For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ രക്തം കറുപ്പോ, ഗര്‍ഭാശയ ക്യാന്‍സര്‍ സൂചന

|

ആര്‍ത്തവ രക്തത്തിന്റെ നിറം സാധാരണയായി ചുവന്ന നിറം തന്നെയാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ആര്‍ത്തവ രക്തത്തിന്റെ നിറം പിങ്ക്, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളിലായി മാറുന്നുണ്ട്. സ്ത്രീ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട് ആരോഗ്യകരമായ മാറ്റത്തെ തിരിച്ചറിയുന്നതിന് പലപ്പോഴും സ്ത്രീകള്‍ ശ്രദ്ധിക്കുകയില്ല. ഇതാണ ആര്‍ത്തവത്തില്‍ വരുന്ന മാറ്റങ്ങള്‍. ആര്‍ത്തവ രക്തം ഓരോ സ്ത്രീയുടേയും ശരീരത്തെക്കുറിച്ച് ചിലത് പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ പലരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. ആര്‍ത്തവ രക്തത്തിന് പല വിധത്തിലുള്ള കാര്യങ്ങള്‍ പറയാനുണ്ട്.

<strong>most read: ഹൃദയാരോഗ്യത്തിനും ലൈംഗിക ശേഷിക്കും കരിങ്കോഴി</strong>most read: ഹൃദയാരോഗ്യത്തിനും ലൈംഗിക ശേഷിക്കും കരിങ്കോഴി

സാധാരണ ആര്‍ത്തവ രക്തത്തിന് നിറം ചുവന്നതാണ്. എന്നാല്‍ പലപ്പോഴും കറുപ്പ് നിറത്തിലുള്ള ആര്‍ത്തവ രക്തം അല്‍പം ഭയപ്പെടുത്തേണ്ട ഒന്നാണ്. കറുപ്പ് നിറത്തിലാണ് ആര്‍ത്തവ രക്തം വരുന്നതെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന കാര്യം പലപ്പോഴും ശ്രദ്ധിക്കുന്നില്ല. എന്നാല്‍ ശരീരത്തിനകത്ത് നടക്കുന്ന ഇത്തരത്തിലുള്ള കാര്യങ്ങള്‍ എന്താണെന്ന് അറിയാന്‍ ഏതൊരു സ്ത്രീയും ആഗ്രഹിക്കും. കാരണം പലപ്പോഴും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നമ്മുടെ ശരീരത്തെ നയിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. എന്താണ് കറുപ്പ് നിറമുള്ള ആര്‍ത്തവ രക്തം നിങ്ങളോട് പറയുന്നത് എന്ന് നോക്കാം.

 സെര്‍വിക്കല്‍ ക്യാന്‍സര്‍

സെര്‍വിക്കല്‍ ക്യാന്‍സര്‍

ഗര്‍ഭാശയ ക്യാന്‍സറിന്റെ കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആര്‍ത്തവ രക്തത്തിന്റെ കറുപ്പ് നിറം. എന്നാല്‍ എല്ലാ നിറം മാറ്റവും ക്യാന്‍സര്‍ ആവണം എന്നില്ല. ചില ഗര്‍ഭാശയ ക്യാന്‍സര്‍ യാതൊരു തരത്തിലുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കണം എന്നില്ല. പലരിലും ഒരു തരത്തിലുള്ള ലക്ഷണവും പ്രകടമാവില്ല. ഇത് രോഗത്തെ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു. എന്നാല്‍ കറുപ്പ് നിറത്തിലുള്ള ആര്‍ത്തവ രക്തം പലപ്പോഴും ഒരു സൂചനയാണ്. ചിലരില്‍ ലൈംഗിക ബന്ധത്തിന് ശേഷം ബ്ലീഡിംങ് ഉണ്ടാവുന്നതും റെഗുലര്‍ അല്ലാത്ത ആര്‍ത്തവവും എല്ലാം ഗര്‍ഭാശയ ക്യാന്‍സര്‍ സാധ്യതയെയാണ് കാണിക്കുന്നത്.

ആര്‍ത്തവത്തിന്റെ അവസാനവും തുടക്കവും

ആര്‍ത്തവത്തിന്റെ അവസാനവും തുടക്കവും

ആര്‍ത്തവത്തിന്റെ അവസാനവും തുടക്കവും പലപ്പോഴും കറുപ്പ് നിറത്തോടെ ആര്‍ത്തവം കാണപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. യൂട്രസിലെ രക്തത്തിലെ ഓക്‌സിജന്റെ അളവില്‍ മാറ്റം വരുമ്പോഴാണ് ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നത്. പഴയ രക്തമായാണ് ഈ കറുപ്പ് നിറത്തിലുള്ള രക്തത്തെ കണക്കാക്കുന്നത്. പലപ്പോഴും ആര്‍ത്തവത്തിന്റെ ആദ്യ ദിവസങ്ങളിലും അവസാന ദിവസങ്ങളിലുമാണ് ഇത്തരത്തില്‍ കറുപ്പ് നിറം കാണപ്പെടുന്നത്.

 എന്തെങ്കിലും കുടുങ്ങിക്കിടക്കുമ്പോള്‍

എന്തെങ്കിലും കുടുങ്ങിക്കിടക്കുമ്പോള്‍

വജൈനക്കുള്ളില്‍ എന്തെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ കുടുങ്ങിക്കിടക്കുമ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും ടാമ്പൂണ്‍ ഉപയോഗിക്കുന്നവരിലാണ് ഇത്തരം അസ്വസ്ഥതകള്‍ കണ്ട് വരുന്നത്. ആര്‍ത്തവത്തില്‍ പാഡിനു പകരം ചിലര്‍ ടാമ്പൂണ്‍ ഉപയോഗിക്കാറുണ്ട്. ഇതും പലപ്പോഴും കറുപ്പ് നിറത്തിലുള്ള ആര്‍ത്തവ രക്തത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

നില്‍ക്കാതെയുള്ള ആര്‍ത്തവം

നില്‍ക്കാതെയുള്ള ആര്‍ത്തവം

ചിലരില്‍ ആര്‍ത്തവം പലപ്പോഴും ഏഴ് ദിവസത്തില്‍ കൂടുതല്‍ ദിവസം നില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ 20 ദിവസത്തോളം ചിലരില്‍ ആര്‍ത്തവം ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും പല വിധത്തിലുള്ള അനാരോഗ്യപരമായ അവസ്ഥകളാണ് ഉണ്ടാക്കുന്നത് എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കണം. ഇത്തരക്കാരിലും ആര്‍ത്തവ രക്തത്തിന്റെ നിറം കറുപ്പായി കാണപ്പെടുന്നുണ്ട്. ഇതും അപകടകരമായ അവസ്ഥയുണ്ടാക്കുന്നതാണ്. അതുകൊണ്ട് ഒരു ശ്രദ്ധ അത്യാവശ്യമാണ്.

 നീണ്ട് നില്‍ക്കുന്ന ആര്‍ത്തവം

നീണ്ട് നില്‍ക്കുന്ന ആര്‍ത്തവം

ആര്‍ത്തവ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന അവസ്ഥയാണെങ്കിലും അല്‍പം ശ്രദ്ധിക്കണം. ചിലരില്‍ ഇത് നാലാഴ്ച മുതല്‍ ആറാഴ്ച വരെ നീണ്ടു നില്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത്തരക്കാരില്‍ കറുപ്പ് നിറത്തിലുള്ള ബ്ലഡ്‌ക്ലോട്‌സ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചിലരില്‍ രക്തത്തിന്റെ നിറം പിങ്ക് നിറമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥ പിന്നീട് അനീമിയ പോലുള്ള അവസ്ഥകളിലേക്ക് നീങ്ങുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

<strong>most read: തുവര ശീലമാക്കു,തടിയും കൊളസ്‌ട്രോളും ഇല്ലാതാക്കാം</strong>most read: തുവര ശീലമാക്കു,തടിയും കൊളസ്‌ട്രോളും ഇല്ലാതാക്കാം

 ഗര്‍ഭച്ഛിദ്രം

ഗര്‍ഭച്ഛിദ്രം

ഗര്‍ഭത്തിന്റെ ആദ്യ ആഴ്ചയില്‍ ഗര്‍ഭിണി അറിയാതെ തന്നെ ഗര്‍ഭപാത്രത്തില്‍ വെച്ച് ഗര്‍ഭഛിദ്രം സംഭവിക്കുന്നു. ഇത് പലപ്പോഴും അറിയാതെ സംഭവിക്കുന്നതായിരിക്കും. താന്‍ ഗര്‍ഭിണിയാണ് എന്ന് അറിയുന്നതിന് മുന്‍പ് തന്നെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നു. ഭ്രൂണത്തിന്റെ വളര്‍ച്ച ഈ അവസ്ഥയില്‍ നിലക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വജൈനയില്‍ കൂടി കറുപ്പ് നിറത്തിലുള്ള രക്തം വരുന്നതിനുള്ള സാധ്യതയുണ്ട്. ചിലപ്പോള്‍ അബോര്‍ഷന്റേതായ യാതൊരു തരത്തിലുള്ള ലക്ഷണങ്ങളും ശരീരം കാണിക്കുകയില്ല. എന്നാല്‍ ഗര്‍ഭഛിദ്രം നടന്നതിന്റെ തെളിവായി രക്തം വരുന്നു. ഇത് കറുപ്പ് നിറത്തിലാണെങ്കില്‍ അതിനര്‍ത്ഥം ഗര്‍ഭഛിദ്രം സംഭവിച്ചിട്ടുണ്ട് എന്നതാണ്.

 ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ്

ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ്

ഗര്‍ഭധാരണം നടക്കുന്ന സമയത്ത് ചിലരില്‍ അല്‍പം രക്തക്കറ കണ്ടെന്നു വരാം. എന്നാല്‍ ഇത് ചിലപ്പോള്‍ സ്‌പോട്ടിംഗ് പോലെയാണ് ഉണ്ടാവുന്നത്. ചിലരില്‍ ബ്രൗണ്‍ നിറത്തിലും ചിലരില്‍ കറുപ്പ് നിറത്തിലും ആയിരിക്കും ഇത്തരം രക്തക്കറ കാണപ്പെടുന്നത്. സ്‌പോട്ടിംഗ് പോലെയാണ് കണ്ടതെങ്കില്‍ ഭയപ്പെടേണ്ടതില്ല എന്നതാണ് സത്യം. എന്നാല്‍ രക്തം കൂടുതല്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കില്‍ അത് അപകടത്തിലേക്ക് നീങ്ങുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

 ലൈംഗിക രോഗങ്ങള്‍

ലൈംഗിക രോഗങ്ങള്‍

ലൈംഗിക ജന്യ രോഗങ്ങള്‍ പിടികൂടുന്നവരിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവരിലും പലപ്പോഴും കറുപ്പ് നിറത്തിലുള്ള ഡിസ്ചാര്‍ജ് കാണപ്പെടുന്നു. ഗോണേറിയ പോലുള്ള അവസ്ഥകളിലാണ് പലപ്പോഴും രക്തം കറുപ്പ് നിറത്തില്‍ പുറത്തേക്ക് പോവുന്നത്. എന്നാല്‍ അതിനര്‍ത്ഥം നിങ്ങളില്‍ ഇത്തരം രോഗങ്ങള്‍ ഉണ്ടെന്നല്ല, അതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ്. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല.

English summary

black color period is sign of cervical cancer

Why is your period blood black? Reasons for black period blood. Take a look.
Story first published: Thursday, March 21, 2019, 17:41 [IST]
X
Desktop Bottom Promotion