി നിര്‍ത്തപ്പെടേണ്ടതില്ല മധുരക്കിഴങ്ങ്. കുടിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.



Click it and Unblock the Notifications