For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരളിലെ വിഷത്തിന്റെ അളവ് കൂടുതലോ

|

കരള്‍ രോഗങ്ങള്‍ ഇന്നത്തെ കാലത്ത് വളരെയധികം വെല്ലുവിളി ആരോഗ്യത്തിനുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ആരോഗ്യ കാര്യങ്ങളില്‍ നമ്മള്‍ കാണിക്കുന്ന അശ്രദ്ധ പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്നത്. ഇത്തരത്തില്‍ കരളിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന അശ്രദ്ധ ആരോഗ്യത്തെ പല വിധത്തില്‍ ബാധിക്കുന്നുണ്ട്. കരള്‍ രോഗം പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. ഇതില്‍ പ്രധാനം മദ്യപാന ശീലം തന്നെയാണ്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധയും കരുതലും നല്‍കിയാല്‍ അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. എന്നാല്‍ ചെറിയ കാര്യങ്ങളില്‍ പോലും നാം കാണിക്കുന്ന അശ്രദ്ധ നമ്മളെ വളരെ വലിയ ഒരു രോഗിയാക്കി മാറ്റുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

നമ്മള്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തില്‍ ധാരാളം വിഷാംശങ്ങള്‍ ഉണ്ട്. ഇതിനെ നിര്‍വ്വീര്യമാക്കാന്‍ എന്താണ് നാം ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഇത്തരത്തിലുള്ള വിഷം നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി തന്നെ ബാധിയ്ക്കും. എന്നാല്‍ ചില ഭക്ഷണങ്ങളിലൂടെ നമ്മുടെ ശരീരത്തിലെ വിഷത്തെ നമുക്ക് ഇല്ലാതാക്കാം.

രോഗപ്രതിരോധ ശേഷി കുറയ്ക്കുകയാണ് പലപ്പോഴും ശരീരത്തിലെ മാലിന്യങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഭക്ഷണ കാര്യത്തില്‍ നമ്മള്‍ വെയ്ക്കുന്ന നിയന്ത്രണങ്ങള്‍ പലപ്പോഴും നമുക്ക് തന്നെ പാരയായി മാറും. എങ്ങനെയൊക്കെ ഏതൊക്കെ ഭക്ഷണങ്ങളിലൂടെ ഇത്തരത്തില്‍ നമ്മുടെ ശരീരത്തിനെ ശുദ്ധീകരിക്കുന്നതെന്ന് നോക്കാം.കരളിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തകരാറുകള്‍ വന്നാല്‍ അത് ശരീത്തതിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഇല്ലാതാക്കും എന്നതാണ് വാസ്തവം. കരള്‍ പ്രവര്‍ത്തനരഹിതമായാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ കൃത്യമായ രീതിയില്‍ നടക്കില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഇന്നത്തെ കാലത്ത് നമ്മുടെ ജീവിത രീതി ഓരോ ദിവസവും മാറിക്കൊണ്ടിരിയ്ക്കുകയാണ്. ജോലിത്തിരക്കും മാനസിക സമ്മര്‍ദ്ദവും ഭക്ഷണ രീതിയിലെ മാറ്റങ്ങളും എല്ലാം നമ്മുടെ ശരീരത്തെ വിഷമാക്കി മാറ്റിക്കൊണ്ടിരിയ്ക്കുകയാണ്.

നമ്മുടെ ശരീരത്തിലെ പല പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളേയും കരള്‍ വഴി ബന്ധിപ്പിച്ചാണ് നടത്തുന്നത് തന്നെ. മാത്രമല്ല ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്ത് ശുദ്ധീകരിച്ച് സൂക്ഷിക്കുന്നതും കരളാണ്. ശരീരത്തില്‍ ടോക്‌സിന്‍ നിറയുമ്പോള്‍ അത് പല തരത്തില്‍ ആരോഗ്യത്തെ ബാധിക്കുന്നു. അതിന്റെ ഏറ്റവും ആദ്യത്തെ അപകടം മണക്കുന്നത് പലപ്പോഴും കരളിനാണ്. പല സൂചനകളിലൂടെ തന്നെ പലപ്പോഴും കരളിലെ പ്രശ്നങ്ങളെ മനസ്സിലാക്കാന്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. എന്നാല്‍ ഇവയെ ഒരു കാരണവശാലും ഒഴിവാക്കരുത്. ഇത്തരത്തില്‍ ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന തന്നെ നല്‍കണം.

എപ്പോഴും ക്ഷീണം

എപ്പോഴും ക്ഷീണം

ക്ഷീണം എല്ലാവര്‍ക്കും ഉണ്ടാവുന്ന ഒന്നാണ്. എന്നാല്‍ ഇതിനെ മാറ്റാന്‍ പണികള്‍ പലതും ചെയ്തിട്ടും മാറുന്നില്ലേ, എന്നാല്‍ അതിന് പരിഹാരം കാണാന്‍ അത്ര എളുപ്പമല്ല. കാരണം എത്രയൊക്കെ ഭക്ഷണം കഴിച്ചാലും ശരീരത്തിലെ ഊര്‍ജ്ജം ഇല്ലാതാവുകയും എപ്പോഴും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് കരള്‍ രോഗമാവുന്നതിനുള്ള സാധ്യത കൂടുതലാണ്.

പെട്ടെന്നുള്ള ഭാരവ്യത്യാസം

പെട്ടെന്നുള്ള ഭാരവ്യത്യാസം

ഭക്ഷണത്തിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വെക്കുമ്പോള്‍ പലപ്പോഴും അത് ഭാരവ്യത്യാസം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാതെ തന്നെ ശരീരത്തില്‍ ഭാരം പെട്ടെന്ന് കൂടുകയും പെട്ടെന്ന് കുറയുകയും ചെയ്യുന്ന അവസ്ഥ ഉണ്ടെ്ങ്കില്‍ അല്‍പം ശ്രദ്ധിക്കാം. കാരണം ഇത് പലപ്പോഴും കരള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും ശരീരത്തിനകം വിഷം കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണെന്നതിന്റേയും സൂചനയാകാം.

 ദഹിയ്ക്കാനുള്ള ബുദ്ധിമുട്ട്

ദഹിയ്ക്കാനുള്ള ബുദ്ധിമുട്ട്

ഭക്ഷണം കഴിച്ചാലുള്ള പ്രത്യേകത അത് ദഹിക്കാന്‍ വളരെ എളുപ്പമാണ് എന്നതാണ്. എന്നാല്‍ ചെറിയ ദഹന പ്രശ്‌നങ്ങള്‍ എങ്കിലും ഉള്ളവര്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടാല്‍ അത് പല വിധത്തില്‍ ശ്രദ്ധിക്കണം. പലപ്പോഴും കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിച്ചാലും ദഹിക്കാന്‍ എടുക്കുന്ന സമയമുണ്ട്. എന്നാല്‍ കരള്‍ പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ പോലും ദഹിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുണ്ടാവുന്നു.

 വയറു വേദന

വയറു വേദന

വയറു വേദന ഇടയ്ക്കിടയ്ക്ക് അനുഭവപ്പെടുന്നതും വയറു വീര്‍ത്തതു പോലെ തോന്നുന്നതും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് സ്ഥിരമായി നില്‍ക്കുന്ന വയറു വേദനയാണെങ്കില്‍ അതിനെ വളരെയധികം ശ്രദ്ധിക്കണം.

 നെഗറ്റീവ് വികാരങ്ങള്‍

നെഗറ്റീവ് വികാരങ്ങള്‍

പെട്ടെന്ന് ദേഷ്യം വരിക, കരച്ചില്‍ വരിക,സങ്കടം വരിക എന്നീ അവസ്ഥകള്‍ ഉണ്ടെങ്കില്‍ അതിന് പിന്നിലും ഇത്തരം നെഗറ്റീവ് ഇമോഷന്‍ ആണ് മറ്റൊന്ന്. ഒരു കാര്യമില്ലാതെ തന്നെ പലപ്പോഴും ദേഷ്യം വരുന്നതും നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ പറ്റാതെ വരുന്നതും എല്ലാമാണ് മറ്റു ലക്ഷണങ്ങള്‍. ഇതും കരള്‍ രോഗ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

തലവേദന

തലവേദന

അതികഠിനമായ തലവേദന പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ കരള്‍ പ്രശ്‌നമെങ്കില്‍ അതിന് തലവേദനയുടെ ലക്ഷണത്തിലും കാണപ്പെടാറുണ്ട്. അതികഠിനമായ തലവേദന കൊണ്ട് കഷ്ടപ്പെടുന്നതാണ് മറ്റൊരു പ്രശ്നം. മൈഗ്രേയ്ന്‍ പോലും കരളിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ അനുഭവപ്പെടാം എന്നാണ് സത്യം.

 ചര്‍മ്മ പ്രശ്നങ്ങള്‍

ചര്‍മ്മ പ്രശ്നങ്ങള്‍

ചര്‍മ്മസംബന്ധമായ പല പ്രശ്നങ്ങളും ഇത്തരത്തില്‍ കരളിനെ കഷ്ടത്തിലാക്കുന്നു. ചര്‍മ്മത്തില്‍ ചൊറിച്ചിലും അലര്‍ജിയും ശരീരത്തില്‍ വിഷാംശം കൂടുതലാണ് എന്നതിന്റെ തെളിവാണ്.

മസില്‍ വേദന

മസില്‍ വേദന

മസില്‍ വേദനയാണ് മറ്റൊന്ന്. കൈകാല്‍ കടച്ചിലും മസില്‍ വേദനയും ഉണ്ടാകുന്നതിന്റേയും പ്രധാന ലക്ഷണം പലപ്പോഴും ശരീരത്തില്‍ വിഷാംശം കൂടുതലായിരിക്കും എന്നത് സൂചിപ്പിക്കുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.

English summary

warning signs your liver is overloaded with toxins

warning signs your liver is overloaded with toxins read on to know more
X
Desktop Bottom Promotion