Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ആയുര്‍വ്വേദം പറയും അശ്വഗന്ധയും പാലും നല്‍കും ഗുണം
ആയുര്‍വ്വേദത്തില്‍ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. എന്നാല്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തില്‍ നമ്മള് കാണിക്കുന്ന അനാസ്ഥയാണ് രോഗത്തെ ഗുരുതരാവസ്ഥയില്‍ എത്തിക്കുന്നത്. ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും രോഗത്തെ തിരിച്ചറിഞ്ഞ് തന്നെയായിരിക്കണം. ആയുര്‍വ്വേദത്തിന് നമുക്കിടയില്‍ വളരെയധികം പ്രാധാന്യം ആണ് ഉള്ളത്. പ്രാധാന്യം മാത്രമല്ല ഇത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അശ്വഗന്ധ ഇത്തരത്തില്‍ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.
അശ്വഗന്ധക്ക് അമുക്കുരം എന്ന പേരും ഉണ്ട്. നല്ലൊരു ആയുര്‍വ്വേദ ഔഷധമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ആയുര്‍വ്വേദത്തില്‍ ഇതിന്റെ കിഴങ്ങാണ് മരുന്നായി ഉപയോഗിക്കുന്നത്. ഇത് പാലില്‍ ചേര്‍ത്ത് കഴിക്കുമ്പോള്‍ അതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ട് എന്ന് നോക്കാം. ഇത്തരം ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ച് നിക്കുന്നു അശ്വഗന്ധ. ഇത് ഉപയോഗിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന് നോക്കാം.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ആരോഗ്യം നല്കുന്ന കാര്യത്തില്‍ വളരെ മികച്ചതാണ് അശ്വഗന്ധ. വാതം, കഫം, പനി, ചുമ, സ്ത്രീകള്‍ക്കുണ്ടാവുന്ന രോഗങ്ങള്‍, ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്നു വേണ്ട പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്ന ഒന്നാണ് അശ്വഗന്ധ. എന്നാല്‍ ആയുര്‍വ്വേദത്തില്‍ എങ്ങനെയെല്ലാം ഇതിനെ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്നും നോക്കാവുന്നതാണ്.

സ്ത്രീ പുരുഷ വന്ധ്യത
സ്ത്രീ പുരുഷ വന്ധ്യതക്ക് വളരെയധികം ഫലം നല്കുന്ന ഒന്നാണ് പലപ്പോഴും അശ്വഗന്ധ. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എങ്ങനെ അശ്വഗന്ധ ഉപയോഗിക്കാം എന്ന് നോക്കാം. അതിനായി അല്പം അശ്വഗന്ധ പൊടിച്ചതും അല്പം കല്‍ക്കണ്ടവും അതില്‍ അല്പം ഇളം ചൂടുള്ള പാലും മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് സ്ത്രീയിലേയും പുരുഷനിലേയും വന്ധ്യത എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അശ്വഗന്ധ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

ശാരീരിക ക്ഷീണമകറ്റാന്‍
ശാരീരികമായ ക്ഷീണമകറ്റുന്നതിന് സഹായിക്കുന്ന ഒന്നാണ് അശ്വഗന്ധ. ഇത് ശാരീരിക ക്ഷീണമകറ്റുന്നതിന് സഹായിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. രണ്ട് ഗ്രാം അശ്വഗന്ധ പൗഡര്‍ 125 മില്ലി ഗ്രാം ത്രികടു പൗഡര്‍ മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് അല്പം പാലില്‍ മിക്സ് ചെയ്ത് കഴിക്കുന്നത് നല്ലതാണ്. ഇത് ദിവസവും ആയുര്‍വ്വേദമനുസരിച്ച് ദിവസവും രണ്ട് നേരം പാലില്‍ കുടിക്കാന്‍ ശ്രമിക്കുക.

അസ്ഥിക്ഷയത്തിന് പരിഹാരം
അസ്ഥിക്ഷയമെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് അശ്വഗന്ധ. ഇത് പാലില്‍ മിക്സ് ചെയ്ത് ദിവസവും രണ്ട് നേരം കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഏത് ആരോഗ്യ പ്രതിസന്ധികളും അസ്ഥിക്ഷയം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും മികച്ച് നില്‍ക്കുന്നതാണ് അതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ആര്‍ത്രൈറ്റിസ്
ആര്‍ത്രൈറ്റിസ് എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും ആയുര്‍വ്വേദം മികച്ചതാണ്. അല്പം ഇരട്ടി മധുരവും അശ്വഗന്ധയും പാലില്‍ മിക്സ് ചെയ്ത് ദിവസവും രണ്ട് നേരം കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ആര്‍ത്രൈറ്റിസ് എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പ്രായമായവരേയും വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെയെല്ലാം സഹായിക്കുന്നുണ്ട് അശ്വഗന്ധ.

കുട്ടികളിലെ ന്യൂട്രീഷന്‍ കുറവ്
കുട്ടികളില്‍ ന്യൂട്രീഷന്റെ കുറവ് പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട് പാലും അശ്വഗന്ധയും. അശ്വഗന്ധ ചായയുണ്ടാക്കി കഴിക്കുന്നത് ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അല്പം അശ്വഗന്ധ പൊടിച്ചതും അല്പം പാലും എടുത്ത് അതില്‍ അല്പം തിളപ്പിച്ച വെള്ളം എടുത്ത് അത് തിളപ്പിച്ച് ഇതെല്ലാം മിക്സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പരിഹാരം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇന്നത്തെ ശീലത്തിന്റെ ഭാഗമാണ്. പലപ്പോഴും നമ്മള് ശ്രദ്ധിക്കാതെ വിടുന്ന കാര്യങ്ങളാണ് പലപ്പോഴും ഇത്തരം അവസ്ഥകളെ വര്‍ദ്ധിപ്പിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് അശ്വഗന്ധയും പാലും. രണ്ട് ഗ്രാം അശ്വഗന്ധ പൊടിയും അല്പം പാലും മിക്സ് ചെയ്ത് ദിവസവും രണ്ട് നേരം കഴിക്കുക. ഇത് രക്തസമ്മര്‍ദ്ദത്തേയും കുറക്കുന്നതിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട

അശ്വഗന്ധ പാല് റെസിപ്പി
അശ്വഗന്ധ പാല് എങ്ങനെ നമുക്ക് തയ്യാറാക്കാം എന്ന് നോക്കാം. ആയുര്‍വ്വേദ ഔഷധമായതു കൊണ്ട് തന്നെ പലപ്പോഴും അല്പം ഇഷ്ടക്കേടോടെയായിരിക്കും പലരും കഴിക്കുക. എന്നാല്‍ ഒരു കാരണവശാലും ഇത്തരത്തില്‍ കഴിക്കേണ്ട ഒന്നല്ല ഇത്. എങ്ങനെയെല്ലാം അശ്വഗന്ധ പാല് ചേര്‍ത്ത് രുചികരമായി തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
നാല് കപ്പ് പാല്, പത്ത് ഗ്രാം അശ്വഗന്ധ പൊടി, ഒരു ടീസ്പൂണ്‍ പഞ്ചസാര എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. തയ്യാറാക്കുന്നതിനായി പാല് നല്ലതു പോലെ തിളപ്പിച്ച് അതില്‍ അല്പം പഞ്ചസാര മിക്സ് ചെയ്യുക, ഇതിലേക്ക് അശ്വഗന്ധ പൊടി ചേര്‍ക്കാവുന്നതാണ്. ഇത് ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട് അതുകൊണ്ട് തന്നെ ഇത് രാവിലെ വെറും വയറ്റിലാണ് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത്. വെറും വയറ്റില്‍ കഴിക്കുന്നതിലൂടെ അത് ശരീരത്തിലേക്ക് നല്ലതു പോലെ ത്ന്നെ ആഗിരണം ചെയ്യപ്പെടുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
