For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീര്‍ത്ത വയറിന് പിന്നില്‍ കുടവയറല്ല, ഗുരുതര രോഗം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നുണ്ട്. ഇതില്‍ പലരും കുടവയര്‍ എന്നുള്ള അവസ്ഥയായി കണക്കാക്കും മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കുടവയര്‍ അല്ലാതെ തന്നെ വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇവയെ അസൈറ്റിസ് അഥവാ മഹോദരം എന്നാണ് പറയുന്നത്. വയറ്റില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണ് പലപ്പോഴും മഹോദരം എന്ന്പറയുന്നത്.

ഇത് രോഗമാണ് എന്നതിലുപരി പല രോഗങ്ങളുടേയും ഫലമായുണ്ടാവുന്ന അനുബന്ധ പ്രശ്‌നമാണ് എന്നത് തന്നെയാണ് പറയുന്നത്. കരള്‍ രോഗം അഥവാ ലിവര്‍ സിറോസിസ് ആണ് ഇത്തരം അവസ്ഥകളില്‍ നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓരോ മിനിട്ടിലും ശ്രദ്ധ വേണം. കാരണം ശരീരത്തില്‍ നടക്കുന്ന ഓരോ മാറ്റങ്ങളും വളരെയധികം ശ്രദ്ധിച്ച് വേണം നമ്മള്‍ മുന്നോട്ട് കൊണ്ട് പോവാന്‍.

കരള്‍ രോഗികള്‍ അല്ലെങ്കില്‍ കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന അസൈറ്റിസ് എന്ന അവസ്ഥയിലേക്ക് എത്തുന്നു.

കുടവയര്‍ എന്ന് കരുതി രോഗത്തെ ചികിത്സിക്കാന്‍ പലരും തയ്യാറാവുന്നില്ല. എന്നാല്‍ പിന്നീട് ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ ഇവയുടെ കൂടെ വരുമ്പോഴാണ് അത് പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഗുരുതരമാണ് എന്ന് മനസ്സിലാക്കുന്നതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം രോഗാവസ്ഥ ആദ്യം തിരിച്ചറിയുകയാണ് ചെയ്യേണ്ടത്. അത് അല്ലെങ്കില്‍ അത് ഗുരുതരമായ അവസ്ഥകളിലേക്ക് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നുണ്ട്. കൂടുതല്‍ ഗുരുതരാവസ്ഥകളിലേക്ക് എത്തിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കാവുന്നതാണ്.

<strong>Most read: മസ്തിഷ്‌ക മരണം: ഭയപ്പെടുത്തും കാരണങ്ങള്‍, ലക്ഷണം</strong>Most read: മസ്തിഷ്‌ക മരണം: ഭയപ്പെടുത്തും കാരണങ്ങള്‍, ലക്ഷണം

ഇന്നത്തെ കാലത്ത് കരള്‍ രോഗം വളരെയധികം വില്ലനായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ നമ്മള്‍ അറിയേണ്ടതായുണ്ട്. വിളര്‍ച്ച, ക്ഷയരോഗം, വയറ്റിലെ അര്‍ബുദം, അണ്ഡാശയ അര്‍ബുദം എന്നിവയെല്ലാം പലപ്പോഴും ഇതിന്റെ ഫലമായി സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇതിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗകാരണത്തെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങളിലേക്ക്...

മറഞ്ഞിരിക്കുന്ന രോഗങ്ങള്‍

മറഞ്ഞിരിക്കുന്ന രോഗങ്ങള്‍

പലപ്പോഴും അസൈറ്റിസ് എന്ന് പറയുന്നത് അതൊരു രോഗമായിട്ടല്ല മറ്റ് പല രോഗങ്ങളുടേയും ലക്ഷണമാണ് ഈ രോഗം. വയറ്റില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഇത്. അതുകൊണ്ട് തന്നെ കുടവയര്‍ എന്ന അവസ്ഥയായി കണക്കാക്കാതെ കൃത്യമായ ചികിത്സ തേടണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പിന്നീട് ഉണ്ടാക്കുന്നു.

അമിതമായ വണ്ണം

അമിതമായ വണ്ണം

ശരീരത്തിന് അമിതമായ വണ്ണം ഉണ്ടാവുന്നു, മാത്രമല്ല അടിവയറില്‍ വളരെയധികം നീര് വന്നതു പോലെയും അനുഭവപ്പെടുന്നു. ഇതെല്ലാം ഈ രോഗത്തിന്റെ ലക്ഷണം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. കാരണം വയറ്റില്‍ കൂടുന്ന നീരും അമിതവണ്ണവും ഇടക്കിടക്ക് ശ്രദ്ധിക്കണം.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

നിങ്ങളില്‍ അസൈറ്റിസിന്റെ എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കണം. ഇത്തരം ലക്ഷണങ്ങള്‍ മനസ്സിലാക്കിയാല്‍ അത് നിങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ആദ്യം ലക്ഷണങ്ങള്‍ തന്നെയാണ് മനസ്സിലാക്കേണ്ടത്. എന്തൊക്കെയെന്ന് നോക്കാം.

ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്

ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്

ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് തന്നെയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്ന ലക്ഷണം. സ്റ്റെപ്പ് കയറുമ്പോള്‍ മാത്രമല്ല അല്ലാത്ത അവസ്ഥയിലും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇതെല്ലാം അസൈറ്റിസ് രോഗത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

 മനംപുരട്ടല്‍

മനംപുരട്ടല്‍

മനം പുരട്ടല്‍ ഉണ്ടാക്കുന്ന അവസ്ഥ ചില്ലറയല്ല. മനം പുരട്ടലും ഛര്‍ദ്ദിയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവും. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണും മുന്‍പ് എന്തുകൊണ്ടുണ്ടാവുന്ന മനം പുരട്ടലാണ് എന്ന് ആദ്യം തിരിച്ചറിയണം. അല്ലെങ്കില്‍ അത് അവസ്ഥകള്‍ ഗുരുതരമാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക.

ക്ഷീണം

ക്ഷീണം

ക്ഷീണം വളരെയധികം പ്രശ്‌നമുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഡോക്ടറെ കാണുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും അസൈറ്റിസ് രോഗം മൂലമുണ്ടാവുന്ന ക്ഷീണമാണോ അല്ലയോ എന്ന് അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മല മൂത്ര വിസര്‍ജനം പിടിച്ച് നിര്‍ത്താനാവാത്ത അവസ്ഥ

മല മൂത്ര വിസര്‍ജനം പിടിച്ച് നിര്‍ത്താനാവാത്ത അവസ്ഥ

മല മൂത്ര വിസര്‍ജ്ജനം ഒരു പരിധി വരെ നമുക്ക് പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്നു. എന്നാല്‍ ഇത്തരം രോഗസാധ്യത ഉള്ളവരില്‍ പലപ്പോഴും മലമൂത്ര വിസര്‍ജ്ജനം പിടിച്ച് നിര്‍ത്താന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ട അവസ്ഥയാണ് ഈ രോഗത്തില്‍ ഉള്ളത്.

 ലിവര്‍ സിറോസിസ്

ലിവര്‍ സിറോസിസ്

ലിവര്‍ സിറോസിസ് രോഗികളില്‍ വയറ്റില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയുണ്ടാവുന്നു. ഇതേതുടര്‍ന്ന് വയര്‍ വീര്‍ക്കുന്ന അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ അത്് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത്പല വിധത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ ഫലമായി പലപ്പോഴും കൈകാലുകളിലും നീര്‍ക്കെട്ട് ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

 ഉപ്പു കുറക്കുക

ഉപ്പു കുറക്കുക

ഉപ്പ് കുറക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. മാത്രമല്ല വാട്ടര്‍ ടാബ്ലറ്റ് പലപ്പോഴും രോഗികള്‍ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. ഇത് കൂടുതല്‍ മൂത്രമൊഴിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ പലപ്പോഴും ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അതിനായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

English summary

Ascites: Causes, Symptoms, Diagnosis and Treatment

Fluid collects in the abdominal cavity, this is called ascites. Read on to know the causes, symptoms, diagnosis and treatment of ascites
X
Desktop Bottom Promotion