Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇവര്‍ ഒരിക്കലും വയാഗ്ര കഴിക്കരുത്,അപകടം
ആരൊക്കെ ഏത് സമയത്ത് വയാഗ്ര കഴിക്കരുത് എന്ന് നോക്കാം
ഇന്ന് ഏറ്റവും അധികം പേരു കേട്ട ഒരു ഉത്തേജക മരുന്നാണ് വയാഗ്ര. പുരുഷന്മാരുടെ ലൈംഗിക ശക്തിയും ലൈംഗിക തൃഷ്ണയും ഉദ്ദാരണ പ്രശ്നങ്ങളും എല്ലാം പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു പരിഹാരമാണ് വയാഗ്ര. എന്നാല്‍ ലൈംഗിക ഉത്തേജനം ലഭിക്കുന്നതിനായി വയാഗ്ര കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ഉദ്ദാരണത്തിനും ലൈംഗിക ഉത്തേജനത്തിനും വയാഗ്ര ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എന്നാല്‍ ലൈംഗിക ബന്ധത്തിന് എങ്ങനെയെല്ലാം വയാഗ്ര ഗുണകരമാകുന്നു എന്നത് നോക്കുന്നതിനു മുന്‍പ് ഇത് ഉപയോഗിക്കാന്‍ പാടില്ലാത്ത ചില അവസ്ഥകളുണ്ട്.
പലരുടേയും വിവാഹ ജീവിതത്തിന് പലപ്പോഴും വില്ലനാവുന്ന ഒന്നാണ് ലൈംഗിക ബലക്കുറവ്. ഇതിനെ പരിഹരിക്കാന്‍ വയാഗ്ര പോലുള്ള ഉത്തേജന മരുന്നുകള്‍ക്ക് പലപ്പോഴും പലരും അടിമപ്പെടാറുണ്ട്. എന്നാല്‍ ഏത് നേരത്ത് ഇത് കഴിക്കാന്‍ പാടില്ലാത്തത് എന്ന് പലര്‍ക്കും അറിയില്ല. ഉത്തേജന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വയാഗ്ര ഉപയോഗിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഉപയോഗിക്കും മുന്‍പ് തന്നെ ആര്‍ക്കൊക്കെ ഉപയോഗിക്കാന്‍ പാടില്ല എന്നതിനെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. ഡോക്ടറുടെ അല്ലെങ്കില്‍ നല്ലൊരു മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇത്തരത്തിലുള്ള ഉത്തേജന മരുന്നുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ വയാഗ്ര ഉപയോഗിക്കാന്‍ പാടില്ല എന്ന് നോക്കാം. ഇത് ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ എന്നതിലുപരി പലപ്പോഴും മരണം വരെ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

മദ്യപിക്കുന്നവര്‍
മദ്യപിക്കുന്നവര്‍ വയാഗ്ര കഴിവതും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് അമിതമായി മദ്യപിക്കുന്നവര്‍. കാരണം ഇവരില്‍ വയാഗ്ര കഴിച്ചതു കൊണ്ട് യാതൊരു വിധത്തിലുള്ള മാറ്റവും സംഭവിക്കുകയില്ല. കാരണം മദ്യപിക്കുന്നവരില്‍ ഉദ്ദാരണം സംഭവിക്കുന്നതിന് സമയം കൂടുതലെടുക്കുന്നു. അമിതമായി മദ്യപിക്കുന്നവരിലാകട്ടെ ലൈംഗികാവയവത്തിലേക്കുള്ള രക്തയോട്ടം നടക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇത്തരക്കാരില്‍ വയാഗ്ര പോലും ഫലം നല്‍കാത്തത്. മാത്രമല്ല ഇത് മറ്റ് ചില പാര്‍ശ്വഫലങ്ങളും ശരീരത്തിന് നല്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് മാത്രം ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുക.

മരുന്ന് കഴിക്കുന്നവര്‍
വയാഗ്ര കഴിക്കുന്നവര്‍ മറ്റ് മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല ഹൃദയസംബന്ധമായ രോഗത്തിന് മരുന്ന് കഴിക്കുന്നവര്‍ ഇത്തരം അവസ്ഥകളില്‍ ഒരു കാരണവശാലും വയാഗ്ര കഴിക്കരുത്. അല്ലെങ്കില്‍ അത് മരണത്തിലേക്ക് വ രെ എത്തുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഹൃദ്രോഗ വിദഗ്ധനെ കണ്ട് കൃത്യമായ പരിശോധന നടത്തിയതിനു ശേഷം മാത്രമേ ഇത്തരം മരുന്നുകള്‍ കഴിക്കാന്‍ പാടുള്ളൂ.

മറ്റ് രോഗങ്ങള്‍
ഇന്നത്തെ കാലത്ത് രോഗങ്ങള്‍ക്ക് യാതൊരു കുറവും ഇല്ല. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ വയാത്ര പോലുള്ളഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കരള്‍ രോഗങ്ങള്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, അള്‍സര്‍, കാഴ്ച്ചക്കുറവുള്ളവര്‍ എന്നിവര്‍ വയാഗ്ര കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ കണ്ട് ത്യമാ നിര്‍ദ്ദേശംഅനുസരിച്ച് മാത്രമേ മരുന്ന് കഴിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഒരു പക്ഷേ മരണത്തിലേക്ക് പോലും ഇതിന്റെ ഉപയോഗം നിങ്ങളെ എത്തിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദവും ലൈംഗിക ബന്ധവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. കാരണം സമ്മര്‍ദ്ദത്തിലിരിക്കുമ്പോള്‍ ഒരു കാരണവശാലും സന്തോഷകരമായ ബന്ധത്തിന് കഴിയുകയില്ല. ഇത് പലപ്പോഴും ഉദ്ദാരണ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ വയാഗ്ര കഴിച്ചതു കൊണ്ട് മാത്രം സന്തോഷകരമായ ദാമ്പത്യവും ലൈംഗിക ബന്ധവും ഉണ്ടാവണം എന്നില്ല. മാത്രമല്ല ഇത്പല വിധത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

ഉദ്ദാരണം കൃത്യമെങ്കില്‍
നിങ്ങള്‍ക്ക് ഉദ്ദാരണം കൃത്യമായി ഉണ്ടാവുന്ന ഒരു അവസ്ഥയെങ്കില്‍ ഒരു കാരണവശാലും വയാഗ്ര കഴിക്കരുത്. കാരണം അത് ചിലപ്പോള്‍ നിങ്ങളില്‍ നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക. അതുകൊണ്ട് തന്നെ ഉദ്ദാരണക്കുറവ് ഇല്ലാത്തവര്‍ ഒരു കാരണവശാലും വയാഗ്ര കഴിക്കാന്‍ ശ്രമിക്കരുത്. ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

സെക്സ് ഇല്ലെങ്കില്‍
വെറുതേ ഇരിക്കുന്ന സമയങ്ങളില്‍ ഒരിക്കലും വയാഗ്ര കഴിക്കരുത്. കാരണം ഇത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുപ്പത് മുതല്‍ ഒരു മണിക്കൂര്‍ മുന്‍പ് വരെയാണ് വയാഗ്ര കഴിക്കേണ്ടത്. എന്നാല്‍ ഉദ്ദാരണം നടക്കാത്ത പുരുഷന്മാരില് വയാഗ്ര കഴിച്ചിട്ട് യാതൊരു വിധത്തിലുള്ള പ്രയോജനവും ഇല്ല. അതുകൊണ്ട് ഇതിനെക്കുറിച്ച് കൃത്യമായി അറിഞ്ഞിക്കേണ്ടത് അത്യാവശ്യമാണ്.

സ്ത്രീകള്‍ കഴിക്കരുത്
ഒരു കാരണവശാലും സ്ത്രീകള്‍ വയാഗ്ര കഴിക്കരുത്. കാരണം പുരുഷന്മാരുടെ ലൈംഗികോത്തേജനത്തിന് വേണ്ടി മാത്രമാണ് വയാഗ്ര നിര്‍മ്മിച്ചിരിക്കുന്നത്. പുരുഷന്മാരുടെ മാത്രം മരുന്നാണ് വയാഗ്ര. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും ധാരാളം ലൈംഗിക പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും വയാഗ്ര പോലുള്ള മരുന്നുകള്‍ ഒരിക്കലും പരീക്ഷിക്കരുത്. ഇത് സ്ത്രീകളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

അലര്‍ജിയും വയാഗ്രയും
അലര്‍ജിയും വയാഗ്രയും തമ്മില്‍ വളരെയടുത്ത ബന്ധമാണ് ഉള്ളത്. കാരണം പെട്ടെന്ന് അലര്‍ജിയുണ്ടാക്കുന്ന ഒന്നാണ് വയാഗ്ര. ഇത് അലര്‍ജി വര്‍ദ്ധിപ്പിക്കുന്നു. എന്തെങ്കിലും മരുന്നുകള്‍ കഴിക്കുമ്പോള്‍ അലര്‍ജിയുള്ളവര്‍ ഒരു കാരണവശാലും വയാഗ്ര പോലുള്ള ഉത്തേജന മരുന്നുകള്‍ കഴിക്കരുത്.

ഡോക്ടര്‍ പറഞ്ഞാല്‍
ഡോക്ടര്‍ പറഞ്ഞാല്‍ മാത്രമേ വയാഗ്ര കഴിക്കാവൂ. കാരണം പലരും ലൈംഗിക സുഖം വര്‍ദ്ധിപ്പിക്കുന്നതിനായി ഡോസ് വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇത് വളരെയധികം അപകടങ്ങള്‍ ഉണ്ടാക്കുന്നു. മരണം വരെ സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം ശ്രദ്ധിക്കണം. ഇനി വയാഗ്ര കഴിക്കുമ്പോള്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കണം.



Click it and Unblock the Notifications
