For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവത്തിന് മുന്‍പ് സ്‌പോട്ടിംങ് ഉണ്ടാവുന്നുവോ?

|

ഒരു പെണ്‍കുട്ടി അവളുടെ പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് ആര്‍ത്തവം. ആര്‍ത്തവത്തോട് കൂടി അണ്ഡവിസജര്‍ജനം ആരംഭിക്കുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് ഗര്‍ഭാശയം ഗര്‍ഭധാരണത്തിനായി ഒരുങ്ങുകയും ചെയ്യുന്നു. എന്നാല്‍ പല സ്ത്രീകളിലും ആര്‍ത്തവത്തിന് മുന്‍പ് ചെറിയ സ്‌പോട്ടിംങ് കാണപ്പെടുന്നുണ്ട്. ഗര്‍ഭാവസ്ഥയിലും ചില സ്ത്രീകളില്‍ സ്‌പോട്ടിംങ് കാണപ്പെടുന്നുണ്ട്. എന്നാല്‍ ആര്‍ത്തവ രക്തവും സ്‌പോട്ടിംങ്ങും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് സ്ത്രീകള്‍ക്ക് പോലും അറിയുകയില്ല. ചിലരില്‍ ഓവുലേഷന്‍ സമയത്തും ചെറിയ ബ്രൗണ്‍ നിറത്തിലുള്ള സ്‌പോട്ടിംങ് കാണപ്പെടുന്നുണ്ട്.

ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ പല വിധത്തിലുള്ള ശാരീരിക മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുകയാണ് പതിവ്. സ്‌പോട്ടിംങ് ഇത്തരത്തില്‍ ശ്രദ്ധിക്കാതെ വിട്ടാല്‍ അത് പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. എന്നാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് സ്‌പോട്ടിംങും എന്ന കാര്യം എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കണം.

<strong>Most read: വെളുത്തുള്ളിയിലയില്‍ കൊളസ്‌ട്രോള്‍ ഒതുങ്ങും</strong>Most read: വെളുത്തുള്ളിയിലയില്‍ കൊളസ്‌ട്രോള്‍ ഒതുങ്ങും

എന്നാല്‍ എന്താണ് ശരീരത്തിനുള്ളില്‍ ശരിക്കും സംഭവിക്കുന്നത് എന്ന് പലരും അറിയുന്നില്ല. സ്‌പോട്ടിംങ് എന്ന് പറയുന്നത് പലപ്പോഴും നോര്‍മല്‍ ആയിട്ടുള്ള ഒരു കാര്യമാണ്. എന്നാല്‍ പലപ്പോഴും അത് അല്‍പം ആധിയുണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തിലും സംശയം വേണ്ട. എന്താണ് സ്‌പോട്ടിംങ് എന്നും ആര്‍ത്തവ രക്തം ഇതില്‍ നിന്ന് എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും നോക്കാവുന്നതാണ്. എപ്പോഴൊക്കെ സ്ത്രീകളില്‍ സ്‌പോട്ടിംങ് ഉണ്ടാവുന്നുണ്ട് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

എന്താണ് സ്‌പോട്ടിംങ്

എന്താണ് സ്‌പോട്ടിംങ്

എന്താണ് സ്‌പോട്ടിംങ് എന്നത് പല സ്ത്രീകളും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. കാരണം സ്‌പോട്ടിംങ് മൂലമുണ്ടാവുന്ന രക്തസ്രാവം വളരെ ചെറിയ അളവില്‍ ആയിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ ഈ രക്തത്തിന് പലരും നല്‍കുന്നില്ല. എന്നാല്‍ ഇത് ആര്‍ത്തവം പോലെ അത്രക്ക് വലിയ രക്തസ്രാവം ഉണ്ടാക്കുന്നില്ല. സ്‌പോട്ടിംങ് ചില സാഹചര്യങ്ങളില്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആ സാഹചര്യങ്ങള്‍ ഏതൊക്കെയെന്നും വായിക്കാം.

ആര്‍ത്തവം

ആര്‍ത്തവം

ആര്‍ത്തവം എന്ന് പറയുന്നത് ശക്തമായ രക്തസ്രാവം ഉണ്ടാവുന്ന അവസ്ഥയാണ്. പല ഹോര്‍മോണുകളുടേയും സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് പലപ്പോഴും ആര്‍ത്തവം സംഭവിക്കുന്നത്. ഒരു പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്ന് പറയുന്നതിനെയാണ് ആര്‍ത്തവം എന്ന് പറയുന്നത്. ആര്‍ത്തവ സമയത്ത് രണ്ടാം ദിവസം മുതല്‍ അതിശക്തമായ രക്തസ്രാവം ആരംഭിക്കുന്നു. ഇത് ചിലരില്‍ അഞ്ച് ദിവസം വരെ നീണ്ട് നില്‍ക്കുന്നുണ്ട്.

ഇടക്കിടെയുള്ള ആര്‍ത്തവം

ഇടക്കിടെയുള്ള ആര്‍ത്തവം

ചിലരില്‍ ഒരു മാസത്തില്‍ തന്നെ ഒന്നില്‍ കൂടുതല്‍ ആര്‍ത്തവം ഉണ്ടാവുന്നുണ്ട്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം പല വിധത്തിലുള്ള കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിലെ പ്രധാന കാരണം. അത് കൂടാതെ പല തരത്തിലുള്ള ആരോഗ്യാവസ്ഥയും ഇതിന് പിന്നിലുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. സ്‌പോട്ടിംങ്ങിനെക്കുറിച്ച് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

<strong>Most read: പെണ്‍ശരീരത്തിലെ ഈസ്ട്രജന്‍ അളവ് കൂടിയാല്‍</strong>Most read: പെണ്‍ശരീരത്തിലെ ഈസ്ട്രജന്‍ അളവ് കൂടിയാല്‍

ആര്‍ത്തവം

ആര്‍ത്തവം

ആര്‍ത്തവത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല തരത്തിലുള്ള സ്‌പോട്ടിംങും രക്തസ്രാവവും ഉണ്ടാവുന്നുണ്ട്. എന്നാല്‍ സ്‌പോട്ടിംങ് പലപ്പോഴും ആര്‍ത്തവം ആരംഭിക്കുന്നതിന് മുന്‍പ് പലരിലും ഉണ്ടാവുന്നുണ്ട്. ഇത് സാധാരണ ശരീരം പുറപ്പെടുവിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യം അത്ര ശ്രദ്ധിക്കേണ്ട പ്രാധാന്യം നല്‍കേണ്ട ഒന്നല്ല. ആര്‍ത്തവം ആരംഭിക്കുന്നതിന് മുന്‍പും ആര്‍ത്തവം അവസാനിക്കുന്ന നാളുകള്‍ക്ക് മുന്‍പും ഇത്തരത്തില്‍ ബ്രൗണ്‍ സ്‌പോട്ട് ഉണ്ടാവുന്നുണ്ട്.

ഓവുലേഷന്‍

ഓവുലേഷന്‍

ഓവുലേഷന്‍ സമയത്ത് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. പല സ്ത്രീകള്‍ക്കും ഓവുലേഷന്‍ സമയത്ത് സ്‌പോട്ടിംങ് ഉണ്ടാവുന്നുണ്ട്. ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ചില സ്ത്രീകളില്‍ അണ്ഡവിസര്‍ജന സമയത്ത് രക്തത്തിന്റെ ചെറിയ അംശം പലരിലും കാണപ്പെടുന്നുണ്ട്.

ഇംപ്ലാന്റേഷന്‍

ഇംപ്ലാന്റേഷന്‍

ഇംപ്ലാന്റേഷന്‍ ഗര്‍ഭധാരണത്തിന്റെ ആദ്യ ഘട്ടത്തിലാണ് സംഭവിക്കുന്നത്. ഈ സമയത്ത് പല സ്ത്രീകളിലും സ്‌പോട്ടിംങ് കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇത് എല്ലാ ഗര്‍ഭിണികളിലും പുറത്തേക്ക് വരുന്ന തരത്തില്‍ കാണപ്പെടുന്ന ഒന്നല്ല. എങ്കിലും ചില സത്രീകളിലും ഇത് സംഭവിക്കുന്നുണ്ട്. സാധാരണ ആര്‍ത്തവ ദിവസത്തിന് മുന്‍പാണ് പലപ്പോഴും ഇംപ്ലാന്റേഷന്‍ സംഭവിക്കുന്നത്. അപ്പോള്‍ തന്നെയാണ് ചെറിയ തരത്തിലുള്ള ബ്ലീഡിംങ് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ഗര്‍ഭത്തിന് നല്ല ലക്ഷണമായാണ് കണക്കാക്കുന്നത്.

ഗര്‍ഭത്തിലുണ്ടാവുന്ന തകരാറുകള്‍

ഗര്‍ഭത്തിലുണ്ടാവുന്ന തകരാറുകള്‍

ഗര്‍ഭകാലത്തുണ്ടാവുന്ന തകരാറുകളാണ് പലപ്പോഴും ഇത്തരം സ്‌പോട്ടിംങ്ങിന്റെ മറ്റൊരു കാരണം. ഗര്‍ഭഛിദ്രം, മാസം തികയാതെയുള്ള പ്രസവം, എക്ടോപിക് പ്രഗ്നന്‍സി എന്ന അവസ്ഥയിലും ഇത്തരം സ്‌പോട്ടിംങ് കാണപ്പെടുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ഗര്‍ഭധാരണത്തിന് ശേഷം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട്.

പ്രസവത്തിന് മുന്നോടിയായി

പ്രസവത്തിന് മുന്നോടിയായി

ഗര്‍ഭം മുപ്പത്തിയേഴാമത്തെ ആഴ്ചയില്‍ എത്തിക്കഴിഞ്ഞാല്‍ പലരിലും ബ്രൗണ്‍ കളറിലുള്ള ഡിസ്ചാര്‍ജ് കാണപ്പെടുന്നുണ്ട്. ഇത് പ്രസവം അടുത്തെത്തി എന്ന് കാണിക്കുന്ന ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

അണുബാധ

അണുബാധ

പല വിധത്തിലുള്ള അണുബാധ പലപ്പോഴും സ്‌പോട്ടിംങ് പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്. സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷിയെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് ഈ സ്‌പോട്ടിംങ് എത്തുന്നതിന് മുന്‍പ് ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കുക. പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീഡ് എന്ന അവസ്ഥയിലും പലപ്പോഴും സ്‌പോട്ടിംങ് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിലെല്ലാം സ്‌പോട്ടിംങ് ഉണ്ടാവുന്നുണ്ട്.

English summary

Difference between period and spotting

In this article we explain some differences between period blood and spotting, Read on.
X
Desktop Bottom Promotion