Just In
- 2 hrs ago
ഇഞ്ചി-കാരറ്റ്സൂപ്പ്; കലോറികുറഞ്ഞ ശൈത്യകാല റെസിപ്പി
- 2 hrs ago
കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കരുതേ..
- 5 hrs ago
ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകുന്ന രാശിക്കാര്‍
- 1 day ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
Don't Miss
- News
വിദ്യാർത്ഥി പ്രക്ഷോഭത്തിന് രക്ഷിതാക്കളുടെ പിന്തുണ; 'നിങ്ങൾ അഭിമാനമാണ് മക്കളെ', ഫേസ്ബുക്ക് പോസ്റ്റ്!
- Movies
സ്നേഹയുടെ ഇത്തരം സ്വഭാവങ്ങള്‍ ഇഷ്ടമല്ല! തുറന്നുപറച്ചിലുമായി ശ്രീകുമാര്‍! വിവാഹ ശേഷവും അഭിനയിക്കും!
- Sports
മറ്റാരും കണ്ടില്ല, പക്ഷെ അയാള്‍ കണ്ടെത്തി... സച്ചിനെ ഉപദേശിച്ച താജ് ജീവനക്കാരന് ഇതാ
- Automobiles
EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്
- Finance
ഫോണിൽ പുതിയ എം ആധാർ ആപ്പുണ്ടോ? ആധാറുമായി ബന്ധപ്പെട്ട ഈ 5 കാര്യങ്ങൾ വീട്ടിൽ ഇരുന്ന് ചെയ്യാം
- Technology
യുവാക്കളുടെ പുത്തൻ കണ്ടുപിടിത്തങ്ങൾ 'മേക്കര്‍ ഫെസ്റ്റി'ല്‍ അത്ഭുതം സൃഷ്ടിക്കുന്നു
- Travel
വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്
കാലിലെ നീരു നിസാരമാക്കരുത്, കാരണം....
നമ്മുക്കുണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളുടേയും ആദ്യ സൂചന നല്‍കുന്നത് നമ്മുടെ ശരീരം തന്നെയാകും. പലപ്പോഴും ചെറിയ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടുന്ന ചിലതെങ്കിലും ഗുരുതര രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടിയാകുമെന്നു പറഞ്ഞാലും തെറ്റില്ല.
പലപ്പോഴും പല ആരോഗ്യ പ്രശ്നങ്ങളും നാം നിസാരമായി എടുക്കാറാണ് പതിവ്. പ്രത്യേകിച്ചും ശരീരത്തില്‍ കണ്ടു വരുന്ന പല ലക്ഷണങ്ങളും കാര്യമായ പ്രയാസമുണ്ടാക്കുന്നില്ലെങ്കില് നാം കാര്യമായി കണക്കാക്കാറു തന്നെയില്ല. ഇതു തന്നെയാണ് പല രോഗങ്ങളും ഗുരുതരമാകുന്നതിനും ഇതു നമ്മെ കീഴ്പ്പെടുത്തുന്നതിനും കാരണമാകാറ്.
അശ്ലീല ചിത്രം കാരണം ആയുസു തീര്ന്നവന്
ഇത്തരത്തില്‍ ഒന്നാണ് കാലിലുണ്ടാകുന്ന നീര്. പലര്‍ക്കും ഈ പ്രശ്നം കാണാം. പ്രത്യേകിച്ചും അല്പം പ്രായം ചെന്നാല്‍ പലര്‍ക്കുമുണ്ടാകുന്ന ആരോഗ്യ പ്രശ്നമാണ് ഇത്. പലരും ഇത് അവഗണിയ്ക്കാറാണ് പതിവ്. ചിലപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും കണ്ടു വരുന്ന പ്രശ്നമാണിത്. ഇതു നിസാരമായി കണക്കാക്കേണ്ടതല്ല. പെട്ടെന്നു വരുന്ന പോകുമെങ്കിലും ചിലപ്പോഴെങ്കിലും ഇത്തരം നീര് ശരീരം നമുക്കു നല്കുന്ന ഗുരുതരമായ രോഗങ്ങളുടെ സൂചനയായി കണക്കാക്കാം.
പ്രസവിയ്ക്കും വരെ ഗര്ഭമറിയാത്ത ആ പ്രതിഭാസം...
കാലിലെ നീര് പലപ്പോഴും എങ്ങനെയാണ് പല രോഗങ്ങളുടേയും ലക്ഷണമാകുന്നത് എന്നറിയൂ.

നീരു വരുന്നത്
കാലില്‍ പലപ്പോഴും നീരു വരുന്നത് പ്രധാനമായും രണ്ടു കാരണങ്ങളാലാണ് എഡിമ അതായത് കാലില്‍ ദ്രാവകം വന്നടിയുന്ന അവസ്ഥയാണ് ഒന്ന്. കാലിലെ രക്തക്കുഴലുകള്‍ക്ക് അവയ്ക്കുള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഫ്ളൂയിഡ് അടിഞ്ഞു കൂടുമ്പോഴാണ് ഇതുണ്ടാകുന്നത്. കാല് ഏറെ സമയം തൂക്കിയിടുമ്പോള്‍ ഇതുണ്ടാകാറുണ്ട്. ഇതിനു പുറമേ അമിത വണ്ണം, വേണ്ടത്ര വ്യായാമക്കുറവ് എന്നിവയും ഇതിനു കാരണമാകാറുണ്ടെങ്കിലും ചിലപ്പോഴിത് ഗുരുതര രോഗങ്ങളുടെ സൂചന കൂടിയാകാം.

ഇന്ഫ്ളമേഷന്
ഇന്ഫ്ളമേഷന് കൊണ്ടും കാലില്‍ നീരുണ്ടാകാം. കാലിലെ ടിഷ്യൂ വീര്‍ക്കുമ്പോഴാണ് ഇതുണ്ടാകുന്നത് ഇത് സാധാരണ എല്ലൊടിയുമ്പോഴോ മസില് ഉളക്കുമ്പോഴോ എല്ലാം ഉണ്ടാകാറുമുണ്ട്. എന്നാല്‍ ഇതും പലപ്പോഴും പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ്.

എഡിമ
കാലില്‍ എഡിമ അഥവാ ദ്രാവകം അടിഞ്ഞു കൂടുന്നത് ചിലപ്പോള്‍ ഹൃദയത്തിനുണ്ടാകുന്ന പ്രശ്നങ്ങളുടെ സൂചനയാകാം കണ്‍ജെസ്റ്റീവ് ഹാര്‍ട്ട് ഫെയിലിയര്‍ എന്ന അവസ്ഥ. ഹൃദയത്തിന് വേണ്ട രീതിയില്‍ രക്തം പമ്പു ചെയ്യാന്‍ ആവാത്ത അവസ്ഥയില്‍ കാലില്‍ ദ്രാവകം അടിഞ്ഞു കൂടുന്ന ഒന്നാണിത്. ഇതിനൊപ്പം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ചുമ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം.

ഡീപ് വെയിന്‍ ത്രോംബോസിസ്
ഡീപ് വെയിന്‍ ത്രോംബോസിസ്, ത്രോംബോഫ്ളെബിറ്റിസ് എന്ന അവസ്ഥകളിലും ഈ പ്രശ്നമുണ്ടാകാറുണ്ട്. ആദ്യം പറഞ്ഞതില്‍ കാലിലെ ഞരമ്പുകളില്‍ രക്തം കട്ട പിടിയ്ക്കും. ഇത് ലംഗ്സിലേയ്ക്കു കടക്കും. ഇത് പള്‍മൊണറി എംബോളിസം എന്ന അവസ്ഥയുണ്ടാക്കും. ഇത് മരണകാരണം വരെയാകാം. ത്രോംബോഫ്ളെബിറ്റിസ് എന്ന അവസ്ഥയെങ്കില്‍ ചര്‍മത്തോടു ചേര്‍ന്ന ഭാഗത്ത്, പ്രധാനമായും കാല്‍വണ്ണയിലെ മസിലുകളില്‍ നീരുണ്ടാകും.

വെരിക്കോസ് വെയിനുകള്‍
ഇതിനു പുറമേ വെരിക്കോസ് വെയിനുകള്‍ കാലിലുണ്ടാകുന്ന മറ്റൊരു അവസ്ഥയാണ്. ഞരമ്പുകള്‍ തടിച്ചു വീര്‍ക്കുന്നതും കാലില്‍ നീരുമെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ചര്‍മത്തിന് നിറ വ്യത്യാസം, ഏറെ നേരം ഇരുന്നാലോ നിന്നാലോ കാല് വേദന, ചര്‍മം വരണ്ടതാകുക, മുറിവുകള്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. കാലിലെ വെയിനുകളിലെ വാല്‍വുകള്‍ രക്തം ഹൃദയത്തിലേയ്ക്കു പമ്പു ചെയ്യാതിരിയ്ക്കുമ്പോഴാണ് ഇതുണ്ടാകുന്നത്.

കിഡ്നി
കിഡ്നി പ്രശ്നങ്ങളുടെ ഒരു ലക്ഷണം കൂടിയാണ് കാലിലുണ്ടാകുന്ന ഇത്തരം നീര്. കിഡ്നിയ്ക്ക് ടോക്സിനുകള്‍ നീക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇതും അധികമുള്ള ഫ്ളൂയിഡുമെല്ലാം അടിഞ്ഞു കൂടും.. ഇത് കൈകളിലും കാലുകളിലും നീരായി രൂപപ്പെടുകയും ചെയ്യും. തളര്‍ച്ച, ശ്വാസംമുട്ട്, അമിത ദാഹം, മുറിവുകളും ബ്ലീഡിംഗുമെല്ലാം ഇതിന്റെ ലക്ഷണമാണ്.

ഗര്‍ഭകാലത്ത്
ഗര്‍ഭകാലത്ത് കാലുകളില്‍ നീരു വരുന്നത് സാധാരണയാണ്. പ്രത്യേകിച്ചും ഗര്‍ഭത്തിന്റെ അവസാന മൂന്നു മാസങ്ങളില്‍ കുഞ്ഞു വളരുന്നതിന് അനുസരിച്ച് കൂടുതല്‍ മര്‍ദം കാലിലെ ഞരമ്പുകളിലുണ്ടാകും. ഇത് സര്കുലേഷന് തടസമുണ്ടാക്കും. ദ്രാവകം കെട്ടിക്കിടക്കും. നീരായി വരികയും ചെയ്യും. ഇത് അത്ര പ്രശ്നമുള്ള അവസ്ഥയല്ലെങ്കിലും നീരും ശ്വാസംമുട്ടലും അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണുക. ഇത് പെരിപാര്‍ട്ടം കാര്‍ഡിയോ മയോപ്പതി എന്ന അവസ്ഥയാകാം. ഗര്‍ഭകാലത്തുണ്ടാകുന്ന ഹാര്‍ട്ട് ഫെയിലിയര്‍ എന്നു പറയാം.

നീരായി
മുകളില്‍ പറഞ്ഞവ എഡിമ അഥവാ പാനീയം കെട്ടിക്കിടക്കുന്നതു കാരണമുണ്ടാകുന്ന അവസ്ഥയാണ്. എന്നാല്‍ കാലില്‍ ദ്രാവകമല്ലാതെ നീരായി പ്രത്യക്ഷപ്പെടുന്നതിന് ഒരു പ്രധാന കാരണം സന്ധിവാതമാണ്. പ്രത്യേകിച്ചും സന്ധികളില്‍, കാല്, കൈ മുട്ടുകളിലെ നീരം. വാതത്തിന്റെ തന്നെ പല വിഭാഗങ്ങളിലും ഈ ലക്ഷണം കണ്ടു വരുന്നു.

തൈറോയ്ഡ്
തൈറോയ്ഡ് പോലെയുള്ള രോഗങ്ങളുടെ ലക്ഷണമായും ചിലപ്പോള്‍ കാലില്‍ നീരുണ്ടാകാറുണ്ട്. പ്രത്യേകിച്ചും തൈറോയ്ഡ് അധികരിയ്ക്കുമ്പോള്. മറ്റു കാരണങ്ങള്‍ കൊണ്ടല്ലാതെയുണ്ടാകുന്ന നീരിന് കാരണം ഇതാകാം.

മസിലിലുണ്ടാകുന്ന ഉളുക്ക്
ഇതിനു പുറമേ മസിലിലുണ്ടാകുന്ന ഉളുക്ക്, എല്ലിനുണ്ടാകുന്ന മുറിവ് എന്നിവയെല്ലാം കാലില്‍ വീര്പ്പായി പ്രത്യക്ഷപ്പെടാറുണ്ട്. കൈ കാലുകള്‍ ഒടിയുമ്പോഴും മറ്റും ഈ ഭാഗങ്ങളില്‍ നീരുണ്ടാകും.

സെല്ലുലൈറ്റിസ്
സെല്ലുലൈറ്റിസ് എന്ന അവസ്ഥയും കാലിലെ ഇത്തരം വീക്കത്തിന് കാരണമാകും. അതായത് ഇന്ഫ്ളമേഷന്. സ്ട്രെപ്റ്റോകോക്കറ്, സ്റ്റെഫാലോകോക്കസ് എന്നിങ്ങനെയുള്ള ബാക്ടീരിയകള്‍ ചര്‍മത്തിലുണ്ടാകുന്ന ഏതെങ്കിലും മുറിവിലൂടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ കാലില്‍ നീരായി ലക്ഷണം കാണാം വേദന, പനി, ചുവന്ന പാടുകള്‍, ചൂട്, ചര്‍മം വല്ലാതെ മൃദുവാകുക തുടങ്ങിയവ ലക്ഷണങ്ങളാണ്.