For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും മധുരമില്ലാത്ത കാപ്പി കരള്‍ സ്മാര്‍ട്ട്‌

|

ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ ധാരാളം നമുക്ക് ചുറ്റും ഉണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മുടെ തന്നെ ചില ശീലങ്ങള്‍ എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ കാപ്പി കുടിക്കുന്ന ശീലം കൊണ്ട് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഇല്ലാതാവുന്നുണ്ട്. എന്നാല്‍ പാല്‍ ചേര്‍ക്കാത്ത കാപ്പിയാണ് നമുക്ക് ആരോഗ്യം തരുന്നതെന്ന കാര്യത്തില്‍ സംശയമില്ല.

കട്ടന്‍കാപ്പി കുടിച്ചാല്‍ നമ്മുടെ കരളിന്റെ പ്രവര്‍ത്തനത്തെ വരെ സംരക്ഷിക്കാന്‍ കാപ്പിയ്ക്ക് കഴിയും. എങ്ങനെ കട്ടന്‍കാപ്പി നമ്മുടെ കരളിനെ സംരക്ഷിക്കും എന്നു നോക്കാം. ഏതൊക്കെ കാര്യങ്ങളിലൂടെ നമുക്ക് കാപ്പിയിലൂടെ ആരോഗ്യത്തെ സംരക്ഷിക്കാം എന്ന് നോക്കാം.

കൊറോണ ഗുരുതരമാവുന്നത് പ്രായമായവരിലോ?കൊറോണ ഗുരുതരമാവുന്നത് പ്രായമായവരിലോ?

ലിവര്‍ഡിസീസ് ഇല്ല

ലിവര്‍ഡിസീസ് ഇല്ല

കരളിനെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ എപ്പോഴും വില്ലനായി നില്‍ക്കുന്ന ഒന്നാണ് ലിവര്‍ ഡിസീസ്.ഇതിനെ പരിഹരിക്കുന്നതിനും ഇത്തരം അവസ്ഥകള്‍ക്കുള്ള സാധ്യതയെ കുറക്കുന്നതിനും കട്ടന്‍ കാപ്പി മതി. കരള്‍ അസുഖങ്ങള്‍ എന്ന വില്ലനെ ഇല്ലാതാക്കുന്നതിന് കട്ടന്‍കാപ്പിയില്‍ മധുരമിടാതെ കുടിച്ചാല്‍ മതി. ദിവസവും മൂന്ന് കപ്പ് കാപ്പി വരെയാകാം എന്നതാണ് സത്യം. കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ആണ് കരളിനെ പൊന്നു പോലെ സംരക്ഷിക്കുന്നത്. ഇത് ആരോഗ്യപ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നുണ്ട്.

ലിവര്‍ സിറോസിസ്

ലിവര്‍ സിറോസിസ്

ലിവര്‍ സിറോസിസ് പോലുള്ള അസ്വസ്ഥതകള്‍ ചില്ലറയല്ല നിങ്ങളെ വലക്കുന്നത്. ലിവര്‍ സിറോസിസ് എന്ന വില്ലനെ തുരത്താനും കാപ്പിയ്ക്ക് കഴിയും. കാപ്പി ദിവസവും രണ്ട് നേരമെങ്കിലും കുടിയ്ക്കുന്നവര്‍ക്ക് ലിവര്‍ സിറോസിസ് സാധ്യത വളരെ കുറവാണ്. കുറവാണെന്നു മാത്രമല്ല ലിവര്‍ സിറോസിസ് വന്നവര്‍ക്ക് കാപ്പിയിലൂടെ തന്നെ ഇതിനെ തുരത്താവുന്നതാണ്. അതുകൊണ്ട് മധുരമിടാത്ത കാപ്പി ഒരു ശീലമാക്കി നോക്കൂ.

 ആന്റി ഓക്‌സിഡന്റ് ധാരാളം

ആന്റി ഓക്‌സിഡന്റ് ധാരാളം

ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ആന്റി ഓക്‌സിഡന്റ് കാപ്പിയില്‍ ധാരാളമുണ്ട്. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളതാണ് കാപ്പിയില്‍. ഇത് കരളിന്റെ ആരോഗ്യത്തെയാണ് ഏറ്റവും കൂടുതല്‍ സഹായിക്കുന്നതും. നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതല്‍ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍.

ക്യാന്‍സര്‍ സാധ്യത കുറക്കുന്നു

ക്യാന്‍സര്‍ സാധ്യത കുറക്കുന്നു

ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കാപ്പി കുടിക്കാവുന്നതാണ്. കാപ്പി സ്ഥിരമായി കഴിയ്ക്കുന്നവരില്‍ കരളിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ സാധ്യത വളരെ കുറവാണ്. 40%മാണ് ലിവര്‍ ക്യാന്‍സര്‍ കുറയ്ക്കുന്ന കാര്യത്തില്‍ കാപ്പിക്കുള്ള പങ്ക്. ഇത് കൂടാതെ ജീവിതശൈലിയിലെ ശ്രദ്ധയിലൂടെയും ലിവര്‍ ക്യാന്‍സര്‍ കുറയ്ക്കാം.

 ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നത്

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നത്

മാനസികമായും ശാരീരികമായും ഉണ്ടാവുന്ന അസ്വസ്ഥതകളേയും ഉഷാറില്ലായ്മയേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഒരു കപ്പ് കാപ്പി കുടിക്കാവുന്നതാണ്. ഒട്ടും ഉഷാറില്ലാത്തയാള്‍ക്ക് ഒരു കപ്പ് കാപ്പി കൊടുത്താല്‍ അത് അദ്ദേഹത്തെ പെട്ടെന്നാണ് ഉഷാറാക്കുന്നത്. ശാരീരികവും മാനസികവുമായ ഊര്‍ജ്ജം ഇതിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. അതിലൂടെ ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് ഒരു കപ്പ് കാപ്പി മതി.

ടൈപ്പ് 2 ഡയബറ്റിസ്

ടൈപ്പ് 2 ഡയബറ്റിസ്

പ്രമേഹം ഇന്നത്തെ കാലത്ത് ജീവിതശൈലിയുടെ ഭാഗമായി നിങ്ങളില്‍ പിടി മുറുക്കുന്ന ഒന്നാണ്. ടൈപ്പ് 2 ഡയബറ്റിസനെ പ്രതിരോധിയ്ക്കാന്‍ അരക്കപ്പ് കാപ്പി മതി. കാരണം മധുരമില്ലാത്ത കാപ്പി കുടിക്കുന്നതിലൂടെ ഇത് ചെറുപ്പക്കാര്‍ക്ക് ആണ് ഏറ്റവും ഗുണം ചെയ്യുന്നതും. ഇവരിലാണ് ഇപ്പോള്‍ ടൈപ്പ് 2 ഡയബറ്റിസ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് കാപ്പി കുടിക്കാവുന്നതാണ്.

ഡിപ്രഷനെ പ്രതിരോധിയ്ക്കുന്നു

ഡിപ്രഷനെ പ്രതിരോധിയ്ക്കുന്നു

നമ്മുടെ ആരോഗ്യത്തിനെ പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ് ഡിപ്രഷന്‍. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഡിപ്രഷനെ പ്രതിരോധിയ്ക്കുന്നതിലും കാപ്പി തന്നെ മുന്നില്‍. ഇത് ഡോപമൈനിന്റെ അളവ് തലച്ചോറില്‍ വര്‍ദ്ധിപ്പിക്കുന്നു. ഈ ഹോര്‍മോണ്‍ ആണ് നിങ്ങളില്‍ ഡിപ്രഷനില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

English summary

black coffee affect your liver health

Coffee also lowers the risk of other liver conditions including fibrosis and cirrhosis.
X
Desktop Bottom Promotion