For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുടൂചായ കുടിക്കുന്നതിലെ അപകടം ക്യാന്‍സറോ?

|

ചായ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അത് കുടിക്കുന്നതിന് പിന്നില്‍ ചില അപകടങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ട് എന്നതാണ് സത്യം. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പല വിധത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. ചൂടു ചായ കുടിച്ചാല്‍ അത് അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. കാരണം ഇന്നത്തെ കാലത്ത് ക്യാന്‍സര്‍ എന്ന് പറയുന്നത് എന്തുകൊണ്ടും വളരെയധികം ഭയക്കേണ്ട ഒന്ന് തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കിലാണ് അത് അപകടത്തിലേക്ക് എത്തിക്കുന്നത്.

<strong>അന്നനാള ക്യാന്‍സര്‍; നിസ്സാരമാക്കി വിടുന്ന ലക്ഷണം</strong>അന്നനാള ക്യാന്‍സര്‍; നിസ്സാരമാക്കി വിടുന്ന ലക്ഷണം

ചൂടു ചായ കുടിക്കുന്നത് നമ്മളെ അന്നനാളത്തില്‍ ക്യാന്‍സര്‍ ഉണ്ടാക്കും എന്നാണ് പറയുന്നത്. ഇത് വെറുതേ പറയുന്നതല്ല പഠനങ്ങളില്‍ നിന്നും തെളിയിക്കപ്പെട്ടിട്ടുള്ളതാണ് ഇക്കാര്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ഗവേഷണങ്ങളും മറ്റും നടന്നിട്ടുണ്ട്. ഇനി ക്ഷീണം വരുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിച്ച് വേണം ചായ കുടിക്കുന്നതിന്. കാരണം ഇത് പലപ്പോഴും നിങ്ങളില്‍ അന്നനാള ക്യാന്‍സര്‍ ഉണ്ടാക്കും എന്നാണ് പറയുന്നത്.

 പഠനത്തിന്റെ അടിസ്ഥാനത്തില്‍

പഠനത്തിന്റെ അടിസ്ഥാനത്തില്‍

ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറിലാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്. ചൂടു ചായ കഴിക്കുന്നത് നല്ലതല്ല എന്നതാണ് ഇതിലൂടെ പറയുന്നത്. ഇത് പലപ്പോഴും ഇവരില്‍ അന്നനാള ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇടക്കിടെയുള്ള ചൂടുചായ

ഇടക്കിടെയുള്ള ചൂടുചായ

ഇടക്കിടെ ചൂടു ചായ കഴിക്കുന്നത് കൊണ്ട് അന്നനാള ക്യാന്‍സറിലേക്ക് നയിക്കുന്നു എന്ന് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മനസ്സിലാക്കിയത്. അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ സര്‍വ്വൈലന്‍സ് റിസര്‍ച്ച് സ്ട്രാറ്റജി ഡയറക്ടറുടെ നേതൃത്വത്തിലാണ് ഇത്തരമൊരു പഠനം നടത്തിയത്.

 അന്നനാള ക്യാന്‍സര്‍

അന്നനാള ക്യാന്‍സര്‍

ഇപ്പോള്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല മുന്‍കാലങ്ങളില്‍ നടത്തിയ പഠനങ്ങളുടേയും കൂടി അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയിട്ടുള്ളത്. ഇടക്കിടെയുള്ള ചൂടുചായയുടെ ഉപയോഗമാണ് ഇത്തരത്തില്‍ നിങ്ങളുടെ അന്നനാള ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

2004 മുതല്‍

2004 മുതല്‍

2004 മുതല്‍ 2017 വരെയുള്ള പഠനത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്. 60 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ള ചായ കുടിച്ചാലാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടാവുന്നത്. എന്നാല്‍ ചായ ചെറുതായി തണുത്ത് കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല. ചായ മാത്രമല്ല കാപ്പിയും ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ട്.

 ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്

ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്

അന്നനാള ക്യാന്‍സര്‍ നിങ്ങളില്‍ പിടിമുറുക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്. ഭക്ഷണം തൊണ്ടയിലൂടെ ഇറക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ഭക്ഷണം ഇറക്കുമ്പോള്‍ നെഞ്ച് വേദനയും തൊണ്ടയില്‍ വേദനയും അനുഭവപ്പെടുന്നു. എന്നാല്‍ ഇത്തരത്തില്‍ കാണപ്പെടുന്ന എല്ലാ ലക്ഷണവും അന്നനാള ക്യാന്‍സര്‍ ആണെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും അവഗണിച്ച് വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

നെഞ്ച് വേദന

നെഞ്ച് വേദന

നെഞ്ച് വേദന കൊണ്ട് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അന്നനാളത്തിലെ ക്യാന്‍സര്‍ പലപ്പോഴും നിങ്ങളെ കാണിച്ച് തരുന്ന സൂചനയാണ് പലപ്പോഴും നെഞ്ച് വേദന. വേദന ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതലാണെങ്കില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. നെഞ്ചെരിച്ചില്‍ ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വേദനയോടൊപ്പം നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് കൊണ്ട് പോവുന്നതിന്.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ദഹന പ്രശ്‌നങ്ങള്‍ വളരെ കൂടുതലായി നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇത് ദീര്‍ഘ നേരം നിലനില്‍ക്കുന്ന അവസ്ഥയും നിങ്ങളില്‍ ഉണ്ടെങ്കില്‍ അതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും അന്നനാളത്തിലെ ക്യാന്‍സറിന്റെ ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

drinking hot tea increase risk of esophageal cancer study says

Drinking hot tea increase risk of esophageal cancer study says, read on
Story first published: Saturday, March 30, 2019, 17:06 [IST]
X
Desktop Bottom Promotion