For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോട്ടീന്‍ കുറവെങ്കില്‍ കാണിക്കും അപകടലക്ഷണം

|

പ്രോട്ടീന്‍ കുറവ് ആരോഗ്യത്തിന് പ്രധാനപ്പെട്ട ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. എന്നാല്‍ ഇന്നത്തെ തിരക്കിനും മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും പലപ്പോഴും പ്രോട്ടീന്‍ കുറവിന് കാരണമാകുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഭക്ഷണം തന്നെയാണ് ഏക ശരണം. പക്ഷേ എന്തുകൊണ്ടും ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് പ്രോട്ടീന്‍ സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ ഉറപ്പ് വരുത്തണം. ഇന്ന് ഒരുപാട് പേര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് പ്രോട്ടീന്‍ കുറവ്.

ശരീരത്തിന്‍റെ നിര്‍മ്മാണ പ്രക്രിയയിലെ ഒരു സുപ്രധാന ഘടകമാണ് പ്രോട്ടീന്‍. ഇത് ശരീരത്തിന്‍റെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും പ്രധാനമാണ്. വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കുട്ടികള്‍ക്ക് പ്രോട്ടീന്‍ വളരെ പ്രധാനമാണ്. ശരീരത്തിന്റെ വളര്‍ച്ചക്കും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ് പ്രോട്ടീന്‍. ഇത് ലഭിക്കാതെ വരുമ്പോള്‍ ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇത്തരം ലക്ഷണങ്ങള്‍ നമ്മള്‍ അവഗണിച്ചാല്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പക്ഷേ അതിന് മുന്‍പ് അറിഞ്ഞിരിക്കണം പ്രോട്ടീന്‍ കുറഞ്ഞാല്‍ ശരീരത്തിന് ഉണ്ടാവുന്ന പ്രതിസന്ധികള്‍ എന്തൊക്കെയെന്നത്.

1-3 പ്രായത്തിലുള്ള കുട്ടികള്‍ക്ക് ദിവസം 13 ഗ്രാം പ്രോട്ടീനാണ് ശുപാര്‍ശ ചെയ്യുന്നത്. 4-8 പ്രായത്തിലുള്ളവര്‍ 19 ഗ്രാമും, 9-13 പ്രായത്തിലുള്ളവര്‍ 34 ഗ്രാമും, 14-18 പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ 46 ഗ്രാമും, അതേ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ 52 ഗ്രാമും പ്രോട്ടീന്‍ ദിവസവും ഉപയോഗിക്കണം.

<strong>മീനിലെ രാജാവ് ആവോലി തന്നെ, കാരണം</strong>മീനിലെ രാജാവ് ആവോലി തന്നെ, കാരണം

എന്നാല്‍ പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടെന്ന് കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അത് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. പലപ്പോഴും ഭക്ഷണത്തിന്റെ അഭാവം തന്നെയാണ് പ്രോട്ടീന്‍ കുറവിന്റെ പ്രധാന കാരണം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമുള്ള പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കുന്നില്ലെങ്കില്‍ ശരീരം പ്രതികരിക്കാന്‍ തുടങ്ങുന്നു. ഇത് പിന്നീട് പല വിധത്തിലുള്ള രോഗങ്ങളിലേക്കും മറ്റും എത്തുന്നു. ഇത്തരം അവസ്ഥക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മാത്രമല്ല പ്രോട്ടീന്‍ കുറവുണ്ടെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്.

ഭക്ഷണത്തോടുള്ള ആര്‍ത്തി

ഭക്ഷണത്തോടുള്ള ആര്‍ത്തി

ഭക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാവരും അല്‍പം ശ്രദ്ധാലുക്കളാണ്. എന്നാല്‍ പ്രോട്ടീന്‍ കുറയുന്നതോടെ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഭക്ഷണത്തോടുള്ള ആര്‍ത്തി ഇത്തരത്തില്‍ പ്രോട്ടീന്‍ കുറവാണ് എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല മധുരത്തോടുള്ള ആഗ്രഹവും വളരെ കൂടുതലായിരിക്കും. ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു.

 സന്ധിവേദന

സന്ധിവേദന

സന്ധിവേദന പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ പലപ്പോഴും പ്രോട്ടീന്‍ കുറവാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ട. പേശീസംബന്ധമായ ബുദ്ധിമുട്ടുകളും ഇതിലൂടെ നമുക്കുണ്ടാവുന്നു. ഇതെല്ലാം ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കുന്നില്ല എന്നതിന്റെ സൂചനയാണ്.

നഖവും ചര്‍മ്മവും പ്രശ്‌നത്തിലാവുമ്പോള്‍

നഖവും ചര്‍മ്മവും പ്രശ്‌നത്തിലാവുമ്പോള്‍

ചര്‍മ്മവും നഖവും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ കാണപ്പെടുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുക എന്നത്. പ്രോട്ടീന്‍ കുറവ് പലപ്പോഴും നഖം പൊട്ടിപ്പോവുന്നതിനും നഖത്തിന്റെ ആരോഗ്യം നശിക്കുന്നതിനും കാരണമാവുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

 മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ പലപ്പോഴും എല്ലാവരേയും വലക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ എന്തുകൊണ്ട് മുടി ഇത്രയധികം കൊഴിയുന്നു എന്ന കാര്യം അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പ്രോട്ടീന്‍ കുറവിനെ ഒരിക്കലും തള്ളിക്കളയാന്‍ പാടില്ല. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.

 ഫാറ്റി ലിവര്‍

ഫാറ്റി ലിവര്‍

ഫാറ്റി ലിവര്‍ ആണ് മറ്റൊന്ന്. പ്രോട്ടീന്റെ അഭാവം ചികിത്സിക്കാതിരുന്നാല്‍ അത് ആരോഗ്യത്തിന് വളരെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ കരള്‍ സംബന്ധമായ അനാരോഗ്യകരമായ അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ.

എല്ലുകള്‍ക്ക് പൊട്ടല്‍

എല്ലുകള്‍ക്ക് പൊട്ടല്‍

എല്ലുകള്‍ക്ക് പൊട്ടല്‍ ഉണ്ടാവുന്നതിനും പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു. പ്രോട്ടീന്‍ കുറവാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. അതുകൊണ്ട് തന്നെ പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യം നല്‍കുകയും പല പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു. ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കിലാണ് ഇത്തരം പ്രശ്‌നം കൂടുതല്‍ ആവുന്നത്.

 ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ പോലുള്ള പ്രതിസന്ധികളും പലപ്പോഴും പ്രോട്ടീന്‍ കുറവിന്റെ ലക്ഷണങ്ങളില്‍ പെടുന്നു. ഇത് ഏത് അവസ്ഥയിലും നിങ്ങളില്‍ പ്രതിസന്ധി ഉണ്ടാക്കുന്നു. ഉത്സാഹമില്ലായ്മ, കൃത്യമായ ഉറക്കം ലഭിക്കാത്തത് എന്നിവയെല്ലാം ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ അതിലൊരു കാരണം പ്രോട്ടീന്‍ കുറവാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ട.

ബുദ്ധിക്ക് മന്ദത

ബുദ്ധിക്ക് മന്ദത

ബുദ്ധിക്ക് മന്ദത അനുഭവപ്പെടുന്ന അവസ്ഥയും പലപ്പോഴും പ്രോട്ടീന്‍ കുറവാണ്.എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. പ്രത്യേകിച്ച് 19 മുതല്‍ 35 വരെ പ്രായമുള്ളവരിലാണ് ഈ അവസ്ഥ ഉണ്ടാവുന്നത്.

English summary

warning signs you might have a protein deficiency

How do you know if you have a protein deficiency? Here are some warning signs of a protein deficiency
X
Desktop Bottom Promotion