For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകള്‍ ഇതു ചെയ്താല്‍ തൈറോയ്ഡ് വരില്ല

സ്ത്രീകള്‍ ഇതു ചെയ്താല്‍ തൈറോയ്ഡ് വരില്ല

|

ഇന്നത്തെ കാലത്ത് സാധാരണയായി കണ്ടു വരുന്ന ചില പ്രത്യേക രോഗങ്ങളുണ്ട്. പണ്ടു കാലത്ത് പേരു പോലും പറഞ്ഞു കേള്‍ക്കാത്തവ. ഇതിലൊന്നാണ് തൈറോയ്ഡ് രോഗങ്ങള്‍. ഇന്നത്തെ കാലത്തു പലര്‍ക്കു പറഞ്ഞു കേള്‍ക്കാവുന്ന ഒന്ന്.

തൈറോയ്ഡ് തന്നെ രണ്ടു തരത്തിലുണ്ട്. ഹൈപ്പോ തൈറോയ്ഡും ഹൈപ്പര്‍ തൈറോയ്ഡും. രണ്ടും തൈറോയ്ഡ് ഗ്രന്ഥികളുടെ ഹോര്‍മോണ്‍ ഉല്‍പാദനത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന ഒന്നാണ്. തൈറോക്‌സിന്‍ എന്നാണ് തൈറോയ്ഡ് ഗ്രന്ഥികള്‍ ഉല്‍പാദിപ്പിയ്ക്കുന്ന ഹോര്‍മോണിന്റെ പേര്. ഇതിന്റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതും പ്രശ്‌നം തന്നെയാണ്.

തൈറോയ്ഡ് ഗ്രന്ഥി ഉല്‍പാദിപ്പിയ്ക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദനം കൂടുമ്പോഴാണ് ഹൈപ്പര്‍ തൈറോയ്ഡ് എന്ന അവസ്ഥയുണ്ടാകുന്നത്. കുറയുമ്പോള്‍ ഹൈപ്പോ തൈറോയ്ഡും. ഹൈപ്പര്‍ തൈറോയ്ഡിനേക്കാള്‍ കൂടുതല്‍ കണ്ടു വരുന്നത് ഹൈപ്പോ തൈറോയ്ഡ് ആണെന്നു പറയാം.

ഹോര്‍മോണ്‍ പ്രക്രിയകള്‍ കൂടുതലായതു കൊണ്ട് സ്ത്രീകളിലാണ് പുരുഷന്മാരേക്കാള്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്. ചില പ്രത്യേക മുന്‍കരുതലുകളെടുത്താന്‍ ഇവ തടയാനും സാധിയ്ക്കും.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനം വരുന്നത് ഹോര്‍മോണാണെങ്കിലും ഇതിനു പുറകില്‍ ഭക്ഷണവും ജീവിത രീതികളും മറ്റും കാരണമായി വരുന്നു. ഇവയിലെ നിയന്ത്രണം ഒരു പരിധി വരെ ഇത്തരം കാര്യങ്ങള്‍ക്കു നിയന്ത്രണം നല്‍കും.

തൈറോയ്ഡ് വരാതെയിരിയ്ക്കാന്‍ എടുക്കേണ്ട ചില പ്രത്യേക മുന്‍കരുതലുകളെക്കുറിച്ചറിയൂ, പ്രത്യേകിച്ചും സ്ത്രീകള്‍.

സ്‌ട്രെസ്

സ്‌ട്രെസ്

പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്‌ട്രെസ് പ്രശ്‌നങ്ങള്‍ മിക്കവാറും ചിലപ്പോള്‍ സ്ത്രീകള്‍ക്കാകും. ഒരേ സമയം ഒരുപാടു കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നവരായതു കൊണ്ടു പ്രത്യേകിച്ചും. സ്‌ട്രെസ് തൈറോയ്ഡിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. പ്രത്യേകിച്ചും ഹൈപ്പോതൈറോയ്ഡിനുള്ള ഒരു കാരണം. സ്‌ട്രെസില്‍ നിന്നും മോചനം നേടാന്‍ യോഗ, മെഡിറ്റേഷന്‍ എന്നിവ ശീലിയ്ക്കുക. സ്‌ട്രെസ് ഒഴിവാക്കുക.

കുടലിന്റെ ആരോഗ്യം

കുടലിന്റെ ആരോഗ്യം

കുടലിന്റെ ആരോഗ്യം പ്രധാനപ്പെട്ട ഒന്നാണ്. വയറ്റിലെ ആരോഗ്യകരമായ ബാക്ടീരികളുടെ ആരോഗ്യം കുടലിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ്. ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ചിലത് ഒഴിവാക്കുക എന്നിവ പ്രധാനം. ഗ്ലൂട്ടെന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, മധുരം, കൊഴുപ്പടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ എന്നിവ കുറയ്ക്കുക. ധാരാളം നാരുകള്‍ അടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിയ്ക്കാം. ബീന്‍സ് കുടല്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

 ജ്വലനം കുറയ്ക്കുന്ന വിധത്തിലുള്ള വഴികള്‍

ജ്വലനം കുറയ്ക്കുന്ന വിധത്തിലുള്ള വഴികള്‍

ശരീരത്തിന്റെ ജ്വലനം കുറയ്ക്കുന്ന വിധത്തിലുള്ള വഴികള്‍ നോക്കുക. പാലില്‍ മഞ്ഞള്‍ ചേര്‍ത്തു കുടിയ്ക്കുന്നത്, അയില, ചൂര പോലുള്ള മത്സ്യങ്ങള്‍ കഴിയ്ക്കുന്നത്, ചെറുനാരങ്ങ, സെലറി, കുക്കുമ്പര്‍, ചീര പോലുള്ളവ കഴിയ്ക്കുന്നത് എല്ലാം ഇതിനു ചേര്‍ന്ന ഭക്ഷണങ്ങളാണ്.

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ദിവസവും 500-1000 യൂണിറ്റ് വരെ വൈറ്റമിന്‍ ഡി ലഭിയ്ക്കണം. ഇതിന് സൂര്യപ്രകാശം നല്ല വഴിയാണ്. മുട്ട, നട്‌സ് എന്നിവയെല്ലാം വൈറ്റമിന്‍ ഡി സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാനും വൈറ്റമിന്‍ ഡി അത്യാവശ്യമാണ.്

അയൊഡിന്‍

അയൊഡിന്‍

അയെഡിന്‍ തൈറോക്‌സിന്‍ ഉല്‍പാദനത്തില്‍ പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുന്ന ഒന്നാണ്. അയൊഡിന്‍ കൃത്യ അളവിലാകണം. കൂടുതല്‍ കഴിച്ചാല്‍ ഹൈപ്പര്‍ തൈറോയ്ഡും കുറവായാല്‍ ഹൈപ്പോയും ഫലം. മുട്ട, മത്തി, ചീസ് എന്നിവയെല്ലാം അയൊഡിന്‍ സമ്പുഷ്ടമാണ്

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളും തൈറോയ്ഡ് പ്രശ്‌നങ്ങ്ള്‍ക്കുള്ള നല്ല പരിഹാരമാണ്. മുട്ട, സോയ, പയര്‍ വര്‍ഗങ്ങള്‍, ബീന്‍സ്, മീന്‍ എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇതുപോലെ ചിക്കനും. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ തടയാന്‍ സഹായിക്കും.

നല്ല കൊഴുപ്പുകള്‍

നല്ല കൊഴുപ്പുകള്‍

തൈറോയ്ഡ് ഗ്രന്ഥികളുടെ ശരിയായ പ്രവര്‍ത്തനത്തിന് നല്ല കൊഴുപ്പുകള്‍ ഏറെ പ്രധാനമാണ്. മീനുകളിലും നട്‌സിലുമെല്ലാം നല്ല കൊഴുപ്പുകളുണ്ട്. നല്ല കൊഴുപ്പുകളുടെ അഭാവം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തകിടം മറിയ്ക്കും. നല്ല കൊഴുപ്പുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിയ്ക്കുക. ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിനു മാത്രമല്ല, നല്ല കൊഴുപ്പുകള്‍ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും പ്രധാനമാണ്.

ചില പ്രത്യേക ഭക്ഷണങ്ങള്‍

ചില പ്രത്യേക ഭക്ഷണങ്ങള്‍

അയൊഡിന്‍ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യുന്നതു തടയുന്ന ചില പ്രത്യേക ഭക്ഷണങ്ങള്‍ തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍, പ്രത്യേകിച്ചും ഹൈപ്പോ തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ ഒഴിവാക്കുക. ക്രൂസിഫറസ് പച്ചക്കറികളായ ബ്രൊക്കോളി, കോളി ഫഌവര്‍, റാഡിഷ്, സോയ, നിലക്കടല പോലുള്ളവ ഇതില്‍ പെടും. ഇവയുടെ ഉപയോഗം നിയന്ത്രിയ്ക്കുക.

പുകവലി

പുകവലി

പുകവലി തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇത് ഹോര്‍മോണ്‍ ഉല്‍പാദനത്തെ ബാധിയ്ക്കും. ഈ ശീലം ഉപേക്ഷിയ്ക്കുക. ഇതുപോലെ അമിത മദ്യപാനവും. ഇത്തരം ശീലങ്ങള്‍ ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നവയാണ്.

മെനോപോസ്

മെനോപോസ്

സ്ത്രീകള്‍ക്ക് മെനോപോസ് സമയത്ത് പല തരത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളുമുണ്ടാകും. ഇത്തരം സമയത്ത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിയ്ക്കുകയും ചെയ്യും. ഇതുകൊണ്ട് മെനോപോസിലേയ്ക്കടുക്കുമ്പോള്‍ കൃത്യമായ രീതിയില്‍ ഭക്ഷണ, ജീവിത ശൈലികളില്‍ നിയന്ത്രണം അത്യാവശ്യമാണ്.

English summary

Ways To Avoid Thyroid Problems In Women

Ways To Avoid Thyroid Problems In Women, Read more to know about,
X
Desktop Bottom Promotion