For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി സ്റ്റോണ്‍ മാറാന്‍ ഒരു സ്പൂണ്‍ നാരങ്ങ നീര്

കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്

|

കിഡ്‌നി സ്റ്റോണ്‍ ആരോഗ്യത്തിന് പല വിധത്തില്‍ വില്ലനാവുന്ന ഒന്നാണ്. കിഡ്‌നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് പലരേയും പല വിധത്തില്‍ അസ്വസ്ഥരാക്കാറുണ്ട്. വൃക്കയിലോ മൂത്രവാഹിനിയിലോ ആണ് ഇത്തരത്തിലുള്ള കല്ലുകള്‍ കാണപ്പെടുന്നത്. ഇതിനെ ഇല്ലാതാക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് പലര്‍ക്കും അറിയില്ല. ദിവസവും ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ദിവസവും ധാരാളം വെള്ളം കുടിക്കുക. എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം. ഇത് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്.

ഇന്നത്തെ കാലത്ത് കിഡ്‌നി സ്‌റ്റോണ്‍ കാണപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ് പലപ്പോഴും രോഗങ്ങളെ നമ്മുടെ കൂടെക്കൂട്ടുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ബീഫ് ഉള്‍പ്പടെയുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് പലപ്പോഴും കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. മാത്രമല്ല തോടുള്ള മത്സ്യങ്ങള്‍ കഴിക്കുമ്പോഴും ഇത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വീട്ടു വൈദ്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 കാരണങ്ങള്‍

കാരണങ്ങള്‍

പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിയാം. കിഡ്‌നി സ്റ്റോണ്‍ ഉണ്ടെന്ന് തോന്നിയാല്‍ അതിനെ കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് താഴെ കൊടുക്കുന്നു.

മൂത്രമൊഴിക്കുമ്പോള്‍ വേദന

മൂത്രമൊഴിക്കുമ്പോള്‍ വേദന

മൂത്രമൊഴിക്കുമ്പോള്‍ അസഹ്യമായ വേദന തന്നെയാണ് പ്രധാന ലക്ഷണം. കിഡ്നി സ്റ്റോണ്‍ മൂത്രസഞ്ചിയില്‍ നിന്നും കിഡ്നിയിലേക്ക് ചലിക്കുമ്പോഴാണ് ഇത്തരം കഠിനമായ വേദന ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ കഠിനമായ വേദന തോന്നുമ്പോള്‍ അത് പെട്ടെന്ന് തന്നെ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കിഡ്‌നി സ്‌റ്റോണ്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് മൂത്രമൊഴിക്കുമ്പോഴുള്ള വേദന നിസ്സാരമാക്കേണ്ട.

മൂത്രത്തിന്റെ നിറവ്യത്യാസം

മൂത്രത്തിന്റെ നിറവ്യത്യാസം

മൂത്രം ഒഴിക്കുമ്പോള്‍ നിറവ്യത്യാസം കാണുന്നത് മറ്റൊരു ലക്ഷണമാണ്. മൂത്രത്തിന് നിറ വ്യത്യാസവും ഉണ്ടാകാം. മൂത്രത്തില്‍ നിറവ്യത്യാസം ഉണ്ടെങ്കിലും പെട്ടെന്ന് തന്നെ ശ്രദ്ധിക്കണം. ചികിത്സയും എടുക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു.

മൂത്രത്തില്‍ രക്തം കണ്ടാല്‍

മൂത്രത്തില്‍ രക്തം കണ്ടാല്‍

മൂത്രത്തില്‍ രക്തം കണ്ടാല്‍ പെട്ടെന്ന് ഡോക്ടറെ കാണേണ്ടതാണ്. ഇത് കിഡ്നി സ്റ്റോണ്‍ ആകാം. എന്നാല്‍ ഇത് ഭയപ്പെടേണ്ട അവസ്ഥയല്ല. അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സ നല്‍കിയാല്‍ കല്ലിനെ അലിയിച്ച് കളയാം.

ശരീരത്തിന്റെ തളര്‍ച്ച

ശരീരത്തിന്റെ തളര്‍ച്ച

ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും ഉണ്ടാകാം. ഇത് അനീമിയ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. കോശങ്ങളില്‍ ഓക്സിജന്റെ അളവ് കുറയുന്നതോടെ തളര്‍ച്ച അനുഭവപ്പെടാം.

 വയറ്റില്‍ വേദന

വയറ്റില്‍ വേദന

നിങ്ങളുടെ വയറിന്റെ വശങ്ങളില്‍ നിന്നും വേദന അനുഭവപ്പെടുകയാണെങ്കില്‍ നിങ്ങള്‍ പരിശോധന നടത്തുക. ഡോക്ടരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുക. രക്ത പരിശോധന നടത്തി നോക്കുക. ഏതെങ്കിലും തരത്തില്‍ പെട്ടെന്ന് വേദന അനുഭവപ്പെടുകയാണെങ്കിലും നിങ്ങള്‍ ഡോക്ടറുടെ സഹായം തേടുക. ഒരു കാരണവശാലും ഇത് നിസ്സാരമാക്കി വിടരുത്.

പരിഹാരം

പരിഹാരം

നിരവധി തരത്തിലുള്ള പരിഹാരങ്ങള്‍ കിഡ്‌നി സ്റ്റോണിനുണ്ട്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് വീട്ടില്‍ തന്നെ നമുക്ക് പരിഹാരം കാണാം. എന്തൊക്കെയാണ് പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ദിവസവും തിളപ്പിച്ചാറ്റിയ വെള്ളം പന്ത്രണ്ട് ഗ്ലാസ്സ് എങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് കിഡ്‌നി സ്റ്റോണ്‍ അലിയിച്ച് പോവാന്‍ കാരണമാകുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇത് മൂത്രത്തിലെ കല്ലിനെ അലിയിച്ച് കളയുന്നു. ഇതിലുള്ള സിട്രിക് ആസിഡ് ആണ് മൂത്രത്തില്‍ കല്ലിനെ ഇല്ലാതാക്കുന്നത്. ദിവസവും ഇത് ശീലമാക്കിയാല്‍ നമുക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്.

 തുളസി നീര്

തുളസി നീര്

തുളസി നീര് കൊണ്ട് നമുക്ക് കിഡ്‌നി സ്റ്റോണ്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. മാത്രമല്ല ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. തുളസി നീര് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന പരിഹാരം കാണാവുന്നതാണ്. എല്ലാ വിധത്തിലും ആരോഗ്യത്തിന് ഇത് സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗറും കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പെട്ടെന്ന് തന്നെ ഇത് കിഡ്‌നി സ്റ്റോണിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് കഴിക്കുക. ഇത് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 കിഡ്നി ബീന്‍സ്

കിഡ്നി ബീന്‍സ്

കിഡ്നി ബീന്‍സ് കഴിക്കുന്നതും ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കിഡ്നി സ്റ്റോണ്‍ ഇല്ലാതാക്കാന്‍ കിഡ്നി ബീന്‍സ് കഴിക്കാവുന്നതാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്.

വെണ്ടക്ക

വെണ്ടക്ക

വെണ്ടക്ക കഴിക്കുന്നതും കിഡ്നി സ്റ്റോണിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും വെണ്ടക്ക കഴിക്കുന്നത് ഉത്തമമാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. രാവിലെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങ ജ്യൂസ് കൊണ്ട് എല്ലാ വിധത്തിലും ആരോഗ്യത്തിന് സംരക്ഷണം നല്‍കുന്നു. ഇത് യൂറിനിലെ അസിഡിറ്റി ലെവല്‍ കുറക്കുന്നു. ഇത് ഭാവിയിലും കിഡ്നി സ്റ്റോണ്‍ ഉണ്ടാവാതിരിക്കാന്‍ സഹായിക്കുന്നു. ദിവസവും മാതള നാരങ്ങ ജ്യൂസ് കഴിക്കുന്നത് കിഡ്നിസ്റ്റോണിനെ അലിയിച്ച് കളയുന്നു.

English summary

Top ten home remedies for kidney stones

We have listed some home remedies for kidney stone, read on
Story first published: Tuesday, June 12, 2018, 16:47 [IST]
X
Desktop Bottom Promotion