ആർത്തവകാലത്ത് വേദനാസംഹാരികൾ

ആർത്തവം അസ്വസ്ഥതകളുടെ സമയമാണ്. വയറുവേദന, തലവേദന, കാലുകളിൽ മസിൽ ഉരുണ്ടു കയറൽ, കഠിനമായ വിഷാദം അല്ലെങ്കിൽ കോപം ഇവയൊക്കെയുണ്ടാവാം. അസ്വസ്ഥതകളുടെ ഈ പട്ടിക നീണ്ടുപോകും. കാലുവേദനയും വയറുവേദനയും കൂടുമ്പോൾ എന്തെങ്കിലും വേദനാസംഹാരികൾ ആരും ആശിച്ചു പോകും.

h

വേദനാസംഹാരികൾ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്നറിയാവുന്നവർ തന്നെയാണ് പലപ്പോഴും അത് കഴിക്കുന്നത്. തിരക്ക് പിടിച്ച ആധുനിക ജീവിതത്തിൽ ആർത്തവത്തിന്റെ അസ്വസ്ഥതകളും വേദനയും പറഞ്ഞ് ഒരു സ്ത്രീക്കും ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളിൽ നിന്നും അവധിയെടുക്കാൻ സാധ്യമല്ല. എങ്കിലും വേദനാസംഹാരികൾ ഒഴിവാക്കുക തന്നെ വേണം. അവ ശീലമായി കഴിഞ്ഞാൽ മുന്നോട്ടുള്ള ജീവിതത്തിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം.

വയറുവേദന

വയറുവേദന

ആർത്തവസമയത്തെ ഏറ്റവും ശല്യപ്പെടുത്തുന്ന പ്രശ്നം വയറുവേദന തന്നെയാണ്. അനുഭവിക്കേണ്ടി വന്നിട്ടുള്ളവർക്ക് അതിന്റെ കാഠിന്യമറിയാം. ഗർഭപാത്രത്തിലേക്കുള്ള ഒാക്സിജൻ കിട്ടാതെ വരുമ്പോഴാണ് വേദനയുണ്ടാകുന്നത്. അല്പനേരത്തേക്ക് ഒാക്സിജൻ നിലക്കുന്നു. അപ്പോൾ അവിടത്തെ മസിലുകൾ പെട്ടെന്നു സങ്കോചിക്കുന്നു. ഇത് തൊട്ടടുത്തുള്ള രക്തക്കുഴലുകളെ അമർത്താൻ ഇടയാവുകയും അങ്ങനെ വേദന വരികയും ചെയ്യുന്നു.

വേദനാസംഹാരികൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം. സ്റ്റീറോയ്ഡ് കലരാത്ത നിരവധി വേദനാസംഹാരികൾ ഇപ്പോൾ ലഭ്യമാണ്. അവ ശരീരത്തിലുണ്ടാകുന്ന പ്രോസ്റ്റാഗ്ലാൻഡിൻ എന്ന ഹോർമോണിന്റെ ഉൽപ്പാദനം നിർത്തുന്നു. പ്രോസ്റ്റാഗ്ലാൻഡിൻ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഹോർമോണുകളിൽ ഒന്നാണ്. ആർത്തവസമയത്ത് ഇവ അധികം ഉൽപ്പാദിപ്പിക്കപ്പെട്ടാൽ വയറുവേദന പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും.

 വേദനയുടെ കാരണം

വേദനയുടെ കാരണം

എന്നാൽ ഈ ഹോർമോൺ ശരീരത്തിനു വളരെ ആവശ്യമാണ്. കാരണം ശരീരത്തിന്റെ പ്രാണരക്ഷക്കുള്ള പ്രവർത്തനങ്ങൾക്ക് ഈ ഹോർമോൺ ആവശ്യമാണ്. അപ്പോൾ അതിന്റെ ഉൽപ്പാദനം ബലം പ്രയോഗിച്ച് നിർത്തിയാൽ ശരീരത്തിനെ അത് പ്രതികൂലമായി ബാധിക്കുമെന്നതിനു സംശയം വേണ്ട. അതുകൊണ്ട് ആർത്തവസമയത്ത് സ്ഥിരമായി വേദനാസംഹാരികൾ കഴിക്കുന്നത് ഒഴിവാക്കിയേ തീരൂ.കൂടാതെ സ്ഥിരമായി വേദനാസംഹാരികൾ കഴിക്കുന്നത് കരളിന്റെ പ്രവർത്തനങ്ങളെ ബാധിക്കും. രക്തസംബന്ധമായ അസുഖങ്ങൾക്ക് വഴിവെക്കും. വയറിളക്കം, മനംപുരട്ടൽ, ഗ്യാസ്ട്രബിൾ എന്നിവയുണ്ടാക്കും.

വേദനയുടെ കാരണം എന്തെന്നു കൃത്യമായി മനസ്സിലാക്കാതെ വേദനാസംഹാരികൾ കഴിക്കരുത്. പലപ്പോഴും യഥാർത്ഥ കാരണം തിരിച്ചറിയാൻ വൈകാനും പ്രശ്നം കൂടുതൽ രൂക്ഷമാക്കാനും ഇത് ഇടയാക്കും.കൂടാതെ വേദനാസംഹാരികൾ സ്ഥിരമായി കഴിച്ചാൽ അതിനു അടിമയായിപ്പോവാനുള്ള നല്ല സാധ്യതയുണ്ട്. കൂടാതെ ഇവ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകൾക്ക് അൽഷിമേഴ്സ് എന്ന രോഗം വരാനുള്ള സാധ്യത കൂടുതലാണ്.വേദനാസംഹാരികൾ കൂടാതെ തന്നെ ആർത്തവകാലത്തെ ബുദ്ധിമുട്ടുകളെ എങ്ങനെ തരണം ചെയ്യാം എന്നു നോക്കാം. ജീവിതശൈലിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ ആർത്തവകാലത്തെ പ്രശ്നങ്ങൾ വലിയതോതിൽ കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

വൈറ്റിമിനുകൾ

വൈറ്റിമിനുകൾ

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം ശീലമാക്കുക. ഇത് ശരീരത്തിന്റെ പൊതുവായുള്ള ആരോഗ്യത്തിനും. ആർത്തവ കാലത്തെ വേദനകൾക്കും വളരെ നല്ലതാണ്. സ്ഥിരമായി കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നവർക്ക് ആർത്തവകാലത്തെ അസ്വസ്ഥതകൾ നന്നെ കുറവായിരിക്കും.

ശരീരത്തിനാവശ്യമായ വൈറ്റിമിനുകൾ നിശ്ചിത അളവിൽ കിട്ടുന്നില്ലേ എന്നുറപ്പ് വരുത്തണം. സമീകൃതാഹാരം കഴിക്കണം. വൈറ്റമിൻ ബിവൺ, ഡിത്രീ കൂടാതെ മഗ്നീഷ്യം ഇവ കൃത്യമായ അളവിൽ ശരീരത്തിനു ലഭിക്കണം. എന്നാൽ വേദനയുണ്ടാകില്ല എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാൽസ്യം ഗുളികകൾ സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.

ചൂടുവെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്.

ചൂടുവെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്.

വൈറ്റമിൻ ബിവൺ ശരീരത്തിലെ മസിലുകളെയും നാഡികളേയും നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ വേദന മാറ്റാനും വിഷാദം അകറ്റാനും ഈ വൈറ്റമിനു കഴിവുണ്ട്. ബീഫ്, അണ്ടിവർഗ്ഗങ്ങൾ, ഒാട്ട്സ്, മുട്ട, ലെഗ്യൂംസ് എന്നിവയിൽ ഈ വൈറ്റമിൻ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ ഭക്ഷണത്തിലുൾപ്പെടുത്തുക.

ചൂടു പിടിക്കുന്നത് ഏറ്റവും ലളിതവും വളരെക്കാലമായി ചെയ്ത പോരുന്നതുമായ ഒരു രീതിയാണ്. ചൂടുവെള്ളം നിറച്ച് കുപ്പിയൊ ബാഗോ വയറിൽ വെക്കുന്നത് ഏറെ ആശ്വാസം തരും. അത് പോലെ നടുവിനും ചൂടു പിടിക്കുന്നത് വളരെ നല്ലതാണ്. വേദനക്ക് ശമനവും അസ്വസ്ഥതകൾക്ക് ആശ്വാസവുമായി ഉറങ്ങാൻ സാധിക്കും.ആർത്തവസമയത്ത് നല്ല ചൂടുവെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. ഇത് വേദന കുറയാനും നല്ല ഉണർവ് കിട്ടാനും സഹായിക്കും.

യോഗാഭ്യാസം ശീലമാക്കുക

യോഗാഭ്യാസം ശീലമാക്കുക

വ്യായാമം എല്ലാവർക്കും അറിയാവുന്നതു പോലെ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ആർത്തവത്തിന്റെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. ആർത്തവത്തോടനുബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല പരിഹാരമാണ് യോഗാഭ്യാസം. ധനുരാസനം, ശലഭാസനം എന്നിവ വളരെ നല്ലതാണ്. ആർത്തവസമയത്ത് അസ്വസ്ഥതകളുള്ളവർ യോഗാഭ്യാസം ശീലമാക്കുക. വേദനാസംഹാരികളുടെ ആവശ്യമേ വരില്ല. ഒാർക്കേണ്ട കാര്യം ഒന്നു മാത്രം. ആർത്തവ സമയത്ത് യോഗാഭ്യാസം ചെയ്യരുത്. യോഗാഭ്യാസം വളരെ സങ്കീർണ്ണമായ വ്യായാമമുറകളാണ്. ആർത്തവ സമയത്ത് ഇവ ചെയ്യുന്നത് ശരീരത്തിനെ പ്രതികൂലമായി ബാധിക്കും.ആർത്തവസമയത്ത് നടക്കാൻ പോകുന്നത് നല്ലതാണ്. അധികം വേഗത്തിലല്ലാതെ നടത്തം ആസ്വദിച്ചു കൊണ്ടു നടക്കുക.

വ്യായാമം ചെയ്യുമ്പോൾ സെറാടോണിൻ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇത് സന്തോഷമുണ്ടാക്കുന്ന ഹോർമോൺ ആണ്. കൂടാതെ ഡോപ്പമിന്റെ അളവും കൂടുന്നു. ഡോപ്പമിൻ നാഡികൾ തമ്മിലുള്ള ആശയവിനിമയത്തിനു സഹായിക്കുന്നു. കൂടാതെ വ്യായാമം ചെയ്യുമ്പോൾ എല്ലാ കോശങ്ങളിലും വേണ്ടുവോളം അളവിൽ ഒാക്സിജൻ എത്തുന്നു.മറ്റെല്ലാ വേദനകൾക്കും എന്ന പോലെ ആർത്തവസമയത്തെ വേദനകൾക്കും തടവുന്നത് വളരെ ഗുണം ചെയ്യും. ലാവൻഡർ ഓയിൽ, സൈപ്രസ്സ് ഓയിൽ എന്നിവയൊക്കെ ഈ സമയത്ത് ഉപയോഗിക്കാം.

വല്ലാതെ തലവേദന വരുമ്പോൾ കടുപ്പത്തിലൊരു ചായ എല്ലാവരും പരീക്ഷിക്കുന്ന ഒരു ചികിൽസയാണ്. അതുപോലെ ഒരു ഹെർബൽ ടീ ആർത്തവസമയത്തെ അസ്വസ്ഥതകൾക്ക് പരിഹാരമാണ്. ഇഞ്ചിയും കറുവാപ്പട്ടയും ചേർത്ത ഒരു ചായ കുടിക്കുന്നത് ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കും. ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കുന്നത് നല്ലതാണ്.

 ജീവിതശൈലിയിലുള്ള മാറ്റം

ജീവിതശൈലിയിലുള്ള മാറ്റം

ജീവിതശൈലിയിലുള്ള മാറ്റം കൊണ്ടും ആർത്തവസമയത്തെ വേദനകൾക്ക് പരിഹാരമാവുന്നില്ലെങ്കിൽ കൂടുതൽ അമാന്തിക്കാതെ ഡോക്ടറെ കാണണം. എന്തെങ്കിലും ഗുരുതരമായ പ്രശ്നം ഉണ്ടോ എന്നു പരിശോധിച്ച് കണ്ടുപിടിക്കണം. ഒരു സ്പെഷലിസ്റ്റ് ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലത്. ഫൈബ്രോയിഡുകൾ, എൻഡോമെട്രിയോസിസ് എന്നിവയുണ്ടെങ്കിൽ ആർത്തവസമയത്ത് കഠിനമായ വേദനയും ബുദ്ധിമുട്ടുകളുമുണ്ടാകും. സമയം വൈകാതെ ഡോക്ടറെ കാണുന്നതാണ് ബുദ്ധി.

Story first published: Saturday, August 4, 2018, 7:30 [IST]
X
Desktop Bottom Promotion