For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാന്‍ക്രിയാസ് വീക്കം ജീവനെടുക്കും മുന്‍പറിയൂ

|

പാന്‍ക്രിയാസ് എന്ന് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ എന്താണ് ഇതെന്നോ എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നോ പലര്‍ക്കും അറിയുകയില്ല. പാന്‍ക്രിയാറ്റിസ് അഥവാ ആഗ്നേയഗ്രന്ഥി എന്നാണ് ഇത് അറിയപ്പെടുന്നത്. നമ്മുടെ ദഹന വ്യവസ്ഥയില്‍ ഏറ്റവും അധികം പങ്ക് വഹിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. നട്ടെല്ലിനോട് ചേര്‍ന്ന് വയറിനുള്ളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രമേഹം അതികഠിനമായി വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ പാന്‍ക്രിയാസ് അല്‍പം തകരാറിലാണ് എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. മാത്രമല്ല ദഹന പ്രക്രിയ തകരാറിലാക്കുന്നതിനുംപലപ്പോഴും പാന്‍ക്രിയാസിന്റെ തകരാര്‍ കാരണമാകുന്നുണ്ട്.

<strong>Most read: തടിയും കൊളസ്‌ട്രോളും ഇല്ല, ഈ ഉപ്പുമാവ് രാത്രി</strong>Most read: തടിയും കൊളസ്‌ട്രോളും ഇല്ല, ഈ ഉപ്പുമാവ് രാത്രി

ശരീരത്തില്‍ എത്തുന്ന പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം എന്നിവയുടെ പ്രവര്‍ത്തനത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന കാര്യത്തിലും വളരെയധികം പങ്ക് വഹിക്കുന്ന ഒരു അവയവമാണ് പാന്‍ക്രിയാസ്. എന്നാല്‍ ഇതിന് വീക്കം സംഭവിക്കുമ്പോള്‍ ശരീരത്തിന് പുറത്ത് അല്ലെങ്കില്‍ നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്ന ചില അവസ്ഥകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയുകയില്ല. പാന്‍ക്രിയാസില്‍ ഉണ്ടാവുന്ന രോഗാവസ്ഥയെ പാന്‍ക്രിയാറ്റൈറ്റിസ് എന്ന് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ നോക്കാം.

 കാരണങ്ങള്‍

കാരണങ്ങള്‍

എന്തൊക്കെയാണ് പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെ പ്രശ്‌നത്തിലാക്കുന്നത് എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. അതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് വേണം ചികിത്സിക്കുന്നതിന്. അവ എന്തൊക്കെയെന്ന് നോക്കാം.

 വയറു സംബന്ധമായ പ്രശ്‌നങ്ങള്‍

വയറു സംബന്ധമായ പ്രശ്‌നങ്ങള്‍

വിട്ടുമാറാത്ത വയറു വേദന ആരോഗ്യത്തെ ബാധിക്കുന്നുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഉദരസംബന്ധമായുണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

ശസ്ത്രക്രിയകള്‍

ശസ്ത്രക്രിയകള്‍

പലപ്പോഴും പല വിധത്തിലുള്ള ശസ്ത്രക്രിയകള്‍ നമ്മുടെ പാന്‍ക്രിയാസിനെ തകരാറിലാക്കുന്നുണ്ട്. ഇതെല്ലാം പാന്‍ക്രിയയാറ്റൈറ്റിസിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം ചെറിയ കാരണങ്ങള്‍ കാരണവും പലപ്പോഴും രോഗാവസ്ഥ മൂര്‍ച്ഛിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

 ഹൈപ്പര്‍പാരാതൈറോയ്ഡിസം

ഹൈപ്പര്‍പാരാതൈറോയ്ഡിസം

പാരാ തൈറോയ്ഡ് ഗ്രന്ഥിയുടെ അമിതപ്രവര്‍ത്തനം ഇത്തരം രോഗാവസ്ഥ നിങ്ങളില്‍ വരുത്തുന്നുണ്ട്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പെട്ടെന്നുണ്ടാവുന്ന അതികഠിനമായ വയറു വേദനയായാണ് ഇത്തരം രോഗലക്ഷണങ്ങള്‍ ആദ്യം പുറത്തേക്ക് വരുന്നത്. സാധാരണമാണ് എന്ന് നമ്മള്‍ വിചാരിക്കുമെങ്കിലും അതോടൊപ്പം തന്നെ ഛര്‍ദ്ദിയും ഓക്കാനവും സംഭവിക്കുന്നു.

കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത്

കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത്

രക്തത്തിലെ പ്രമേഹത്തിന്റേയും കാല്‍സ്യത്തിന്റേയും കൊളസ്‌ട്രോളിന്റേയും അളവ് വര്‍ദ്ധിക്കുന്നത് പാന്‍ക്രിയാറ്റൈറ്റിസ് ഉണ്ടാക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഇത് സാധാരണയില്‍ നിന്ന് അല്‍പം കൂടുതല്‍ അവസ്ഥയിലേക്ക് ഉയര്‍ന്നാല്‍ പോലും അത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

<strong>Most read: ഈ കുഞ്ഞ് ഇലയിലുണ്ട് ആയുസ്സിന്റെ പൊടിക്കൈ</strong>Most read: ഈ കുഞ്ഞ് ഇലയിലുണ്ട് ആയുസ്സിന്റെ പൊടിക്കൈ

മദ്യപാനം

മദ്യപാനം

എന്നാല്‍ അക്യൂട്ട് പാന്‍ക്രിയൈറ്റൈറ്റിസിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും മദ്യപാനമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നില്‍ക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത് പാന്‍ക്രിയാസിലെ കോശങ്ങളെ തടസ്സപ്പെടുത്തുകയും പ്രവര്‍ത്തനം തകരാറിലാക്കുകയും ചെയ്യുന്നു.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

അതികഠിനമായ വയറു വേദനയാണ് പ്രധാന ലക്ഷണം. ഇത് തിരിച്ചറിയാതെ ഗൗരവത്തിലെടുക്കാതെ വിടുന്നതിലൂടെ അത് പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ എത്തുന്നു. പിന്നീട് ഈ വേദന ശരീരത്തിന്റെ പുറത്തേക്കും വ്യാപിക്കുന്ന അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് ആദ്യ ലക്ഷണം കണ്ടാല്‍ തന്നെ വളരെഅതികഠിനമായ വയറു വേദനയാണ് പ്രധാന ലക്ഷണം. ഇത് തിരിച്ചറിയാതെ ഗൗരവത്തിലെടുക്കാതെ വിടുന്നതിലൂടെ അത് പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ എത്തുന്നു. പിന്നീട് ഈ വേദന ശരീരത്തിന്റെ പുറത്തേക്കും വ്യാപിക്കുന്ന അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് ആദ്യ ലക്ഷണം കണ്ടാല്‍ തന്നെ വളരെയധികം ശ്രദ്ധിക്കണം.യധികം ശ്രദ്ധിക്കണം.

എക്കിള്‍

എക്കിള്‍

ഇടക്കിടെയുണ്ടാവുന്ന എക്കിളും വളരെയധികം ശ്രദ്ധിക്കണം. രോഗത്തിന്റെ തീവ്രതയനുസരിച്ച് എക്കിളിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. മാത്രമല്ല രക്തസമ്മര്‍ദ്ദത്തിന്റെ അളവ് സാധാരണയില്‍ നിന്നും താഴുന്നു. ഇത് വളരെയധികം തീവ്രമായ അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ടും ഇത് വഴി ഉണ്ടാവുന്നു.

രക്തത്തില്‍ അണുബാധ

രക്തത്തില്‍ അണുബാധ

രോഗം ശരീരത്തില്‍ പിടിമുറുക്കിയാല്‍ അത് രക്തത്തില്‍ അണുബാധ ഉണ്ടാക്കുന്നു. മാത്രമല്ല രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം വളരെയധികം കുറയുകയും അമിതരക്തസ്രാവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Read more about: digestion pain health
English summary

Enlarged Pancreas: Causes, Symptoms, and Treatments

In this article explains Causes, Symptoms, and Treatments of enlarged pancreas
X
Desktop Bottom Promotion