For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ 5 ഇഞ്ചു ദിവസവും കുറയ്ക്കും ഈ വെള്ളം

ദിവസവും 5 ഇഞ്ചോളം വയര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നു മാത്രമല്ല,

|

വയര്‍ ചാടുന്നതു പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ചാടിയ വയര്‍ സൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും പ്രധാനപ്പെട്ട ഒരു പ്രശ്‌നം തന്നെയാണ്.

വയര്‍ ചാടുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ചില രോഗങ്ങള്‍, അതായത് കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വയര്‍ ചാടാനുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ്. പ്രായം കൂടുമ്പോള്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൊണ്ടും ഇതുണ്ടാകാം.

വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതികള്‍, പാരമ്പര്യം തുടങ്ങി വയര്‍ ചാടാന്‍ ഇടയാക്കുന്ന പല കാരണങ്ങളും വെറെയുമുണ്ട്.

വയര്‍ ചാടുന്നതിന് ധാരാളം വീട്ടുവൈദ്യങ്ങളുണ്ട്. ഇത്തരം വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് ഏറെ ഗുണകരം. കാരണം കൃത്രിമ വഴികളും മരുന്നുകളുമെല്ലാം പലപ്പോഴും ഏറെ ദോഷങ്ങള്‍ വരുത്തി വയ്ക്കുന്നതവയാണെന്നതു തന്നെ കാരണം. ലിപോസക്ഷന്‍ പോലുള്ള ശസ്ത്രക്രിയകള്‍ പലപ്പോഴും വയര്‍ കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും ദോഷങ്ങളും ഏറെയുണ്ട്.

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പല വഴികളുമുണ്ട്. താരതമ്യേന ചിലവു കുറഞ്ഞ, അതേ സമയം ഫലം പൂര്‍ണമായും ഉറപ്പു നല്‍കുന്ന ചില വഴികള്‍. ഇവ വളരെ എളുപ്പത്തില്‍ ചെയ്യാം എന്നുള്ളതാണ് മറ്റൊരു ഗുണം. നമ്മുടെ അടുക്കളക്കൂട്ടുകള്‍ തന്നെയാണ് ഇതിന് സഹായിക്കുന്നതും.

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ധാരാളം പാനീയങ്ങളുണ്ട്. ഇത്തരം പാനീയങ്ങള്‍ പലതും നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നവയുമാണ്. ഇത്തരത്തി്ല്‍ തയ്യാറാക്കാവുന്ന ഒരു പാനീയത്തെക്കുറിച്ചറിയൂ, ഇത് ദിവസവും തയ്യാറാക്കി കുടിയ്ക്കുന്നത് പല തരത്തിലെ ഗുണങ്ങളും നല്‍കും. ദിവസവും 5 ഇഞ്ചോളം വയര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നു മാത്രമല്ല, പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഈ പ്രത്യേക പാനീയം. ഇതെങ്ങനെ തയ്യാറാക്കമെന്നറിയൂ.

കറുവാപ്പട്ട, വയനയില

കറുവാപ്പട്ട, വയനയില

കറുവാപ്പട്ട, വയനയില അതായത് ബെ ലീഫ്, തേന്‍, വെള്ളം എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

വയനയില

വയനയില

2 കപ്പു വെള്ളം, 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, 6 ബെ ലീഫ് അഥവാ വയനയില, 1 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

കറുവാപ്പട്ട

കറുവാപ്പട്ട

ഇതില്‍ ചേര്‍ക്കുന്ന കറുവാപ്പട്ട വെറുമൊരു മസാല മാത്രമല്ല, വയറും തടിയുമെല്ലാം കുറയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഒരു പ്രത്യേക കൂട്ടാണ്. ഇത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് തടിയും വയറും കുറയ്ക്കുന്നത്. ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതിലെ കലോറിയും തീരെ കുറവാണ്. ഇതുകൊണ്ടുതന്നെ മധുരത്തിന് പകരം ഉപയോഗിയ്ക്കാവുന്ന ഒന്നു കൂടിയാണിത്. കറുവാപ്പട്ട ചേര്‍ക്കുന്നത് മധുരം നല്‍കും.മധുരത്തിനുള്ള തികച്ചും സ്വാഭാവിക രീതിയാണിത്. രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറച്ചും കൊളസ്‌ട്രോള്‍ കുറച്ചുമെല്ലാം ഇത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കും. ദഹനത്തിനും ഇത് ഏറെ നല്ലതാണ്. ഇതാണ് വയര്‍ ചാടുന്നതു കുറയ്ക്കാനുള്ള ഒരു വഴി. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാനും കറുവാപ്പട്ട നല്ലതാണ്.

ബെ ലീഫ്

ബെ ലീഫ്

ബിരിയാണിയിലും മറ്റും ചേര്‍ക്കുന്ന ബെ ലീഫ് അഥവാ വയനയില ശരീരത്തിലെ കൊഴുപ്പു കളയാന്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു ചേരുവയാണ്. മറ്റു മസാലകളെപ്പോലെ അത്രയ്ക്ക് പ്രചാരത്തിലില്ലെങ്കിലും ഇത് ദഹനം മെച്ചപ്പെടുത്താന്‍ ഏറെ നല്ല ഒന്നാണ്. വയറിന്റെ ആരോഗ്യത്തിനു മെച്ചമായതു കൊണ്ടുതന്നെ വയററിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം ഒരുപോലെ തള്ളിക്കളയാന്‍ ഏറെ ഗുണപ്രദാം. ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. അമിത ഭക്ഷണം ഒഴിവാക്കാനും ഇതു സഹായിക്കും. ഈ വഴികളെല്ലാം തന്നെ വയറും തടിയും കുറയ്ക്കാന്‍ നല്ലതാണ്.

തേന്‍

തേന്‍

ഇതില്‍ ചേര്‍ക്കുന്ന തേന്‍ തടി കുറയ്ക്കാനുളള മറ്റൊരു പ്രധാനപ്പെട്ട ചേരുവയാണ്. തേന്‍ ശരീരത്തിലെ കൊഴുപ്പു കളയുന്ന ഒരു പ്രധാന ചേരുവയാണ്. ഇത് നല്ലൊരു ആന്റിഓക്‌സിഡന്റ് ഗുണമടങ്ങിയ ഒന്നു കൂടിയാണ്. കൊഴുപ്പ് എളുപ്പം ഉരുക്കിക്കളയുന്ന ഒന്നാണിത്. ശരീരത്തിലെ ടോക്‌സിനുകളും നീക്കം ചെയ്യും. ഇതെല്ലാം ഇതിനെ തടിയും വയറും കുറയ്ക്കാനുള്ള പ്രധാനപ്പെട്ട ഒരു ചേരുവയായി മാറ്റുന്നു.

വെള്ളം

വെള്ളം

ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, ആദ്യം വെള്ളം പാത്രത്തിലൊഴിച്ചു തിളപ്പിയ്ക്കുക. തിളച്ചു തുടങ്ങുമ്പോള്‍ ഇതില്‍ വയനയിലകളും കറുവാപ്പട്ടയും ചേര്‍ക്കുക. ഇത് തീ കുറച്ചു വച്ചു തിളപ്പിയ്ക്കണം. 2-3 മിനിറ്റു വരെ തിളപ്പിയ്ക്കാം.

തേന്‍

തേന്‍

പിന്നീട് ഇത് വാങ്ങിയെടുത്ത് ഊറ്റിയെടുക്കുക. ചൂടാറുമ്പോള്‍ തേന്‍ ചേര്‍ത്തിളക്കാം. തേന്‍ പാനീയത്തിനു ചൂടുള്ളപ്പോള്‍ ചേര്‍ക്കരുത്. ഇത് ഇതിന്റെ തന്മാത്രകളെ കേടുവരുത്തി ഗുണം കളയും.

ഈ പാനീയം

ഈ പാനീയം

ഈ പാനീയം ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. അടുപ്പിച്ച് അല്‍പനാള്‍ ഇത് ചെയ്യണം. ആദ്യം വെറുംവയറ്റിലും പിന്നീട് ദിവസം പല തവണയുമായി ഇത്രയും വെള്ളം കുടിയ്ക്കാം.

വയറിന്റ ശരിയായ പ്രവര്‍ത്തനത്തിനും

വയറിന്റ ശരിയായ പ്രവര്‍ത്തനത്തിനും

വയര്‍ കുറയ്ക്കുമെന്നു മാത്രമല്ല, വയറിന്റ ശരിയായ പ്രവര്‍ത്തനത്തിനും ദഹനപ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്. രോഗപ്രതിരോധശേഷി കൂടിയുള്ള പാനീയമാണിത്. ഏതു രോഗികള്‍ക്കും ധൈര്യമായി പരീക്ഷിയ്ക്കാവുന്ന ഒന്ന്.

പെരുഞ്ചീരകം

പെരുഞ്ചീരകം

മറ്റൊരു പാനീയവും വയര്‍ ചാടുന്നത് കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതെങ്ങനെ തയ്യാറാക്കാന്‍ സാധിയ്ക്കുമെന്നറിയൂ. പെരുഞ്ചീരകം, വെളുത്തുള്ളി, ചെറുനാരങ്ങ എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്.

വയര്‍ 5 ഇഞ്ചു ദിവസവും കുറയ്ക്കും ഈ വെള്ളം

ഒരു പാനില്‍ ഒരു ഗ്ലാസ് വെള്ളം തിളപ്പിയ്ക്കുക. ഇത് നല്ലപോലെ തിളയ്ക്കണംഇതിലേയ്ക്ക് അര ടീസ്പൂണ്‍ പെരുഞ്ചീരകം, അര ടീസ്പൂണ്‍ വെളുത്തുള്ളിയരിഞ്ഞത് ചേര്‍ത്തിളക്കുക. ഇത് ചേര്‍ത്ത് വെള്ളം നല്ലപോലെ തിളപ്പിയ്ക്കണം.

ചെറുനാരങ്ങ

ചെറുനാരങ്ങ

തിളച്ചു കഴിഞ്ഞാല്‍ വെള്ളം ഊറ്റി വയ്ക്കണം. ഇതിലേയ്ക്ക് ഇളംചൂടാകുമ്പോള്‍ പകുതി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കാം.

തേനും

തേനും

പിന്നീട് ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കാം. തേന്‍ താല്‍പര്യമില്ലാത്തവര്‍ക്കു ചേര്‍ക്കണമെന്നുമില്ല. എന്നാല്‍ ഇത് കൂടുതല്‍ ഗുണം നല്‍കും. സ്വാദും നന്നാക്കുംഇത് ദിവസവും രണ്ടുനേരം ഉച്ചഭക്ഷണത്തിനും ഡിന്നറിനും മുന്‍പായി കുടിയ്ക്കുക.

English summary

Try This Drink To Reduce Few Inches Of Belly Daily

Try This Drink To Reduce Few Inches Of Belly Daily, Read more to know about,
Story first published: Thursday, April 19, 2018, 14:11 [IST]
X
Desktop Bottom Promotion