For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതു കുടവയറും ഒതുക്കും മാജിക് മഞ്ഞ പാനീയം

ഏതു കുടവയറും ഒതുക്കും മാജിക് മഞ്ഞ പാനീയം

|

ഏതു വയറും കുറയ്ക്കാന്‍ രാവിലെ ചൂടുമഞ്ഞള്‍ വെള്ളം

ആരോഗ്യപരമായ ശീലങ്ങള്‍ നാം പലപ്പോഴും വീട്ടില്‍ നിന്നു തന്നെയാണ് തുടങ്ങുകയും തുടങ്ങേണ്ടതും. ആദ്യത്തെ രോഗനിവാരണ കേന്ദ്രം അടുക്കളയാണെന്നും പറയാം. നമ്മുടെ ശീലങ്ങളാണ് പലപ്പോഴും ആരോഗ്യവും അനാരോഗ്യവും നല്‍കുന്നതില്‍ മുഖ്യ പങ്ക്.

രാവിലെ സമയം ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണെന്നു പറഞ്ഞാല്‍ തെറ്റില്ല. അതിരാവിലെ ഉണരുക, വ്യായാമം, നല്ല പ്രാതല്‍ തുടങ്ങിയവ നല്ല ശീലങ്ങളുടെ ഭാഗവുമാണ്.

രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ പാനീയ ശീലങ്ങള്‍ ഏറെയുള്ളവരുണ്ട്. സാധാരണ വെള്ളം കുടിച്ചു ചൂടുവെള്ളം കുടിച്ചും നാരങ്ങാവെള്ളം കുടിച്ചും ചായ, കാപ്പി കുടിച്ചുമെല്ലാം ദിവസം തുടങ്ങുന്നവര്‍.

പലരേയും അലട്ടുന്ന വയര്‍, തടി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് പുലര്‍കാലേയുള്ള വെള്ളം കുടി ശീലം. സാധാരണ ചെറുചൂടുള്ള നാരങ്ങാവെള്ളമാണ് വയര്‍ പോകാന്‍ പ്രധാനപ്പെട്ടതെന്നു വേണം, പറയാന്‍. എന്നാല്‍ ഇതു മാത്രമല്ല, വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പല തരത്തിലുള്ള പാനീയങ്ങളുമുണ്ട്.

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം പാനീയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെറുചൂടുള്ള മഞ്ഞള്‍ വെള്ളം. ദിവസവും ചെറുചൂടുള്ള മഞ്ഞള്‍ വെള്ളം കുടിയ്ക്കുന്നത്, അത് അടുപ്പിച്ച് ചെയ്യുന്നത് വയര്‍ ചാടുന്നതു തടയുകയും വയര്‍ കുറയ്ക്കുകയും തടി കുറയ്ക്കുകയും ചെയ്യുന്നതു കൂടാതെ ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുമുണ്ട്.

മഞ്ഞളിലെ കുര്‍കുമിന്‍

മഞ്ഞളിലെ കുര്‍കുമിന്‍

മഞ്ഞളിലെ കുര്‍കുമിന്‍ ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളയുന്ന പ്രധാനപ്പെട്ട ഒരു മസാലയാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതു വഴി ലിവറിനെ സഹായിക്കും കൊഴുപ്പ് അടിഞ്ഞു കൂടാതിരിയ്ക്കാന്‍ ഇത് ഏറെ സഹായിക്കും. മഞ്ഞള്‍ പൊതുവേ തടി കുറയ്ക്കാന്‍ സഹായകമാണെന്നാണ് പറഞ്ഞു വരുന്നത്.

വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ്

വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ്

വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് അത്ര എളുപ്പത്തില്‍ നീങ്ങില്ല. എന്നാല്‍ മഞ്ഞളിന് ഈ കൊഴുപ്പ് അലിയിച്ചു കളയാന്‍ സാധിയ്ക്കും. അല്‍പം ചൂടുള്ള വെള്ളത്തില്‍ അര-1 ടീസ്പൂണ്‍ ശുദ്ധമായ മഞ്ഞള്‍പ്പൊടി ഇട്ടിളക്കി ഇതില്‍ ലേശം നാരങ്ങാനീരും ചേര്‍ത്ത് കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ടൊരു വഴിയാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം റേറ്റ് അഥവാ അപചയ പ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുന്നു.ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കുന്നു. ഇതുവഴി വയറ്റിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ബ്രെയിന്‍ ആരോഗ്യത്തിന്

ബ്രെയിന്‍ ആരോഗ്യത്തിന്

ബ്രെയിന്‍ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഇളംചൂടുള്ള മഞ്ഞള്‍ വെള്ളം.. മഞ്ഞള്‍ വെള്ളം ദിവസവും കഴിച്ചാല്‍ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനവും ഊര്‍ജ്ജസ്വലതയോടെയാക്കുന്നു .മറവി പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. പ്രത്യേകിച്ചും പ്രായമായവര്‍ക്കുണ്ടാകുന്ന ഓര്‍മക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ പരീക്ഷിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

പ്രമേഹ രോഗികള്‍ക്കുള്ള നല്ലൊരു പരിഹാരം

പ്രമേഹ രോഗികള്‍ക്കുള്ള നല്ലൊരു പരിഹാരം

പ്രമേഹ രോഗികള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇളംചൂടു മഞ്ഞള്‍വെള്ളം രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നത്. പ്രത്യേകിച്ചും പ്രമേഹത്തിലെ തന്നെ കൂടിയ അവസ്ഥയായ ടൈപ്പ് 2 പ്രമേഹം നിയന്ത്രിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഇളംചൂടു മഞ്ഞള്‍ വെള്ളം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാകുന്നതു കൊണ്ടും ഈ വെള്ളം തടി കുറയ്ക്കാന്‍ സഹായകമാകുന്നുണ്ട്. കൊളസ്‌ട്രോള്‍ വയര്‍ ചാടാന്‍ ഇടയാക്കുന്ന ഒന്നാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു വഴി ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ് ഇളംചൂടുള്ള മഞ്ഞള്‍ വെള്ളം. ഇതിലുള്ള ആന്റി ഓക്‌സിഡന്റാണ് കൊളസ്‌ട്രോളിനെ കുറയ്ക്കുന്നത്. മാത്രമല്ല നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

നല്ല ദഹനത്തിന് സഹായിക്കുന്നതു വഴിയും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇളംചൂടുള്ള മഞ്ഞള്‍വെള്ളം. നല്ല ദഹനത്തിന് സഹായിക്കുന്ന ഇളംചൂടു മഞ്ഞള്‍ വെള്ളം വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്‌നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം പരിഹരിയ്ക്കപ്പെടും. ഇതെല്ലാം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഘടകങ്ങള്‍ തന്നെയാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

മഞ്ഞള്‍ പൊതുവേ രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. അലര്‍ജിയ്ക്കും കോള്‍ഡ് പോലുള്ള രോഗങ്ങള്‍ക്കുമെല്ലാം ഏറെ നല്ലതുമാണ്. കോള്‍ഡ്, അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ ഇത് ദിവസവും കുടിയ്ക്കുന്നതു നല്ലതാണ്.

ലിവറിലെ ടോക്‌സിനുകള്‍

ലിവറിലെ ടോക്‌സിനുകള്‍

ലിവറിലെ ടോക്‌സിനുകള്‍ നീക്കുന്നതു വഴിയും മഞ്ഞള്‍ വെള്ളം തടി കുറയാന്‍ സഹായിക്കുന്നു. ഫാററി ലിവര്‍, അതായത് ലിവറില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതു പോലെയുള്ള അവസ്ഥ ഒഴിവാക്കാന്‍ മഞ്ഞള്‍ നല്ലതാണ്. ലിവറില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് വയര്‍ ചാടാന്‍ കാരണമാകുന്നു. ലിവറിന്റെ ആരോഗ്യം തകരാറിലാകുമ്പോഴാണ് ലിവര്‍ കൊഴുപ്പ് പുറന്തള്ളാതാകുന്നത്. ടോക്‌സിനുകള്‍ ലിവര്‍ ആരോഗ്യം കളയുന്ന പ്രധാനപ്പെട്ട ഒന്നാണ്. ഇതു നീക്കുകയാണ് വെറുംവയറ്റില്‍ മഞ്ഞള്‍വെള്ളം കുടിയ്ക്കുന്നതിലൂടെ സംഭവിയ്ക്കുന്നത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനുള്ള നല്ലൊരു വഴിയാണിത്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതു ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നു. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മഞ്ഞള്‍പ്പൊടി വെള്ളം ഏറെ നല്ലതാണ്.

ശരീരത്തിലെ രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം അഥവാ ബ്ലഡ് സര്‍കുലേഷന്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് മഞ്ഞള്‍പ്പൊടിയിട്ട ഇളംചൂടു മഞ്ഞള്‍ വെള്ളം രാവിലെ കുടിയ്ക്കുന്നത്. ഇത് രക്തധമനികളിലെ തടസം നീക്കാനും ഇതുവഴി രക്തപ്രവാഹം നല്ലപോലെ നടക്കാനും സഹായിക്കുന്നു.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളപ്പെടുന്നത് ചര്‍മത്തിനും ഏറെ നല്ലതാണ്. ഇത് ചര്‍മസൗന്ദര്യത്തിന് ഏറെ നല്ലതാണ്. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും.ചര്‍മത്തിനു ചെറുപ്പം നല്‍കാനും ഏറെ നല്ലതാണിത്.

English summary

Warm Turmeric Water To Reduce Belly Fat

Warm Turmeric Water To Reduce Belly Fat, Read more to know how it works on belly fat,
Story first published: Friday, September 7, 2018, 10:55 [IST]
X
Desktop Bottom Promotion