Latest Updates
-
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
ലാപ്ടോപ്പ് എന്തുകൊണ്ട് മടിയിൽ വെച്ചുകൂടാ
ലാപ്ടോപ്പ് ആധുനിക മനുഷ്യന്റെ ഒരു അവശ്യഘടകമായി മാറിക്കഴിഞ്ഞു.. ഏകദേശം മൊബൈലിനോളം തന്നെ പ്രചാരം ലാപ്പ് ടോപ്പിനുണ്ട്. മൊബൈൽ വിദ്യാഭ്യാസം കുറഞ്ഞവനും എളുപ്പമായി ഉപയോഗിക്കാം.

പക്ഷെ ലാപ്ടോപ്പ് വിദ്യാഭ്യാസമുള്ളവരുടെ സന്തതസഹചാരിയായിട്ടാണ് അറിയപ്പെടുന്നത്. കാരണം ലാപ്പ് ടോപ്പ് ഉപയോഗിക്കാൻ ചില അറിവുകൾ നിർബന്ധമാണ്. ആധുനിക മനുഷ്യൻ ലോകവുമായി ഇടപഴകുന്നത് പലപ്പോഴും ലാപ്ടോപ്പ്ലൂടെയും മൊബൈലിലൂടെയുമാണ്. .

ഫ്രീക്വൻസികളിൽ വൈദ്യുത കാന്തിക തരംഗങ്ങൾ പ്രസരിപ്പിക്കുന്നു
പേര് സൂചിപ്പിക്കുന്നത് പോലെ ലാപ്ടോപ്പ് മടിയിൽ വെച്ച് ജോലി ചെയ്യാവുന്ന ഒരു സംവിധാനമാണ്. ചാർജ് ഉണ്ടെങ്കിൽ എവിടെ വേണമെങ്കിലും കൊണ്ടു പോവാം. ഇന്റർനെറ്റ് കണക്ഷനും കൂടിയായാൽ ഒരു മനുഷ്യൻ ഇരിക്കുന്നിടത്ത് ലോകം വന്നു നിൽക്കും.
മടിയിൽ വെച്ചു ജോലി ചെയ്യാം എന്നുള്ളതാണ് ലാപ്ടോപ്പ്ന്റെ ഏറ്റവും വലിയ മെച്ചം. പക്ഷെ ഈ മെച്ചം പലപ്പോഴും വളരെ വലിയ ദുരന്തത്തിലേക്ക് വഴി തുറക്കാറുണ്ട്. സൗകര്യങ്ങളെപ്പറ്റി ചിന്തിക്കുന്ന തിരക്കിൽ ലാപ്ടോപ്പ്ന്റെ ദൂഷ്യഫലങ്ങൾ പലരും കാണാതെ പോകുന്നു.
ലാപ്പ് ടോപ്പുകൾ വിവിധ ഫ്രീക്വൻസികളിൽ വൈദ്യുത കാന്തിക തരംഗങ്ങൾ പ്രസരിപ്പിക്കുന്നു .
ഇവ മനുഷ്യശരീരത്തിനു നന്നെ ദോഷകരമാണ്.. മടിയിൽ വെക്കുമ്പോൾ അത് വയറിനോട് ചേർന്നിരിക്കുകയും ശരീരത്തിലെ പല പ്രധാന അവയവങ്ങളും റേഡിയേഷനു വിധേയമാവുകയും ചെയ്യുന്നു. ഗർഭിണികളായ സ്ത്രീകൾ ഒരു കാരണവശാലും ലാപ്പ് ടോപ്പ് മടിയിൽ വെച്ചു ജോലി ചെയ്യരുത്.

ഇനി ലാപ്പ് ടോപ്പ് മനുഷ്യശരീരത്തിനു ഏതൊക്കെ രീതിയിൽ ഹാനികരമാണെന്നു നോക്കാം.
ലാപ്പ് ടോപ്പ് ഉപയോഗിക്കാൻ ഏറ്റവും സൗകര്യപ്രദമാണ്. പക്ഷെ അത് സ്വീകരിക്കുകയും അതിൽ നിന്നും ബഹിർഗമിക്കുകയും ചെയ്യുന്ന സിഗ്നലുകൾ ശരീരത്തിനു ഏറെ ദോഷകരമാണ്. ഒരുപാട് നേരം ലാപ്പ് ടോപ്പ് മടിയിൽ വെച്ചിരുന്നു ജോലി ചെയ്യുന്നത് പ്രത്യുൽപ്പാദന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. പുരുഷൻമാരിൽ ഇത് ബീജത്തിന്റെ എണ്ണത്തിൽ കുറവുണ്ടാക്കും. സ്ത്രീകളിലാണെങ്കിൽ ഇത് അണ്ഡോൽപ്പാദനത്തെ ബാധിക്കും.
അർജന്റീനയിൽ നടന്ന ഒരു ഗവേഷണത്തിൽ പുരുഷൻമാരുടെ മടിയിൽ ഇരിക്കുന്ന ലാപ്പ് ടോപ്പ് ബീജകോശങ്ങളുടെ ഡിഎൻഎ ഘടനക്ക് മാറ്റം വരുത്തുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഇവ വൃഷണങ്ങൾക്കും ദോഷമാണ്. ലാപ്പ്ടോപ്പ് മടിയിൽ വെച്ചു ജോലി ചെയ്യുന്നത് പ്രത്യുൽപ്പാദനത്തെ ഗൗരവമായി ബാധിക്കും.
സ്വിസ് ഗവേഷകരായ ആൻഡ്രിയസ് ആർനോൾഡും പീറ്റർ ഇത്തിനും ലാപ്പ്ടോപ്പ് കാൻസറിനു കാരണമാവുന്നു എന്നു തെളിയിച്ചിട്ടുണ്ട്. ചൂടായിരിക്കുന്ന ലാപ്പ്ടോപ്പുകൾ ത്വക്കിനു ക്ഷതമുണ്ടാക്കുന്നു. കൂടാതെ ലാപ്പ്ടോപ്പിൽ നിന്നും പ്രസരിക്കുന്ന വൈദ്യുത കാന്തികതരംഗങ്ങൾ ജനിതക വ്യവസ്ഥയിൽ മാറ്റമുണ്ടാക്കുന്നത് വഴി ത്വക്ക് കാൻസറിനു കാരണമാവുന്നു.
പ്രസിദ്ധ ത്വക്ക് രോഗ വിദഗ്ദ്ധനായ ആൻന്തണി ജെ മാൻസിനിയുടെ അഭിപ്രായത്തിൽ ലാപ്പ്ടോപ്പ് ഉപയോഗം സ്കാമസ് സെൽ സ്കിൻ കാൻസറിനു വഴി തുറക്കുന്നു. ഇത്തരം കാൻസർ സാധാരണ കാൻസറിനേക്കാൾ പതിൻമടങ്ങു അപകടകാരിയാണ്. കൂടാതെ ലാപ്പ്ടോപ്പ് ഏറെ നേരം മടിയിൽ വെച്ചിരുന്നു ജോലിചെയ്യുന്നത് ടെസ്റ്റിസ് കാൻസറിനും അണ്ഡാശയ കാൻസറിനും ഇടയാക്കും എന്നു ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

നടു വേദനയും കഴുത്തു വേദനയും ഉണ്ടാക്കും
നിരന്തരമായ ലാപ്പ്ടോപ്പ് ഉപയോഗം നടുവു വേദനയും കഴുത്തു വേദനയും ഉണ്ടാക്കും. കൂനിക്കടിയിരുന്നു ജോലി ചെയ്യുമ്പോഴാണ് ഇങ്ങനെ ഉണ്ടാവുന്നത്. ലാപ്പ്ടോപ്പ് കട്ടിലിൽ വെച്ച് ഒരിക്കലും ജോലി ചെയ്യരുത്. മേശപ്പുറത്ത് വെച്ചു മാത്രം ജോലി ചെയ്യുക. മേശയുടെയും ജോലി ചെയ്യുന്ന ആളുടെയും ഉയരത്തിനാനുപാതികമായി കസേര തിരഞ്ഞെടുക്കണം.. കസേരയിൽ നിവർന്നിരുന്ന് മാത്രം ജോലി ചെയ്യുക. ഇടക്കിടക്ക് ജോലിയിൽ നിന്നും ബ്രേക്ക് എടുക്കണം. കസേരയിൽ നിന്നും എഴുന്നേറ്റ് കുറച്ച് നേരം അങ്ങോട്ടുമിങ്ങോട്ടും നടക്കുക.
രാത്രി ഉറങ്ങുന്നതിനു മുൻപ് ഒരിക്കലും ലാപ്പ്ടോപ്പ് കിടക്കയിൽ വെച്ച് ജോലി ചെയ്യരുത്. സ്ക്രീനിൽ നിന്നും വരുന്ന വെളിച്ചം ഉറക്കം വരാൻ സഹായിക്കുന്ന മെലാടോനിൻ എന്ന ഹോർമോണിന്റെ ഉൽപ്പാദനത്തെ ബാധിക്കുന്നു.. ഉറക്കം വരാൻ സഹായിക്കുകയും ഉറക്കത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന ഹോർമോണാണ് മെലാടോനിൻ.
ഉറക്കക്കുറവ് അലട്ടുന്ന വ്യക്തിയാണെങ്കിൽ ഒരിക്കലും ഉറങ്ങുന്നതിനു മുൻപ് ലാപ്പ്ടോപ്പിൽ ജോലി ചെയ്യാൻ മുതിരരുത്. പകരം ഒരു പുസ്തകം വായിക്കുക..
കൈത്തണ്ടയിലുള്ള അക്യുപങ്ചർ പോയിന്റിൽ മസാജ് ചെയ്യുന്നത് ഉറക്കം വരാൻ സഹായിക്കും. ഏകദേശം ഇരുപത് മിനിറ്റോളം മസാജ് ചെയ്യുക. ഗാഢനിദ്ര ലഭിക്കും.
സ്ത്രീകൾ ലാപ്പ്ടോപ്പ് ഉപയോഗിക്കുന്നതിൽ നല്ല ശ്രദ്ധ പുലർത്തണം. ലാപ്പ്ടോപ്പ് ഏറെ നേരം മടിയിൽ വെച്ചിരിക്കുന്നത് അണ്ഡോൽപ്പാദനം വൈകിക്കാൻ ഇടയാവുന്നു. അത് ക്രമം തെറ്റിയ ആർത്തവത്തിനു ഇടയാവുന്നു. ഇതിന്റെയെല്ലാം ആകെത്തുകയായി സ്ത്രീകളുടെ പ്രത്യുൽപ്പാദനവ്യവസ്ഥ തകരാറിലാവുന്നു. ലാപ്പ്ടോപ്പ് ഏറെ നേരം ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഗർഭധാരണം ബൂദ്ധിമുട്ടാവുന്നു.

ഗർഭസ്ഥശിശുവിനു ദോഷം
ഗർഭിണികൾ ലാപ്പ്ടോപ്പ് ഉപയോഗിക്കുന്നത് ഗർഭസ്ഥശിശുവിനു ദോഷം ചെയ്യും. ലാപ്പ്ടോപ്പിൽ നിന്നുമുള്ള വൈദ്യുത കാന്തിക തരംഗങ്ങൾ കുഞ്ഞിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഈ കുഞ്ഞുങ്ങൾക്ക് ജന്മനാൽ തന്നെ പ്രശ്നമുണ്ടാകും അത് കൂടാതെ വളർച്ചയുടെ ഒാരോ ഘട്ടത്തിലും അവർക്ക് പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും.
വോൾട്ടേജ് കൂടിയ ഇലക്ട്രിക്ക് കമ്പിയെക്കാളും വീഡിയോ സ്ക്രീനിനെക്കാളും ഗർഭസ്ഥശിശുവിനു ദോഷം ചെയ്യുന്നത് ലാപ്പ്ടോപ്പുകളാണെന്നു ഗവേഷണങ്ങൾ പലകുറി തെളിയിച്ചിട്ടുണ്ട്. .



Click it and Unblock the Notifications