For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്‌ചെയ്തിട്ടും വയര്‍കുറഞ്ഞില്ലെങ്കില്‍ഇനികുറയില്ല

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. ഇതിനെ രണ്ടിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട പല പരീക്ഷണങ്ങളും നടത്തി നടുവൊടിഞ്ഞവര്‍ ചില്ലറയല്ല. ഇത്തരം പരീക്ഷണങ്ങളില്‍ അകപ്പെടുമ്പോള്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധിയേയും കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ തടിയും വയറും കുറയുമ്പോള്‍ അതോടൊപ്പം ആരോഗ്യവും കുറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ആണ് ആദ്യം തിരയേണ്ടത്. മൂന്ന് മാസം കൊണ്ട്, പത്ത് ദിവസം കൊണ്ട്, ഒരാഴ്ച കൊണ്ട് എന്നീ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് വയര്‍ കുറക്കാന്‍ ഇറങ്ങിപ്പുറപ്പെടും മുന്‍പ് ചിലത് ആലോചിക്കേണ്ടതുണ്ട്. കാരണം ഇതെല്ലാം ശരീരത്തില്‍ ഉണ്ടാക്കുന്നത് പല വിധത്തിലുള്ള സമ്മര്‍ദ്ദവും പ്രതിസന്ധികളും ആണെന്ന കാര്യം.

അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടതും പ്രാധാന്യം കൊടുക്കേണ്ടതും ആദ്യം ആരോഗ്യത്തിന്റെ കാര്യത്തില്‍ തന്നെയാണ്. കുടവയറിനെ ഒളിപ്പിച്ച് വെക്കാന്‍ ശ്വാസം പിടിച്ച് നില്‍ക്കുന്നവരുണ്ട്. അത് കൂടാതെ തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന ജീവിതശൈലി ഉപയോഗപ്പെടുത്തുന്നവരും ഉണ്ട്. ഇതിലെല്ലാം അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.

<strong>കൂടുതല്‍ വായിക്കൂ: വയറും വണ്ണവും കുറക്കും ആവിയില്‍ വേവിച്ച ഭക്ഷണം</strong>കൂടുതല്‍ വായിക്കൂ: വയറും വണ്ണവും കുറക്കും ആവിയില്‍ വേവിച്ച ഭക്ഷണം

അമിതവണ്ണം എന്നത് ശാരീരികമായും മാനസികമായും എല്ലാം പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം. അതിനെ മറികടക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നതാണ് ആദ്യം തിരിച്ചറിയേണ്ട കാര്യം. ഇനി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ അത് നമുക്ക് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ നിന്നും അമിതവണ്ണത്തില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നതിന് സഹായിക്കുന്നു.

എന്താണ് കാരണം

എന്താണ് കാരണം

എന്താണ് പെട്ടെന്ന് പെട്ടെന്ന് തടി കൂടുന്നതിനുള്ള കാരണം എന്ന് ആദ്യം നിങ്ങള്‍ കണ്ടെത്തണം. കൃത്യമായ ഒരു ജീവിത രീതി പാലിക്കാത്തത് തന്നെയാണ് എല്ലാവര്‍ക്കും പലപ്പോഴും വില്ലനാവുന്നത്. ശരീരത്തില്‍ അധികമുള്ള ഗ്ലൂക്കോസ് ആണ് കൊഴുപ്പായി ഇത്തരം പ്രതിസന്ധികളെ സൃഷ്ടിക്കുന്നത്. അത് തന്നെയാണ് വയറു ചാടുന്നതിനുള്ള പ്രധാന കാരണവും. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ കൊടുക്കേണ്ടത് അത്യാവശ്യമാണ്.

വ്യായാമത്തിന്റെ അഭാവം

വ്യായാമത്തിന്റെ അഭാവം

വ്യായാമത്തിന്റെ അഭാവവും ഇത്തരത്തില്‍ ആരോഗ്യത്തിനുണ്ടാക്കുന്ന വെല്ലുവിളി ചെറുതല്ല. ഇത് പലപ്പോഴും വയര്‍ ചാടി ചാടി മടിയിലെത്തുന്നതിന് കാരണമാകുന്നു. വ്യായാമമില്ലായ്മ കുടവയറിനു നല്‍കുന്ന പ്രതിസന്ധി ചില്ലറയല്ല. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നതാണ് ഇത്തരം അവസ്ഥകള്‍ക്ക് വില്ലനാവുന്നത്. അതുകൊണ്ട് ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

വയര്‍ മാത്രമാണോ ചാടുന്നത്

വയര്‍ മാത്രമാണോ ചാടുന്നത്

ചിലരില്‍ വയര്‍ മാത്രം ചാടുന്നു. തടിയെല്ലാം പഴയതു പോലെ തന്നെ ഉണ്ടാവുന്നു. ഇത്തരം അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കാരണം ഇവരില്‍ കരള്‍ രോഗത്തിന്റെ ലക്ഷണം തലപൊന്തിക്കുന്നുണ്ടോ എന്ന കാര്യം കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കുടവയറുള്ളവര്‍ക്ക് ടൈപ്പ് ടു ഡയബറ്റിസിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

<strong>കൂടുതല്‍ വായിക്കൂ: കുടവയര്‍ കുറക്കാന്‍ ഈ പാനീയം,തയ്യാറാക്കാന്‍ വീഡിയോ</strong>കൂടുതല്‍ വായിക്കൂ: കുടവയര്‍ കുറക്കാന്‍ ഈ പാനീയം,തയ്യാറാക്കാന്‍ വീഡിയോ

ജീവിത രീതി

ജീവിത രീതി

നമ്മുടെ ഭക്ഷണ രീതിയും ജീവിത രീതിയും തന്നെയാണ് പലപ്പോഴും ഇത്തരം ആരോഗ്യ പ്രതിസന്ധികള്‍ക്ക് പ്രധാന കാരണം. ഇത് പലപ്പോഴും ജീവിതത്തില്‍ ഉണ്ടാക്കുന്നത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ തന്നെയായിരിക്കും. ഒരിക്കലും കൃത്യമായി വ്യായാമം ചെയ്യാനാവാത്തത് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. പെട്ടെന്നുണ്ടാവുന്ന അമിതവണ്ണവും കുടവയറും നമുക്ക് പെട്ടെന്ന് തന്നെ കുറക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഒന്നോ രണ്ടോ മാസത്തിനുള്ളിലാണ് കുടവയര്‍ ഉണ്ടായതെങ്കില്‍ അത് കുറക്കുന്നതിനും അത്ര തന്ന സമയം എടുക്കുന്നു.

 അമിത കൊഴുപ്പ് ഇല്ലാതാക്കണം

അമിത കൊഴുപ്പ് ഇല്ലാതാക്കണം

ശരീരത്തിലെ അമിതകൊഴുപ്പ് ഇല്ലാതാക്കുന്നതിനാണ് ആദ്യം ശ്രമിക്കേണ്ടത്. അതിനായി ദിവസവും ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കുന്നതിനുള്ള സാധ്യതയെ പരമാവധി കുറക്കുകയും ചെയ്യണം. വയറിലെ പേശികള്‍ അയയുന്നതാണ് പലപ്പോഴും കുടവയര്‍ വര്‍ദ്ധിക്കുന്നതിനുള്ള കാരണം. അതിന് പരിഹാരം കാണുന്നതിന് വീട്ടില്‍ തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കണം. കൂടാതെ വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്.

 ഭക്ഷണം നിയന്ത്രിക്കണം

ഭക്ഷണം നിയന്ത്രിക്കണം

ഭക്ഷണ നിയന്ത്രണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ആദ്യം വ്യായാമവും പിന്നെ ഭക്ഷണവും ആണ് ശ്രദ്ധിക്കേണ്ടത്. എങ്കില്‍ അമിതവണ്ണം, കുടവയര്‍ എന്നീ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്തൊക്ക ഭക്ഷണം കഴിക്കണം, എന്തൊക്കെ ഭക്ഷണം കഴിക്കരുത് എന്ന കാര്യത്തില്‍ ആദ്യം തീരുമാനം എടുക്കണം. എന്നിട്ട് മാത്രമേ പല കാര്യങ്ങളും തീരുമാനിക്കാന്‍ ആവുകയുള്ളൂ.

 തവിടുള്ള ഭക്ഷണങ്ങള്‍

തവിടുള്ള ഭക്ഷണങ്ങള്‍

ഭക്ഷണത്തിന്റെ കാര്യത്തില്‍ തവിടുള്ള ഭക്ഷണങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. വെളുത്ത അരി ഉപയോഗിക്കാതെ തവിടുള്ള അരി കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥകളെ ഇല്ലാതാക്കുന്നതിനാണ് ആദ്യം ശ്രമിക്കേണ്ടത്. അതിന് തവിടുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.

മധുരം ഉപ്പ് കുറക്കുക

മധുരം ഉപ്പ് കുറക്കുക

പലരും മധുരവും ഉപ്പും ധാരാളം ഉപയോഗിക്കുന്നവരായിരിക്കും. ഇവരിലാകട്ടെ ആരോഗ്യ പ്രതിസന്ധികള്‍ ഒഴിഞ്ഞ സമയം ഉണ്ടാവില്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് മധുരവും ഉപ്പും കുറക്കുക എന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ നിയന്ത്രണം.

പയര്‍ പരിപ്പ് ഇവ കഴിക്കുക

പയര്‍ പരിപ്പ് ഇവ കഴിക്കുക

പയര്‍ പരിപ്പ് എന്നിവ ധാരാളം കഴിക്കാന്‍ ശ്രമിക്കുക. ഇതിലുള്ള പ്രോട്ടീന്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പയര്‍, പരിപ്പ് എന്നിവ മുളപ്പിച്ച് കഴിക്കാന്‍ ശ്രമിക്കുക. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. മുട്ടയുടെ വെള്ളയും പാലും കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പല വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പയറും പരിപ്പും വളരെയധികം സഹായിക്കുന്നു.

English summary

What You Need to Know to Lose Belly Fat and weight

Here are some effective tips to lose belly fat, read on to know more about it.
X
Desktop Bottom Promotion