For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടിയും വയറും കുറക്കാന്‍ ഈ ഡയറ്റ് ഫോളോ ചെയ്യൂ

|

അമിതവണ്ണവും വയറും എല്ലാം പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരം തേടി അത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ എന്നും പ്രകൃതിദത്ത വഴികള്‍ തന്നെയാണ് നമ്മള്‍ ആലോചിക്കേണ്ടത്. അല്ലെങ്കില്‍ അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിട്ട് വേണം വഴികള്‍ കണ്ടെത്തുന്നതിന്. പ്രായമായവരേക്കാള്‍ ചെറുപ്പക്കാരെയാണ് ഇന്നത്തെ കാലത്ത് അമിതവണ്ണവും കുടവയറും എല്ലാം പ്രശ്‌നത്തിലാക്കുന്നത്. ഇത് പലപ്പോഴും പല വിധത്തിലാണ് ഇവരുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നത്.

<strong>Most read: മലബന്ധത്തിന് പരിഹാരം കാണാന്‍ ഒരു ഗ്ലാസ്സ് വെള്ളം</strong>Most read: മലബന്ധത്തിന് പരിഹാരം കാണാന്‍ ഒരു ഗ്ലാസ്സ് വെള്ളം

എന്നാല്‍ കൃത്യമായ ഡയറ്റിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കാവുന്നതാണ്. വ്യായാമവും ഡയറ്റും എല്ലാം കൃത്യമായി ഫോളോ ചെയ്താല്‍ അത് അമിതവണ്ണവും തടിയും എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് പിന്തുടരുന്നവര്‍ക്ക് അമിതവണ്ണവും തടിയും ഒരു പ്രശ്‌നമല്ലെന്ന കാര്യം ഇനിയും മനസ്സിലാക്കണം. അതുകൊണ്ട് കൃത്യമായി ഇത് പിന്തുടരുന്നവര്‍ക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഈ ഡയറ്റ് എങ്ങനെ കൃത്യമായി ഫോളോ ചെയ്യാന്‍ സാധിക്കും എന്ന് നോക്കാം. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

 മൂന്ന് ഘട്ടങ്ങള്‍

മൂന്ന് ഘട്ടങ്ങള്‍

മൂന്ന് ഘട്ടങ്ങളായാണ് ഈ ഡയറ്റ് ഫോളോ ചെയ്യേണ്ടത്. അതിനായി നാല് ആഴ്ചയാണ് സമയം ഉള്ളത്. ഭക്ഷണ ക്രമവും കൃത്യമായ വ്യായാമവും തന്നെയാണ് ഇതില്‍ ഫോളോ ചെയ്യേണ്ടത്. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി അത് അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ഡയറ്റ്.

ആദ്യ ഘട്ടം

ആദ്യ ഘട്ടം

ആദ്യ ഘട്ടത്തില്‍ തന്നെ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ രാവിലെ തന്നെ ഒരു ഗ്ലാസ്സ് ചായ അത് ഏഴ് മണിക്കുള്ളില്‍ പൂര്‍ത്തീകരിച്ചിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ബ്രേക്ക്ഫാസ്റ്റിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. ചായ കുടിച്ച് ഏകദേശം എട്ട് മണിയോടെ മുട്ടയുടെ വെള്ളയും പച്ചക്കറിയും ചേര്‍ത്ത് ഓംലറ്റ് ഒരു ഗ്ലാസ്സ് പാല്‍ പയറു മുളപ്പിച്ചത് എന്നിവ ശീലമാക്കണം.

ആദ്യ ഘട്ടം

ആദ്യ ഘട്ടം

പതിനൊന്ന് മണിയോടെ ഒരു ആപ്പിള്‍ മുറിച്ചത്, അല്ലെങ്കില്‍ ഒരു പപ്പായ എന്നിവ ശീലമാക്കണം. പതിനൊന്ന് മണിക്ക് മുന്‍പായി ഒരു കാരണവശാലും ഇത് കഴിക്കരുത്. പതിനൊന്ന് മണിയോടെ വേണം ഇത് കഴിക്കാന്‍. അതിനു ശേഷം ഉച്ചഭക്ഷണത്തിലേക്ക് കടക്കാവുന്നതാണ്. അതിനായി എന്താണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം.

ആദ്യ ഘട്ടം

ആദ്യ ഘട്ടം

വെള്ളരിക്ക, തക്കാളി, ഉള്ളി എന്നിവ കൊണ്ട് തയ്യാറാക്കിയ സാലഡ് ഒരു പ്ലേറ്റ് കഴിക്കണം. അല്‍പം പച്ചക്കറി പുഴുങ്ങിയത്, അല്‍പം ചിക്കന്‍ അല്ലെങ്കില്‍ മീന്‍ എന്നിവ ഉച്ച ഭക്ഷണത്തിനായി തയ്യാറാക്കണം. ഉച്ച ഭക്ഷണം ഏകദേശം 1.3 ഓടു കൂടി കഴിച്ചിരിക്കണം. അതിനു ശേഷം വൈകിട്ട് ചായ സമയമാവുമ്പോള്‍ പഞ്ചസാരയിടാതെ ഒരു കപ്പ് ചായയും മുളപ്പിച്ച പയറും കഴിക്കാവുന്നതാണ്.

ആദ്യ ഘട്ടം

ആദ്യ ഘട്ടം

രാത്രി ഭക്ഷണം ഏകദേശം 8.30 ഓട് കൂടി കഴിച്ചിരിക്കണം. ഒരു കപ്പ് ദാല്‍സൂപ്പ്, ഒരു പ്ലേറ്റ് പുഴുങ്ങിയ പച്ചക്കറി എന്നിവയാണ് രാത്രി അത്താഴത്തിന് വേണ്ടി തയ്യാറാക്കേണ്ടത്. ഇത് കൃത്യമായി ഒരാഴ്ച തുടര്‍ച്ചയായി തുടര്‍ന്ന് പോരുക. ഇതോടൊപ്പം വ്യായാമത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിച്ചാല്‍ അത് വളരെയധികം ഫലപ്രദമായി തടി കുറക്കുന്നതിന് സഹായിക്കുന്നു.

ആദ്യ ഘട്ടം

ആദ്യ ഘട്ടം

ദിവസവും പതിനഞ്ച് മിനിട്ട് നടക്കുക. പതിനഞ്ച് മിനിട്ട് നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് രാവിലേയും വൈകിട്ടും പത്ത് മിനിട്ട് വീതം നടക്കാന്‍ ശ്രദ്ധിക്കുക. ഇത് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും കൃത്യമായിട്ട് ചെയ്യുക. ഇത്തരത്തില്‍ ചെയ്താല്‍ അത് തടിയും വയറും കുറക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വേണമെന്നുണ്ടെങ്കില്‍ ചെറിയ ചെറിയ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്.

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

രണ്ടാം ഘട്ടത്തിലെ ഡയറ്റ് എങ്ങനെ തുടര്‍ന്ന് കൊണ്ട് പോവണം എന്ന കാര്യം നോക്കാം. ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കാനാവുകയുള്ളൂ. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ബ്രേക്ക്ഫാസ്റ്റ്, ഉച്ച ഭക്ഷണം, അത്താഴം എന്നിവയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം.

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

രാവിലെ ഏഴ് മണിയോടെ ഒരു ഗ്ലാസ്സ് അധികം മധുരമില്ലാത്ത ചായ കുടിക്കാം. പിന്നിട് 8.30 ഓട് കൂടി ചപ്പാത്തി, മുട്ടയുടെ വെള്ള കൊഴുപ്പില്ലാത്ത പാല്‍ ഒരു കപ്പ് എന്നിവ ശീലമാക്കാം. ഏകദേശം 11 മണിയോടെ ഒരു ചെറിയ ബൗളില്‍ ആപ്പിള്‍ കഴിക്കാവുന്നതാണ്. ഉച്ചക്ക് ചപ്പാത്തി, അല്‍പം കുത്തരിച്ചോറ്, അരക്കപ്പ് സാലഡ്, ഒരു കപ്പ് തൈര് അല്‍പം ചിക്കന്‍ എന്നിവ ഉച്ച ഭക്ഷണത്തിനായി കഴിക്കാവുന്നതാണ്. ഏകദേശം 1.30 ഓട് കൂടി ഉച്ച ഭക്ഷണം കഴിച്ചിരിക്കണം.

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

വൈകുന്നേരം അഞ്ച് മണിയോടെ ഒരു കപ്പ് ഓട്‌സ് കഴിക്കണം. പിന്നീട് 7.30 ഓട് കൂടി വെജിറ്റബിള്‍ സൂപ്പ്‌സ മുളപ്പിച്ച പയറ്, ഒരു ചപ്പാത്തി അല്‍പം സാലഡ് എന്നിവ കഴിക്കാവുന്നതാണ്. ഇതാണ് ഡയറ്റിലേക്കായി രണ്ടാമത്തെ ആഴ്ച ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍. പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും, അത്താഴവും ഇത്തരത്തില്‍ ചെറിയ മാറ്റങ്ങളാണ് വരുത്തുന്നതെങ്കിലും അത് തടിയില്‍ ഉണ്ടാക്കുന്ന മാറ്റം ചില്ലറയല്ല.

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

രണ്ടാമത്തെ ആഴ്ച ദിവസവും അരമണിക്കൂര്‍ വീതം നടക്കണം. അധികം വേഗതയില്ലാതെ നടന്നാല്‍ മതി. മാത്രമല്ല സ്‌ട്രെച്ചിംങ് ചെയ്യാന്‍ ശ്രമിച്ച് കൊണ്ടിരിക്കണം. വയറിന് ആരോഗ്യവും രൂപഭംഗിയും നല്‍കുന്നതിന് പെല്‍വിക് വ്യായാമങ്ങള്‍ ചെയ്യുന്നത് ശീലമാക്കുക. ഇത് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. പിന്നീട് യോഗ ചെയ്യുന്നതും നല്ലതാണ്. ഇതെല്ലാം ആരോഗ്യത്തിന് സഹായിക്കുന്നു. തടിയും വയറും കുറച്ച് ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു ഇത്തരം വര്‍ക്കൗട്ടുകള്‍. ഇതോടൊപ്പം കൃത്യമായ ഡയറ്റും ഫോളോ ചെയ്യുന്നുണ്ടെങ്കില്‍ അത് ആരോഗ്യത്തിന് സഹായിക്കുന്നു.

മൂന്നാം ഘട്ടം

മൂന്നാം ഘട്ടം

മൂന്നാം ഘട്ടവും നിങ്ങള്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. രാവിലെ ഏഴ് മണിക്ക് തന്നെ ചായ കുടിക്കുക. ബ്രേക്ക്ഫാസ്റ്റ് ആയി ഒരു കഷ്ണം ഗോതമ്പ് ബ്രഡ്, ഒരു മുട്ടയുടെ വെള്ള അല്‍പം കൊഴുപ്പ് കുറഞ്ഞ പാല്‍ എന്നിവ ശീലമാക്കാവുന്നതാണ്. രാവിലെ പതിനൊന്ന് മണിയോടെ പഴങ്ങള്‍ കഴിക്കണം. ഉച്ചക്ക് 1.30ഓട് കൂടി ഉച്ച ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അതിനായി സാലഡ്, ഒരു ചപ്പാത്തി, ഒരു കഷ്ണം ചിക്കന്‍ എന്നിവ ശീലമാക്കാവുന്നതാണ്. വൈകുന്നേരം അഞ്ച് മണിയോടെ തക്കാളി ജ്യൂസ് ഒരു ഗ്ലാസ്സ് കഴിക്കണം. കൂട്ടത്തില്‍ മുളപ്പിച്ച പയറും കഴിക്കാവുന്നതാണ്.

മൂന്നാം ഘട്ടം

മൂന്നാം ഘട്ടം

രാത്രി ഏഴ് മണിയോടെ അത്താഴം പൂര്‍ത്തിയാക്കണം. അതിനായി ഒരു ചപ്പാത്തി, രണ്ട് കഷ്ണം ചിക്കന്‍, അല്‍പം പുഴുങ്ങിയ പച്ചക്കറി എന്നിവയാണ് കഴിക്കേണ്ടത്. ഇത് മൂന്നാമത്തെ ആഴ്ച പൂര്‍ത്തിയാക്കുമ്പോഴേക്ക് നിങ്ങളുടെ ഇളകാത്ത തടിയും ഒതുങ്ങാത്ത വയറിലെ കൊഴുപ്പും എല്ലാം കുറഞ്ഞിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മൂന്നാം ഘട്ടം

മൂന്നാം ഘട്ടം

ദിവസവും മുപ്പത് മിനിട്ട് എന്നത് നാല്‍പ്പത്തി അഞ്ച് മിനിട്ടാക്കി മാറ്റുകയാണ് ചെയ്യേണ്ടത്. അഞ്ച് ദിവസവും നടക്കാന്‍ ശ്രദ്ധിക്കണം. സ്‌ട്രെച്ചിംങ് വ്യായാമങ്ങള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുക. യോഗ ചെയ്യുന്നതിനായി അരമണിക്കൂറെങ്കിലും മാറ്റി വെക്കാവുന്നതാണ്. ഇത് കൃത്യമായി ഒരാഴ്ച ചെയ്താല്‍ മതി നിങ്ങള്‍ക്ക് തടി കുറഞ്ഞ് സ്ലിം ആവാം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ജീവിതത്തില്‍ നിങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റുന്നു.

English summary

Weight loss diet and exercise

We have listed some weight loss diet and exercise tips for flat belly, take a look.
X
Desktop Bottom Promotion