പ്രതിരോധ വാക്‌സിനുകള്‍ അറിയേണ്ട കാര്യങ്ങള്‍

ശ്വേതരക്താണുക്കള്‍ക്ക് ആന്റിജനുകളെ നേരിട്ട് മനസ്സിലാക്കി നശിപ്പിക്കാനും കഴിയും

By Lekshmi S

പകര്‍ച്ചവ്യാധികള്‍ വരാതിരിക്കുന്നതിന് വേണ്ടി വ്യക്തികള്‍ക്ക് നല്‍കുന്ന ഔഷധങ്ങളാണ് പ്രതിരോധ വാക്‌സിനുകള്‍. ശരീരത്തിന് രോഗാണുക്കളെ തിരിച്ചറിയാന്‍ കഴിയും. ഒരു തവണ നമ്മുടെ ശരീരത്തില്‍ പ്രവേശിച്ച രോഗാണു വീണ്ടും ആക്രമണത്തിന് എത്തിയാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യും.

h

ഒരു കുഞ്ഞിന് ആറു വയസിനുള്ളില് നല്‍കേണ്ട വിവിധ വാക്‌സിനുകളുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തില്‍ ഇത്തരം വാക്‌സിനേഷനുകള്‍ക്കും പ്രധാന സ്ഥാനമുണ്ട്. മാരകയായേക്കാവുന്ന പല അസുഖങ്ങളും തയാന്‍ ഇത്തരം വാക്‌സിനേഷനുകള്‍ സഹായിക്കും. ഇതുവഴി കുഞ്ഞിന്റെ ആരോഗ്യം ഉറപ്പു വരുത്തുകയും ചെയ്യും. ഇത്തരം വാക്‌സിനേഷനുകള്‍ നല്‍കേണ്ടത് പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണെന്ന കാര്യവും ഓര്‍ത്തിരിയിക്കുക. കാരണം വാക്‌സിനുകള്‍ തെറ്റായ രീതിയില്‍ നല്‍കുന്നത് വിപരീതഫലവുമുണ്ടാക്കും.

ff


ആര്‍വി വാക്‌സിനേഷന്‍

ആര്‍വി വാക്‌സിനേഷന്‍ അഥവാ റൊട്ടേറിയ വാക്‌സിനേഷന്‍ കുഞ്ഞിന് രണ്ടു മാസം മുതല്‍ ആറു മാസം വരെയുള്ള കാലഘട്ടത്തില്‍ മൂന്നു ഡോസുകളായാണ് നല്‍കേണ്ടത്. ഇത് ഛര്‍ദി വയറിളക്കം പോലുള്ള രോഗങ്ങളില്‍ നിന്നും രക്ഷ നല്‍കുന്നു.

m

പിസിവി വാക്‌സിനേഷന്‍

ന്യൂമോണിയയില്‍ നിന്നും കുഞ്ഞിന് രക്ഷ നല്‍കുന്ന ഒന്നാണ് പിസിവി വാക്‌സിനേഷന്‍. ഇത് രണ്ടാം മാസമാണ് ആദ്യ ഡോസ് നല്‍കേണ്ടത്. 15ാം മാസം വരെയുള്ള കാലഘട്ടത്തില്‍ കൊടുത്തു തീര്‍ക്കാം.

നിര്‍വ്വീര്യമാക്കിയതോ നിര്‍ജ്ജീവമായതോ ആയ രോഗാണുക്കളാണ് പ്രതിരോധ വാക്‌സിനുകളിലെ പ്രധാന ഘടകം. പകര്‍ച്ചവ്യാധികള്‍ തടയാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ് പ്രതിരോധ വാക്‌സിനുകള്‍. എന്നാല്‍ ചിലര്‍ വാക്‌സിനുകളുടെ പാര്‍ശ്വഫങ്ങളെ കുറിച്ച് ആശങ്കപ്പെടാറുണ്ട്. പ്രതിരോധ വാക്‌സിനുകള്‍ കൊണ്ട് കാര്യമായ ഒരു ദോഷവും ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന ക്ഷയം, പകര്‍ച്ചപ്പനി എന്നിവയ്ക്ക് എതിരെ ഫലപ്രദമായ പ്രതിരോധ വാക്‌സിനുകള്‍ ലഭ്യമാണ്.

n

എങ്ങനെയാണ് പ്രതിരോധ വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നത്?

പ്രതിരോധ വാക്‌സിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് മുമ്പ് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ കുറിച്ച് അറിയുന്നത് നന്നായിരിക്കും. രോഗാണുക്കള്‍ പ്രവേശിച്ചാലുടന്‍ ശരീരം അത് തിരിച്ചറിയും. രോഗാണുക്കളെ പൊതുവെ ആന്റിജനുകള്‍ എന്നുപറയുന്നു. ഉടന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഉണരുകയും ശ്വേത രക്താണുക്കള്‍ ആന്റിബോഡി ഉത്പാദിപ്പിച്ച് ഇവയെ നിര്‍വീര്യമാക്കുകയോ നശിപ്പിക്കുകയോ ചെയ്യും. ശ്വേതരക്താണുക്കള്‍ക്ക് ആന്റിജനുകളെ നേരിട്ട് മനസ്സിലാക്കി നശിപ്പിക്കാനും കഴിയും.

c

എതെങ്കിലുമൊരു രോഗം ഒരുതവണ ബാധിച്ചാല്‍ ആ രോഗാണുവിനെ ശരീരം ഓര്‍ത്തുവയ്ക്കുകയും അതിന്റെ ആക്രമണം പിന്നീടുണ്ടാകുമ്പോള്‍ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യും. പ്രത്യേക രോഗാണുവിന് എതിരെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡി രക്തത്തില്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ ശരീരത്തില്‍ പ്രവേശിച്ചുടന്‍ ഇവയെ നശിപ്പിക്കാനാകും. ഒരു തവണ വന്ന ചിക്കന്‍ പോക്‌സ്, മുണ്ടിനീര് പോലുള്ള രോഗങ്ങള്‍ പിന്നീട് വരാതിരിക്കുന്നതിന് കാരണമിതാണ്. എന്നാല്‍ ചില രോഗാണുക്കള്‍ നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയരാകും. അതുകൊണ്ട് തന്നെ ശരീരത്തിന് അവയെ തരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കഴിയില്ല. പനിയുടെ വൈറസ് അത്തരമൊരു രോഗാണുവാണ്.

jj

ഇനി പ്രതിരോധ വാക്‌സിനുകളുടെ പ്രവര്‍ത്തനം നോക്കാം.

ഒരു പ്രത്യേക രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. രോഗാണുവോ അതിന്റെ ഭാഗമോ ആണ് പ്രതിരോധ വാക്‌സിനില്‍ ഉണ്ടാവുക. ചില അവസരങ്ങളില്‍ വീര്യംകുറച്ച രോഗാണുവും വാക്‌സിനുകളില്‍ ഉപയോഗിക്കാറുണ്ട്. വാക്‌സിന്‍ എടുക്കുന്നതോടെ ശരീരത്തില്‍ രോഗാണു എത്തുകയും ശരീരം അതിനെതിരെ ആന്റിബോഡി ഉത്പാദിപ്പിക്കുകയും ചെയ്യും. പിന്നീട് ഈ രോഗാണുവിനെ ശരീരം എല്ലായ്‌പ്പോഴും ഓര്‍മ്മിച്ച് ഫലപ്രദമായി തടയുന്നു. അല്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ കടുക്കില്ല. വേഗത്തിലുള്ള രോഗമുക്ത ലഭിക്കുകയും ചെയ്യും.

വിവിധതരം പ്രതിരോധ വാക്‌സിനുകള്‍

മൂന്നുതരം പ്രതിരോധ വാക്‌സിനുകളാണുള്ളത്. അവ ഏതൊക്കെയാണെന്ന് നോക്കാം.

 m

1. വീര്യം കുറച്ച ജീവനുള്ള രോഗാണുക്കള്‍

ഇത്തരം പ്രതിരോധവാക്‌സിനുകളില്‍ വീര്യം കുറച്ച ജീവനുള്ള രോഗാണുക്കളാണ് ഉപയോഗിക്കുന്നത്. രോഗാണുക്കള്‍ ശരീരത്തിനകത്ത് വളരും എന്നാല്‍ രോഗത്തിന് കാരണമാകില്ല. ഇവ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉണര്‍ത്തി ആന്റിബോഡികളുടെ ഉത്പാദനത്തിന് കാരണമാകും.

hh

ഉദാഹരണം:

ക്ഷയരോഗത്തിനുള്ള പ്രതിരോധ വാക്‌സിന്‍

മീസെല്‍സ്, എംഎംആര്‍ വാക്‌സിന്‍

വായിലൂടെ നല്‍കുന്ന പോളിയോ വാക്‌സിന്‍

nn


നിര്‍ജ്ജീവ രോഗാണുക്കള്‍

ഇത്തരം പ്രതിരോധ വാക്‌സിനുകളിലെ രോഗാണുക്കള്‍ നിര്‍ജ്ജീവമായിരിക്കും. ഇവയ്ക്ക് ശരീരത്തിന്‍ വളരാന്‍ കഴിയില്ലെങ്കിലും ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഉണരും.


ഉദാഹരണം:

തൈറോയ്ഡ് വാക്‌സിന്‍

വില്ലന്‍ചുമ വാക്‌സിന്‍

ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍

 mn

സബ്‌യൂണിറ്റ് വാക്‌സിന്‍

പേര് സൂചിപ്പിക്കുന്നത് പോലെ രോഗാണുവിന്റെ ഒരു ഭാഗമോ രോഗലക്ഷണത്തിന് കാരണമാകുന്ന പദാര്‍ത്ഥങ്ങളോ ആണ് ഇതിലുള്ളത്. ചില ആന്റിജനുകള്‍ക്ക് പ്രതിരോധ സംവിധാനത്തെ ഉണര്‍ത്താനുള്ള പ്രത്യേക കഴിവുണ്ട്. അത്തരം ആന്റിജനുകളാണ് സബ്‌യൂണിറ്റ് വാക്‌സിനുകളില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്ന രീതിയില്‍ വ്യത്യാസമില്ല.

ഉദാഹരണം:

ഹീമോഫിലസ് ഇന്‍ഫ്‌ളുന്‍സ വാക്‌സിന്‍ (രോഗാണുവിന്റെ ഭാഗം)

ഡിഫ്തീരിയ വാക്‌സിന്‍ (നിര്‍വ്വീര്യമാക്കിയ ടോക്‌സിന്‍)

 nn

എന്തുകൊണ്ട് പ്രതിരോധ വാക്‌സിന്‍ എടിക്കണം?

പകര്‍ച്ചവ്യാധി ബാധ ഇല്ലാതാക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ് പ്രതിരോധ വാക്‌സിനുകള്‍. വാക്‌സിനുകളുടെ ആവിര്‍ഭാവത്തിന് മുമ്പ് വിവിധ രോഗങ്ങള്‍ ബാധിച്ച് നിരവധി ആളുകള്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. വസൂരി, പോളിയോ തുടങ്ങിയ രോഗങ്ങളെ തുടച്ചുനീക്കാന്‍ കഴിഞ്ഞത് വാക്‌സിനുകളുടെ സഹായത്താലാണ്. കൂടുതല്‍ ആളുകള്‍ പ്രതിരോധ വാക്‌സിനുകള്‍ എടുക്കാന്‍ തയ്യാറായാല്‍ മാത്രമേ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. ഇതിലൂടെ രോഗങ്ങളെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിയും.

വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യര്‍ക്ക് രോഗങ്ങള്‍ വരാറുണ്ട്. ഇത്തരം രോഗങ്ങളെ തടയാന്‍ പ്രയാസമാണ്. എന്നാല്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഇത്തരം രോഗങ്ങളില്‍ നിന്നും മനുഷ്യന് സംരക്ഷണം നല്‍കും.

വാക്‌സിനുകല്‍ ഒന്നിലധികം ഡോസ് എടുക്കേണ്ടതുണ്ടോ?

വാക്‌സിനുകളില്‍ നിര്‍ജ്ജീവമാക്കിയതോ വീര്യം കുറച്ചതോ ആയ രോഗാണുക്കളോ അവയുടെ ഭാഗങ്ങളോ ആണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഒരു ഡോസ് കൊണ്ട് ശരീരത്തിന് ആ രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷി ലഭിക്കുകയില്ല. അതിനായാണ് ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കുന്നത്. 3-4 ഡോസുകളിലൂടെ ശരീരത്തിന് പൂര്‍ണ്ണ പ്രതിരോധശേഷി നേടാന്‍ കഴിയും. വാക്‌സിന്‍ എടുത്ത് നിശ്ചിത വര്‍ഷം കഴിയുമ്പോള്‍ രക്തത്തിലുള്ള ആന്റിബോഡിയുടെ അളവ് കുറയും. ഇത് രോഗസാധ്യത കൂട്ടും. ബൂസ്റ്റര്‍ ഡോസുകള്‍ ഈ പ്രശ്‌നവും പരിഹരിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Thursday, May 31, 2018, 8:00 [IST]
X
Desktop Bottom Promotion