Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
പ്രമേഹത്തിന് തലേന്നു മല്ലിയിലയിട്ട വെള്ളം രാവിലെ
പ്രമേഹത്തിന് തലേന്നു മല്ലിയിലയിട്ട വെള്ളം രാവിലെ
ആരോഗ്യത്തിനു സഹായിക്കുന്ന മിക്കവാറും ചേരുവകള്‍ നമ്മുടെ അടുക്കളയില്‍ നിന്നും തന്നെ ലഭിയ്്ക്കും. പലപ്പോഴും ഭക്ഷണത്തിലെ കൂട്ടുകളായി ഉപയോഗിയ്ക്കുന്ന ഇവ പലതരം ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയതുമാണ്.
ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ പ്രധാനപ്പെട്ടതാണ് ഇലകള്‍. ഇലകള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആരോഗ്യപരമായ പല ഗുണങ്ങളും നല്കുന്നു. ഇവയിലെ നാരുകള്‍ തന്നയാണു പ്രധാനമായും ഇത്തരം ഗുണങ്ങള്‍ നല്‍കുന്നത്.
ഇലകളില്‍ നാം രുചിയ്ക്കും മണത്തിനുമായി ചേര്‍ക്കുന്ന ചിലതും ഏറെ നല്ലതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് മല്ലിയിലയും കറിവേപ്പിലയുമെല്ലാം. പ്രത്യേകിച്ചും മല്ലിയില.
പല രോഗങ്ങള്‍ക്കുമുള്ള ഔഷധമാണ് മല്ലിയില. ഇത് ദിവസവും കഴിയ്ക്കുന്നതും ഇതിട്ട വെള്ളം കുടിയ്ക്കുന്നതുമെല്ലാം ഏറെ ഗുണകരമാണ്.
ഇവ നല്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ എന്തൊക്കെ എന്നറിയൂ,

പ്രമേഹത്തിനുള്ള മരുന്നാണ്
പ്രമേഹത്തിനുള്ള ഏറ്റവും നല്ലൊരു മരുന്നാണ് മല്ലിയില. ഇതു ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതു മാത്രമല്ല, ഇത് വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു കുടിയ്ക്കാം. അല്ലെങ്കില്‍ തലേന്നു രാത്രി വെള്ളത്തില്‍ ഇത് ഒരു പിടി ഇട്ടു വച്ച് രാവിലെ വെറും വയറ്റില്‍ ഈ വെള്ളം കുടിയ്ക്കാം. അല്ലെങ്കില്‍ ഇതിട്ടു വച്ച വെള്ളം ഫ്രിഡ്ജില്‍ വച്ചു പിന്നീടു കുടിയ്ക്കാം. 5-6 മണിക്കൂറെങ്കിലും ഇതീ രീതിയില്‍ ഇട്ടു വയ്ക്കണം. ഗുണം ലഭിയ്ക്കും. ഇതു രക്തത്തിലെ പഞ്ചസാരയുടെ തോതു കുറയ്ക്കുന്നു.

കൊളസ്ട്രോള്‍
പ്രമേഹത്തിനു മാത്രമല്ല, കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണു മല്ലിയിലയിട്ടു വച്ച വെള്ളം കുടിയ്ക്കുന്നത്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഇത് ഏറെ സഹായിക്കുന്നു. മല്ലിയിലയില്‍ ഒലേയിക് ആസിഡ്, ലിനോലിക് ആസിഡ്, സ്റ്റെയാറിക് ആസിഡ്, പാമിറ്റിക് ആസിഡ്, അസ്കോര്‍ബിക് ആസിഡ് (വിറ്റാമിന്‍ സി)തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

വയറിന്റെ ആരോഗ്യത്തിന്
വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് മല്ലിയില.എന്‍സൈമുകളും, ദഹനരസങ്ങളും ഉത്പാദിപ്പിച്ച് മികച്ച ദഹനം ലഭിക്കാന്‍ മല്ലിയില സഹായിക്കും. വിശപ്പുണ്ടാകാനും ഇതു നല്ലതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്.

തടി
തടി കുറയാനുള്ള നല്ലൊരു വഴി കൂടിയാണ് മല്ലിയിലയിട്ടു വച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഇതില്‍ വേണമെങ്കില്‍ അല്പം തേനും നാരങ്ങാനീരും കൂടി ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്. ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പു നീക്കുവാനുമെല്ലാം ഇത് ഏറെ നല്ലതാണ്

ചര്‍മ രോഗങ്ങള്‍ക്കുള്ള
ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് മല്ലിയില.ഇത് അരച്ചിടാം.ഇതിട്ടു തിളപ്പിച്ച വെള്ളവും നല്ലതാണ്. ആന്റി ഫംഗല്‍, ആന്റി സെപ്റ്റിക്, ഡി ടോക്സിഫൈയിങ്ങ്, പ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരം നല്‍കും. ശരീരത്തിലുണ്ടാകുന്ന തിണര്‍പ്പിനും വീക്കത്തിനുമെല്ലാം മല്ലിയില അരച്ച് തേന്‍ ചേര്ത്തിടുന്നതു നല്ലതാണ്. മുഖക്കുരുവിനും ഇത് അരച്ചിടാം. ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്നതിനാല്‍ പല ചര്‍മ പ്രശ്നങ്ങള്‍ക്കും പരിഹാരവുമാണ്.

ശരീരത്തിന് പ്രതിരോധ ശേഷി
ശരീരത്തിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് മല്ലിയില ഇട്ട വെള്ളം. മല്ലിയിലയില്‍ ആന്റി ഓക്സിഡന്റുകളും, ആന്റി മൈക്രോബയലുകളും, ആസിഡും, അണുബാധയെ ചെറുക്കുന്ന ഘടകങ്ങളുമുണ്ട്. അതിലെ ഇരുമ്പിന്റെ അംശവും, വിറ്റാമിന്‍ സിയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. കോള്‍ഡ്, അലര്‍ജി പ്രശ്നങ്ങള്‍ക്കും ഇതേറെ നല്ലതാണ്.

കണ്ണു കഴുകാം
കണ്ണിന്റെ ആരോഗ്യത്തിന ഉത്തമമായ ഇത് ചെങ്കണ്ണു പോലുളള രോഗങ്ങള്‍ക്കു പ്രതിവിധിയാണ്. ഇതിട്ട വെള്ളം കൊണ്ടു കണ്ണു കഴുകാം. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. കണ്ണിന്റെ റെറ്റിനക്കുണ്ടാകുന്ന രോഗങ്ങള്‍, മറ്റ് നേത്രരോഗങ്ങള്‍, ആയാസം മൂലം കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് മല്ലിയില പ്രതിവിധിയായി ഉപയോഗിക്കാം.

അയേണ്‍
അയേണ്‍ സമ്പുഷ്ടമാണ് ഈ ഇല. ഇതു കൊണ്ടു തന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ക്കു നല്ലൊരു മരുന്നുമാണ്. അയേണ്‍ കുറവ് കിതപ്പ്, ശ്വാസ തടസം, തളര്‍ച്ച, ഓര്മ പ്രശ്നങ്ങള്‍ എന്നിവയ്ക്കു വഴിയൊരുക്കും. ഇതിനെല്ലാം മല്ലിയിലയിട്ടു വച്ച വെള്ളം പരിഹാരമാണ്.

കാല്‍സ്യം
കാല്‍സ്യം സമ്പുഷ്ടമായ ഇത് എല്ലിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. വാത സംബന്ധമായ വേദനകളും അസ്വസ്ഥതകളും തടയാന്‍ ഏറെ ഗുണകരമാണ് ഇത്. മല്ലിച്ചെടിയുടെ നടുഭാഗത്തെ ഇലകളിലാണ് കൂടുതല്‍ കാല്സ്യമുള്ളത്.



Click it and Unblock the Notifications