Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
പയറിലയിലുണ്ട് കര്‍ക്കിടക അസ്വസ്ഥതക്ക് പരിഹാരം
കര്‍ക്കിടക മാസം ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒരു മാസമാണ്. പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണ് കര്‍ക്കിടക മാസത്തില്‍ ഉണ്ടാവുന്നത്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ഇലക്കറികള്‍ ഈ കര്‍ക്കിടകമാസത്തില്‍ ശീലമാക്കാവുന്നതാണ്. ഇതില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് പയറിന്റെ ഇല. പയറിന്റെ ഇല കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
പയറിന്റെ ഇല ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് എങ്ങനെയെല്ലാം ആരോഗ്യത്തിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഇന്ന് നമ്മളില്‍ കാണപ്പെടുന്ന പല അസ്വസ്ഥതകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പയറിന്റെ ഇല. ഇതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പെട്ടെന്നാണ് പരിഹാരം നല്‍കുന്നത്. ആരോഗ്യ ഗുണങ്ങള്‍ നോക്കാവുന്നതാണ്.

കണ്ണിന്റെ ആരോഗ്യത്തിന്
കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ച ശക്തിക്കും ഏറ്റവും മികച്ചതാണ് പയറിന്റെ ഇല. ഇത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥകള്‍ക്കും പരിഹാരം കാണുന്നു. പ്രായമാകുന്നതോടെ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് ഏ്റ്റവും മികച്ചതാണ് പയറിന്റെ ഇല ഉപയോഗിക്കുന്നത്.

കൊളസ്ട്രോള്‍ കുറക്കുന്നു
കൊളസ്ട്രോള്‍ കുറക്കുന്ന കാര്യത്തിലും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പയറിന്റെ ഇല. ഇത് ഉപയോഗിക്കുന്നതിലൂടെ ഇത് കൊളസ്ട്രോള്‍ കുറക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട് പയറിന്റെ ഇല. ഇത് സ്ഥിരമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കുടലിന്റെ ആരോഗ്യത്തിന്
കുടലിന്റെ ആരോഗ്യത്തിനും ഏറ്റവും അധികം സഹായിക്കുന്നുണ്ട് പയറിന്റെ ഇല. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ അത് കുടലിലുണ്ടാവുന്ന അള്‍സറിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും മികച്ചതാണ്. ദിവസവും ഇത് കഴിക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യം വര്‍ദ്ധിക്കുന്നുണ്ട്.

മൂത്രാശയ അണുബാധ
സ്ത്രീകളില്‍ ഉണ്ടാവുന്ന യൂറിനറി ഇന്ഫെക്ഷന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് പയറിന്റെ ഇല. ഇത് കഴിക്കുന്നതിലൂടെ മൂത്രാശയ അണുബാധക്ക് പരിഹാരം കാണാന്‍ സാധിക്കുന്നുണ്ട്. ഇത് പെട്ടെന്നാണ് ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നത്. അതുകൊണ്ട് ദിവസവും കര്‍ക്കിടകമാസത്തില്‍ ഈ പയറിന്റെ ഇല കഴിക്കാവുന്നതാണ്.

മലബന്ധത്തിന് പരിഹാരം
മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പയറിന്റെ ഇല കഴിക്കാവുന്നതാണ്. പയറിന്റെ ഇല ഉപയോഗിച്ച് മലബന്ധം ദഹന പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ എ ബി സി എന്നിവ അടങ്ങിയിട്ടുണ്ട്.

മൂലക്കുരുവിന് പരിഹാരം
മൂലക്കുരു പോലുള്ളവ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് പയറിന്റെ ഇല. ഇത് സ്ഥിരമായി തോരന്‍ വെച്ച് കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മൂലക്കുരു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പെട്ടെന്നാണ് പരിഹാരം കാണുന്നത് ഇതിലൂടെ.

കിഡ്നിയുടെ ആരോഗ്യത്തിന്
കിഡ്നിയുടെ ആരോഗ്യം പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പയറിന്റെ ഇല ഉപയോഗിക്കാവുന്നതാണ്. ഇത് പെട്ടെന്നാണ് കിഡ്നിയുടെ അനാരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കാന്‍ നമുക്ക് പയറിന്റെ ഇല മികച്ചതാണ്.



Click it and Unblock the Notifications
