For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ വരില്ല, ഇതു ചെയ്താല്‍

|

ഇന്നത്തെ കാലത്ത് ക്യാന്‍സര്‍ പലര്‍ക്കും ഭീതിയുണ്ടാക്കുന്ന ഒന്നാണ്. ഏതു പ്രായത്തിലുളളവരെ വരെ എപ്പോള്‍ വേണമെങ്കിലും പിടിച്ചടക്കാവുന്ന രോഗം. നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ജീവന്‍ വരെ എടുക്കാവുന്ന ഒരു രോഗം.

ഇന്നത്തെ ജീവിത, ഭക്ഷണ ശൈലികളാണ് ക്യാന്‍സറിനു പ്രധാന കാരണമെന്നു പറയുന്നു. ഇതുകൊണ്ടുതന്ന ഇത്തരം വഴികളിലൂടെ തന്നെ ഇതിനു നിയന്ത്രണം കാണുന്നതാണ് നല്ലതും. പ്രോട്ടീനുകളും, മിനറലുകളും, പോഷകങ്ങളുമടങ്ങിയ ഭക്ഷണക്രമം ആരോഗ്യപൂര്‍ണ്ണമായ ജീവിതം സാധ്യമാക്കും. ഇന്ന് മിക്കവരും ശരീരഭാരം കുറയ്ക്കാനും, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ആഹാരസാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധവെയ്ക്കുന്നവരാണ്.

ക്യാന്‍സര്‍ വരാതെ തടയാന്‍ സഹായിക്കുന്ന ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ബേസിക് ടിപ്‌സ്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ക്യാന്‍സര്‍ വരാതെ തടയാന്‍ സാധിയ്ക്കുകയും ചെയ്യും.

ക്യാന്‍സര്‍ തടയാന്‍ വേണ്ടി ചെയ്യേണ്ടുന്ന ചില അടിസ്ഥാന കാര്യങ്ങളെക്കുറിച്ചറിയൂ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആയിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ ഏഷ്യയില്‍ ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞതാണ്‌. ഗ്രീന്‍ ടീയിലെ ഒരു രാസവസ്‌തുവായ ഇജിസിജി ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും മികച്ച അര്‍ബുദ പ്രതിരോധ സംയുക്തമാണന്നാണ്‌ ശാസ്‌ത്രജ്ഞര്‍ വിശ്വസിക്കുന്നത്‌. ഇതിലെ ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റുകളാണ്‌ ഇതിന്‌ കാരണം.

കാത്സ്യം

കാത്സ്യം

കാത്സ്യം കുടല്‍ അര്‍ബുദത്തെ പ്രതിരോധിക്കുമെന്നാണ്‌ അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നത്‌. നഴ്‌സസ്‌ ഹെല്‍ത്ത്‌ സ്‌റ്റഡിയില്‍ പങ്കെടുത്തവരില്‍ ദിവസം 700എംജിയില്‍ കൂടുതല്‍ കാത്സ്യം കഴിച്ചവര്‍ക്ക്‌ കുടലിലെ അര്‍ബുദം വരാനുള്ള സാധ്യത 500 എംജിയോ അതില്‍ കുറവോ കാത്സ്യം കഴിച്ചവരിലും 45 ശതമാനം വരെ കുറഞ്ഞു.

സെലേനിയം

സെലേനിയം

മണ്ണില്‍ കാണപ്പെടുന്ന ധാതുവായ സെലേനിയം ബ്രസല്‍സ് നട്‌സില്‍

ധാരാളം അടങ്ങിയിട്ടുണ്ട്‌. അര്‍ബുദകോശങ്ങളെ ഇവ നശിപ്പിക്കുകയും ഡിഎന്‍എയുടെ തകരാറുകള്‍ പരിഹരിക്കാന്‍ കോശങ്ങളെ സഹായിക്കുകയും ചെയ്യും.

ബ്രോക്കോളി

ബ്രോക്കോളി

അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള കഴിവ്‌ ബ്രോക്കോളിക്കുണ്ട്‌ .ഇവ പതിവായി കഴിക്കുക

ഇരിപ്പും കിടപ്പും കുറയ്ക്കുക

ഇരിപ്പും കിടപ്പും കുറയ്ക്കുക

ദിവസത്തില്‍ കൂടുതല്‍ സമയവും ഇരിക്കുന്നവര്‍ക്ക്‌ കുടലിലും വയറ്റിലും അര്‍ബുദം വരാനുള്ള സാധ്യത അല്ലാത്തവരേക്കാള്‍ 24 ശതമാനം കൂടുതലാണന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.ഇരിപ്പും കിടപ്പും കുറയ്ക്കുക

പഴം, ഓട്‌സ്‌, വെള്ള പയര്‍

പഴം, ഓട്‌സ്‌, വെള്ള പയര്‍

പഴം, ഓട്‌സ്‌, വെള്ള പയര്‍ പോലുള്ള ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന പ്രതിരോധ അന്നജം ചുവന്ന മാംസം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ മൂലം കുടലില്‍ അര്‍ബുദം വരാനുള്ള സാധ്യത കുറയ്‌ക്കും.

ധാരാളം വെള്ളം

ധാരാളം വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുകയെന്നതാണ് ഒരു വഴി. വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഒരു പ്രധാന വഴിയാണ്. ഇത് ക്യാന്‍സറിനെ ചെറുക്കാന്‍ നല്ലതു തന്നെ. ശരീരത്തിന് ഈര്‍പ്പം നല്‍കാനും ദഹന, ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കഴിയ്ക്കുന്നത് ക്യാന്‍സര്‍ തടയാനുള്ളൊരു വഴിയാണ്. ഇതിലെ സള്‍ഫര്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ വെളുത്തുള്ളി സഹായിക്കും.

ഓര്‍ഗാനിക് ഭക്ഷണങ്ങള്‍

ഓര്‍ഗാനിക് ഭക്ഷണങ്ങള്‍

ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ ശീലമാക്കുക. കഴിവതും പ്രകൃതിദത്തമായവ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും രാസവിമുക്തമാക്കി ഉപയോഗിക്കുക. ഇത് ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കും.

വെറുതെ ഗുളികകള്‍

വെറുതെ ഗുളികകള്‍

വൈറ്റമിനാണെങ്കിലും വെറുതെ ഗുളികകള്‍ കഴിയ്ക്കുന്ന ശീലം ഒഴിവാക്കുക. പകരം പ്രകൃതിദത്തമായ വൈറ്റമിനുകളെ ആശ്രയിക്കാം. സ്റ്റിറോയ്ഡുകളും ഒഴിവാക്കുക. ഇവയും ക്യാന്‍സറിനുള്ള കാരണം തന്നെ.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ പൊണ്ണത്തടിയ്‌ക്കും പ്രമേഹത്തിനും മാത്രമല്ല കാരണമാവുക, ഇവ ഗര്‍ഭപാത്രത്തിലെ അര്‍ബുദത്തിനും കാരണമാകും. യൂണിവേഴ്‌സിറ്റി ഓഫ്‌ മിന്നെസോട്ട സ്‌കൂള്‍ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്തില്‍ നിന്നുള്ള ഗവേഷണത്തില്‍ പറയുന്നത്‌ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഉയര്‍ന്ന അളവില്‍ കുടിക്കുന്ന സ്‌ത്രീകള്‍ക്ക്‌ 87 ശതമാനം സാധ്യത കൂടുതലാണ്‌ ഗര്‍ഭപാത്രത്തില്‍ അര്‍ബുദം വരാന്‍ എന്നാണ്‌.

സൂര്യപ്രകാശമേല്‍ക്കേണ്ടി വരുന്നവര്‍

സൂര്യപ്രകാശമേല്‍ക്കേണ്ടി വരുന്നവര്‍

വലിയൊരുവിഭാഗം ആളുകള്‍ ക്യാന്‍സറിന് ഇരയായി മാറുന്നത് അമിതമായ സൂര്യപ്രകാശമേല്‍ക്കുന്നതിലൂടെയാണ്. തുറന്ന സ്ഥലങ്ങളില്‍ ഉയര്‍ന്ന അളവില്‍ സൂര്യപ്രകാശമേല്‍ക്കേണ്ടി വരുന്നവര്‍ അതിനെതിരെ മുന്‍കരുതലെടുക്കാന്‍ ശ്രദ്ധിക്കുക.

പുകവലി

പുകവലി

ക്യാന്‍സറിന് ബാധക്ക് ഇടയാക്കുന്ന ഒരു പ്രധാന കാരണമാണ് പുകവലി. ശ്വാസകോശത്തിലുണ്ടാകുന്ന ക്യാന്‍സറിന് പിന്നിലെ പ്രധാന കാരണം പുകവലിയാണ്.

 ഉറക്കം

ഉറക്കം

8-10 മണിക്കൂര്‍ നീളുന്ന ഉറക്കം ക്യാന്‍സറിനെ തടയാന്‍ ഒരു പരിധി വരെ സഹായിക്കുന്നതാണെന്നാണ് കണ്ടെത്തല്‍. ആഴത്തിലുള്ളതും, പതിവ് സമയക്രമത്തിലുള്ളതുമായ ഉറക്കം ശരീരത്തിന്‍റെ സമയക്രമത്തെ ശക്തിപ്പെടുത്തുന്നു. ഇത് എന്‍ഡോക്രൈന്‍ സിസ്റ്റവുമായി ഏറെ ഗാഡമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കൃത്യമായ ഉറക്കശീലം ക്യാന്‍സര്‍ തടയാന്‍ സഹായിക്കും.

ചുവന്ന ജ്യൂസുകള്‍

ചുവന്ന ജ്യൂസുകള്‍

മാതളനാരകത്തിന്‍റേത് പോലുള്ള ചുവന്ന ജ്യൂസുകള്‍ ക്യാന്‍സര്‍ തടയുന്നതാണ്. ഇവയില്‍ പോളിഫെനോല്‍സ്, ഐസോഫ്ലേവനോസ്, ഇലാജിക് ആസിഡ് തുടങ്ങി ക്യാന്‍സറിനെ തടയുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ഉപ്പ്

ഉപ്പ്

ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് വയറിലെ ക്യാന്‍സറിന് ഇടയാക്കും. ഉപ്പ് ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നത് വഴി ഇതിനുള്ള സാധ്യത കുറയ്ക്കാം.

എക്സ്-റേ, മാമോഗ്രാം,

എക്സ്-റേ, മാമോഗ്രാം,

എക്സ്-റേ, മാമോഗ്രാം, തുടങ്ങിയ തരത്തിലുള്ള തരംഗങ്ങള്‍ സ്ഥിരമായേല്‍ക്കുന്നത് ക്യാന്‍സറിന് ഇടവരുത്തും. ഇത്തരം തരംഗങ്ങള്‍ ശരീരത്തിലേല്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക.

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചി അധികം കഴിയ്ക്കുന്നത് കോളോറെക്ടല്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇറച്ചി കഴിയ്ക്കണമെന്നുളളവര്‍ കൊഴുപ്പു കളഞ്ഞ ചിക്കന്‍ പോലുള്ളവ ഉപയോഗിയ്ക്കുക.പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ വയറ്റിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

English summary

Try Some Of The Basic Tips To Avoid Cancer

Try Some Of The Basic Tips To Avoid Cancer, Read more to know about
X
Desktop Bottom Promotion