For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈപ്പോതൈറോയ്ഡിസത്തിന്റെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

|

തൈറോയ്ഡ് ഗ്രന്ഥിയില്‍ ഉണ്ടാവുന്ന തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയ്ഡിന്റെ അളവ് കുറയുകയോ കൂടുകയോ ചെയ്യാവുന്ന അവസ്ഥയുണ്ടാവുന്നു. ഇത് മൂലമുണ്ടാവുന്ന ശാരീരിക അസ്വസ്ഥതകളും പ്രശ്‌നങ്ങളുമാണ് തൈറോയ്ഡിന്റെ പ്രധാന കാരണങ്ങള്‍. കഴുത്തിന് താഴെയായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും അത് ശരീരത്തിന് വില്ലനാണ്. തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞാല്‍ അതിന് പറയുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം.

പലപ്പോഴും തൈറോയ്ഡ് കണ്ടെത്തിക്കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അതിന് വേണ്ട ചികിത്സകളെക്കുറിച്ചും കൃത്യമായി അറിവുണ്ടായിരിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. തൈറോയ്ഡിന്റെ ലക്ഷണങ്ങളെയാണ് പലരും അറിയാതെ പോവുന്നത്.

<strong>വായ്പ്പുണ്ണിന് നാട്ടിലെ വഴിയാണ് ബെസ്റ്റ്</strong>വായ്പ്പുണ്ണിന് നാട്ടിലെ വഴിയാണ് ബെസ്റ്റ്

രോഗത്തിന് മുന്‍പേ തന്നെ ശരീരം കാണിക്കുന്ന ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കൂടുതല്‍ സ്ഥിതിഗതികള്‍ ഗുരുതരമാക്കി മാറ്റുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ തൈറോയ്ഡ് ഉണ്ടെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്ന് നോക്കാം.

 ക്ഷീണം തോന്നുക

ക്ഷീണം തോന്നുക

എപ്പോഴും ക്ഷീണം തോന്നുന്ന അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ നിങ്ങളില്‍ തൈറോയ്ഡ് ഉണ്ടെന്നതിന്റെ സൂചനയാണ്. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങിയാലും ഇത് ക്ഷീണത്തിന് കാരണമാകുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. പകല്‍മുഴുവന്‍ തളര്‍ച്ച അനുഭവപ്പെടുന്നു.

 ശരീരത്തിന്റെ ഭാരം വ്യത്യാസപ്പെടുന്നു

ശരീരത്തിന്റെ ഭാരം വ്യത്യാസപ്പെടുന്നു

ശരീരത്തിന്റെ ഭാരം വ്യത്യാസപ്പെടുന്ന അവസ്ഥയും ഉണ്ടാവുന്നു. ഭാരം കുറയാന്‍ വേണ്ടി നോക്കുമ്പോള്‍ ഭാരം വര്‍ദ്ധിച്ച് കൊണ്ടേ ഇരിക്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാലും ശരീരത്തിന്റെ ഭാരം വര്‍ദ്ധിച്ച് കൊണ്ടേ ഇരിക്കുന്നു. ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം പലപ്പോഴും അത് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുള്ളൂ. ശരീരത്തിലുണ്ടാവുന്ന ഭാര വ്യതിയാനങ്ങള്‍ പലപ്പോഴും ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

അനാവശ്യമായ ഉത്കണ്ഠ

അനാവശ്യമായ ഉത്കണ്ഠ

അനാവശ്യമായ ഉത്കണ്ഠയാണ് മറ്റൊന്ന്. ചിലരില്‍ അതികഠിനമായ ഡിപ്രഷനും ഉണ്ടാവും. ഇതിന്റെയെല്ലാം ലക്ഷണങ്ങളില്‍ ഫലം വരുന്നത് നിങ്ങളില്‍ ഹൈപ്പോതൈറോയ്ഡിസം ആണെന്നതാണ് സൂചിപ്പിക്കുന്നത്. ഉത്കണ്ഠയും തളര്‍ച്ചയും മൂഡ് മാറ്റവും എല്ലാം ഇതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ഇടക്കുള്ള മൂഡ് മാറ്റം കണ്ടെത്തിയാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം.

 കൊളസ്‌ട്രോള്‍ ഉയരുന്നു

കൊളസ്‌ട്രോള്‍ ഉയരുന്നു

കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഈ ഹൈപ്പോതൈറോയ്ഡിസം വില്ലനാവുന്നുണ്ട്. ആഹാരവും വ്യായാമവും എല്ലാം നിയന്ത്രിച്ചിട്ടും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയാണെങ്കില്‍ തൈറോയ്ഡ് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. പാരമ്പര്യമായി കൊളസ്‌ട്രോള്‍ ഉള്ളവരിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവാറുണ്ട്. ഇവരിലും തൈറോയ്ഡിനുള്ള സാധ്യത വളരെ കൂടുതലാണ്.

പാരമ്പര്യം ശ്രദ്ധിക്കുക

പാരമ്പര്യം ശ്രദ്ധിക്കുക

പാരമ്പര്യമായും തൈറോയ്ഡ് ഉണ്ടാവുന്നതിനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇത്തരം അവസ്ഥകള്‍ ഉണ്ടെന്നതിനുള്ള സാധ്യത ആദ്യം അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്. അതുകൊണ്ട് തൈറോയ്ഡ് രോഗത്തെക്കുറിച്ച് കുടുംബത്തിലുള്ള ചരിത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പാരമ്പര്യമായും നിങ്ങളെ ബാധിക്കാവുന്നതാണ്.

ആര്‍ത്തവ ക്രമക്കേടുകള്‍

ആര്‍ത്തവ ക്രമക്കേടുകള്‍

ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാവുന്നത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ സ്ഥിരമാണ്. ചിലരില്‍ ആര്‍ത്തവ ക്രമക്കേടുകള്‍ മാത്രമല്ല രക്തസ്രാവം കൂടുതല്‍, രക്തസ്രാവം കുറവ്, സമയം തെറ്റി വരുന്ന ആര്‍ത്തവം എന്നിവയെല്ലാം പലപ്പോഴും തൈറോയ്ഡിന്റെ ലക്ഷണമാണ്. മാത്രമല്ല ഗര്‍ഭമലസുന്നതിനുള്ള സാധ്യതയും വളരെയധികം സാധ്യത ഹൈപ്പോതൈറോയ്ഡിസത്തിലൂടെ കാണുന്നു.

വയറിന്റെ അസ്വസ്ഥതകള്‍

വയറിന്റെ അസ്വസ്ഥതകള്‍

വയറിന്റെ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നത് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. മലബന്ധം, വയറിളക്കം എന്നിവയെല്ലാം തൈറോയ്ഡിന്റെ അവസ്ഥകള്‍ കാരണം ഉണ്ടാകുന്നതാണ്. കടുത്ത മലബന്ധം ഉണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ പിന്നില്‍ പലപ്പോഴും ഹൈപ്പോതൈറോയ്ഡ് ആവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

മുടിയിലും ചര്‍മ്മത്തിലും വ്യത്യാസങ്ങള്‍

മുടിയിലും ചര്‍മ്മത്തിലും വ്യത്യാസങ്ങള്‍

ചര്‍മ്മത്തിലും മുടിയിലും പല വിധത്തിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടാവുന്നു. ചര്‍മ്മത്തിന് കട്ടി കൂടുതലാവുന്നു, ചൊറിച്ചിലും അനുഭവപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളില്‍ മികച്ചതാണ്. മുടി അമിതമായി കൊഴിഞ്ഞ് പോവുന്നുണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കണം. ചര്‍മ്മത്തിന് വളരെയധികം ദുര്‍ബലത ഉണ്ടാവുകയും ചെയ്യുന്നു.

കഴുത്തിലെ മുഴ

കഴുത്തിലെ മുഴ

കഴുത്തില്‍ മുഴ പോലെ തോന്നുകയും തടിപ്പ് പോലെ കാണപ്പെടുകയും ചെയ്യുന്നു. അടഞ്ഞ ശബ്ദം, വേദന, അസ്വസ്ഥത എന്നിവയെല്ലാം ഇത്തരത്തില്‍ ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം കണ്ടാല്‍ ഡോക്ടറെ സമീപിക്കാന്‍ ഒരിക്കലും വൈകിപ്പിക്കരുത്.

പേശികള്‍ക്ക് വേദന

പേശികള്‍ക്ക് വേദന

പേശികള്‍ക്കും സന്ധികള്‍ക്കും അതികഠിനമായ വേദന അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. ഇവയെല്ലാം തൈറോയ്ഡ് സൂചനകളാണ്. തൈറോയ്ഡ് ഹോര്‍മോണ്‍ വര്‍ദ്ധിക്കുന്നതിന്റേയും കുറയുന്നതിന്റേയും ഫലമായാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് ഇത് വളരെയധികം ശ്രദ്ധിക്കുക.

തണുപ്പ് സഹിക്കാന്‍ പറ്റാത്ത അവസ്ഥ

തണുപ്പ് സഹിക്കാന്‍ പറ്റാത്ത അവസ്ഥ

തണുപ്പ് സഹിക്കാന്‍ പറ്റാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ അതിന്റെ ഹൈപ്പോതൈറോയ്ഡിസം എന്ന അവസ്ഥയാണ് എന്ന കാര്യം അത് മനസ്സിലാക്കണം. തൈറോയ്ഡ് ഹോര്‍മോണ്‍ കുറയുന്ന അവസ്ഥയില്‍ ആണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ശബ്ദത്തിലെ മാറ്റം

ശബ്ദത്തിലെ മാറ്റം

ശബ്ദത്തിലെ മാറ്റവും ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. സ്ത്രീകളില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ മാറ്റം കാരണം പലപ്പോഴും ശബ്ദത്തില്‍ മാറ്റം ഉണ്ടാവുന്നത് ശ്രദ്ധിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

അനീമിയ

അനീമിയ

തൈറോയ്ഡ് ഉള്ളവരില്‍ പലപ്പോഴും അനീമിയ എന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. തലകറക്കം, തലവേദന, അനീമിയ എന്നിവയെല്ലാം ഇത്തരത്തില്‍ തൈറോയ്ഡിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അത് വളരെയധികം ശ്രദ്ധിക്കണം.

English summary

Warning signs and symptoms of hypothyroidism

Here are some warning signs and symptoms of hypothyroidism, read on.
X
Desktop Bottom Promotion