Latest Updates
-
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം
ഒരു പിടി കറുക ഒരു തുടം പാലില്‍ ഗുണം ചില്ലറയല്ല
പൂജകളിലും മറ്റും ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് കറുകപ്പുല്ല്. നമ്മുടെ സംസ്‌കാരത്തില്‍ കറുകപ്പുല്ലിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത് വളരെയധികം പ്രാധാന്യത്തോടെ നമുക്ക് കണക്കാക്കേണ്ട ഒരു സസ്യമാണ്. എന്നാല്‍ ആരോഗ്യത്തിനും കറുകപ്പുല്ല് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കാരണം പല ആരോഗ്യ പ്രതിസന്ധികളേയും പെട്ടെന്ന് ഇല്ലാതാക്കുന്നതിന് കറുകക്കുള്ള കഴിവ് ചില്ലറയല്ല. നാട്ടുവൈദ്യത്തില്‍ കറുക കൊണ്ട് പല വിധത്തിലുള്ള ഒറ്റമൂലികള്‍ ഉണ്ട്.
ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. പൂജക്കും ഹോമത്തിനും മാത്രമല്ല ആരോഗ്യത്തിനും നമുക്ക് ഫലപ്രദമായ രീതിയില്‍ കറുക ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ എന്തൊക്കെ രോഗപ്രതിസന്ധികള്‍ കറുകയിലൂടെ നമുക്ക് ഇല്ലാതാക്കാം എന്ന് പലര്‍ക്കും അറിയില്ല.
താരന്‍, ചൊറി, ചിരങ്ങ് എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കറുക നീര് അത്രക്കധികം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വേണ്ടി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട. അവ എന്തൊക്കെയെന്ന് നമുക്കൊന്ന് നോക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ലേഖനം വായിക്കൂ.

പ്രമേഹത്തെ നിയന്ത്രിക്കുന്നു
പ്രമേഹത്തെ നിയന്ത്രിക്കുന്ന കാര്യത്തില്‍ വളരെയധികം ഫലപ്രദമാണ് കറുക. പല പഠനങ്ങളും ഇത് തെളിയിച്ചിട്ടുണ്ട്. കറുക നീര് കഴിക്കുന്നത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മാത്രമല്ല പലപ്പോഴും പ്രമേഹത്തോട് അനുബന്ധിച്ചുണ്ടാവുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കറുക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കറുക നല്ലതാണ്.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കറുക നല്ലതാണ്. നല്ല പ്രതിരോധ ശേഷി ശരീരത്തിന് ഉള്ളത് എന്തുകൊണ്ടും രോഗങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ഇനി കറുക അല്‍പം പാലില്‍ തിളപ്പിച്ച് കഴിക്കുന്നത് കൊണ്ട് ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതിലുള്ള ആന്റി മൈക്രോബിയല്‍ ആക്ടിവിറ്റിയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

ബുദ്ധിവികാസത്തിന്
ബുദ്ധിവികാസത്തിന് വേണ്ടി നമുക്ക് കറുക ഉപയോഗിക്കാവുന്നതാണ്. അതിനായി നമുക്ക് കറുക നീര് കഴിക്കുന്നത് നല്ലതാണ്. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പല ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും നല്ല ഓര്‍മ്മശക്തിക്കും കറുക മികച്ചതാണ്. സഹായിക്കുന്നുണ്ട് ഇത്. മാത്രമല്ല തലച്ചോറിന്റെ ബുദ്ധിവികാസത്തിന് സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് കറുക നീര് സഹായിക്കുന്നുണ്ട്.

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന്
പ്രസവ ശേഷം മുലപ്പാല്‍ കുറയുന്നത് പല സ്ത്രീകളേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ അതിന് പരിഹാരംകാണുന്നതിന് വേണ്ട് നമുക്ക് കറുക ഉപയോഗിക്കാവുന്നതാണ്. ഇത് പശുവിന്‍ പാലില്‍ തിളപ്പിച്ച് കുടിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പ്രസവ ശേഷവും അമ്മ കഴിക്കുന്ന ഭക്ഷണം തന്നെയാണ് കുഞ്ഞിന്റെ ആരോഗ്യം തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ ആഹാര രീതികള്‍ അവലംബിക്കുമ്പോള്‍ ഡോക്ടറെ കണ്ട് തീരുമാനിക്കണം.

ചര്‍മ്മ രോഗങ്ങള്‍ക്ക്
പല വിധത്തിലുള്ള ചര്‍മ്മ രോഗങ്ങള്‍ പലരേയും അലട്ടുന്നുണ്ട്. അതില്‍ കുറച്ച് പേരെങ്കിലും പലപ്പോഴും ചികിത്സ തേടാന്‍ മടിക്കുന്നവരാണ്. എന്നാല്‍ ചൊറിച്ചിലും വ്രണവും ഇല്ലാതാക്കുന്നതിന് നമുക്ക് ഒരു പിടി കറുക എടുത്ത് അത് പാലില്‍ മിക്‌സ് ചെയ്ത് തിളപ്പിച്ച് കുറുക്കി കഴിക്കുന്നത് നല്ലതാണ്. ഇത് കഴിച്ചാല്‍ ഏത് പഴകിയ ചൊറിയും അലര്‍ജിയും വ്രണവും മാറും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കാവുന്നതാണ്.

അമിത രക്തപ്രവാഹം
അമിത രക്തപ്രവാഹം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് കറുകപ്പുല്ല്. ഇത് ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും അമിത രക്തസ്രാവത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് സ്ത്രീകളുടെ ആരോഗ്യത്തെ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മികച്ച മാര്‍ഗ്ഗമാണ് ഇത്.

ദഹനത്തിന് നല്ലത്
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കറുക. കറുക പാലില്‍ കഴിക്കുന്നത് എത്ര വലിയ ദഹന പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. എത്ര വലിയ ദഹന പ്രശ്‌നത്തിനും ഒരു പിടി കറുകയില്‍ ഉണ്ട് പരിഹാരം. അതുകൊണ്ട് തന്നെ നമുക്ക് കറുക ഉപയോഗിക്കുന്നത് നാട്ടുവൈദ്യങ്ങളില്‍ മികച്ചതാണ്. ഇതിലൂടെ ഉണ്ടാവുന്ന മലബന്ധത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് കറുക. മാത്രമല്ല ശരീരത്തിലെ ടോക്‌സിന്‍ മൂലമുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കറുകപ്പുല്ല്.

പല്ലിന്റെ ആരോഗ്യം
പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കറുക. ഇതിലുള്ള ഫ്‌ളവനോയ്ഡുകള്‍ക്ക് വായിലുണ്ടാവുന്ന അള്‍സറിനെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല മോണയില്‍ നിന്ന് രക്തം വരുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് കറുകപ്പുല്ല്. കറുക ചവക്കുന്നത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല പല്ലിന് ബലം വര്‍ദ്ധിപ്പിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ കറുക ദന്തസംരക്ഷണത്തിന് മികച്ചതാണ്.



Click it and Unblock the Notifications











