For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്താഴം കഴിഞ്ഞ് ഇതൊരല്‍പം, വയറു ക്ലീനാവാൻ ബെസ്റ്റ്

|

അത്താഴത്തിന് ശേഷം പഴമോ മറ്റോ കഴിക്കുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ട്. എന്നാൽ പഴം കഴിക്കുന്നത് നല്ലത് തന്നെ പക്ഷേ അൽപം വ്യത്യസ്തമായി ചിലത് പരീക്ഷിച്ചാലോ? ഇത് ആരോഗ്യത്തിനും മികച്ച ഗുണമാണ് നൽകുന്നത്. ഒരിക്കലും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇവയൊന്നും ഉണ്ടാക്കുന്നില്ല. മാത്രമല്ല നല്ല ദഹനം നടക്കുന്നതിനും വയറ് ക്ലീനാവുന്നതിനും വളരെയധികം സഹായിക്കുന്നു ഇവയെല്ലാം. ഏത് ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിനും അതിനെ പിടിച്ച് കെട്ടുന്നതിനും സഹായിക്കുന്നുണ്ട് പലപ്പോഴും ഇവയെല്ലാം. ആരോഗ്യസംരക്ഷണത്തിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നത് ഓരോ ദിവസവും ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ആരോഗ്യത്തെ എങ്ങനെ സഹായിക്കുന്നു എന്നും നോക്കാം.

<strong>most read: ഉഴുന്ന് ഉണക്കിപ്പൊടിച്ച് പാലിൽകഴിച്ചാൽ ആൺകരുത്തിന്</strong>most read: ഉഴുന്ന് ഉണക്കിപ്പൊടിച്ച് പാലിൽകഴിച്ചാൽ ആൺകരുത്തിന്

ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ് എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ കഴിക്കുന്ന ഭക്ഷണം അതിന്റെ അളവ് എന്നിവയെല്ലാം ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ് എന്ന കാര്യത്തിൽ സംശയം ഇല്ല. അതുകൊണ്ട് തന്നെ ഭക്ഷണത്തിന് ശേഷം അൽപം ശ്രദ്ധിക്കണം എന്ന് പറയുന്നത്. അത്താഴം കഴിച്ച ശേഷം ഇനി താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന് ശീലമാക്കി നോക്കൂ. ഇത് ആരോഗ്യവും ആയുസ്സും വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ പഴമല്ലാതെ നമുക്ക് ശീലമാക്കാൻ പറ്റുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

കര്‍പ്പൂര തുളസി ഇല

കര്‍പ്പൂര തുളസി ഇല

ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ് കർപ്പൂര തുളസി ഇല. ഇതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും നമുക്ക് ഇല്ലാതാക്കാം. കര്‍പ്പൂര തുളസി ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുകൊണ്ടു തന്നെ അത്താഴത്തിനു ശേഷം കര്‍പ്പൂര തുളസിയുടെ ഒന്നോ രണ്ടോ ഇലയെടുത്ത് ചവയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് ദഹനത്തെ സഹായിക്കും. അതുകൂടാതെ വേണമെന്നുണ്ടെങ്കിൽ കർപ്പൂര തുളസി ഇല ഇട്ട് വെള്ളം തിളപ്പിച്ച് കഴിക്കുന്നതും നല്ലതാണ്. ഇത് വയർ ക്ലീൻ ചെയ്യുന്നതിനും സഹായിക്കുന്നു.

ജീരകവെള്ളം

ജീരകവെള്ളം

ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് എപ്പോഴും ജീരകം. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് ജീരകം സഹായിക്കുന്നു. ജീരകം ഇട്ടു തിളപ്പിച്ച വെള്ളം നാം നിത്യേന ഉപയോഗിക്കും. അതുപോലെ തന്നെയാണ് അത്താഴശേഷം കുറച്ച് ജീരകം കഴിയക്കുന്നത് ദഹനത്തെ ഉഷാറാക്കുകയും നല്ല ഉറക്കം ലഭിയ്ക്കാന്‍ കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഇത് സ്ഥിരമാക്കുക. എന്നാൽ മൂത്രാശയ സംബന്ധമായ രോഗങ്ങൾ ഉള്ളവർ ഒരിക്കലും ഇത് സ്ഥിരമായി കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

തേൻ നാരങ്ങ വെള്ളം

തേൻ നാരങ്ങ വെള്ളം

നല്ല ദഹനത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ മികച്ചതാണ് തേൻ നാരങ്ങ വെള്ളം. നാരങ്ങാ നീരില്‍ അല്‍പം തേന്‍ ചാലിച്ച് ഭക്ഷണ ശേഷം കഴിയ്ക്കുക. ഇത് ദഹനപ്രശ്‌നത്തെ മാത്രമല്ല ഇല്ലാതാക്കുന്നത് വയറിന്റെ പല തരത്തിലുള്ള പ്രശ്‌നങ്ങളേയും ചെറുക്കുന്നു. ഏത് ആരോഗ്യപ്രതിസന്ധിക്കും പരിഹാരം കാണുന്നതിനും ടോക്സിനെ പുറന്തള്ളുന്നതിനും മികച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

 പുതിനയില ചട്നി

പുതിനയില ചട്നി

ചട്നി ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നല്‍കുന്നുണ്ട്. എന്നാൽ അത് എന്തൊക്കെയെന്ന് പലർക്കും അറിയില്ല. അത്താഴത്തിനോടൊപ്പം ചട്‌നി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പുതിനയിലയും മല്ലിയിലയും ഉള്‍പ്പെടുത്തിയുള്ള ചട്‌നിയാണെങ്കില്‍ ഇത് ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. ദഹനം ഉഷാറാക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

തണുത്ത വെള്ളം

തണുത്ത വെള്ളം

വെള്ളം ഭക്ഷണ ശേഷം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന് ഏറ്റവും നല്ലതാണ്. എന്നാല്‍ അത്താഴത്തിനിടയില്‍ വെള്ളം കുടിയ്ക്കാതെ അത്താഴശേഷം തണുത്ത വെള്ളം കുടിയ്ക്കുന്നത് എന്തു കൊണ്ടും നല്ലതാണ്. അതുകൊണ്ട് ആരോഗ്യത്തിന് ഒരിക്കലും പ്രതിസന്ധികൾ ഉണ്ടാവാതെ ഇത് സംരക്ഷിക്കരുത്.

 പെരുഞ്ചീരകം

പെരുഞ്ചീരകം

പെരുഞ്ചീരകത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പെരുഞ്ചീരകം നോണ്‍വെജ് ഭക്ഷണങ്ങള്‍ക്ക് രുചി കൂട്ടാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ അത് മാത്രമല്ല ഇതിന്റെ പ്രത്യേകത. അത്താഴ ശേഷം കുറച്ച് പെരുഞ്ചീരകം കഴിയ്ക്കുന്നത് ദഹനത്തേയും ഉറക്കത്തേയും സഹായിക്കും.

 നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

വെറും നാരങ്ങ വെള്ളം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. തേന്‍ ഉപയോഗിക്കാതെ നാരങ്ങാ വെള്ളം ഉപ്പിട്ട് കുടിയ്ക്കുന്നതും ഉത്തമമാണ്. അത്താഴശേഷം ഇത് ശീലമാക്കുക. പല ആരോഗ്യ പ്രതിസന്ധിക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ഒരിക്കലും ആരോഗ്യത്തിന്റെ കാര്യത്തിൽ സംശയിക്കേണ്ടതില്ല.

തുളസിയില

തുളസിയില

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് തുളസി. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. തുളസിയില നമ്മളെല്ലാവരും ചവച്ചു നടക്കുന്ന ഒന്നാണ്. അതുപോലെ തന്നെയാണ് അത്താഴ ശേഷം അല്‍പം തുളസിയില ചവച്ചു കഴിയ്ക്കുന്നത് പല്ലിന്റെ ആരോഗ്യത്തിനും ദഹനപ്രശ്‌നങ്ങള്‍ക്കും നല്ലതാണ്. വയറ് ക്ലീൻ ആവുന്നതിനും ദഹന പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും ടോക്സിനെ പുറന്തള്ളുന്നതിനും ഇത് സഹായിക്കുന്നു.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ എന്തുകൊണ്ടും ആരോഗ്യം സംരക്ഷിക്കുന്ന ഒന്നാണ്. അത്താഴശേഷം അല്‍പം കറ്റാര്‍ വാഴ ജ്യൂസ് കഴിയ്ക്കുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കും. ഇത് ദഹനത്തെ ത്വരിത ഗതിയിലാക്കുകയും ആരോഗ്യസംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്നു.

English summary

foods that clean your stomach after dinner

Some foods that clean your stomach after dinner, take a look.
X
Desktop Bottom Promotion