Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
കാര്‍ഡിയാക് അറസ്റ്റിനു മുന്‍പ് ഈ ലക്ഷണം
കാര്‍ഡിയാക് അറസ്റ്റ് എപ്പോഴും നമ്മള്‍ കേട്ടു കേള്‍വിയുള്ള ഒരു വാക്കാണ്. പലപ്പോഴും ഇത്തരം അവസ്ഥകളെ എങ്ങനെ തരണം ചെയ്യണം എന്ന അറിവില്ലായ്മയാണ് പലപ്പോഴും മരണനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നത്. ഇത് പല വിധത്തില്‍ നിങ്ങളുടെ മരണത്തിലേക്കുള്ള വഴി സുഗമമാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ നമുക്ക് മരണ നിരക്ക് കുറക്കാന്‍ സാധിക്കും.
അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചില്ലറയല്ല. ഹാര്‍ട്ട് അറ്റാക്കില്‍ നിന്ന് വളരെ വ്യത്യസ്തമായ അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റില്‍ സംഭവിക്കുന്നത്. ഹൃദയത്തില്‍ നിന്നുള്ള രക്തത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നതിലൂടെയാണ് കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുന്നത്. കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുന്നതിന് മുന്‍പ് ശരീരം കാണിക്കുന്ന ചെറിയ ലക്ഷണങ്ങളെപ്പോലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
പള്‍സില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ് ആദ്യ ലക്ഷണം. നാഡീമിടിപ്പ് നിലച്ച് ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പ്രശ്‌നത്തിലാക്കുകയാണ് ചെയ്യുന്നത്. കാരണം നാഡീമിടിപ്പ് ഹൃദയമിടിപ്പിന്റെ മറ്റൊരു രൂപമാണ്. അതുകൊണ്ട് തന്നെ പള്‍സില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചാല്‍ അത് എല്ലാ വിധത്തിലും ശ്രദ്ധിക്കേണ്ട ഒന്നാണ്.

ഹൃദയമിടിപ്പിലെ തകരാറുകള്‍
ഹാര്‍ട്ട് അറ്റാക്ക് എന്ന് പറയുന്ന ഹൃദയാഘാതത്തില്‍ നിന്നും വ്യത്യസ്തമായ അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്. ഹൃദതത്തിന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാനാവാത്ത അവസ്ഥ. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഇത്തരത്തിലൊരു അവസ്ഥ സംഭവിക്കാവുന്നതാണ്. ഹൃദയത്തിലേക്കുള്ളതല്ല ഹൃദയത്തില്‍ നിന്നുള്ള രക്തത്തിന്റെ ഒഴുക്കിനാണ് ഇവിടെ തടസ്സങ്ങള്‍ നേരിടുന്നത്.

പള്‍സ് തെറ്റുന്നു
പള്‍സില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുന്നതാണ് ഇത്തരത്തില്‍ കാര്‍ഡിയാക് അറസ്റ്റിന് കാരണമാകുന്നു. പള്‍സിനാണ് ആദ്യം പ്രശ്നം സംഭവിക്കുന്നത്. നാഡീമിടിപ്പ് നിലക്കുകയാണ് പലപ്പോഴും കാര്‍ഡിയാക് അറസ്റ്റിന്റെ പ്രധാന ലക്ഷണം. ഹൃദയമിടിപ്പില്‍ മാറ്റം സംഭവിച്ചാല്‍ അത് അപകടകരമായ അവസ്ഥയിലേക്ക് മാറുന്നു.

തലചുറ്റലും ബോധക്ഷയവും
പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാവുന്നതാണ്. എന്നാല്‍ ഹൃദയസ്തംഭനം സംഭവിച്ച് കഴിഞ്ഞാല്‍ ബോധക്ഷയവും അതിനോടനുബന്ധിച്ച് തന്നെ ഉണ്ടാവുന്നു. ഇത് വെറും ബോധ ക്ഷയമാണല്ലോ എന്ന് കരുതി ശ്രദ്ധിക്കാതിരുന്നാല്‍ അത് പലപ്പോഴും മരണത്തിലേക്ക് നമ്മളെ എത്തിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കൃത്യമായ ചികിത്സ നല്‍കാന്‍ ശ്രമിക്കണം.

നെഞ്ച് വേദന
ഹൃദയാഘാതം സംഭവിക്കുമ്പോള്‍ അത് പലപ്പോഴും നെഞ്ച് വേദനക്ക് കാരണമാകുന്നു. എന്നാല്‍ കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുമ്പോഴും ഇതേ നെഞ്ച് വേദന ഉണ്ടാവുന്നു. ഇത് ഇടതു കൈയ്യിലേക്കോ കഴുത്തിന്റെ ഇടതു വശത്തേക്കോ വ്യാപിക്കുന്നതായി തോന്നുന്നു. സ്ത്രീകള്‍ക്ക് പുരുഷനെ അപേക്ഷിച്ച് ഈ വേദന തിരിച്ചറിയാന്‍ കഴിയുന്നത് കുറവാണ്. പലപ്പോഴും നിശബ്ദമായ ഹൃദയാഘാതമോ ഹൃദയസ്തംഭനമോ ആയിരിക്കും സ്ത്രീകള്‍ക്ക് സംഭവിക്കുന്നത്. പലരിലും നെഞ്ച് വേദന പോലും ഉണ്ടാവുകയില്ല. അതുകൊണ്ട് ഇത്തരം ല്ക്ഷണങ്ങള്‍ക്കും കാര്യമായ പ്രാധാന്യം കൊടുക്കേണ്ടത് അത്യാവശ്യമാണ്.

മനം പിരട്ടലും ഛര്‍ദ്ദിയും
മനം പിരട്ടലും ഛര്‍ദ്ദിയും പലപ്പോഴും ഹൃദയസംതംഭന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങളോടൊപ്പം നെഞ്ച് വേദന കൂടി അനുഭവപ്പെട്ടാല്‍ അല്‍പം ശ്രദ്ധിക്കുക. കാരണം കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ അത് അപകടാവസ്ഥ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. രോഗിക്ക് മരണം സംഭവിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

കിതപ്പ്
ഒരു കാര്യവും ചെയ്തില്ലെങ്കില്‍ പോലും പലരിലും കിതപ്പ് അനുഭവപ്പെടുന്നു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് രക്തവും ഓക്സിജനും എത്താത്തതും എല്ലാമാണ് ഇത്തരത്തില്‍ കിതപ്പിന് കാരണം. അതുകൊണ്ട് ഒരു കാരണവശാലും ഇത്തരം ലക്ഷണങ്ങള്‍ രോഗിയില്‍ കണ്ടാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഹൃദയമിടിപ്പിലെ തകരാറുകള്‍
പലരിലും ഇത്തരം തകരാറുകള്‍ നേരിയതല്ലെ ഏന്ന് കരുതി വിട്ടു പോവുന്നുണ്ട്. എന്നാല്‍ ഇതാണ് ഏറ്റവും അപകടകരമായ അവസ്ഥ ഉണ്ടാക്കുന്നത്. ഹൃദയമിടിപ്പിലെ തകരാറുകളാണ് പ്രധാനമായും ഹൃദയസ്തംഭനത്തിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ഇത് തിരിച്ചറിയാന്‍ വൈകുന്നതാണ് മരണത്തിലേക്ക് പലരേയും എത്തിക്കുന്നത്. ഹൃദയമിടിപ്പിന് തകരാറു സംഭവിക്കുന്നതിലൂടെയാണ് പലപ്പോഴും രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയാതെ വരുന്നു. ഇത് കാര്യങ്ങള്‍ വളരെയധികം പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു.

മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദവും ഹൃദയാഘാതവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഇത് മൂലം പലപ്പോഴും ഹൃദയാഘാതവും കാര്‍ഡിയാക് അറസ്റ്റും സംഭവിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ പരമാവധി മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ ശ്രമിക്കുക. ഇതിനായി ശ്വാസഗതിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുക. ടെന്‍ഷന്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിച്ച് കൊണ്ടിരിക്കുക.

ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍
ഹൃദയത്തെ ബാധിക്കുന്ന അനാരോഗ്യകരമായ അവസ്ഥക്ക് പരിഹാരം കാണാന്‍ പെട്ടെന്ന് ശ്രമിക്കണം. അല്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഹൃദയധമനീ രോഗം ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇത് രക്തത്തിന്റെ ഒഴുക്കിന്റെ താളം തെറ്റുന്നു. ഇത് ഹൃദയ പ്രവര്‍ത്തനങ്ങളെ വളരെ പ്രതികൂലമായി ബാധിക്കുന്നു. ഇത് മൂലം പെട്ടെന്നുള്ള മരണം സംഭവിക്കുന്നു. അതുകൊണ്ട് തന്നെ കൃത്യമായ ആരോഗ്യ പരിപാലനം ഏത് സമയത്തും അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

ഹൃദയമിടിപ്പിലെ താളം തെറ്റല്‍
ഹൃദയസംബന്ധമായ രോഗങ്ങള്‍ മാത്രമല്ല ഹൃദയമിടിപ്പിലെ താളം തെറ്റലും ഇത്തരത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഹൃദയമിടിപ്പിലുണ്ടാവുന്ന വൈകല്യങ്ങള്‍ ഹൃദയത്തിന്റെ അറകളിലുണ്ടാവുന്ന വീക്കം എന്നിവയെല്ലാം പലരേയും മരണത്തിലേക്ക് തള്ളിവിടുന്നുണ്ട്. നാഡിമിടിപ്പ് തന്നെയാണ് ഇവിടെ താളം തെറ്റുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലും വളരെയധികം ശ്രദ്ധ നല്‍കണം.



Click it and Unblock the Notifications











