Just In
- 8 min ago
വണ്ണം കുറക്കാൻ നാല് പിസ്തയിലുള്ള കിടിലൻ ഒറ്റമൂലി
- 2 hrs ago
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- 2 hrs ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
- 5 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
Don't Miss
- Sports
പോരാട്ടം കോലിയും രോഹിത്തും തമ്മില്‍, ആകാംക്ഷയോടെ ആരാധകര്‍
- News
നീതി നടപ്പായെന്ന് ടൊവീനോ, സല്യൂട്ടടിച്ച് ജയസൂര്യ, ഹൈദരബാദ് പോലീസിനെ വാഴ്ത്തി സിനിമ ലോകം
- Technology
ഷവോമിക്കും വ്യാജൻ, ഡൽഹിയിൽ പിടിച്ചെടുത്തത് 13 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ
- Movies
സിനിമ മോഹം പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഈ രണ്ട് ഉപദേശം! വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
- Automobiles
ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം
- Finance
സർക്കാർ സഹായിച്ചില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടി വരും, മുന്നറിയിപ്പുമായി കുമാർ ബിർള
ഈ ഭക്ഷണങ്ങള്‍ നിങ്ങളിലെ പുരുഷത്വത്തിന് ഭീഷണി
ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണം തന്നെയാണ് പലപ്പോഴും പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പലപ്പോഴും കാരണമാകുന്നത്. എന്നാല്‍ ഭക്ഷണത്തിലൂടെ തന്നെയാണ് ആരോഗ്യവും ഉണ്ടാവുന്നത് എന്നതാണ് സത്യം. സ്ത്രീകളും പുരുഷന്മാരും പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ആരോഗ്യവും ഇവരില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
ബീജത്തിന്റെ ആരോഗ്യവും പലപ്പോഴും ഭക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഉള്ളത്. പുരുഷ ബീജത്തിന് ഹാനീകരമാവുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതിയും ഭക്ഷണരീതിയും എല്ലാം ഇത്തരത്തില്‍ പുരുഷന്റെ ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്.
ഭക്ഷണങ്ങളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് അച്ഛനാവുക എന്ന പല പുരുഷന്മാരുടേയും ആഗ്രഹത്തെ ഇല്ലാതാക്കുന്നു.
Most read: ശാരീരികബന്ധം നടന്നിട്ടും കുട്ടികളില്ലേ, കാരണമിതാണ്
ഇത് ശാരീരികമായും മാനസികമായും പല വിധത്തിലുള്ള പ്രതിസന്ധികള്‍ പുരുഷന്മാരില് ഉണ്ടാവുന്നു. ചില ഭക്ഷണങ്ങള്‍ പുരുഷന്മാരുടെ ആരോഗ്യത്തിന് വില്ലനാവുന്നു. എന്നാല്‍ ഏതൊക്കെ ഭക്ഷണങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ അത് ബീജത്തിന്റെ ആരോഗ്യത്തിന് വില്ലനാവാതിരിക്കുകയുള്ളൂ എന്ന് മനസ്സിലാക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ഒഴിവാക്കേണ്ടത് പുരുഷന്മാര് എന്ന് നോക്കാം.

അമിതമായ മധുരം
അമിതമായ മധുരം കഴിക്കുന്നത് അല്പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മോശമായി ബാധിക്കുകയാണ് ചെയ്യുന്നത്. ഇത് നിങ്ങളിലെ ബീജത്തിന്റെ ആരോഗ്യത്തേയും വളരെ മോശമായി ബാധിക്കുന്നു. ഇത് പലരിലും അമിതവണ്ണത്തിനും ഗര്‍ഭധാരണത്തിന് സഹായിക്കുന്ന നല്ല ബീജങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനും വില്ലനായി മാറുന്നു. അതുകൊണ്ട് അതിമധുരം കഴിക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. മധുരം എത്രയൊക്കെ ഇഷ്ടമാണെങ്കിലും അല്പം ശ്രദ്ധിച്ച് വേണം കഴിക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്.

പ്രോസസ്ഡ് മീറ്റ്
പ്രോസസ്ഡ് മീറ്റ് ആണ് ആരോഗ്യത്തിന് വില്ലനാവുന്ന മറ്റൊരു വില്ലന്‍. പലരും ഇഷ്ടമുള്ള ഭക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും ഇറച്ചി. എന്നാല്‍ പ്രോസസ്ഡ് മീറ്റ് കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് പലപ്പോഴും ഇത് ഉണ്ടാക്കുന്നത്. ഇത് സ്പേം കൗണ്ട് കുറക്കുന്നതിന് കാരണമാണ്. പ്രോസസ്ഡ് മീറ്റ് പുരുഷന്മാര് കഴിക്കുന്നത് കഴിയുന്നതും ഒഴിവാക്കുന്നത് ആണ് നല്ലത്.

ടിന്നിലടച്ച ഭക്ഷണം
ഇന്നത്തെ കാലത്ത് ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല ചെറുപ്പക്കാരും ടിന് ഫുഡ് വാങ്ങിച്ച് കഴിക്കുന്നവരാണ്. എന്നാല്‍ ഇത് നിങ്ങളിലെ പുരുഷത്വത്തെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ടിന്നിലടച്ച ഭക്ഷണം കഴിക്കുന്നത് സ്പേം കൗണ്ട് കുറക്കുകയും ഇതിന്റെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യുന്നു. കൃത്രിമ ചേരുവകള്‍ ഉപയോഗിച്ചാണ് പലപ്പോവും ടിന്‍ഫുഡ് ഉണ്ടാക്കുന്നത്. ഇതിനെ പരമാവധി ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് ശ്രദ്ധിക്കുക.

പഴക്കമുള്ള മാസം
പലപ്പോഴും അറിയാതെയാണ് ഇത്തരം അപകടം സംഭവിക്കുന്നത്. പഴക്കമുള്ള മാംസം അറിഞ്ഞ് കൊണ്ട് കഴിക്കില്ല ആരും. എന്നാലും എന്തെങ്കിലും തരത്തില്‍ ഇത് കഴിക്കാന്‍ ഇട വന്നാല്‍ അത്തരം സാഹചര്യം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ബീജത്തിന്റെ ആരോഗ്യത്തിന് വളരെയധികം ദോഷമായി ബാധിക്കുന്നു. ഇതിലൂടെ നിങ്ങളുടെ അച്ഛനാവുക എന്ന ആഗ്രഹത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പഴക്കമുള്ള മാംസം കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക.

മദ്യപിക്കുന്നത്
ഇന്ന് മദ്യപിക്കാത്ത പുരുഷന്മാര് വളരെ ചുരുക്കമായിരിക്കും. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം നശിപ്പിക്കുന്നു എന്ന കാര്യം പലപ്പോഴും അറിയുന്നില്ല. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മദ്യപാനം പൂര്‍ണമായും ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. മദ്യപിക്കുന്നത് നിങ്ങളിലെ ബീജത്തിന്റെ ആരോഗ്യത്തെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല ഇത് ബീജോത്പാദനം കുറക്കുകയും ചെയ്യുന്നു.

സോയ
പുരുഷ ബീജത്തിന്റെ ആരോഗ്യത്തെ ഇല്ലാതാക്കുന്ന കാര്യത്തില്‍ പലപ്പോഴും സോയ ഒരു വില്ലനാണ്. സോയ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷന്മാരുടെ ആരോഗ്യത്തെ നശിപ്പിക്കും. ഇത് ബീജത്തിന്റെ എണ്ണത്തിലും ഗുണത്തിലും കുറവ് വരുത്തുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് സോയ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

എണ്ണയില്‍ വറുത്തെടുത്തത്
എണ്ണയില്‍ വറുത്തെടുത്ത ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് എണ്ണയില്‍ വറുത്ത ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുക. എണ്ണയില്‍ പൊരിച്ചെടുത്ത ഫ്രൈഡ് ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിക്കുക. ഇത് പുരുഷ ഹോര്‍മോണായ ടെസ്റ്റിറോണിന്റെ അളവില്‍ കുറവ് വരുത്തുകയും ബീജോത്പാദനം കുറയ്ക്കുകയും ചെയ്യും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

കാപ്പി
കാപ്പി കുടിക്കുന്നത് പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ പുരുഷന്മാരില് ഉണ്ടാക്കുന്നുണ്ട്. കാപ്പി കുടിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ കാപ്പിയുടെ അളവ് കൂട്ടിയാല്‍ അത് വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് കാപ്പി കുടിക്കുന്നത് വളരെയധികം ശ്രദ്ധിക്കണം. ഇത് ബീജത്തിന്റെ ആരോഗ്യത്തെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു.