For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമൃതാകും വെറുംവയററില്‍ കറ്റാര്‍വാഴ ജ്യൂസ്, അറിയണം

വെറുംവയറ്റില്‍ കറ്റാര്‍വാഴ ജ്യൂസ് അമൃതാകും, അറിയൂ

|

ആരോഗ്യം കുറേയൊക്കെ നമ്മുടെ ചെയ്തികളില്‍ നിന്നും ഭക്ഷണ ശീലങ്ങളില്‍ നിന്നും വരുന്നതാണെന്നു പറയാം. ആരോഗ്യത്തെ ഒരു പരിധി വരെ കേടാക്കുന്നത് നമ്മുടെ ശീലങ്ങള്‍ തന്നെയാകും, പിന്നെ ചില ഭക്ഷണങ്ങളും.

ആരോഗ്യത്തിന് വെറുംവയറ്റില്‍ ചെയ്യേണ്ട, ഇതിനായി സഹായിക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇവ ചെയ്യുന്നത് ഏറെ ഗുണം നല്‍കും. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്ന പാനീയങ്ങളാണ് പ്രധാനപ്പെട്ടവ.

വെറുംവയറ്റില്‍ ചായ, കാപ്പി ശീലങ്ങള്‍ ഉള്ളവരുണ്ട്. ആരോഗ്യത്തിന് അത്ര നല്ലതല്ലാത്ത ശീലം എന്നു വേണം, പറയാന്‍. ദഹന പ്രശ്‌നങ്ങള്‍ക്കും അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇത് ഇടയാക്കും.

വെറുംവയറ്റില്‍ കുടിയ്ക്കാവുന്ന ആരോഗ്യകരമായ പാനീയങ്ങള്‍ ധാരാളമുണ്ട്. പൊതുവേ പ്രചാരത്തിലുള്ളത് തേനും നാരങ്ങാനീരും കലര്‍ത്തിയ പാനീയമാണ്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പൊതുവേ പറയുക. തടി കുറയ്ക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ക്കു സഹായിക്കുന്ന ഒരു പാനീയം.

ആണ്‍കുഞ്ഞു സാധ്യത കൂട്ടും ശാസ്ത്ര വഴിആണ്‍കുഞ്ഞു സാധ്യത കൂട്ടും ശാസ്ത്ര വഴി

ഇത്തരം പാനീയത്തില്‍ പെടുത്താവുന്ന ഒന്നാണ് കറ്റാര്‍ വാഴ ജ്യൂസ്. പ്രകൃതിദത്തമായ ഈ സസ്യത്തില്‍ നിന്നും ലഭിയ്ക്കുന്ന ജെല്ലാണ് ജ്യൂസാക്കുന്നത്. ഇതിന് നാം കരുതുന്നതിനേക്കാള്‍ ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണകരമാണ് ഈ ജ്യൂസ്.

രാവിലെ വെറുംവയറ്റില്‍ കറ്റാര്‍ വാഴ ജ്യൂസ് കുടിയ്ക്കുന്നത് പല തരത്തിലെ ഗുണങ്ങളും നല്‍കും. ഇതില്‍ നാരങ്ങാനീരോ ചെറുനാരങ്ങാനീരോ കലര്‍ത്തി കുടിയ്ക്കാം. മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന കറ്റാര്‍ വാഴ ജ്യൂസ് 10-20 മില്ലി ഇളം ചൂടുള്ള വെള്ളത്തില്‍ കലക്കിയാണ് കുടിയ്‌ക്കേണ്ടത്. വീട്ടിലുണ്ടാക്കുകയാണെങ്കില്‍ കറ്റാര്‍ വാഴയുടെ ജെല്‍ എടുത്ത് മിക്‌സിയില്‍ വെള്ളവും ചേര്‍ത്ത് അടിച്ചെടുക്കാം.

ദിവസവും രാവിലെ വെറുംവയററില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കലക്കിയ കറ്റാര്‍ വാഴ ജ്യൂസ്, ഒപ്പം തേനോ നാരങ്ങാനീരോ കുടിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. അറിയൂ,

ദഹന പ്രക്രിയ

ദഹന പ്രക്രിയ

ധാരാളം നാരുകള്‍ അടങ്ങിയ ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു മരുന്നാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കും. കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമം എന്നു വേണം, പറയാന്‍. വയറിന്റെ ആകെയുളള ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിയ്ക്കാവുന്ന പാനീയമാണിത്. ആസിഡ് അംശം തീരെയില്ലാത്ത ഒന്നാണിത്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പൂര്‍ണമായും വിശ്വസിയ്ക്കാവുന്ന ഒരു വഴിയാണ് കറ്റാര്‍വാഴ ജ്യൂസ്. കലോറി തീരെ കുറവായ ഇത് ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം പുറന്തള്ളുന്നു. ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ തേനു ചെറുനാരങ്ങാനീരും കലര്‍ത്തി കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.കറ്റാര്‍ വാഴ ശരീരത്തിന്റെ അപയച പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇതിലെ നാരുകളാണ് സഹായിക്കുന്നത്. തേന്‍ സ്വാഭാവികമായും തടി കുറയ്ക്കാന്‍ നല്ലതാണ്. നാരങ്ങാനീരും ഇതിന് ഏറെ നല്ലൊരു വഴി തന്നെയാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് വെറുവയറ്റില്‍ കറ്റാര്‍വാഴജ്യൂസ് കുടിയ്ക്കുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു വഴിയും ശരീരത്തിന്റെ തടി കുറയും. ഇതുവഴി ഹൃദയത്തെയും സംരക്ഷിയ്ക്കും. കറ്റാര്‍ വാഴയില്‍ സൈറ്റോസ്റ്റിറോള്‍ എന്നൊരു സോലുബിള്‍ ഫൈബറുണ്ട്. ഇത് ശരീരത്തില്‍ നിന്നും കൊളസ്‌ട്രോള്‍ പുറന്തള്ളാന്‍ ഏറെ നല്ലതാണ്. ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടിയ കൊഴുപ്പു നീക്കും. അറ്റാക്ക് പോലെയുളള പ്രശ്‌നങ്ങള്‍ വരാതിരിയ്ക്കാന്‍ സഹായിക്കും.

പ്രമേഹ രോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ക്ക് ഏറെ ഉത്തമമായ ഒന്നാണ് കറ്റാര്‍ വാഴ ജ്യൂസ്. ഇതിലെ പല ഘടകങ്ങളും രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നവയാണ്. പ്രമേഹരോഗികള്‍ രാവിലെ വെറുവയറ്റില്‍ കറ്റാര്‍ വാഴ ജ്യൂസ് കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.ഇത് രക്തതിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കും. കറ്റാര്‍ വാഴ ജ്യൂസ് ഷുഗര്‍ തോത് നല്ലപോലെ കുറയ്ക്കുന്നതു കൊണ്ടുതന്നെ പ്രമേഹത്തിന്, പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്ന രോഗികള്‍ ഇത് ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിയ്ക്കുക. അല്ലെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് കൂടുതല്‍ കുറയാന്‍ ഇടയാകും.

വായയുടെ ആരോഗ്യത്തിന്

വായയുടെ ആരോഗ്യത്തിന്

വായയുടെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് കറ്റാര്‍ വാഴയെന്നു വേണം, പറയാന്‍. ദോഷകരമായ ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ ഇത് ഏറെ നല്ലതാണ്. പല്ലിന്റേയും മോണയുടേയും അരോഗ്യത്തിന് കറ്റാര്‍വാഴ ഏറെ നല്ലതാണ്. ഇത് വായിലെ ദോഷകരമായ ബാക്ടീരിയകളെ അകറ്റും. വായ്‌നാറ്റമകറ്റാനും മോണയില്‍ നിന്നും രക്തം വരുന്നതു തടയാനുമുള്ള നല്ലൊരു വഴിയാണ്. മൗത്ത് അള്‍സര്‍ തടയുന്നതിനും കറ്റാര്‍വാഴ ജ്യൂസ് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

മുടിയ്ക്കും ചര്‍മത്തിനുമെല്ലാം

മുടിയ്ക്കും ചര്‍മത്തിനുമെല്ലാം

മുടിയ്ക്കും ചര്‍മത്തിനുമെല്ലാം ഒരുപോലെ ആരോഗ്യകരമാണ് കറ്റാര്‍ വാഴ ജ്യൂസ് വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഇതിലെ ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളും ധാതുക്കളുമെല്ലാം ചര്‍മത്തേയും മുടിയേയും സംരക്ഷിയ്ക്കുന്നു. വൈറ്റമിന്‍ ഇയുടെ പ്രകൃതി ദത്ത കലവറയാണ് കറ്റാര്‍ വാഴ. വൈറ്റമിന്‍ ഇ ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കാനും ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കാനുമെല്ലാം ഏറെ നല്ലതാണ്.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

കറ്റാര്‍ വാഴയുടെ ജ്യൂസും തേനും കലര്‍ന്ന മിശ്രിതം വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. എട്ട് ഔണ്‍സ് കറ്റാര്‍വാഴ മിശ്രിതം തേനിനൊപ്പം ചേര്‍ന്നാല്‍ ദിവസവും ശരീരത്തിന് വേണ്ട വൈറ്റമിന്‍ സിയുടെ 30 ശതമാനവും ലഭ്യമാക്കാന്‍ സാധിയ്ക്കും. വൈറ്റമിന്‍ സി പല്ലുകളുടേയും എല്ലുകളുടേയും ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. കാല്‍സ്യവും ഇതിലുണ്ട്.

ഓസ്റ്റിയോപെറോസിസ് അഥവാ എല്ലു തേയ്മാനം പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണിത്

ശരീരത്തിന് പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള തികച്ചും സ്വാഭാവിക വഴിയാണ് വെറുംവയറ്റില്‍ കറ്റാര്‍ വാഴ, തേന്‍ മിശ്രിതം കുടിയ്ക്കുന്നത്. കോള്‍ഡ്, അലര്‍ജി തുടങ്ങിയ പല ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്ന ഒരു വഴിയാണിത്. ദിവസവും ഇതു ശീലമാക്കിയാല്‍ അലര്‍ജി പ്രശ്‌നങ്ങള്‍ അകറ്റാം.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ പുറതന്തള്ളാന്‍ കഴിയുന്നവയാണ് കറ്റാര്‍ വാഴ. ഇതിലെ ആന്റിഓക്‌സിഡന്റ്, വൈറ്റമിന്‍ സി ഗുണങ്ങളാണ് സഹായിക്കുന്നത്. ഇതു വഴി ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകളാണ് ക്യാന്‍സറിനും ഒരു പരിധി വരെ ലിവര്‍ പ്രശ്‌നങ്ങള്‍ക്കും കാരണം. മുഖക്കുരു പോലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകുന്നു. ഇതിനെല്ലാമുള്ള പരിഹാരമാണ് കറ്റാര്‍ വാഴ ജ്യൂസ് വെറുംവയറ്റില്‍ കുടിയ്ക്കുന്നത്.

English summary

Why You Should Drink Aloe Vera Juice In An Empty Stomach

Why You Should Drink Aloe Vera Juice In An Empty Stomach, Read more to know about the health benefits,
X
Desktop Bottom Promotion