For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വറുത്ത് പൊടിച്ച ഉലുവ മതി തടി കുറക്കാന്‍

|

ആരോഗ്യത്തിന് എന്നും എപ്പോഴും വില്ലനാവുന്ന ഒന്നാണ് അമിതവണ്ണവും തടിയും. എന്നാല്‍ ഇത് രണ്ടും കുറക്കാന്‍ പെടാപാടു പെടുന്നവര്‍ക്ക് ഇനി വെറും ഉലുവ ഉപയോഗിച്ച് തടി കുറക്കാം. തടിയൊതുക്കാന്‍ കഷ്ടപ്പെടുമ്പോള്‍ എങ്ങനെയെങ്കിലും ഇല്ലാതാക്കാന്‍ അമിതവ്യായാമവും ഭക്ഷണ നിയന്ത്രണവും എല്ലാം വെല്ലുവിളിയാവുന്ന അവസ്ഥയാണ് ഉള്ളത്. പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഉലുവ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിനും സൗന്ദര്യത്തിനും വെല്ലുവിളിയാവുന്ന ഒന്നാണ് അമിതവണ്ണം. എന്നാല്‍ അമിതവണ്ണത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

fenugreek for weight loss

തടി കൂടുന്നു വയറു ചാടുന്നു എന്ന് വിചാരിക്കുമ്പോള്‍ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് എന്ന കാര്യം കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഇത് വില്ലനാവുന്നുണ്ട്. ഉലുവപ്പൊടി ഉപയോഗിച്ച് ഇത്തരം അവസ്ഥകള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. അല്‍പം ഉലുവ പൊടിച്ച് ഇത് തടി കുറക്കാനുള്ള മരുന്നായി ഉപയോഗിക്കാവുന്നതാണ്. അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ഉലുവപ്പൊടി

ഉലുവപ്പൊടി

തടി വെല്ലുവിളിയായി മാറുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് ഉലുവപ്പൊടി ഉപയോഗിക്കാവുന്നതാണ്. ഉലുവപ്പൊടി ഉപയോഗിച്ച് നമുക്ക് ഇത്തരം അവസ്ഥകള്‍ക്ക് പ്രതിരോധം തീര്‍ക്കാം. അതിനായി ഉലുവയും വെള്ളവും എങ്ങനെ ഉപയോഗിക്കണം എന്ന കാര്യം അറിഞ്ഞിരിക്കണം. ഉലുവ പൊടി ഉപയോഗിച്ച് ഇനി തടിയും വയറും ഒരു പോലെ കുറയ്ക്കാവുന്നതാണ്. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം.

വറുത്ത് പൊടിച്ച ഉലുവ

വറുത്ത് പൊടിച്ച ഉലുവ

വറുത്ത് പൊടിച്ച ഉലുവയാണ് തടി കുറക്കാന്‍ ഉപയോഗിക്കേണ്ടത്. അതിനായി വറുത്തു പൊടിച്ച ഉലുവ പൊടി അല്‍പം തണുത്ത വെള്ളത്തില്‍ മിക്സ് ചെയ്ത് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാവുന്നതാണ്. ഇത് പെട്ടെന്ന് ഫലം കാണാന്‍ പറ്റില്ലെങ്കിലും തടി കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയോ മറ്റോ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിച്ച് ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു.

ഉലുവ കുതിര്‍ത്തത്

ഉലുവ കുതിര്‍ത്തത്

ഉലുവ കുതിര്‍ത്തും ഉപയോഗിക്കാവുന്നതാണ്. ഇത് പെട്ടെന്ന ഫലം കാണാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അല്‍പം ഉലുവ വെള്ളത്തില്‍ ഇട്ട് രാത്രി മുഴുവന്‍ കുതിര്‍ക്കാനായി വെയ്ക്കുക. രാവിലെ എവകുന്നേറ്റ് വെള്ളം കളഞ്ഞ് ഓരോ ഉലുവയായി കടിച്ച് ചവച്ച് തിന്നുക. വെറുംവയറ്റില്‍ വേണം ഇതും ചെയ്യാന്‍. കുതിര്‍ത്ത ഉലുവ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു.

ഉലുവ മുളപ്പിച്ചത്

ഉലുവ മുളപ്പിച്ചത്

ചെറുപയര്‍ മാത്രമല്ല ഉലുവയും നമുക്ക് മുളപ്പിച്ച് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമുക്ക് അറിവില്ലാത്തതാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. തടി അപകടകരമായ അവസ്ഥയിലേക്ക് പോവുമ്പോള്‍ അതിന് വിലങ്ങിടാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉലുവ മുളപ്പിച്ചത്. എന്നാല്‍ ഉലുവ മുളപ്പിച്ച് കഴിയ്ക്കുന്നതിനെപ്പറ്റി അത്രയധികം ആരും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ഒരു ടീസ്പൂണ്‍ ഉലുവ മുളപ്പിച്ചത് വെറും വയറ്റില്‍ സ്ഥിരമായി കഴിയ്ക്കാം. കുറച്ച് ദിവസം സ്ഥിരമായി കഴിച്ച് നോക്കൂ. ഫലം നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.

ഉലുവച്ചായ

ഉലുവച്ചായ

ഉലുവച്ചായയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് പ്രമേഹത്തെയും ഒരു പോലെ നിയന്ത്രിയ്ക്കും എന്നതാണ് സത്യം. അല്‍പം ഉലുവ മിക്സിയില്‍ അരച്ച് പേസ്റ്റാക്കി ഇതിലേക്ക് തിളച്ച വെള്ളമൊഴിച്ച് അല്‍പം ചായപ്പൊടിയും മിക്സ് ചെയ്ത് കഴിയ്ക്കാവുന്നതാണ്. ഇത് വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഏത് തടിക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഉലുവച്ചായ കഴിക്കാന്‍ മടിക്കേണ്ടതില്ല.

തേനും ഉലവയും

തേനും ഉലവയും

തടി ഒതുക്കാന്‍ തേന്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ തേന്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ഉലുവ മിക്‌സ് ചെയ്ത് കഴിക്കാം. അല്‍പം ഉലുവ അരച്ച് പേസ്റ്റാക്കി വെള്ളത്തിലൊഴിച്ച് ചൂടാക്കുക. ഇത് തണുത്ത ശേഷം ഇതിലേക്ക് തേന്‍ മിക്സ് ചെയ്യാം. എല്ലാ ദിവസവും രാവിലെ ഇത് കഴിച്ചാല്‍ മതി ഇത് തടി കുറക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഭക്ഷണത്തിലും ചേര്‍ക്കാം

ഭക്ഷണത്തിലും ചേര്‍ക്കാം

ഭക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പൊടികളും മറ്റും നമ്മള്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ ഇതിലെല്ലാം അല്‍പം കൂടുതല്‍ പ്രാധാന്യത്തോടെ ചേര്‍ക്കേണ്ട ഒന്നാണ് ഉലുവ. നിങ്ങള്‍ ഭക്ഷണത്തില്‍ അല്‍പം ഉലുവപൊടി മിക്സ് ചെയ്യാന്‍ എപ്പോഴും ശ്രദ്ധിയ്ക്കുക. മീന്‍ കറിയിലും സാമ്പാറിലും എപ്പോഴും അല്‍പാല്‍പം ഉലുവ ചേര്‍ക്കാം. ഇത് തീര്‍ച്ചയായും ഫലം തരും. തടി കുറച്ച് വയറൊതുക്കി ആരോഗ്യം നല്‍കുന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Ways To Use Fenugreek For Weight Loss

Ways To Use Fenugreek For Weight Loss
Story first published: Monday, August 6, 2018, 17:08 [IST]
X
Desktop Bottom Promotion