Latest Updates
-
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം -
ചോറും റൊട്ടിയും ഒഴിവാക്കണോ? തടി കുറയ്ക്കാൻ സെലിബ്രിറ്റി ഡയറ്റുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് അറിയുക -
ബുധാദിത്യ യോഗം ഇന്ന്: ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്!
പ്രമേഹം അങ്ങെത്തിയോ, കാൽ നോക്കി അറിയാം
ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളിൽ പ്രധാനപ്പെട്ടതാണ് പ്രമേഹം എന്ന കാര്യത്തിൽ സംശയം വേണ്ട. പലപ്പോഴും നമ്മുടെ ജീവിത ശൈലിയും ആരോഗ്യരീതിയും ഭക്ഷണ രീതിയും തന്നെയാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ശരീരത്തിൽ കൂടിയ പ്രമേഹം ഉണ്ടെങ്കിൽ അതിനെ അറിയുന്നതിനായി കാൽ ഒന്ന് ശ്രദ്ധിച്ചാൽ മതി. കാരണം കാലിലെ ഓരോ വിധത്തിലുള്ള മാറ്റങ്ങൾ നോക്കി നമുക്ക് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്.
പ്രമേഹം ജീവിത ശൈലി രോഗങ്ങളുടെ കാര്യത്തിൽ എന്നും മുന്നിൽ തന്നെയാണ്. ആരോഗ്യസംരക്ഷണത്തിന് ശ്രദ്ധ പതിപ്പിക്കുമ്പോൾ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പാദങ്ങൾ നോക്കി നമുക്ക് ഇനി പ്രമേഹത്തിന്റെ അളവ് മനസ്സിലാക്കാൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം. കാൽ പറയും ലക്ഷണങ്ങൾ നോക്കി നമുക്ക് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാം.

പാദങ്ങളില്‍ തരിപ്പ്
പ്രമേഹം ശരീരത്തിൽ കൂടുതലെങ്കിൽ അത് പാദങ്ങളിൽ തരിപ്പുണ്ട് എന്നതിലൂടെ മനസ്സിലാക്കാവുന്നതാണ്. പാദങ്ങളില്‍ കൂടുതല്‍ തരിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ശരീരത്തില്‍ പ്രമേഹം കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഒരു ലക്ഷണം കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

അതികഠിനമായ വേദന
ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുമ്പോൾ അത് പലപ്പോഴും പാദത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം. കാരണം പ്രമേഹം അങ്ങെത്തിയെങ്കിൽ കാലിൽ അതികഠിനമായ വേദനയുണ്ടായിരിക്കും. ഇരുകാലുകളിലും സൂചികുത്തുന്നത് പോലെയുള്ള വേദന ഉണ്ടെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ട് എന്നതാണ് സത്യം. പ്രമേഹം ശരീരത്തില്‍ കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ് സൂചികുത്തുന്നത് പോലെ കാലിലുള്ള വേദന.

കാലിലെ കടച്ചിൽ
കാലുകളിൽ അതികഠിനമായ കടച്ചിൽ പല വിധത്തിലുള്ള രോഗങ്ങളുടെ ലക്ഷണങ്ങളിൽ ഒന്നാണ്. കാലുകളില്‍ അതികഠിനമായ കടച്ചില് ഉണ്ടെങ്കില്‍ അതും പ്രമേഹം ശരീരത്തില്‍ കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്. പലപ്പോഴും ഇതിനെ അവഗണിച്ചാല്‍ ശരീരം കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തുന്നു. അതുകൊണ്ട് ചെറിയ മാറ്റങ്ങളും ശ്രദ്ധിക്കണം.

കാല് വിയക്കുന്നില്ലേ
കാൽ വിയർക്കാതിരിക്കുന്ന അവസ്ഥ നിങ്ങളിൽ ഉണ്ടെങ്കിൽ പ്രമേഹം നിങ്ങളില്‍ കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്. കഠിനമായി അധ്വാനിക്കുമ്പോഴും മറ്റും കാല് വിയര്‍ക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ശ്രദ്ധിക്കാവുന്നതാണ്. അല്ലെങ്കിൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് വളരെയധികം അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

കാലില്‍ നിറം മാറ്റം
കാലില്‍ ചുവന്ന നിറം കാണപ്പെടുകയാണെങ്കിലും ശ്രദ്ധിക്കാം. കാരണം ഇതും പ്രമേഹം കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്. ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുതലാണ് എന്നതാണ് കാലിലെ ചുവപ്പ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് നിറത്തിലെ മാറ്റം പോലും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.

കാലില്‍ ചൂട് കൂടുതലോ
കാലിൽ വളരെയധികം ചൂട് കൂടുതലായി അനുഭവപ്പെടുന്നുണ്ടോ? കാലാവസ്ഥാ മാറ്റമനുസരിച്ച് ചൂടും തണുപ്പും ഉണ്ടാവുന്നു. എന്നാല്‍ അതിന്റെ അര്‍ത്ഥമാക്കുന്നത് പ്രമേഹത്തിന്റെ അളവ് ശരീരത്തില്‍ കൂടുതലാണ് എന്നതാണ് കാണിക്കുന്നത്. അതുകൊണ്ട് ചെറിയ ലക്ഷണമായി കണക്കാക്കി അവഗണിക്കരുത്.

കാലിലെ മുറിവ്
കാലില്‍ എപ്പോഴും മുറിവുണ്ടാവുന്നതും ആ മുറിവ് ഉണങ്ങാതിരിക്കുന്നതുമാണ് മറ്റൊരു പ്രശ്നം. ഇതും പ്രമേഹത്തിന്റെ അളവ് ശരീരത്തില്‍ കൂടുതലാണ് എന്നതിന്റെ സൂചനയാണ്. ഇത്തരത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണം. ശ്രദ്ധ വളരെയധികം വേണ്ട ലക്ഷണങ്ങളിൽ ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

കാലിലെ ചര്‍മ്മം കട്ടിയുള്ളതാവുക
കാലിലെ ചര്‍മ്മം കട്ടിയുള്ളതാവുന്നതാണ് മറ്റൊന്ന്. ഇത് സാധാരണയായി കാണപ്പെടുന്നതാണെങ്കില്‍ പോലും അല്പം ശ്രദ്ധിക്കാം. കാരണം പല വിധത്തില്‍ ആരോഗ്യത്തിന് ദോഷമാകുന്ന രീതിയില്‍ പ്രമേഹം വര്‍ദ്ധിച്ചു എന്നതാണ് അര്‍ത്ഥമാക്കുന്നത്.

നഖത്തിന്റെ നിറവ്യത്യാസം
നഖത്തിന്റെ നിറവ്യത്യാസം കണ്ടാലും അല്പം ശ്രദ്ധിക്കുക. മഞ്ഞ നിറത്തിലുള്ള നഖമാണെങ്കില്‍ പ്രമേഹത്തിന്റെ അളവ് ശരീരത്തില്‍ വളരെ കൂടുതലാണ് എന്ന് മനസ്സിലാക്കാം. മുകളിൽ പറഞ്ഞ അവസ്ഥകളെല്ലാം വളരെയധികം ഗുരുതരമായി തന്നെ കണക്കാക്കേണ്ടതാണ്.



Click it and Unblock the Notifications
