Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ദീർഘകാല കരള്‍ രോഗം, ഹെപ്പറ്റൈറ്റിസ് സി അറിയാം
കരളിനെ ബാധിക്കുന്ന രോഗാവസ്ഥകൾ പല വിധത്തിലാണ് ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നത്. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്ന അവസ്ഥയിൽ ഏറ്റവും അധികം സഹായിക്കുന്നത് കരളാണ്. കരളിന്‍റെ ആരോഗ്യസംരക്ഷണത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ കൊടുക്കേണ്ടതാണ്. ദീർഘകാല കരൾ രോഗത്തിന്‍റെ പ്രധാന കാരണമാണ് പലപ്പോഴും ഹെപ്പറ്റൈറ്റിസ് സി.
കരൾ മാറ്റ ശസ്ത്രക്രിയയിലൂടെയാണ് പലപ്പോഴും ഇത് ആരോഗ്യത്തെ തിരിച്ച് പിടിക്കുന്നതിന് സഹായിക്കുന്നത്. രോഗ ബാധിതരാവുന്നവരിൽ പലപ്പോഴും 60-80 ശതമാനം വരെ ആളുകളിൽ ഇത് ഗുരുതരാവസ്ഥയായി മാറുന്നു.
പല അവസ്ഥകളിലൂടെയും ഹെപ്പറ്റൈറ്റിസ് ബി പകരാറുണ്ട്. എന്നാല്‍ ഇത് പല വിധത്തിലുള്ള പ്രതിസന്ധികൾ ആരോഗ്യത്തിന്റെ കാര്യത്തിൽ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഈ അവസ്ഥകൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിൽ നിന്ന് അമ്മയിലേക്കും ഹെപ്പറ്റൈറ്റിസ് സി പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ രോഗബാധിതരായവര്‍ ചുമക്കുമ്പോൾ, മൂക്കു ചീറ്റുമ്പോൾ, മുലപ്പാൽ നൽകുമ്പോൾ എല്ലാം പലപ്പോഴും ഹെപ്പറ്റൈറ്റിസ് സി പകരുന്നുണ്ട്. കൂടുതൽ വിവരങ്ങളെക്കുറിച്ച് നോക്കാം.

പ്രസവ സമയത്ത്
പ്രസവ സമയത്ത് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുന്നു. പ്രസവ സമയത്തും അതിന് കുറച്ച് മുൻപും കുട്ടികളിലേക്ക് അമ്മയിൽ നിന്ന് ഹെപ്പറ്റൈറ്റിസ് സി വൈറസ് പകരുന്നു. എന്നാൽ ഏതാണ്ട് 5 ശതമാനത്തിൽ താഴെ അമ്മമാരിൽ മാത്രമേ ഹെപ്പറ്റൈറ്റിസ് വൈറസ് ബാധയുണ്ടാവുകയുള്ളൂ. സിസേറിയൻ ആണെങ്കിൽ പോലും ഇത് കുട്ടികളിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

മുലപ്പാൽ നൽകുന്നതിലൂടെ
എന്നാൽ മുലപ്പാൽ നൽകുന്നതിലൂടെ കുഞ്ഞിലേക്ക് ഈ വൈറസ് പകരാനുള്ള സാധ്യത വളരെ കുറവാണ്. കുഞ്ഞിന്റെ പതിനെട്ടാം മാസത്തിൽ കുഞ്ഞിലേക്ക് ഈ വൈറസ് പകർന്നിട്ടുണ്ടോ എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഈ പരിശോധന എന്തായാലും നടത്തേണ്ടത് അത്യാവശ്യമാണ്. ഇനി അഥവാ രോഗം പകർന്നിട്ടുണ്ടെങ്കിൽ അതിന് വേണ്ട പ്രതിരോധ നടപടികൾ എടുക്കേണ്ടത് അത്യാവശ്യമാണ്.

രക്തദാനത്തിലൂടെ
രക്തദാനത്തിലൂടേയും മറ്റും ഇത്തരം വൈറസ് പകരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ രക്തം ദാനം ചെയ്യുമ്പോഴും സ്വീകരിക്കുമ്പോഴും ഈ വൈറസ് രക്തത്തിൽ ഉണ്ടോ എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. അല്ലെങ്കിൽ അത് രക്തം നൽകുന്നയാൾക്ക് വളരെ ദോഷമുണ്ടാക്കുന്ന ഒന്നാണ്. എന്നാൽ കത്യമായ പരിശോധനയിലൂടെ നമുക്ക് ഈ വഴി രോഗം പകരുന്നത് തടയാവുന്നതാണ്. ഇതെല്ലാം വളരെയധികം രോഗപ്രതിരോധത്തിന് സഹായിക്കുന്നു.

കുത്തിവെക്കുന്ന സൂചി
പലപ്പോഴും ലഹരിക്കടിമകളായവർ ഉപയോഗിക്കുന്ന സൂചി സിറിഞ്ച് എന്നിവയെല്ലാം രോഗം പരത്തുന്നവയാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ അശ്രദ്ധ കാണിക്കുന്നവർ പല വിധത്തില്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു. ഒരേ സൂചിയും സിറിഞ്ചും സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഇവരിൽ രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അല്ലെങ്കിൽ അത് വളരെ അപകടാവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുന്നു.

ഡയാലിസിസ് ചെയ്യുന്നവരിൽ
ഡയാലിസിസ് ചെയ്യുന്നവരിലും രോഗ സാധ്യത കൂടുതലാണ്. കാരണം ഇവരിലും വളരെ ശ്രദ്ധയോടെ വേണം സൂചിയും സിറിഞ്ചും ഉപയോഗിക്കുന്നതിന്. അല്ലെങ്കില്‍ അത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇവരില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. രോഗസാധ്യത ഇവർക്ക് വളരെ കൂടുതലായിരിക്കും എന്നതാണ് സത്യം.

ലൈംഗിക ബന്ധം
ലൈംഗിക ബന്ധത്തിലൂടേയും ഹെപ്പറ്റൈറ്റിസ് സി ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സ്വവർഗ്ഗരതിക്കാരിലും ഒന്നിലധികം പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരിലും ആണ് രോഗത്തിനുള്ള സാധ്യത കൂടുതൽ. അതുകൊണ്ട് ഇത്തരക്കാരുമായി വളരെ ശ്രദ്ധയോടെ ഇടപെടണം. അടുത്തിടപഴകുന്നവർക്ക് രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

ആരംഭ ലക്ഷണങ്ങൾ
രോഗത്തിന്‍റെ ആരംഭ ലക്ഷണം തന്നെ തിരിച്ചറിഞ്ഞാൽ അത് ചികിത്സ എളുപ്പമാക്കുന്നു. എന്നാൽ വെറും 10 ശതമാനം ആളുകളില്‍ മാത്രമേ രോഗത്തിന്റെ ആരംഭ ലക്ഷണം കാണുകയുള്ളൂ. ഓക്കാനം, ഛർദ്ദി, വയറിന്റെ മുകൾഭാഗത്ത് വേദന, കണ്ണിന്റെ മഞ്ഞനിറം എന്നിവയാണ് പലപ്പോഴും പ്രാരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്. ഇത് കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു.



Click it and Unblock the Notifications