For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കത്തില്‍ ഉമിനീരൊലിക്കുന്നുവോ, സൂചന പറയുന്നത്‌

|

ഉറക്കത്തില്‍ വായില്‍ നിന്ന് ഉമിനീര് വരുന്നത് പലരുടേയും പ്രശ്‌നമാണ്. പലപ്പോഴും തലയിണ വരെ നനയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത് പലരുടേയും ആത്മവിശ്വാസത്തേയും വരെ ബാധിക്കുന്നുണ്ട്. വായില്‍ എപ്പോഴും തുപ്പല്‍ നിറയുന്നതാണ് പലരുടേയും പ്രശ്‌നം. എന്നാല്‍ പലരും ഇതിനെ ഒരു രോഗമായി വരെ കണക്കാക്കുന്നുണ്ട്. എന്നാല്‍ ഒരിക്കലും ഇതൊരു രോഗമല്ല. ഇതിന് പിന്നിലെ കാരണങ്ങള്‍ നിരവധിയാണ്. നാണക്കേട് കാരണം പലരും ഇത് പുറത്ത് പറയുന്നതിന് വരെ തയ്യാറാവുന്നില്ല. എന്താണ് ഇതിന് പിന്നിലുള്ള കാരണം എന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യപ്രതിസന്ധികള്‍ ധാരാളം ഉണ്ട്. എന്നാല്‍ അത്രക്ക് ഗുരുതരമല്ലാത്ത ചില ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്.

<strong>Most read: ഒരു ടീസ്പൂണ്‍ ഉലുവയില്‍ തേന്‍; അള്‍സര്‍ പരിഹാരം</strong>Most read: ഒരു ടീസ്പൂണ്‍ ഉലുവയില്‍ തേന്‍; അള്‍സര്‍ പരിഹാരം

ഇത്തരം കാര്യങ്ങള്‍ക്ക് പിന്നില്‍ ആരോഗ്യപരമായും അനാരോഗ്യപരമായും ചില കാര്യങ്ങളുണ്ട്. എന്നാല്‍ ഇനി ഉറക്കത്തിലുള്ള ഇത്തരം പ്രതിസന്ധിക്ക് കാരണം എന്താണെന്ന് നോക്കാം. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അറിയേണ്ടത് അത്യാവശ്യമാണ്. പലരിലും ഉറക്കത്തിനിടയിലാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇതൊരിക്കലും ഗുരുതരമായ ആരോഗ്യാവസ്ഥയുടെ ലക്ഷണമല്ല. അതുകൊണ്ട് തന്നെ അനാവശ്യമായ പ്രാധാന്യം ഇതിന് കൊടുക്കേണ്ടതായില്ല.

മികച്ച ദഹനത്തിന്റെ ലക്ഷണങ്ങള്‍

മികച്ച ദഹനത്തിന്റെ ലക്ഷണങ്ങള്‍

നിങ്ങളില്‍ മികച്ച ദഹനം നടക്കുന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. അതുകൊണ്ട് തന്നെ ഒരിക്കലും ഉറക്കത്തില്‍ വായില്‍ നിന്ന് വരുന്ന ഉമിനീരിനെ ഭയക്കേണ്ടതില്ല. ഇത് ആരോഗ്യകരമായ ഒരു ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കഴിക്കുന്ന ഭക്ഷണം കൃത്യമായി ദഹിക്കുന്നുണ്ട് എന്നതാണ് ഇതിന്റെ ലക്ഷണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഒരിക്കലും ആവലാതിപ്പെടേണ്ടതില്ല.

കൂടുതല്‍ വെള്ളം കുടിക്കുന്നത്

കൂടുതല്‍ വെള്ളം കുടിക്കുന്നത്

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്ന ശീലം നല്ലതല്ല എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം മാത്രം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ മാത്രമേ ഇത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. അല്ലാത്തവരില്‍ ഉറക്കത്തില്‍ ഉമിനീര്‍ പുറത്തേക്ക് വരുന്നതിനുള്ള സാധ്യത വളരെ കൂടുതലായാണ് കണക്കാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഈ പ്രതിസന്ധിയെ നമുക്ക് പരിഹരിക്കാവുന്നതാണ്.

കൂര്‍ക്കം വലിക്കുന്നവരില്‍

കൂര്‍ക്കം വലിക്കുന്നവരില്‍

കൂര്‍ക്കം വലിക്കുന്നവരില്‍ ഇത്തരം പ്രതിസന്ധികള്‍ കാണപ്പെടുന്നു. ഗാഢനിദ്രയിലേക്ക് എത്തുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇനി ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കൂര്‍ക്കം വലിക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ വീണ്ടും പറയട്ടെ ഇതൊരിക്കലും ആരോഗ്യകരമായ ഒരു പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നല്ല. അതുകൊണ്ട് ഭയപ്പെടേണ്ട ഒന്നല്ല എന്നതാണ് സത്യം.

പക്ഷാഘാതം ഉള്ളവരില്‍

പക്ഷാഘാതം ഉള്ളവരില്‍

പക്ഷാഘാതം ഉള്ളവരില്‍ പലപ്പോഴും ഇത്തരം ഒരു അവസ്ഥ ഉണര്‍ന്നിരിക്കുമ്പോഴും ഉണ്ടാവുന്നുണ്ട്. തളര്‍വാതം വന്നവരില്‍ മുഖം കോടിയിട്ടുള്ളവരിലാണ് ഇത്തരം ഒരു പ്രതിസന്ധി ഉണ്ടാവുന്നത്. ഇവരില്‍ ഉറക്കത്തില്‍ ഈ അവസ്ഥ അല്‍പം കൂടുതലാണ്. അതുകൊണ്ട് ഇടക്കിടക്ക് ഇത് ശ്രദ്ധിക്കേണ്ടതാണ്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നു കൂടിയാണ് ഇതെന്ന കാര്യം ഓര്‍ക്കണം. എന്നാല്‍ ഇത്തരത്തില്‍ ഉമിനീര്‍ ഒലിച്ചിറങ്ങുന്നത് എല്ലാം ഒരിക്കലും പൂര്‍ണമായും പക്ഷാഘാതത്തിന്റെ ലക്ഷണമല്ല.

ആഹാരം വിഴുങ്ങുമ്പോള്‍

ആഹാരം വിഴുങ്ങുമ്പോള്‍

ആഹാരം വിഴുങ്ങുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥകളില്‍ ബുദ്ധിമുട്ട് ഉള്ളവരിലും ഇത്തരം പ്രതിസന്ധികള്‍ കാണപ്പെടുന്നുണ്ട്. ഇവരിലും ഉമിനീര്‍ വായില്‍ ഊറി നില്‍ക്കുന്നു. ഇതും പലപ്പോഴും ഉറക്കത്തില്‍ പുറത്തേക്ക് വരുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് നല്ലതു പോലെ ചവച്ചരച്ച് മാത്രമേ ആഹാരം വിഴുങ്ങാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് പല വിധത്തില്‍ ദഹന പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു.

പുളിരസം കൂടുതല്‍ കഴിക്കുന്നവരില്‍

പുളിരസം കൂടുതല്‍ കഴിക്കുന്നവരില്‍

കൂടുതല്‍ പുളി രസം കഴിക്കുന്നവരിലും ഇത്തരം ഒരു പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ദഹനത്തേയും ഉമിനീരിനേയും ദഹന രസങ്ങളേയും ബാധിക്കുന്നത്. അതുകൊണ്ട് തന്നെ പുളി രസം കൂടുതല്‍ കഴിക്കുന്നവരില്‍ ഇത്തരം പ്രതിസന്ധിക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പലപ്പോഴും ദഹനത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

 വായ്പ്പുണ്ണ് ഉള്ളവരില്‍

വായ്പ്പുണ്ണ് ഉള്ളവരില്‍

വായ്പ്പുണ്ണ് ഉള്ളവരിലും ഇത്തരം അവസ്ഥകള്‍ വളരെ കൂടുതലായി കാണപ്പെടുന്നുണ്ട്. വായ്പ്പുണ്ണ്, നാവിലെ അള്‍സര്‍ എന്നിവ ഉള്ളവരിലും ഇത്തരം പ്രതിസന്ധികള്‍ തലപൊക്കുന്നു. ഇവരില്‍ ഉമിനീരിന്റെ ഉത്പാദനം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ വായ്പ്പുണ്ണ് ഉള്ളവരില്‍ ഇനി അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇവരിലും വായില്‍ ഉമിനീരിന്റെ ഉത്പാദനം വളരെ കൂടുതലായി വരുന്നു.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഇത്തരം ഒരു പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് ഇത്രമാത്രമാണ്. ചെറു ചൂടുവെള്ളത്തില്‍ വായ കഴുകുകയും പല്ലു തേക്കുകയും ചെയ്യുക. ഇത് വായില്‍ അമിതമായി ഉമിനീരിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത് തടയുന്നു. മാത്രമല്ല മോണപഴുപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരിലും ഇത്തരത്തില്‍ ഉമിനീരിന്റെ ഉത്പാദനം കൂടുതലായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

പരിഹാരം

പരിഹാരം

ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക കഴിക്കുന്നതും. നെല്ലിക്ക കഴിക്കുന്നതിലൂടെ ഈ പ്രതിസന്ധിയെ ഇല്ലാതാക്കാവുന്നതാണ്. ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ഒരു നെല്ലിക്ക അല്ലെങ്കില്‍ നെല്ലിക്ക പൊടിച്ചത് കഴിക്കാന്‍ ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു നെല്ലിക്ക.

English summary

Why do people drool in their sleep

Why do people drool in their sleep, read on to know more about it.
X
Desktop Bottom Promotion