For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖത്തില്‍ ഇടക്കൊന്ന് ശ്രദ്ധിക്കാം, ആയുസ്സിന്റെ രേഖ

നഖത്തില്‍ കാണപ്പെടുന്ന ചെറിയ മാറ്റങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയില്ലെങ്കില്‍ അത് ആരോഗ്യത്തിന് ദോഷമാണ്

|

ആരോഗ്യസംരക്ഷണം മുടിയും നഖവും എല്ലാം ഉള്‍പ്പെടുന്ന ഒന്നാണ്. പലപ്പോഴും കൃത്യമായ സംരക്ഷണം ലഭിക്കാത്തത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. നഖത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം നഖം പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ചില സൂചനകള്‍ നല്‍കുന്നു. ഇത്തരത്തില്‍ കാണിക്കുന്ന പല സൂചനകളും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. നഖത്തില്‍ പോലും ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെങ്കില്‍ അത് പല വിധത്തില്‍ ഗുരുതരമായ അവസ്ഥ ഉണ്ടാക്കുന്നു എന്ന് വേണം പറയാന്‍.

രാത്രി കുക്കുമ്പര്‍ ജ്യൂസ്;ബിപി പൂര്‍ണമായും മാറുംരാത്രി കുക്കുമ്പര്‍ ജ്യൂസ്;ബിപി പൂര്‍ണമായും മാറും

നഖത്തില്‍ സംഭവിക്കുന്ന ചെറിയ മാറ്റം പോലും പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യം കൃത്യമല്ല എന്ന സൂചന നല്‍കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നഖം കാണിക്കുന്ന മാറ്റങ്ങള്‍ പോലും അല്‍പം ശ്രദ്ധിക്കപ്പെടേണ്ടതാണ്. കാരണം അത്രക്കധികം മാറ്റങ്ങള്‍ ശരീരത്തില്‍ നടക്കുന്നുണ്ട്. ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത അവസ്ഥകള്‍ക്ക് ശ്രദ്ധിക്കേണ്ട ചിലതുണ്ട്. എന്തൊക്കെ മാറ്റങ്ങളാണ് നഖം ആരോഗ്യത്തിന്റെ കാര്യത്തില്‍ വരുത്തുന്നത് എന്ന് നോക്കാം.

 നഖം പിളര്‍ന്ന് പോരുന്നത്

നഖം പിളര്‍ന്ന് പോരുന്നത്

നഖത്തിന്റെ മുകളില്‍ പാളികള്‍ പോലെ കാണപ്പെടുന്ന അവസ്ഥയെ വെറുതേ തള്ളിക്കളയരുത്. കാരണം ഇത് വിറ്റാമിന്റ് അഭാവം നിമിത്തമാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥ നിങ്ങളുടെ കണ്ണില്‍ പെട്ടാല്‍ ്അത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

അറ്റം പൊട്ടിപ്പോവുന്നത്

അറ്റം പൊട്ടിപ്പോവുന്നത്

നഖത്തിന്റെ അറ്റം പൊട്ടിപ്പോവുന്നത് പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ടാവാം. എന്നാല്‍ വിറ്റാമിന്‍ എ കൃത്യമായ അളവില്‍ശരീരത്തില്‍ ഇല്ലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കാണപ്പെടുന്നു. ആരോഗ്യസ്ഥിത് തൃപ്തികരമല്ല എന്നതാണ് ഇതിന്റെ ലക്ഷണം.

വെളുത്ത പാടുകള്‍

വെളുത്ത പാടുകള്‍

നഖത്തിനു മുകളില്‍ പലപ്പോഴും വെളുത്ത പാടുകള്‍ കാണപ്പെടുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പാടുകള്‍ ഇല്ലാതാക്കുന്നതിനും ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ കുറവ് തന്നെയാണ് ഇത്തരം പാടുകള്‍ ഉണ്ടാവുന്നതിന്റെ പ്രധാന കാരണം.

നഖത്തിന്റെ മഞ്ഞ നിറം

നഖത്തിന്റെ മഞ്ഞ നിറം

മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ നിങ്ങളില്‍ പിടിമുറുക്കിയിട്ടുണ്ടെങ്കില്‍ മഞ്ഞ നിറം നഖങ്ങളില്‍ വ്യാപിക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ വൈകിയാല്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് ദോഷകരമാണ്. ഫംഗസ് ബാധയുള്ളവരിലും നഖം മഞ്ഞ നിറത്തില്‍ കാണപ്പെടുന്നു.

വിരലിന് വണ്ണം വെക്കുന്നത്

വിരലിന് വണ്ണം വെക്കുന്നത്

നഖത്തിനറ്റത്ത് വിരലും നഖവും കൂടി വണ്ണം വെയ്ക്കുന്ന അവസ്ഥയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അത് ശ്വാസകോശസംബന്ധമായ രോഗങ്ങളെ സൂചിപ്പിക്കുന്നു. ഉടന്‍ തന്നെ കൃത്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

നഖത്തിന് ചുറ്റുമുള്ള തൊലി

നഖത്തിന് ചുറ്റുമുള്ള തൊലി

പലരും നഖം കടിച്ചതിന്റെ ഭാഗമായി നഖത്തിന് ചുറ്റുമുള്ള തൊലി അടര്‍ന്ന് പോവുന്നു. എന്നാല്‍ തൊലി അടര്‍ന്ന് പോവുന്നത് കൂടുതലായാല്‍ അതിനര്‍ത്ഥം ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ കൂടുതലാണ് എന്നതാണ്.

നഖത്തിന്റെ ആകൃതി

നഖത്തിന്റെ ആകൃതി

നഖത്തിന്റെ ആകൃതിയും ആരോഗ്യവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവാണെങ്കിലാണ് നഖത്തിനറ്റം സ്പൂണ്‍ പോലെ കാണപ്പെടുന്നത്. മാത്രമല്ല ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും തൈറോയ്ഡ് പ്രശ്‌നങ്ങളും ഉണ്ടാവും എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ കാണപ്പെട്ടാല്‍ അത് വളരെയധികം ശ്രദ്ധിക്കണം.

 നഖത്തിലെ വിള്ളല്‍

നഖത്തിലെ വിള്ളല്‍

ചിലരില്‍ നഖത്തിന്റെ നടുവിലായി വിള്ളല്‍ കാണാറുണ്ട്. ശരീരത്തില്‍ രക്തയോട്ടെ കൃത്യമായ രീതിയില്‍ അല്ല നടക്കുന്നത് എന്ന് കാണിക്കുന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്.

 കറുത്ത വര

കറുത്ത വര

ചിലരില്‍ നഖത്തിന് മുകളില്‍ പ്രത്യേകിച്ച് തള്ളവിരലിന് മുകളില്‍ കറുത്ത വര കാണപ്പെടുന്നു. ഇതിനര്‍ത്ഥം അവരില്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ് എന്നതാണ്. എന്നാല്‍ എല്ലാ തരത്തില്‍ കാണപ്പെടുന്ന വരകളും ക്യാന്‍സര്‍ ലക്ഷണങ്ങള്‍ എന്ന് പറയാനാവില്ല.

നഖത്തിലെ കറുത്ത കുത്തുകള്‍

നഖത്തിലെ കറുത്ത കുത്തുകള്‍

ചിലരുടെ നഖങ്ങളില്‍ കറുത്ത കുത്തുകളും പാടുകളും കാണപ്പെടുന്നു. അതിനര്‍ത്ഥം ചര്‍മസംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഗുരുതരമാവുന്നതിനുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്.

English summary

Top ten Warning signs from your nails

Your nail can tell you when something is going wrong inside your body. Sometimes they can be minor vitamin deficiencies, read on.
X
Desktop Bottom Promotion